1 GBP = 92.10 INR                       

BREAKING NEWS

പ്രീഡിഗ്രിക്കാരിയുടെ സഹപാഠിയുടെ സ്വര്‍ണ്ണ കമ്മല്‍ മോഷണം കണ്ടെത്തിയത് തൊണ്ടി സഹിതം; നാണക്കേടായതോടെ പാലായിലേക്ക് നാടുകടത്തിയത് ബികോം പഠിക്കാന്‍; പിന്‍ബെഞ്ചിലെ നിശബ്ദതയില്‍ ഉണ്ടാക്കിയത് മൂന്ന് നാല് പ്രണയങ്ങള്‍; ക്ലാസ് സമയത്ത് സിനിമ കണ്ടും ചുറ്റിക്കളിച്ചും കറങ്ങിയത് വീട്ടുകാരെ പറ്റിച്ച്; കൂടത്തായിയിലെ പ്രതിബന്ധങ്ങള്‍ ഇല്ലാതാക്കുമ്പോള്‍ അനുഭവിച്ചത് ഒരുതരം ലഹരി; സിലിയെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ വൈകിച്ചത് മരണം നേരില്‍ കാണാന്‍; ജോളി ജോസഫിന്റെ ഭൂതകാലവും അസ്വാഭാവികതകളുടേത്

Britishmalayali
kz´wteJI³

മുക്കം: മുന്നിലുള്ള പ്രതിബന്ധങ്ങള്‍ ഇല്ലാതാക്കുമ്പോള്‍ ആദ്യമൊക്കെ ഒരുതരം ലഹരി അനുഭവിച്ചിരുന്നതായി ജോളിയുടെ മൊഴി. മരണം ലഹരിപിടിപ്പിച്ചിരുന്ന കാലത്ത്, സിലിയുടെ മരണം നേരില്‍ക്കാണാനായി അവരെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതു വൈകിച്ചെന്ന ജോളി മൊഴി നല്‍കി. ഷാജുവിന്റെ മകളായ ആല്‍െഫെനെ കൊലപ്പെടുത്തിയതിനൊപ്പം ഭാര്യ സിലിയെ കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു. എന്നാല്‍ വീട്ടില്‍ നടന്ന ചടങ്ങിലെ തിരക്ക് തടസമായി. സയെനെഡ് കലര്‍ത്തിയ ഭക്ഷണം കുഞ്ഞിനു കൊടുത്തപ്പോള്‍ സിലിയെയും കഴിക്കാന്‍ നിര്‍ബന്ധിച്ചിരുന്നു. ബ്രെഡ് കഴിച്ചതോടെ അസ്വസ്ഥതയുണ്ടായ കുഞ്ഞ് നിലവിളിച്ചതോടെ ആ ശ്രമം പരാജയപ്പെട്ടെന്നാണ് മൊഴി. അറസ്റ്റ് പ്രതീക്ഷിച്ചിരുന്ന ജോളി താമരശേരിയിലെത്തി അഭിഭാഷകനെ കാണുകയും പ്രതിരോധത്തിനുള്ള തന്ത്രങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. അറസ്റ്റിലായ ഉടന്‍ കുറ്റസമ്മതം നടത്താതെ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചത് അഭിഭാഷകന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു.

കൂടത്തായിയിലെ മരണങ്ങളില്‍ സംശയങ്ങളും പരാതികളും ഉയര്‍ന്ന ഘട്ടത്തില്‍ ജോളി അറസ്റ്റ് പ്രതീക്ഷിച്ചിരുന്നു. ആദ്യത്തേതായ അന്നമ്മയുടെ മരണം മകനും മുഖ്യപ്രതി ജോളിയുടെ ആദ്യഭര്‍ത്താവുമായ റോയി തോമസ് അറിഞ്ഞായിരുന്നെന്നാണ് മൊഴി. റോയി തോമസ് കടം വാങ്ങിയ പണം തിരിച്ചുചോദിച്ച് അന്നമ്മ നിരന്തരം ശല്യപ്പെടുത്തിയതിനെത്തുടര്‍ന്നായിരുന്നു കൊലപാതകം. പിതാവ് ടോം തോമസിന്റെ മരണവും റോയി അറിഞ്ഞിരുന്നോയെന്ന സംശയവും ഉണ്ട്. രണ്ടുപേരുടെയും മരണങ്ങളിലുള്ള പശ്ചാത്താപമായിരിക്കാം റോയിയെ മദ്യപാനിയാക്കിയതെന്നും അന്വേഷണ സംഘം കരുതുന്നു. ഒടുവില്‍ മദ്യപാനത്തിന്റെ പേരില്‍ റോയിയേയും വകവരുത്തി. പിന്നേയും തുടര്‍ന്നു ലഹരി നുരയാനുള്ള കൊലപാതകങ്ങള്‍. ണെന്നു കരുതുന്നു. നിലവില്‍ എല്ലാ പ്രതിരോധങ്ങളും അയഞ്ഞ് ജോളിയും മറ്റു രണ്ടു പ്രതികളും അന്വേഷണത്തോടു സഹകരിക്കുന്നുണ്ട്. ആറു കൊലപാതകങ്ങളും ചെയ്തതു താനാണെന്ന് ജോളി സമ്മതിച്ചതായാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

പ്രതികളെ ചോദ്യം ചെയ്യുന്നതു തുടരുകയാണ്. അറസ്റ്റിലായ മറ്റു പ്രതികള്‍ക്കെതിരേയും ശക്തമായ തെളിവുണ്ടെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെ പ്രതിചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനത്തിലെത്തിയിട്ടില്ല. സാഹചര്യത്തെളിവുകളില്‍ ഊന്നിയാണ് അന്വേഷണം. ദൃക്‌സാക്ഷികളില്ലാത്തതും വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ മരണങ്ങള്‍ അന്വേഷിച്ച് തെളിവ് കണ്ടെത്തുന്നതും വലിയ വെല്ലുവിളിയാണ്. ഇതു കൊണ്ടാണ് ഷാജുവിനേയും മറ്റും പ്രതിയാക്കുന്നതില്‍ വലിയ ജാഗ്രത കാട്ടുന്നത്. ജോളിയുടെ ഭൂതകാലം ചികഞ്ഞ് അന്വേഷണ സംഘം കട്ടപ്പനയില്‍ എത്തിയിരുന്നു. ജോളി ചെറുപ്പകാലത്ത് കുഴപ്പക്കാരിയായിരുന്നില്ലെന്ന് കട്ടപ്പനയിലെ ഇവരുടെ വീടിന് സമീപമുള്ള അയല്‍വാസികളും നാട്ടുകാരും സ്‌കൂള്‍ അധികൃതരും പറയുന്നു. എന്നാല്‍ നെടുങ്കണ്ടം എം.ഇ.എസ് കോളജിലെ പ്രീഡിഗ്രിക്കാലം മുതല്‍ ജോളിയില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങി.


കോളേജ് ഹോസ്റ്റലില്‍ നിന്നും സഹപാഠിയുടെ സ്വര്‍ണ്ണ കമ്മല്‍ മോഷ്ടിച്ചത് ഏവര്‍ക്കും അറിയാം. അന്വേഷണത്തിനൊടുവില്‍ തൊണ്ടി സഹിതം ജോളിയെ പിടികൂടിതയോടെ കോളേജ് ഹോസ്റ്റലില്‍ നിന്നും പുറത്താക്കി. പിന്നീട് വീട്ടില്‍ നിന്നും നേരിട്ട് പോയി വരികയായിരുന്നു. മോഷണക്കഥ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പാട്ടായതോടെ ജോളിയെ നാട്ടില്‍ നിന്നും മാറ്റി. പാലായിലേക്ക് ജോളിയെ നീക്കാനായിരുന്നു ബന്ധുക്കളുടെ പദ്ധതി. എന്നാല്‍ പല കോളേജുകളിലും പ്രവേശനം ലഭിച്ചില്ല. തുടര്‍ന്ന് പാലായിലുള്ള പാരലല്‍ കോളേജായ സെന്റ് ജോസഫ് കോളേജില്‍ ബി. കോമിന് ചേര്‍ന്നു. ക്ലാസിലെ ഏറ്റവും പിന്നിലെ ബഞ്ചില്‍ നിശബ്ദയായിരുന്നു എപ്പോഴും ജോളി. രണ്ടോ മൂന്നോ പ്രണയബന്ധങ്ങള്‍ അന്നേ ജോളിക്കുണ്ടായിരുന്നു. ഒന്‍പതരയോടെയെ ക്ലാസ് ആരംഭിക്കുകയുള്ളൂവെങ്കിലും എട്ടേകാലോടെ ക്ലാസില്‍ എത്തും. എന്നാല്‍ ക്ലാസ് തുടങ്ങിക്കഴിഞ്ഞാല്‍ അധികനേരം ആള്‍ ക്ലാസിലുണ്ടാവില്ല. സിനിമയ്ക്കും മറ്റുമായി കറക്കത്തിലായിരിക്കും ഏറിയ സമയവും.

കട്ടപ്പനയിലെ വീട്ടില്‍ അറിയിക്കാതെ ദിവസങ്ങളോളം പാലായില്‍ നിന്നും ജോളി കറങ്ങാന്‍ പോകറുണ്ടായിരുന്നു. 1992 മുതല്‍ 95 വരെ ഉണ്ടായിരുന്ന ക്ലാസില്‍ രണ്ട് വര്‍ഷം മാത്രമായിരുന്നു ജോളി പഠിച്ചത്. ഹോസ്റ്റലില്‍ എന്തോ പ്രശ്‌നം ഉണ്ടായതിനാല്‍ കോളേജിലും ജോളിക്ക് തുടരാനായില്ലെന്ന് അദ്ദേഹം പറയുന്നു. പിന്നീടാണ് ജോളിയും റോയി തോമസും തമ്മിലെ പ്രണയം തുടങ്ങുന്നത്. കല്യാണത്തിന് പോയപ്പോള്‍ മാത്യുവിന്റെ വീട്ടില്‍ വച്ചാണ് ജോളിയെ കാണുന്നത്. മാത്യുവിന്റെ ബന്ധുവായിരുന്നു ജോളി. ഈ മാത്യുവിനേയും ജോളി കൊലപ്പെടുത്തി. 2002 ഓഗസ്റ്റ് 22 നായിരുന്നു ആദ്യ കൊലപാതകം. ആദ്യഭര്‍ത്താവ് റോയി തോമസിന്റെ മാതാവ് പൊന്നാമറ്റം അന്നമ്മയാണ് കൊല്ലപ്പെട്ടത്. 2008 ഓഗസ്റ്റ് 26 ന് റോയിയുടെ പിതാവ് പൊന്നാമറ്റം ടോം തോമസ് കൊല്ലപ്പെട്ടു. 2011 സെപ്റ്റംബര്‍ 30 ന് റോയി തോമസ് കൊല്ലപ്പെട്ടു.

റോയിയുടെ ശരീരത്തില്‍ സയെനെഡിന്റെ അംശം കണ്ടെത്തിയെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. 2014 ഫെബ്രുവരി 24 നായിരുന്നു നാലാമത്തെ കൊലപാതകം. ആദ്യം കൊല്ലപ്പെട്ട അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയിലായിരുന്നു ഇത്തവണ ഇര. റോയിയുടെ മരണത്തില്‍ സംശയം ഉന്നയിക്കുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്ത വ്യക്തിയായിരുന്നു മാത്യു. മദ്യത്തില്‍ സയെനെഡ് കലര്‍ത്തി നല്‍കിയെന്നാണു ജോളിയുടെ മൊഴി. കൃത്യം നടപ്പാക്കുന്നതിന് രണ്ട് ദിവസം മുമ്പും ഇരുവരും ഒരുമിച്ച് മദ്യപിച്ചിരുന്നു. ടോം തോമസിന്റെ സഹോദരന്‍ സക്കറിയുടെ വീട്ടില്‍, 2014 മെയ് മൂന്നിനായിരുന്നു അഞ്ചാമത്തെ കൊലപാതകം. സക്കറിയയുടെ മകന്‍ ഷാജുവിന്റെ ഇളയ മകള്‍ പത്തു മാസം മാത്രം പ്രായമുള്ള ആല്‍െഫെന്‍ ഷാജുവാണ് അന്നു കൊല്ലപ്പെട്ടത്. കുട്ടിക്ക് ഇറച്ചിക്കറിയില്‍ മുക്കിയ ബ്രഡ് ജോളി കൊടുക്കുന്നതു കെണ്ടന്നു ദൃക്‌സാക്ഷി മൊഴിയുണ്ട്. 2016 ജനുവരി 11 നായിരുന്നു ആറാമത്തെ കൊലപാതകം.

ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയാണു കൊല്ലപ്പെട്ടത്. ദന്താശുപത്രിയില്‍വച്ച് ഗുളികയില്‍ സയെനെഡ് പുരട്ടി സിലിക്ക് നല്‍കിയെന്നാണു പ്രതിയുടെ മൊഴി. ജോളിയുടെ മടിയില്‍ കിടന്നായിരുന്നു സിലിയുടെ മരണം. സിലിയുടെ മരണശേഷം കൃത്യം ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ പ്രതി ജോളി ഷാജുവിനെ വിവാഹം കഴിക്കുകയും ചെയ്തു. കുടത്തായിക്കാരെ എന്‍ഐടിയിലെ അദ്ധ്യാപികയെന്ന് പറഞ്ഞാണ് ജോളി പറ്റിച്ചിരുന്നത്. എന്നാല്‍, ജോളിക്ക് ബികോം യോഗ്യത പോലുമില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. എന്‍ഐടി പ്രൊഫസറാണ് താന്‍ എന്നാണ് ജോളി എല്ലാവരെയും വിശ്വസിപ്പിച്ചിരുന്നത്. കരിയര്‍ കൗണ്‍സിലിങ്ങിനായി അയല്‍വാസികള്‍ ജോളി ടീച്ചറെ സമീപിച്ചിരുന്നു. ജോളി എന്നും മറ്റുള്ളവരുടെ മുന്‍പില്‍ സ്വന്തം ജീവിതമാണ് ഉദാഹരണമായി പറഞ്ഞിരുന്നതെന്നും നാട്ടുകാര്‍ ഓര്‍മിച്ചു. റോയിച്ചായന്‍ മരിച്ച ശേഷവും ജോലി ഉള്ളതുകൊണ്ടല്ലേ താന്‍ പിടിച്ചു നില്‍ക്കുന്നതെന്ന് ജോളി പറഞ്ഞതായി അയല്‍വാസി സറീന പറയുന്നു.

സറീനയുടെ മകള്‍ പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞപ്പോള്‍ ഉപദേശം തേടിയെത്തിയത് ജോളിയുടെ അടുത്തേക്കായിരുന്നു. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനായ ടോം തോമസിനോടും അദ്ധ്യാപികയായിരുന്ന അന്നമ്മയോടും ഉണ്ടായിരുന്ന സ്‌നേഹവും ആദരവും നാട്ടുകാര്‍ക്ക് ജോളിയോടും ഉണ്ടായിരുന്നതായും സറീന പറഞ്ഞു. ഒരു കാലത്ത് പെണ്‍കുട്ടികളെ പഠനത്തെ കുറിച്ചും ജോലി നേടുന്നതിനെ കുറിച്ചും ഉപദേശിച്ചിരുന്ന ജോളിയെ ഇപ്പോള്‍ ഏവരും കാണുന്നതുകൊലപാതകം ലഹരിയായി തീര്‍ന്ന കൊലയാളിയായാണ്. ഒരു ഡപ്പയില്‍ സയനൈഡ് എപ്പോഴും കൈയില്‍ കൊണ്ട് നടന്നാണ് കൊലപാതകങ്ങള്‍ നടത്തിയിരുന്നതെന്ന് ജോളി മൊഴി നല്‍കിയതായി ക്രൈം ബ്രാഞ്ച് വെളിപ്പെടുത്തി. ജോളിക്ക് മാനസികാസ്വാസ്ഥ്യം ഒട്ടുമില്ലെന്നും സയനൈഡിനെ കുറിച്ച് വിശദമായി പഠിച്ച ശേഷമാണ് കൊലപാതകങ്ങള്‍ നടത്തിയതെന്നും എസ്പി കെ.ജി സൈമണ്‍ പറഞ്ഞു,

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category