1 GBP = 92.10 INR                       

BREAKING NEWS

ഡ്രൈവിംഗിനിടയില്‍ വെള്ളം കുടിച്ചാലും പിഴ; 39 ഡിഗ്രി ചൂടില്‍ വെള്ളം കുടിച്ചയാള്‍ക്ക് പണി കി ട്ടിയത് നമുക്കും പാഠമാവട്ടെ

Britishmalayali
kz´wteJI³

ബ്രിട്ടനിലെ റോഡുകളില്‍ കൂടി വണ്ടിയോടിക്കുന്നതിനിടെ ദാഹിച്ച് വെള്ളം കുടിക്കുമ്പോള്‍ പോലും കടുത്ത ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നുവെന്ന്  ഏറ്റവും പുതിയ സംഭവങ്ങള്‍ മുന്നറിയിപ്പേകുന്നു. 39 ഡിഗ്രി ചൂടില്‍ വണ്ടിയോടിക്കുന്നതിനിടെ വെള്ളം കുടിക്കാന്‍ നിര്‍ബന്ധിതനായ ഓസ്ട്രേലിയന്‍ ഡ്രൈവര്‍ക്ക് മേല്‍ 94 പൗണ്ട് പിഴ ചുമത്തിയത് ഏവര്‍ക്കുമുള്ള ഒരു താക്കീതാണ്. വണ്ടിയോടിക്കുന്നതിനിടെ ബ്രിട്ടീഷുകാര്‍ വെള്ളം കുടിച്ചാലോ ഭക്ഷണം കഴിച്ചാലോ കടുത്ത ശിക്ഷയും പിഴകളും നേരിടേണ്ടി വരുമെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പേകുന്നു.

12 മണിക്കൂര്‍ ജോലിക്ക് ശേഷം വണ്ടിയില്‍ മടങ്ങുമ്പോള്‍ കടുത്ത ദാഹം തോന്നിയിട്ടാണ് താന്‍ വെള്ളം കുടിക്കാന്‍ നിര്‍ബന്ധിതനായതെന്നാണ് 39കാരനായ ഓസ്ട്രേലിയക്കാരന്‍ ബ്രോക്ക് ഹാരിസ് വെളിപ്പെടുത്തുന്നു. ഇത് അറിഞ്ഞ പോലീസ് അദ്ദേഹത്തെ കൈയോടെ പിടികൂടുകയായിരുന്നു. ശ്രദ്ധിയില്ലാതെ വണ്ടിയോടിച്ചുവെന്ന കുറ്റം ചുമത്തിയാണ് ഇയാള്‍ക്ക് മേല്‍ പിഴയും ഒരു പെനാല്‍റ്റി പോയിന്റും ചുമത്തിയിരിക്കുന്നത്. സംഭവം അറിഞ്ഞ പോലീസ് കുതിച്ചെത്തി തന്നെ വണ്ടിയില്‍ നിന്നും പിടിച്ചിറക്കുകയും ഇത് നിയമവിരുദ്ധമായ പ്രവൃത്തിയാണെന്ന് ബോധ്യപ്പെടുത്തുകയുമായിരുന്നുവെന്ന് ബ്രോക്ക് പറയുന്നു.

ഇത് നിയമവിരുദ്ധമാണെങ്കില്‍ താന്‍ പിഴയടക്കാന്‍ തയ്യാറാണെന്നും എന്നാല്‍ കടുത്ത ചൂടില്‍ വെള്ളം കുടിച്ചതിനെ തുടര്‍ന്ന് ഇത്തരത്തില്‍ ശിക്ഷയ്ക്ക് വിധേയമാക്കുന്നത് പരിതാപകരമാണെന്നുമാണ് ഈ യുവാവ് പ്രതികരിച്ചിരിക്കുന്നത്.39 ഡിഗ്രി ചൂടില്‍ നിര്‍ജലീകരണം സംഭവിക്കാതിരിക്കാനാണ് താന്‍ വെള്ളം കുടിച്ച് പോയതെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു. ഇക്കാര്യത്തില്‍ തനിക്കൊന്നും ചെയ്യാനില്ലെന്നും താന്‍ തന്റെ ജോലി ചെയ്യുന്നുവെന്നേയുള്ളുവെന്നുമാണ് പോലീസുകാരന്‍ ബ്രോക്കിനോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഈ പിഴയ്ക്കെതിരെ താന്‍ നിയമപോരാട്ടം നടത്തുമെന്നും ബ്രോക്ക് വ്യക്തമാക്കുന്നു.

എന്നാല്‍ ബ്രോക്സിന് മേല്‍ ഇതുവരെ പിഴ ചുമത്തിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. നിരവധി പേര്‍ കടുത്ത ചൂടില്‍ വണ്ടിയോടിക്കുന്നതിനിടെ വെള്ളം കുടിക്കാറുണ്ടെന്നും എന്നാല്‍ അവരെല്ലാം തികച്ചും സുരക്ഷിതത്വം ഉറപ്പ് വരുത്തിക്കൊണ്ടാണ് വെള്ളം കുടിക്കാറുള്ളതെന്നും ക്യൂന്‍സ്ലാന്‍ഡ് പോലീസ് സൂപ്രണ്ടായ ഡേവിഡ് ജോണ്‍സന്‍ പറയുന്നു. ഇത്തരം കേസുകളില്‍ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് തങ്ങള്‍  നടപടികളെടുക്കാറുള്ളതെന്നും അതായത് ഇത്തരം പ്രവൃത്തികള്‍ പ്രസ്തുത ഡ്രൈവര്‍ക്കോ അല്ലെങ്കില്‍ മറ്റ് വാഹനങ്ങള്‍ക്കോ ആപത്തുണ്ടാക്കുമോ ഇല്ലയോ എന്ന കാര്യം പരിഗണിച്ചാണ് നടപടികളെടുക്കാറുള്ളതെന്നും ജോണ്‍സന്‍ വിശദീകരിക്കുന്നു.

വണ്ടിയോടിക്കുന്നതിനിടെ വെള്ളം കുടിക്കുന്നതോ ഭക്ഷണം കഴിക്കുന്നതോ നിയമവിരുദ്ധമല്ലെങ്കിലും ഇത് മൂലം ഡ്രൈവിംഗിന്റെ ശ്രദ്ധ തെറ്റിയാല്‍ മാത്രമേ ഇതിന് മേല്‍ നടപടികള്‍ സ്വീകരിക്കാറുളളൂവെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ ഡ്രൈവറുടെ ശ്രദ്ധ റോഡില്‍ നിന്നും തെറ്റി അപകടത്തിന് സാധ്യതയുണ്ടെന്ന് വ്യക്തമായാലാണ് നടപടികള്‍ സ്വീകരിക്കാറുള്ളതെന്നാണ് ഔദ്യോഗിക ഭാഷ്യം. ശ്രദ്ധയില്ലാതെ ഡ്രൈവിംഗ് ചെയ്താല്‍ യുകെയില്‍ തത്സമയം 100 പൗണ്ട് പിഴയും ലൈസന്‍സിന് മേല്‍ മൂന്ന് പെനാല്‍റ്റി പോയിന്റുകള്‍ വരെ ചുമത്തുകയുമാണ് പതിവ് ചെയ്യാറുള്ളത്.

അതായത് വണ്ടിയോടിക്കുമ്പോള്‍ വെള്ളം കുടിച്ചാലും ഭക്ഷണം കഴിച്ചാലും ശ്രദ്ധ തെറ്റുന്നുവെന്ന് പോലീസിന് ബോധ്യപ്പെട്ടാലാണ് പോലീസ് ഇത്തരക്കാര്‍ക്ക് മേല്‍ പിഴയും പെനാല്‍റ്റി  പോയിന്റുകളും ചുമത്തുന്നത്. ഇത്തരം ഗുരുതരമായ കേസുകളെ തുടര്‍ന്ന് കോടതി കയറുകയും കേസില്‍ പരാജയപ്പെടുകയും ചെയ്താല്‍ ഡ്രൈവര്‍മാര്‍ 5000 പൗണ്ട് പിഴയും ലൈസന്‍സിന് മേല്‍ ഒമ്പത് പെനാല്‍റ്റി പോയിന്റുകളും ചിലപ്പോള്‍ ഡ്രൈവിംഗ് ബാനിന് വരെയു വിധേയമാകുമെന്നും മുന്നറിയിപ്പുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category