1 GBP = 92.00 INR                       

BREAKING NEWS

കാനഡ അതിര്‍ത്തിയിലൂടെ കാറോടിക്കവെ വഴി തെറ്റി അമേരിക്കയില്‍ കയറി; മൂന്നു മാസം പ്രായമുള്ള കുഞ്ഞടക്കം ഒരു കുടുംബത്തിലെ ഏഴു ബ്രിട്ടീഷ് പൗരന്‍മാരെ തടവിലാക്കി യുഎസ് ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്; മലയാളികള്‍ക്കും പാഠമാവട്ടെ

Britishmalayali
kz´wteJI³

രു ബ്രിട്ടീഷ് കുടുംബത്തില്‍ ഏഴ് അംഗങ്ങള്‍ കാനഡ സന്ദര്‍ശിക്കാന്‍ പോയി യുഎസ് ജയിലിലായെന്ന് റിപ്പോര്‍ട്ട്.ലണ്ടനില്‍ നിന്നുള്ള ഡേവിഡ് കോനോര്‍സ്(30) ഭാര്യ എയ്ലീന്‍ കോനോര്‍സ് (24) അവരുടെ മൂന്ന് മാസം പ്രായമുള്ള മകന്‍, ഡേവിഡിന്റെ സഹോദരന്‍ മൈക്കല്‍, ഭാര്യ ഗ്രേസ്, അവരുടെ രണ്ട് വയസുള്ള ഇരട്ടക്കുട്ടികള്‍ എന്നിവരാണ് അഴിക്കുള്ളിലായിരിക്കുന്നത്. കാനഡ അതിര്‍ത്തിയിലൂടെ കാറോടിക്കവെ വഴി തെറ്റി അമേരിക്കയില്‍ കയറിയെന്ന കുറ്റം ചുമത്തിയാണ് ഇവരെ യുഎസ് ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് തടവിലാക്കിയിരിക്കുന്നത്. ഈ സംഭവം മലയാളികള്‍ക്കും ഒരു ഗുണപാഠമാണ്.  അതിര്‍ത്തികളിലൂടെ കാറോടിക്കുമ്പോള്‍ ഏവരും കടുത്ത ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് ഈ സംഭവം ഏവരെയും ഓര്‍മിപ്പിക്കുന്നു.

ഒക്ടോബര്‍ മൂന്നിന് കാനഡ-യുഎസ് അതിര്‍ത്തിയിലൂടെ കടന്ന് പോകുമ്പോഴായിരുന്നു ഇവര്‍ അബദ്ധത്തില്‍ യുഎസിലേക്ക് കയറിപ്പോയത്. ഒരു മൃഗത്തെ രക്ഷിക്കുന്നതിനായി മാര്‍ക്ക് ചെയ്യാത്ത ഒരു റോഡിലേക്ക് മൈക്കല്‍ താനോടിച്ചിരുന്ന കാര്‍ വെട്ടിച്ചപ്പോഴാണ് അത് അബദ്ധത്തില്‍ യുഎസിന്റെ സ്ഥലത്തേക്ക് കയറുകയും അവര്‍ പിടിയിലാവുകയും ചെയ്തിരിക്കുന്നത്. തത്സമയം ബോര്‍ഡര്‍ പട്രോള്‍ ഏജന്റുമാര്‍ കുതിച്ചെത്തുകയും അവരെ പിടികൂടുകയുമായിരുന്നു. തുടര്‍ന്ന് ഈ കുടുംബത്തെ സിയാറ്റിലില്‍ നിന്നും പെന്‍സില്‍വാനിയയിലെ ലെസ്പോര്‍ട്ടിലുള്ള ബെര്‍ക്സ് ഡിറ്റെന്‍ഷന്‍ സെന്ററിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

ഈ ഡിറ്റെന്‍ഷന്‍ സെന്ററിലെ അവസ്ഥ വളരെ പരിതാപകരമാണെന്നാണ് എയ്ലീന്‍ പരിതപിക്കുന്നത്. ഇവിടെ തന്റെ മൂന്ന് മാസം പ്രായമുള്ള കുട്ടി നഗ്‌നനായി വെറും നിലത്തെ തണുപ്പിലാണ് കിടക്കേണ്ടി വരുന്നതെന്നാണ് യുവതി ആശങ്കപ്പെടുന്നത്. അല്‍ഡിയ- ദി പീപ്പിള്‍സ് ജസ്റ്റിസ് സെന്ററിലെ ഇവരുടെ അറ്റോര്‍ണി ബ്രിഡ്ഗെറ്റെ കാംബ്രിയ ഇവരെ മോചിപ്പിക്കുന്നതിനായി യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിക്ക് ഒരു പരാതി സമര്‍പ്പിച്ചിട്ടുണ്ട്. വാന്‍കൂവര്‍ സന്ദര്‍ശിക്കുന്നതിനിടെ ഒക്ടോബര്‍ 3ന് അബദ്ധത്തിലാണ് മൈക്കല്‍ അമേരിക്കന്‍ മണ്ണിലേക്ക് വണ്ടിയോടിച്ച് കയറിപ്പോയതെന്നാണ് കാംബ്രിയ പരാതിയില്‍ എടുത്ത് കാട്ടിയിരിക്കുന്നത്.

അതിര്‍ത്തി ലംഘിച്ച കാറിനെ വളയാന്‍ സെക്കന്‍ഡുകള്‍ക്കം നിരവധി പോലീസ് കാറുകളും ബോര്‍ഡര്‍ പട്രോള്‍ ഏജന്റുമാരും കുതിച്ചെത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇന്റര്‍നാഷണല്‍ അതിര്‍ത്തി ലംഘിച്ചുവെന്ന് യുഎസ് ഓഫീസര്‍മാര്‍ മൈക്കലിനോട് പറയുകയും കുടുംബത്തെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇവര്‍ക്ക് നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കാതെയാണ് രണ്ട് പുരുഷന്‍മാരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ അറിഞ്ഞ് കൊണ്ടല്ല ഈ തെറ്റ് ചെയ്തിരിക്കുന്നതെന്നാണ് കാംബ്രിയ പരാതിയില്‍ വാദിക്കുന്നത്.

പിടികൂടിയ അന്ന് ഈ കുടുംബത്തെ യുഎസ്- വാന്‍കൂവര്‍ അതിര്‍ത്തിയിലായിരുന്നു കസ്റ്റഡിയില്‍ വച്ചിരുന്നത്. തങ്ങളെ എയര്‍പോര്‍ട്ടില്‍ കൊണ്ട് പോയി ബ്രിട്ടനിലേക്ക് കയറ്റി വിടുമെന്ന വാഗ്ദാനം നല്‍കിയാണ് യുഎസ് ഇമിഗ്രേഷന്‍ ഒഫീഷ്യലുകള്‍ ഇവിടേക്ക് കൊണ്ട് വന്നിരുന്നതെന്നാണ് എയ്ലീന്‍ പറയുന്നത്. തങ്ങളെ തട്ടിക്കൊണ്ട് പോയത് പോലാണ് കസ്റ്റഡിയിലെടുത്തിരുന്നതെന്നും യുവതി ആരോപിക്കുന്നു.

സീറ്റില്‍ എയര്‍പോര്‍ട്ടിലെത്തിച്ചപ്പോള്‍ അവസാനം ബ്രിട്ടനിലേക്കെത്താന്‍ പോകുന്നുവെന്ന് ആശ്വസിച്ചിരുന്നുവെങ്കിലും തങ്ങളെ പെന്‍സില്‍വാനിയയിലേക്ക് കൊണ്ട് പോയി ബെര്‍ക്സ് സെന്ററില്‍ ഒക്ടോബര്‍ അഞ്ച് മുതല്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നാണ് എയ്ലീന്‍ വെളിപ്പെടുത്തുന്നത്. യുഎസിലെ കുടിയേറ്റ കുടുംബങ്ങള്‍ക്കുള്ള മൂന്ന് ഡിറ്റെന്‍ഷന്‍ സെന്ററുകളിലൊന്നാണ് ബെര്‍ക്സിലുള്ളത്. പിടിയിലായ കുടുംബത്തിലെ രണ്ട് പുരുഷന്‍മാരെയും വേറെ വേറെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ എയ്ലീനെ മകനൊപ്പം താമസിപ്പിച്ചിട്ടുണ്ട്. കുടുംബത്തിലെ മറ്റ് കുട്ടികളെ വേര്‍പെടുത്തിയാണ് താമസിപ്പിച്ചിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category