1 GBP = 92.90 INR                       

BREAKING NEWS

സിറിയന്‍ പട്ടാളവുമായി ചേര്‍ന്ന കുര്‍ദിഷ് പോരാളികളെ തീര്‍ത്ത് തുര്‍ക്കിയുടെ മുന്നേറ്റം; വിദേശമാധ്യമ പ്രവര്‍ത്തകരടക്കമുള്ളവര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 10 മരണം; ഐസിസ് ക്യാമ്പില്‍ നിന്നും പുറത്ത് ചാടിയത് ആയിരത്തോളം തടവുകാര്‍; ഉപരോധഭീഷണി ഉയര്‍ത്തി ട്രംപിന്റെ പൊളിഞ്ഞ നയതന്ത്രം

Britishmalayali
kz´wteJI³

തുര്‍ക്കിയുമായുള്ള വ്യാപാരബന്ധത്തിന്റെ പേരില്‍ യുഎസ് സിറിയയില്‍ നിന്നും പട്ടാളത്തെ പിന്‍വലിച്ചതിനെ തുടര്‍ന്ന് സിറിയയിലെ അവസ്ഥ കൂടുതല്‍ അപകടകരമായിത്തീര്‍ന്ന് കൊണ്ടിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നു. യുഎസ് പിന്മാറിയ അവസരം മുതലെടുത്ത് സിറിയയിലേക്ക് കടന്ന് കയറി തുര്‍ക്കി സൈന്യം കുര്‍ദുകളെ കൂട്ടക്കൊലയ്ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനെ പ്രതിരോധിക്കാനായി സിറിയന്‍ പട്ടാളവുമായി ചേര്‍ന്നിട്ടും കുര്‍ദിഷ് സേനയ്ക്ക് രക്ഷയില്ലാത്ത അവസ്ഥയാണുള്ളത്. വിദേശ മാധ്യമപ്രവര്‍ത്തകര്‍ അടങ്ങിയ സംഘത്തിന് നേരെ വരെ തുര്‍ക്കിഷ് സേന ആക്രമണം നടത്തുകയും അതില്‍ പത്ത് പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.

അമേരിക്ക പിടികൂടി തടവിലിട്ട ഐസിസുകാരെ തുര്‍ക്കിഷ് സൈന്യം മോചിപ്പിയ്ക്കുന്നത് ഐസിസിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് വഴിയൊരുക്കുന്ന ഭീഷണിയും വര്‍ധിച്ചിട്ടുണ്ട്.  ഐസിസ് ക്യാമ്പില്‍ നിന്നും ഇക്കഴിഞ്ഞ ദിവസം പുറത്ത് ചാടിയിരിക്കുന്നത് ആയിരത്തോളം തടവുകാരാണ്. ഇവരിലൂടെ വീണ്ടും മേഖലയില്‍ ഐസിസ് പ്രവര്‍ത്തനം ശക്തമാകുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. ഇത്തരത്തില്‍ സിറിയയില്‍ നിന്നും തന്റെ പട്ടാളത്തെ പിന്‍വലിച്ച് മണ്ടത്തരം കാട്ടിയ ട്രംപ് തുര്‍ക്കിക്ക് മേല്‍ ഈ ആക്രമണത്തിന്റെ  പേരില്‍ ഉപരോധഭീഷണി ഉയര്‍ത്തി പൊളിഞ്ഞ നയതന്ത്രം പയറ്റാനും ട്രംപ് ശ്രമിക്കുന്നുണ്ട്. സിറിയയിലെ കുര്‍ദിഷ് പോരാളികള്‍ക്കെതിരെ തുര്‍ക്കിയുടെ സൈന്യം നടത്തുന്ന കടുത്ത ആക്രമണങ്ങളെ ചെറുക്കുന്നതിന് സിറിയന്‍ സൈന്യവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചുവെന്ന് വെളിപ്പെടുത്തിയ സിറിയന്‍ കുര്‍ദിഷ് ഒഫീഷ്യലുകള്‍ രംഗത്തെത്തി.

നിര്‍ണായകമായ ഈ ചുവട് മാറ്റത്തിന്റെ ഭാഗമായി വടക്കന്‍ സിറിയന്‍ അതിര്‍ത്തിയില്‍ സിറിയന്‍ ഗവണ്‍മെന്റ് സൈന്യത്തിനൊപ്പം ചേര്‍ന്നാണ് കുര്‍ദിഷ് സൈനികര്‍ തുര്‍ക്കിയുടെ അധിനിവേശത്തിനെതിരെ അണിനിരക്കുന്നത്. ഇത് സംബന്ധിച്ച ഒരു ഡീല്‍ സിറിയന്‍ സര്‍ക്കാരുമായുണ്ടാക്കാന്‍ കുര്‍ദിഷ് സേനയ്ക്ക് സാധിച്ചിട്ടുണ്ടെന്നാണ് തങ്ങളുടെ ഫേബ്സുക്ക് പേജിലൂടെ കുര്‍ദിഷ് അഡ്മിനിസ്ട്രേഷന്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് സിറിയന്‍-തുര്‍ക്കിഷ് അതിര്‍ത്തിയില്‍ സിറിയന്‍ ആര്‍മിക്ക് കുര്‍ദുകകളുടെ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സസുമായി(എസ്ഡിഎഫ്) ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിച്ചിരിക്കുകയാണ്.

തുര്‍ക്കിയുടെ കടന്ന് കയറ്റത്തെ ചെറുക്കുന്നതിനായി സിറിയന്‍ ആര്‍മിയെ വടക്കന്‍ അതിര്‍ത്തിയിലേക്ക് അയച്ചിട്ടുണ്ടെന്നാണ് സിറിയയുടെ സര്‍ക്കാര്‍ ന്യൂസ് ഏജന്‍സിയായ സന വിശദാംശങ്ങള്‍ വ്യക്തമാക്കാതെ നേരത്തെ സ്ഥിരീകരിച്ചിരിക്കുന്നത്.  തുര്‍ക്കിഷ് സൈന്യം പിടിച്ചെടുത്തിരിക്കുന്ന അഫ്രിന്‍ പോലുള്ള സിറിയന്‍ നഗരങ്ങള്‍ മോചിപ്പിക്കുന്നതിന് തങ്ങളുമായി കരാറിലെത്തിയതിലൂടെ സിറിയന്‍ സര്‍ക്കാരിന് വഴിതെളിഞ്ഞിരിക്കുന്നുവെന്നാണ് കുര്‍ദുകള്‍ പ്രസ്താവനയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. തുര്‍ക്കിയുടെ സിറിയന്‍ ആക്രമണം കടുത്ത മനുഷ്യാവകാശ പ്രശ്നങ്ങളും പ്രതിസന്ധികളുമാണ് മേഖലയില്‍ ഉണ്ടാക്കിയിരിക്കുന്നതെന്ന് മുന്നറിയിപ്പേകി ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാര്‍കോണ്‍ രംഗത്തെത്തിയിട്ടുണ്ട്.

ഈ ഒരു സാഹര്യത്തില്‍ നോര്‍ത്തേണ്‍ സിറിയയില്‍ നിലകൊള്ളുന്ന തങ്ങളുടെ സൈനികരുടെയും പൗരന്‍മാരുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ഫ്രാന്‍സ് അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്നും മാര്‍കോണ്‍ മുന്നറിയിപ്പേകുന്നു.മേഖലയില്‍ ഐസിസിനെതിരെ യുഎസിനൊപ്പം ചേര്‍ന്ന് പോരാടുന്ന ഫ്രാന്‍സിന് ഈ ഏരിയയില്‍ സ്പെഷ്യല്‍ ഫോഴ്സുകളുണ്ട്. നോര്‍ത്തേണ്‍ സിറിയയില്‍ നിന്നും 1000 യുഎസ് പട്ടാളക്കാരെ പിന്‍വലിക്കുന്നുവെന്ന് ട്രംപ് പ്രസ്താവിച്ചതിനെ തുടര്‍ന്നാണ് തുര്‍ക്കിഷ് സൈന്യം സിറിയയിലേക്ക് കടന്ന് കയറാന്‍ തുടങ്ങിയത്. ഈ കടന്ന് കയറ്റത്തിന്റെ അഞ്ചാം ദിവസമായ ഞായറാഴ്ച തുര്‍ക്കിഷ് സേന കടുത്ത ആക്രമണമാണ് നടത്തിയിരിക്കുന്നത്.

ഡസന്‍ കണക്കിന് സിവിലിയന്‍മാരും പട്ടാളക്കാരും കൊല്ലപ്പെട്ട ഈ ആക്രമണം അന്താരാഷ്ട്ര തലത്തില്‍ അപലപിക്കപ്പെട്ടിട്ടും ആക്രമണവുമായി മുന്നോട്ട് പോകുന്നതില്‍ നിന്നും തുര്‍ക്കി പിന്‍മാറുന്നില്ല. തുര്‍ക്കിഷ് കടന്ന് കയറ്റത്തെ തുടര്‍ന്ന് ആയിരക്കണക്കിന് പേരാണ് തങ്ങളുടെ വീടുകളുപേക്ഷിച്ച് പലായനം ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ടിരിക്കുന്നത്.കഴിഞ്ഞ ദിവസം തുര്‍ക്കി സേന നടത്തിയ ഷെല്‍ ആക്രമണത്തില്‍ വിദേശ മാധ്യമപ്രവര്‍ത്തകര്‍ അടങ്ങിയ പത്തോളം പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്.

യുഎസ് സൈന്യം സിറിയയില്‍ നിന്നും പിന്മാറുകയും തുര്‍ക്കി സിറിയയിലേക്ക് കടന്ന് കയറുകയും ചെയ്തിരിക്കുന്നത് മേഖലയില്‍ ഐസിസ് വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിന് വഴിയൊരുക്കുമെന്ന ആശങ്ക ലോകമാകമാനം ഉയരുന്നുണ്ട്. മേഖലയില്‍ ഐസിസിനെ അടിച്ചമര്‍ത്താന്‍ നിര്‍ണായക പങ്ക് വഹിച്ചവരാണ് കുര്‍ദിഷ് സേനകള്‍.

എന്നാല്‍ തുര്‍ക്കി ഇവരെ കൂട്ട വംശഹത്യക്ക് വിധേയമാക്കുന്നതും ഐസിസ് ഭീകരരെ തുറന്ന് വിടുന്നതുമാണ് മേഖലയില്‍ ഐസിസ് ഭീകരവാദം വളരുന്നതിന് വഴിയൊരുക്കുന്നത്. യുഎസ് സൈന്യം പിന്മാറിയതോടെ ഒരു ഭാഗത്ത് തങ്ങളെ വംശഹത്യക്ക് വിധേയമാക്കാന്‍ എത്തിയ തുര്‍ക്കിഷ് സൈന്യത്തിന്റെയും മറു ഭാഗത്ത് ഐസിസിന്റെയും ഇടയിലായിരിക്കുകയാണ് കുര്‍ദുകള്‍ ഇപ്പോള്‍.

തുര്‍ക്കിക്ക്  ഉപരോധഭീഷണി ഉയര്‍ത്തി ട്രംപ് പയറ്റുന്നത് പൊളിഞ്ഞ നയതന്ത്രം
ഈ വിധത്തില്‍ സിറിയക്ക് മേല്‍ ആക്രമണം തുടരുന്ന നടപടിയില്‍ നിന്നും തുര്‍ക്കി പ്രസിഡന്റ് എര്‍ഡോഗന്‍ പിന്‍മാറിയില്ലെങ്കില്‍ ആ രാജ്യത്തിന് മേല്‍ കടുത്ത ഉപരോധം ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി യുഎസ് പ്രസിഡന്റ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. തുര്‍ക്കിക്ക് മേല്‍ ശക്തമായ ഉപരോധം ചുമത്തുന്നതിനെ കുറിച്ച് താന്‍ യുഎസ് കോണ്‍ഗ്രസ് അംഗങ്ങളുമായി സംസാരിച്ചിട്ടുണ്ടെന്നാണ് ട്രംപ് പറയുന്നത്. എന്നാല്‍ ഇത് വെറും പൊളിഞ്ഞ നയതന്ത്രമാണെന്ന വിമര്‍ശനവും ശക്തമായിട്ടുണ്ട്.

യുഎസ് സേനയെ സിറിയയില്‍ നിന്നും പിന്‍വലിക്കാനുള്ള ട്രംപിന്റെ ചിന്താശൂന്യമായ നീക്കം മൂലമാണ് നിലവില്‍ സിറിയയില്‍ ഈ അനിശ്ചിതത്വമുണ്ടായിരിക്കുന്നതെന്നും അതിനെ തുടര്‍ന്നാണ് തുര്‍ക്കി കടുത്ത ആക്രമണം നടത്താന്‍ കാരണമായിരിക്കുന്നതെന്നും ഇതില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ പലായനം ചെയ്യുകയും ചെയ്തതിനെ തുടര്‍ന്ന് തുര്‍ക്കിക്ക് മേല്‍ ഉപരോധമേര്‍പ്പെടുത്തുന്നത് അര്‍ത്ഥ രഹിതമാണെന്നാണ് ട്രംപിന്റെ വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category