1 GBP =93.80 INR                       

BREAKING NEWS

ഏറ്റവും മാരകമായ വിഷവാതകക്കൂട്ടുകളും നിയന്ത്രിത സ്‌ഫോടനങ്ങളും ഉണ്ടാക്കാന്‍ കഴിയുന്ന വിദഗ്ധന്‍; എഞ്ചിനീയറിങ്ങ് ബിരുദം നേടിയിട്ട് നേരെ തിരിഞ്ഞത് തീവ്രവാദ സംഘടനയായ സിമിയിലേക്ക്; പട്‌ന, ബോധ്ഗയ എന്നീ സ്‌ഫോടനങ്ങളിലെ സൂത്രധാരന്‍; പട്‌നയിലെ സ്‌ഫോടനത്തില്‍ ലക്ഷ്യമിട്ടത് നരേന്ദ്ര മോദിയെ; വലയിലായത് ദീര്‍ഘകാലത്തിനുശേഷം സൗദിയില്‍നിന്ന് ഹൈദരാബാദിലേക്ക് കടന്നപ്പോള്‍; ഇന്ത്യയിലെ അറിയപ്പെടാത്ത ഭീകരന്‍ കെമിക്കല്‍ അലി പിടിയിലാവുമ്പോള്‍

Britishmalayali
kz´wteJI³

റായ്പൂര്‍: സദ്ദാം ഹുസൈന്റെ വലം കൈയായി നിന്ന് കുര്‍ദ് കൂട്ടക്കൊലക്ക് നേതൃത്വം കൊടുത്ത വിഷവാതക പ്രയോഗ വിദഗധന്‍ കെമിക്കല്‍ അലിയെ ഓര്‍മ്മയില്ലേ. വിഷവാതകങ്ങളും രാസായുധങ്ങളും നിര്‍മ്മിക്കാനും അതിസുക്ഷ്മമായി പ്രയോഗിക്കാനും കഴിയുന്ന കെമിക്കല്‍ അലി ആയിരക്കണക്കിന് കുര്‍ദുകളുടെ മരണത്തിനാണ് കാരണക്കാരനായത്. ഒടുവില്‍ പുതിയ സര്‍ക്കാര്‍ 2010ല്‍ കെമിക്കല്‍ അലിയെ തൂക്കിക്കൊല്ലുകായിരുന്നു. അത്രയൊന്നും എത്തില്ലെങ്കിലും കെമിക്കല്‍ അലിയെന്ന് പേരിട്ട മറ്റൊരു കൊടും ഭീകരന്‍ ഇന്ത്യയില്‍ പടിയിലായ വിവരം അധികം മാധ്യമ ശ്രദ്ധ കിട്ടിയ്ിട്ടില്ല. ബീഹാറിലെ പട്‌ന, ബോധ്ഗയ എന്നിവിടങ്ങളിള്‍ 2013-ല്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ കുറ്റവാളിയായ സിമി പ്രവര്‍ത്തകന്‍ കെമിക്കല്‍ അലി എന്നറിയപ്പെടുന്ന അസറുദ്ദീന്‍ എന്ന അസറിനെയാണ് കഴിഞ്ഞ ദിവസം ഛത്തീസ്ഗഡ് പൊലീസ് അറസ്റ്റ് ചെയ്തത്. സൗദി അറേബ്യയില്‍ നിന്നെത്തിയ ഇയാളെ ഹൈദരാബാദ് വിമാനത്താവളത്തില്‍ വച്ച് ശനിയാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പട്‌ന, ബോധ്ഗയ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഭീകരര്‍ക്ക് ബോംബ് നിര്‍മ്മിച്ച് നല്‍കിയതും ഒളിപ്പിച്ചതും സഹായം നല്‍കിയും ഇയാള്‍ ആണെന്നാണ് എന്‍ഐഎ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. പട്‌നയിലെ സ്‌ഫോടനത്തില്‍ ഭീകരര്‍ ലക്ഷ്യമിട്ടത് അന്ന് അവിടെ തെരഞ്ഞെടുപ്പ് റാലി നടത്തുകയായിരുന്നു നരേന്ദ്ര മോദിയെ ആയിരുന്നു.കേസില്‍ കഴിഞ്ഞ ആറു വര്‍ഷമായി അലിയെ പിടിക്കിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നതായി റായ്പൂര്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് ആരിഫ് ഷെയ്ക്ക് വ്യക്തമാക്കി. 42 വയസുകാരനായ ഇയാള്‍ റായ്പൂര്‍ സ്വദേശിയാണ്. ഭീകര വിരുദ്ധ സേനയും ചത്തീസ്ഗഡ് പൊലീസും സംയുക്തമായാണ് ഇയാളെ പിടികൂടിയത്.

ലോകത്തിലെ ഏറ്റവും മാരകമായ വിഷവാതകക്കൂട്ടുകളും ബോംബ് സ്‌ഫോടനങ്ങളും ഉണ്ടാക്കാന്‍ കഴിയുന്ന വിദഗ്ധനാണ് ഇയാള്‍ എന്നാണ് എന്‍ഐഎ പറയുന്നത്. എഞ്ചിനീയറിങ്ങ് ബിരുദം നേടിയിട്ട് നേരെ തിരഞ്ഞത് തീവ്രവാദ സംഘടനയായ സിമിയിലേക്കാണ്.2013 ഡിസംബറില്‍ സിമിക്ക് നിരോധനം ഏര്‍പ്പെടുത്തിയതിനു പിന്നാലെ രാജ്യതലസ്ഥാനത്തു നിന്ന് സിമി സെമി സ്ലീപ്പര്‍ തലവന്‍ ഉമര്‍ സിദ്ദിഖി ഉള്‍പ്പെടെ 17 പേരെ ബിഹാര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് വിദ്യാര്‍ത്ഥിയായിരുന്നു ഇയാള്‍ മുങ്ങുകയായിരുന്നെന്നാണ് പൊലീസ് വിവരം.

വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴേ സ്‌ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കാനുള്ള കഴിവാണ് ഇയാള്‍ക്ക് കെമിക്കല്‍ അലി എന്ന ഇരട്ടപ്പേര സമ്മാനിച്ചത്. സ്‌ഫോടനം നടത്തിയ ഭീകരര്‍ക്ക് ബോംബ് നര്‍മ്മിച്ചു നല്‍കുകയും അഭയം നല്‍കിയ അസ്ഹര്‍ പിന്നീട് വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് സൗദിയിലേയ്ക്ക് കടക്കുകയായിരുന്നു. അവിടെ ഒരു സൂപ്പര്‍ മാര്‍ക്കറ്റിലെ അസിസ്റ്റന്റായും ഡ്രൈവര്‍ ആയും ജോലി ചെയ്തിരുന്ന ഇയാള്‍ കുറച്ചു കാലങ്ങളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. അലി ഹൈദരബാദിലേയ്ക്ക് തിരിച്ചിട്ടുണ്ടെന്ന രഹസ്യ സന്ദേശം അധികൃതര്‍ക്ക് ലഭിച്ചിരുന്നു.

എന്നാല്‍ പൊലീസ് പറഞ്ഞതെല്ലാം കളവാണെന്നാണ് അലിയുടെ ബന്ധുക്കള്‍ പറയുന്നത്. മിടുക്കനായ വിദ്യാര്‍ത്ഥിയായ അലിയെ പൊലീസ് കേസില്‍ കുടുക്കയായിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്.പാസ്‌പോര്‍ട്ട്, രണ്ട് ഡ്രൈവിങ് ലൈസന്‍സ്, ബോര്‍ഡിങ് പാസ്, തിരിച്ചറിയല്‍ രേഖ എന്നിവ അലിയില്‍ നിന്നും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.2013 ജൂലൈ 7-ന് ലോക പ്രശസ്ത ബുദ്ധ തീര്‍ത്ഥാടന കേന്ദ്രമായ ബോധ്ഗയയില്‍ നടന്ന സ്‌ഫോടന പരമ്പരയില്‍ സന്യാസികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസില്‍ പ്രതികളായ അഞ്ച് ഇന്ത്യന്‍ മുജാഹിദ് തീവ്രവാദികളെ എന്‍ഐഎ കോടതി 2018-ല്‍ ജീവപര്യന്തം ശിക്ഷയ്ക്കു വിധിച്ചിരുന്നു. പട്‌നയില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിക്കിടയിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 89 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category