1 GBP = 92.10 INR                       

BREAKING NEWS

ഓരോ പത്ത് വര്‍ഷം കൂടുമ്പോഴും നിങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കണം എന്നറിയാമോ? കാലാവധി കഴിഞ്ഞ ലൈസന്‍സുമായി യാത്ര ചെയ്യുന്ന 30 ലക്ഷം പേരില്‍ നിങ്ങളും ഉണ്ടോ? കാത്തിരിക്കുന്നത് 1000 പൗണ്ട് പിഴയും ആറ് പെനാല്‍റ്റി പോയിന്റും

Britishmalayali
kz´wteJI³

യുകെയില്‍ ഒരിക്കല്‍ ഡ്രൈവിംഗ് ലൈസന്‍സ് എടുത്താല്‍ ആജീവനാന്ത കാലം അത് മതിയെന്ന തെറ്റിദ്ധാരണ യുകെ മലയാളികളടക്കമുള്ള കുറച്ച് പേര്‍ക്കെങ്കിലുമുണ്ട്. എന്നാല്‍ ഓരോ പത്ത് വര്‍ഷം കൂടുമ്പോഴും നിങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കണമെന്ന് നിങ്ങള്‍ക്കറിയാമോ...? കാലാവധി കഴിഞ്ഞ ലൈസന്‍സുമായി യാത്ര ചെയ്യുന്ന 30 ലക്ഷം പേരില്‍ നിങ്ങളും ഉണ്ടോ? എന്നറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. ഇത്തരക്കാരെ കാത്തിരിക്കുന്നത് 1000 പൗണ്ട് പിഴയും ആറ് പെനാല്‍റ്റി പോയിന്റുമാണെന്ന് ബന്ധപ്പെട്ടവര്‍ കടുത്ത മുന്നറിയിപ്പേകുന്നു.

ഈ കര്‍ക്കശമായ നിയമത്തെക്കുറിച്ചറിയാതെ ആയിരക്കണക്കിന് ഡ്രൈവര്‍മാര്‍ റോഡില്‍ വണ്ടിയുമായി പോകുന്നുണ്ടെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ചിലരാകട്ടെ നിയമത്തെക്കുറിച്ചറിഞ്ഞിട്ടും ഇക്കാര്യത്തില്‍ അലംഭാവം പുലര്‍ത്തുന്നുമുണ്ട്. മൂന്ന് മില്യണ്‍ പേര്‍ക്ക് കാലഹരണപ്പെട്ട ഡ്രൈവിംഗ് ലൈസന്‍സുകളാണുള്ളതെന്ന കണക്കുകള്‍ പോസ്റ്റ് ഓഫീസാണ് അടുത്തിടെ പുറത്ത് വിട്ടിരിക്കുന്നത്.അഞ്ചില്‍ രണ്ടിലധികം യുകെ മോട്ടോറിസ്റ്റുകളും ലൈസന്‍സ് പത്ത് വര്‍ഷം കൂടുമ്പോള്‍ പുതുക്കണമെന്ന് അറിവില്ലാത്തവരാണെന്നും ഇത് സംബന്ധിച്ച പഠനത്തിലൂടെ വെളിപ്പെട്ടിട്ടുണ്ട്.

തങ്ങളുടെ ലൈസന്‍സ് എപ്പോഴാണ് കാലഹരണപ്പെടുന്നതെന്ന് 55 ശതമാനം മോട്ടോറിസ്റ്റുകള്‍ക്കും അറിയില്ല. ഇത്തരം ലൈസന്‍സുകളുമായി പിടിക്കപ്പെട്ടാല്‍ 1000 പൗണ്ട് പിഴയും ലൈസന്‍സിന് മേല്‍ ആറ് പെനാല്‍റ്റി പോയിന്റുകളും ചുമത്തുമെന്നറിയുക. ഇത്തരം കുറ്റം ആവര്‍ത്തിച്ച് ചെയ്യുന്നവരുടെ കാര്‍ പിടിച്ചെടുക്കാനും വകുപ്പുണ്ട്. ലൈസന്‍സ് കാലഹരണപ്പെടുന്നതിന് മുമ്പ് ഡിവിഎല്‍എ ഇത് സംബന്ധിച്ച അറിയിപ്പുകള്‍ മോട്ടോറിസ്റ്റുകള്‍ക്ക് നല്‍കാറുള്ളതിനാല്‍ ലൈസന്‍സ് പുതുക്കേണ്ട ഉത്തരവാദിത്വം ഓരോ മോട്ടോറിസ്റ്റിന്റേതുമാണ്.

നിങ്ങള്‍ക്ക് നിങ്ങളുടെ പാസ്പോര്‍ട്ടുപയോഗിച്ച് ഓണ്‍ലൈനിലൂടെ എളുപ്പത്തില്‍ ലൈസന്‍സ് പുതുക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. ഇതല്ലെങ്കില്‍ ഡിവിഎല്‍എയില്‍ നിന്നും ഇത് സംബന്ധിച്ച് ലഭിക്കുന്ന റിമൈന്‍ഡര്‍ ലെറ്റര്‍ സഹിതം പോസ്റ്റ് ഓഫീസില്‍ പോയും ലൈസന്‍സ് പുതുക്കാം. ഇത്തരത്തില്‍ പുതുക്കല്‍ അപേക്ഷ ലഭിച്ച് കഴിഞ്ഞാല്‍ ഡിവിഎല്‍എ ഒന്ന് മുതല്‍ മൂന്നാഴ്ചക്കകം ലൈസന്‍സ് പുതുക്കി നല്‍കുന്നതാണ്. ഇതിനായി നിങ്ങളുടെ പേരും ടൈറ്റിലും വിലാസവും ശരിയായി നല്‍കേണ്ടതാണ്. വിലാസം പുതുക്കണമെങ്കില്‍ അതിന് പ്രത്യേകിച്ച് ചെലവൊന്നും വരില്ല. ഓണ്‍ലൈനില്‍ ലൈസന്‍സ് പുതുക്കാന്‍ 14 പൗണ്ടും പോസ്റ്റ് ഓഫീസിലൂടെ പുതുക്കാന്‍ 21.50 പൗണ്ടുമാണ് വേണ്ടി വരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category