1 GBP = 92.20 INR                       

BREAKING NEWS

ഫിറോസ് കുന്നുംപറമ്പിലിന് ലീഗ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കാനുള്ള എല്ലാ അവകാശങ്ങളും ഉണ്ട്.. അതിനെ വിമര്‍ശിക്കാന്‍ ഫിറോസിന്റെ ആരാധകര്‍ക്കും അവകാശമുണ്ട്; അതിന്റെ പേരില്‍ പ്രതികരിക്കുന്ന ഒരു സ്ത്രീയെ പരസ്യമായി പച്ചമാംസം വിറ്റ് ജീവിക്കുന്ന വേശ്യയെന്ന് വിളിക്കാന്‍ ആരാണ് ലൈസന്‍സ് തന്നത്? നന്മ മരങ്ങള്‍ വിഷം ചീറ്റുമ്പോള്‍..

Britishmalayali
kz´wteJI³

ഫിറോസ് കുന്നുംപറമ്പില്‍ എന്ന മലബാറിലെ സാമൂഹിക പ്രവര്‍ത്തകന്‍ എന്നും വിവാദങ്ങളുടെ തോഴനായി ജീവിക്കുന്നു. ഫിറോസിനെതിരെ പലരും ആഞ്ഞുവീശുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം കണക്കിലെടുത്താണ്. മുമ്പ് മുതല്‍ ലീഗ് രാഷ്ട്രീയവുമായി ബന്ധമുള്ള വ്യക്തി എന്ന നിലയില്‍ ഫിറോസിനെതിരെ ആഞ്ഞടിക്കുന്നതില്‍ മുമ്പില്‍ നിന്നിരുന്നത് കമ്മ്യൂണിസ്റ്റുകാരാണ്. ഫിറോസ് ഒരു പാവപ്പെട്ട രേഗിയെ സഹായിക്കാന്‍ ആവശ്യപ്പെട്ടാല്‍ ഒരു കോടിയും അതിലധികവും പണം ലഭിക്കുന്ന സാഹചര്യം ഉണ്ടായതോട് കൂടി ഫിറോസിന്റെ പിന്നില്‍ ചില തീവ്രവാദ സംഘടനകള്‍ ഉണ്ട് എന്ന പ്രചരണവുമായി രംഗത്തിറങ്ങിയത് സംഘപരിവാര്‍ ബന്ധമുള്ള ചില സംഘടനകളായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ഒരേപോലെ സംഘികളുടെയും കമ്മികളുടെയും ആക്രമണം ഉണ്ടായ സാമൂഹിക പ്രവര്‍ത്തകനാണ് ഫിറോസ് കുന്നുംപറമ്പില്‍.

ഫിറോസ് ഒരു നന്മമരം ആണെന്നും ഫിറോസിനെതിരെ ഉയരുന്ന ആരോപണങ്ങളൊക്കെ തെളിവുകളില്ലാത്ത വെറും കുശുമ്പ് മാത്രമാണ് എന്നും വിശ്വസിച്ചിരുന്നതുകൊണ്ട് ഫിറോസിനെ പൂര്‍ണമനസ്സോട് കൂടി പിന്തുണച്ചവരില്‍ ഒരാളാണ് ഞാന്‍. ഇന്നും ഫിറോസിന്റെ ചാരിറ്റി പ്രവര്‍ത്തനത്തെ കുറിച്ചോ രാഷ്ട്രീയ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ കുറിച്ചോ ഒരു സംശയവും എനിക്കില്ല. എങ്ങനെ ചാരിറ്റി പ്രവര്‍ത്തനം നടത്തണം, ആരെ സഹായിക്കണം, ഏതുതരം രാഷ്ട്രീയത്തില്‍ വിശ്വസിക്കണം, ഏത് തരം സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചരണം നടത്തണം തുടങ്ങിയവയൊക്കെ തീരുമാനിക്കുന്നതിനുള്ള അവകാശം ഫിറോസ് കുന്നുംപറമ്പിലിനുണ്ട്. ഫിറോസ് കുന്നുംപറമ്പില്‍ സാമൂഹിക പ്രവര്‍ത്തകന്‍ ആയതുകൊണ്ട് ഫിറോസ് മഞ്ചേശ്വരത്തെ ലീഗ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് പിടിച്ചാല്‍ അത് തെറ്റാണ് എന്ന് വിശ്വസിക്കുന്നവരുടെ കൂടെയല്ല ഞാന്‍.

അതേസമയം, ഫിറോസ് എനിക്ക് രാഷട്രീയം ഇല്ലെന്നും ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും വേണ്ടി നിലനില്‍ക്കുകയില്ല എന്നും ആവര്‍ത്തിക്കുന്നുണ്ട് എങ്കില്‍ അതിലൊരു അസ്വാഭാവികത ഉണ്ടെന്ന് മാത്രം. എന്നാല്‍, ഒരു സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണം നടത്താന്‍ കൃത്യമായ ഒരു കാരണം പറയാന്‍ ഫിറോസിന് കഴിയുമെങ്കില്‍ അതിലൊരു തെറ്റുമില്ല. ഫിറോസ് പറയുന്നത് മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥി തന്റെ ചാരിറ്റി ആവശ്യം പരിഗണിച്ച് രണ്ടുപേരുടെ വിവാഹത്തിന് സ്വര്‍ണം വാങ്ങി നല്‍കി എന്നാണ്. അങ്ങനെ ഒരു സഹായം ചെയ്തിട്ടുണ്ടെങ്കില്‍, അതല്ല ഫിറോസിന് അടുത്ത സൗഹൃദം ആ സ്ഥാനാര്‍ത്ഥിയോട് ഉണ്ടെങ്കില്‍ അതിന് വേണ്ടി വോട്ട് പിടിക്കുന്നതില്‍ ഒരു തെറ്റുമില്ല. അതിന്റെ പേരില്‍ ഫിറോസിനെ വിമര്‍ശിക്കുന്നത് യുക്തിരഹിതമാണ്. ഏതൊരു ഇന്ത്യന്‍ പൗരനുമുള്ള സ്വാതന്ത്ര്യം ഫിറോസ് കുന്നുംപറമ്പിലിനും ഉണ്ട് എന്ന കാര്യം വിസ്മരിച്ചുകൂടാ.

എന്നാല്‍ ഫിറോസ് കുന്നുംപറമ്പിലിനെ നന്മമരമായി മാത്രം വിശേഷിപ്പിക്കണം എന്നും ഫിറോസ് കുന്നുംപറമ്പിലിനെതിരെ ഒരു വിമര്‍ശനവും പാടില്ല എന്നും ഫിറോസ് വിശ്വസിക്കുന്നുണ്ട് എങ്കില്‍ തെറ്റ് പറ്റി എന്ന് ചൂണ്ടിക്കാണിക്കേണ്ടേ? മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ഫിറോസ് രംഗത്തിറങ്ങിയതിന്റെ പേരില്‍ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി ഫിറോസ് വന്നതിലും ഞാന്‍ യുക്തിരാഹിത്യം ഒന്നും കാണുന്നില്ല. എന്നാല്‍, വിമര്‍ശിക്കുന്നവരെ വ്യക്തിപരമായി അധിക്ഷേപിക്കുകയും അത് ഒരു സ്ത്രീ ആയതുകൊണ്ട് അവരെ വേശ്യ എന്നും പച്ചയ്ക്ക് ശരീരം വില്‍ക്കുന്നവള്‍ എന്നും ശരീരത്തിന്റെ സുഖമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാതെ പ്രവര്‍ത്തിക്കുന്നവള്‍ എന്നുമൊക്കെ പറയുന്നത് ഫിറോസിനെ പോലെ ഒരു വ്യക്തിക്ക് ചേരുന്നതാണോ എന്ന് ആലോചിക്കണം. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category