1 GBP = 91.30 INR                       

BREAKING NEWS

ഡയാനയെ അനുസ്മരിക്കാന്‍ നീല സല്‍വാര്‍ കമ്മീസ് ധരിച്ച് കേയ്റ്റും; 1000 പാക്കിസ്ഥാന്‍ പട്ടാളക്കാരും അനേകം ബ്രിട്ടീഷ് പോലീസും സുരക്ഷയൊരുക്കുന്നു; പരിപാടികള്‍ മുന്‍കൂട്ടി പ്രഖ്യാപിക്കില്ല; വില്യവും കേയ്റ്റും പാക്കിസ്ഥാനില്‍ എത്തിയത് അതീവ സുരക്ഷാ സന്നാഹങ്ങളോടെ

Britishmalayali
kz´wteJI³

ഞ്ച് ദിവസത്തെ പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിനായി വില്യം രാജകുമാരനും ഭാര്യ കേയ്റ്റും ഇന്നലെ രാത്രി 9.30ന് റാവല്‍പിണ്ടിയിലെ  നുര്‍ ഹാന്‍ എയര്‍ബേസില്‍ വിമാനമിറങ്ങി. തന്റെ ഭര്‍ത്താവിന്റെ അമ്മ യശ്ശശരീരയായ ഡയാനയെ അനുസ്മരിക്കാന്‍ നീല സല്‍വാര്‍ കമ്മീസ് ധരിച്ചാണ് കേയ്റ്റ് പാക്കിസ്ഥാനില്‍ എത്തിയിരിക്കുന്നത്. ദമ്പതികള്‍ നാളിതുവരെ നടത്തിയ ഏറ്റവും സങ്കീര്‍ണവും വെല്ലുവിളി നിറഞ്ഞതുമായ അന്താരാഷ്ട്ര യാത്രയായിട്ടാണ് ഇത് പരിഗണിക്കപ്പെടുന്നത്. കടുത്ത ഭീകരാക്രണ സാധ്യതയേറെയായതിനാല്‍ പഴുതടച്ച സുരക്ഷയാണ് രാജകീയ ദമ്പതികള്‍ക്ക് ഒരുക്കിയിരിക്കുന്നത്.

ഇതിനായി 1000 പാക്കിസ്ഥാന്‍ പട്ടാളക്കാരും അനേകം ബ്രിട്ടീഷ് പോലീസുമാണ് സുരക്ഷയൊരുക്കുന്നത്. സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഇവരുടെ പാക്കിസ്ഥാന്‍ പരിപാടികള്‍ മുന്‍കൂട്ടി പ്രഖ്യാപിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ആര്‍എഎഫ് വോയേജ് പ്ലെയിനില്‍ നിന്നും പുറത്തേക്കിറങ്ങിയ രാജദമ്പതികളെ റെഡ്കാര്‍പെറ്റ് വിരിച്ചാണ് പാക്കിസ്ഥാന്‍ സ്വീകരിച്ചിരിക്കുന്നത്. ബ്രിട്ടീഷ് ഡിസൈനറായ കാതറീന്‍ വാക്കര്‍ തയ്യാറാക്കിയ പരമ്പരാഗത പാക്കിസ്ഥാന്‍ വസ്ത്രമായ അക്വാ സല്‍വാര്‍ കമ്മീസ് ധരിച്ച കേയ്റ്റ് കൂടുതല്‍ സുന്ദരിയായി കാണപ്പെട്ടിരുന്നു.

ഇതിന് മുമ്പ് 1996ല്‍ ഡയാന രാജകുമാരി പാക്കിസ്ഥാന്‍ പര്യടനത്തിനെത്തിയിരുന്നപ്പോള്‍ ഇതേ പോലുളള സല്‍വാര്‍ കമ്മീസായിരുന്നു ധരിച്ചിരുന്നത്. തന്റെ ഭര്‍ത്താവിന്റെ അമ്മയെ അനുസ്മരിക്കാനെന്നോണമാണ് കേയ്റ്റ് ഈ വസ്ത്രം ഇപ്പോള്‍ അണിഞ്ഞിരിക്കുന്നത്.ഇന്ന് ദമ്പതികള്‍ പാക്കിസ്ഥാനില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുമെന്നാണ് സൂചന. ഇന്ന് വൈകുന്നേരം ഇവര്‍ക്ക് നല്‍കുന്ന സ്വീകരണത്തില്‍ വില്യം നിര്‍ണായകമായ പ്രസംഗം നടത്തുന്നതായിരിക്കും. യുകെയുടെ നിര്‍ണായക പങ്കാളിയും സുഹൃത്തുമെന്ന നിലയില്‍ പാക്കിസ്ഥാനുള്ള പിന്തുണ തുടരുമെന്ന് വില്യം ഈ പ്രസംഗത്തില്‍ ഉറപ്പേകുമെന്നാണ് സൂചന.

രണ്ട് രാജ്യങ്ങളും തമ്മിലുളള ബന്ധം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വില്യവും കേയ്റ്റും പാക്കിസ്ഥാനില്‍ ഔദ്യോഗിക പര്യടനത്തിനെത്തിയിരിക്കുന്നത്. ബ്രക്സിറ്റിന് ശേഷം യൂറോപ്യന്‍ യൂണിയന് പുറത്തുള്ള പരമാവധി രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ദമ്പതികളുടെ ഈ സന്ദര്‍ശനം. കടുത്ത സുരക്ഷാ ഭീഷണികള്‍ ഉണ്ടെങ്കിലും തങ്ങളുടെ രാജ്യത്തേക്കുള്ള വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവസരമാക്കി മാറ്റാനും രാജ ദമ്പതികളുടെ സന്ദര്‍ശനം പ്രയോജനപ്പെടുത്താന്‍ പാക്കിസ്ഥാന്‍ ലക്ഷ്യമിടുന്നുണ്ട്.

13വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായിട്ടാണ് ബ്രിട്ടീഷ് രാജകുടുംബാംഗങ്ങള്‍ പാക്കിസ്ഥാനില്‍ ഇത്തരത്തില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തുന്നതെന്ന പ്രത്യേകത ഇവരുടെ സന്ദര്‍ശനത്തിനുണ്ട്. പാക്കിസ്ഥാനില്‍ രാഷ്ട്രീയ അനിശ്ചിതത്വങ്ങളും സുരക്ഷാ ആശങ്കകളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേയ്റ്റും വില്യവും നടത്തുന്ന ഏറ്റവും സങ്കീര്‍ണമായ അന്താരാഷ്ട്ര യാത്രയാണ് ഇതെന്നാണ് കെന്‍സിംഗ്ടണ്‍ പാലസ് വിശേഷിപ്പിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ പാക്ക് സന്ദര്‍ശനം ഒഴിവാക്കുന്നതാണ് നല്ലതെന്ന് കേയ്റ്റിനും വില്യമിനും വിവിധ തലങ്ങളില്‍ നിന്നും നിര്‍ദേശം ലഭിച്ചിരുന്നുവെങ്കിലും അവര്‍ സധൈര്യം മുന്നോട്ട് പോവുകയും പാക്കിസ്ഥാനിലെത്തുകയും ചെയ്തിരിക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category