1 GBP = 92.10 INR                       

BREAKING NEWS

ഈ പാര്‍ക്കിംഗ് ഫൈനുകളും അടക്കേണ്ടതുണ്ടോ? പിഴ അടച്ചില്ലെങ്കില്‍ എന്ത് സംഭവിക്കും? പാര്‍ക്കിംഗ് ഫൈന്‍ കിട്ടുമ്പോള്‍ ഓര്‍ക്കാന്‍ ചില കാര്യങ്ങള്‍

Britishmalayali
kz´wteJI³

യുകെയില്‍ പാര്‍ക്കിംഗ് ടിക്കറ്റുകള്‍ പലപ്പോഴും അനീതികരമായിത്തീരാറുണ്ട്. എന്നാല്‍ യുകെയില്‍ ചില പ്രത്യേക തരത്തിലുള്ള ഇത്തരം പിഴകള്‍ അടയ്ക്കേണ്ടെന്ന് മോട്ടോറിസ്റ്റുകള്‍ക്ക് അറിവില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അതിനെ തുടര്‍ന്ന് അവര്‍ കടുത്ത ചൂഷണങ്ങള്‍ക്കിരകളായിത്തീരാറുമുണ്ട്. ഇത്തരം പിഴ അടച്ചില്ലെങ്കില്‍ എന്ത് സംഭവിക്കും...? എന്ന ചോദ്യം  നമ്മുടെ പലരുടെയും മനസില്‍ ഉയരാറുണ്ട്. പാര്‍ക്കിംഗ് ഫൈന്‍ കിട്ടുമ്പോള്‍ ഓര്‍ക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

യുകെയില്‍ അടക്കേണ്ടതും അടക്കേണ്ടാത്തതുമായി പാര്‍ക്കിംഗ് ഫൈനുകളുടെ ലിസ്റ്റ്  യൂണിവേഴ്സിറ്റി ഓഫി ലോയിലെ അസോസിയേറ്റ് പ്രഫസറായ പീറ്റര്‍ ഗുഡ് ചൈല്‍ഡ് പുറത്ത് വിട്ടിട്ടുണ്ട്. പാര്‍ക്കിംഗ് ഫൈനുകള്‍ ലഭിക്കുമ്പോള്‍ സംശയാകുലരാകുന്ന മോട്ടോറിസ്റ്റുകള്‍ക്ക് വഴികാട്ടുന്ന മാര്‍ഗനിര്‍ദേശമാണിത്. ഇവ ലഭിക്കുമ്പോള്‍ സ്വീകരിക്കേണ്ടുന്ന നിലപാടുകളെക്കുറിച്ച് മോട്ടോറിസ്റ്റുകള്‍ക്ക് വ്യത്യസ്തമായ അവകാശങ്ങളും  ഓപ്ഷനുകളുമുണ്ട്.

പെനാല്‍റ്റി ചാര്‍ജ് നോട്ടീസ്
പൊതു സ്ഥലത്തെ പാര്‍ക്കിംഗ് നിയമങ്ങള്‍ ലംഘിക്കുന്നതിനെ തുടര്‍ന്ന് ലഭിക്കുന്നവയാണ് പെനാല്‍റ്റി ചാര്‍ജ് നോട്ടീസ്(പിസിഎന്‍) അഥവാ എക്സെസ് ചാര്‍ജ് നോട്ടീസ്(ഇസിഎന്‍). ഇവ നിയമാനുസൃതമായി നല്‍കുന്ന ഫൈനായതിനാല്‍ നിര്‍ബന്ധമായും അടച്ചിരിക്കണം. ഹൈസ്ട്രീറ്റ് അഥവാ കൗണ്‍സില്‍ കാര്‍ പാര്‍ക്ക് ദുരുപയോഗിക്കുന്നതിനെ തുടര്‍ന്നാണ് കൗണ്‍സില്‍ ഇത്തരം പിഴകള്‍ മോട്ടോറിസ്റ്റുകള്‍ക്ക് മേല്‍ ചുമത്തുന്നത്. ഇത്തരം പിഴകള്‍  അടക്കുന്നതിന് അല്ലെങ്കില്‍ അതിനെ നിയമപരമായി വെല്ലുവിളിക്കുന്നതിന് നിങ്ങള്‍ക്ക് 28 ദിവസങ്ങള്‍ ലഭിക്കും. ഇത്  14 ദിവസത്തിനുള്ളില്‍ അടച്ചാല്‍ 50 ശതമാനം വരെ ഇളവ് ലഭിച്ചേക്കാം.നിങ്ങള്‍ ശരിയായ വിധത്തിലാണ് പാര്‍ക്ക് ചെയ്തതെങ്കില്‍ പിഴക്കെതിരെ അപ്പീലിന് പോകാം.

പാര്‍ക്കിംഗ് ചാര്‍ജ് നോട്ടീസ്
മിക്ക മോട്ടോറിസ്റ്റുകള്‍ക്കും പാര്‍ക്കിംഗ് ചാര്‍ജ് നോട്ടീസും(പിസിഎന്‍) പെനാല്‍റ്റി ചാര്‍ജ് നോട്ടീസും തമ്മില്‍ മാറിപ്പോകുന്നതിനെ തുടര്‍ന്ന് ഫൈനടച്ച് അബദ്ധം സംഭവിക്കാറുണ്ട്. ഇതില്‍ പെനാല്‍റ്റി ചാര്‍ജ് നോട്ടീസ് കൗണ്‍സിലാണ് ഇഷ്യൂ ചെയ്യുന്നതെങ്കില്‍ പാര്‍ക്കിംഗ് ചാര്‍ജ് നോട്ടീസ് ഇഷ്യൂ ചെയ്യുന്നത് ഭൂവുടമയോ അല്ലെങ്കില്‍ പാര്‍ക്കിംഗ് കമ്പനിയോ ആയിരിക്കും. സ്വകാര്യ ഭൂമിയിലെ പാര്‍ക്കിംഗ് നിയമങ്ങള്‍ ലംഘിക്കുന്നതിനെ തുടര്‍ന്നാണ് പാര്‍ക്കിംഗ് ചാര്‍ജ് നോട്ടീസ് നല്‍കപ്പെടുന്നത്.

ഹോസ്പിറ്റലുകളും സൂപ്പര്‍മാര്‍ക്കറ്റുകലുമാണ് ഇത് ഇഷ്യൂ ചെയ്യുന്നത്. ഇവയ്ക്ക് നിയമത്തിന്റെ പിന്തുണ കുറവായതിനാല്‍ ഇവ ലഭിച്ചപാടെ അടക്കേണ്ടതില്ല. നിങ്ങളെ കോടതി കയറ്റി കുറ്റക്കാരാണെന്ന് തെളിയിച്ചാല്‍ മാത്രമേ ഭൂവുടമകള്‍ക്കും പാര്‍ക്കിംഗ് കമ്പനികള്‍ക്കും പാര്‍ക്കിംഗ് ചാര്‍ജ് നോട്ടീസ് നോട്ടീസ് പ്രകാരം പിഴയീടാക്കാന്‍ സാധിക്കുകയുള്ളൂ. പാര്‍ക്കിംഗ് ചാര്‍ജ് നോട്ടീസുകള്‍ നിങ്ങള്‍ നിയമം ലംഘിച്ചുവെന്നുള്ള വെറും അറിയിപ്പാണ്. അതിനാല്‍ അവ ലഭിച്ച പാടെ അടക്കേണ്ടതില്ല.

എന്നാല്‍ ഇവ ലഭിച്ചാലും അവഗണിക്കാന്‍ പാടില്ല. ഇവ ഇഷ്യൂ ചെയ്തിരിക്കുന്ന കമ്പനി ബ്രിട്ടീഷ് പാര്‍ക്കിംഗ് അസോസിയേഷനില്‍ അല്ലെങ്കില്‍ ഇന്റര്‍നാഷണല്‍ പാര്‍ക്കിംഗ് കമ്മ്യൂണിറ്റിയില്‍ രജിസ്ട്രര്‍ ചെയ്തിരിക്കുന്ന കമ്പനിയാണോ എന്ന് ആദ്യം കണ്ടുപിടിക്കണം. ഇവയ്ക്ക് മാത്രമേ പാര്‍ക്കിംഗ് ഫൈന്‍ ഇഷ്യൂ ചെയ്യാനും  ഈ ചാര്‍ജ് ഈടാക്കുന്നതിനായി ഡിവിഎല്‍എയില്‍ നിന്നും നിങ്ങളുടെ വിവരങ്ങള്‍ നേടാനും അവകാശമുള്ളൂ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category