1 GBP =93.80 INR                       

BREAKING NEWS

ഒരു രാത്രിയില്‍ കാസിനോ കളിച്ച് നഷ്ടമായത് 66 മില്യണ്‍ ഡോളര്‍; എപ്പോഴും തായ് ഗുണ്ടകളുടെ സുരക്ഷയില്‍ ജീവിതം; കനേഡിയന്‍ വംശജനാണെങ്കിലും ചൈനയില്‍ ജനിച്ച് ചൈനയെ മാഫിയാ ആസ്ഥാനമാക്കിയ സെ ചി ലോപിനെ തേടി പോലീസ്; മയക്കുമരുന്ന് മാഫിയയുടെ ഞെട്ടിക്കുന്ന കഥകള്‍ പുറത്ത്

Britishmalayali
kz´wteJI³

ലോകത്തിലെ ഏറ്റവും ശക്തനും കുപ്രസിദ്ധനുമായ മെക്സിക്കന്‍ മയക്കുമരുന്ന് രാജാവായ എല്‍ ചാപോയുടെ ഏഷ്യന്‍ പതിപ്പാണ് സെ ചി ലോപ്. കനേഡിയന്‍ വംശജനാണെങ്കിലും ചൈനയില്‍ ജനിച്ച് ചൈനയെ  തന്റെ മാഫിയാ ആസ്ഥാനമാക്കിയ ഈ മയക്കുമരുന്ന് രാജാവിനെ തേടിയ പോലീസ് ഇപ്പോള്‍ നെട്ടോട്ടമോടുകയാണ്. ഒരു രാത്രിയില്‍ കാസിനോ കളിച്ച് 66 മില്യണ്‍ ഡോളര്‍ നഷ്ടമായിട്ടും യാതൊരു കുലുക്കവുമില്ലാതെ തന്റെ പരിപാടികളുമായി മുന്നോട്ട് പോയ വ്യക്തിയാണ് ലോപ്. എപ്പോഴും തായ് ഗുണ്ടകളുടെ സംരക്ഷണത്തില്‍ കഴിയുന്ന ലോപിനെ അത്ര വേഗമൊന്നും വലയിലാക്കാന്‍ സാധിക്കില്ലെന്നാണ് അധികൃതര്‍ ആശങ്കപ്പെടുന്നത്.

ചൈന കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ഇത്രയും കാലത്തിനിടെ ലോകത്തിലെ വിവിധ രാജ്യങ്ങളിലാണ് ലോപ് തന്റെ മയക്കുമരുന്ന് സാമ്രാജ്യം വളര്‍ത്തിയെടുത്തിരിക്കുന്നത്. ഇയാളുടെ മയക്കുമരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ട ഞെട്ടിപ്പിക്കുന്ന കഥകള്‍ ഇപ്പോള്‍ പുറത്ത് വന്നിട്ടുമുണ്ട്. വിവിധ രാജ്യങ്ങളിലായി വ്യാപിച്ച് കിടക്കുന്ന തന്റെ മയക്കുമരുന്ന് കടത്ത് സിന്‍ഡിക്കേറ്റിനെ ലോപ് ' ദി കമ്പനി' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.സാം ഗോര്‍, കണ്‍ടൊനീസ് എന്ന വിളിപ്പേരിലും ലോപ് അറിയപ്പെടുന്നുണ്ട്. മെതാംഫെറ്റാമിന്‍, ഹെറോയിന്‍, കെറ്റാമിന്‍ തുടങ്ങിയ നിരവധി മയക്കുമരുന്ന് ഇയാളുടെ ശൃംഖലകളിലൂടെ കടത്തി വരുന്നുണ്ട്.

ഇത്തരത്തില്‍ ശതകോടികളുടെ ബിസിനസാണ് ഈ മയക്കുമരുന്ന് രാജാവ് വര്‍ഷം തോറും നടത്തി വരുന്നത്. നോര്‍ത്ത് ഏഷ്യയിലെ ജപ്പാന്‍ മുതല്‍ സൗത്ത് പസിഫിക്കിലെ ന്യൂസിലാന്‍ഡ് വരെ വ്യാപിച്ച് കിടക്കുന്നതാണ് ലോപിന്റെ മയക്കുമരുന്ന് സാമ്രാജ്യം.മെതാംഫെറ്റാമിന്‍ അഥവാ മെത്ത് ആണ് ഈ ശൃംഖലയുടെ പ്രധാന ബിസിനസെന്നാണ് അധികൃതര്‍ വെളിപ്പെടുത്തുന്നത്.2018ല്‍ ലോപിന്റെ സാമ്രാജ്യം മെത്ത് കച്ചവടം നടത്തിയുണ്ടാക്കിയിരിക്കുന്നത് എട്ട് ബില്യണ്‍ ഡോളറാണെന്നാണ് യുഎന്‍ ഓഫീസ് ഓണ്‍ ഡ്രഗ്സ് ആന്‍ഡ് ക്രൈം വെളിപ്പെടുത്തുന്നത്.

ഇത് ചില വര്‍ഷങ്ങളില്‍ 17.7 ബില്യണ്‍ ഡോളര്‍ വരെ ഉയരാറുണ്ടെന്നും കണക്കുകള്‍ വെളിപ്പെടുത്തുന്നു. ചായപ്പാക്കറ്റുകളില്‍ വരെ ഈ സംഘം മയക്കുമരുന്ന് കടത്താറുണ്ട്. സമീപകാലത്ത് മെത്ത് ഉല്‍പാദനത്തില്‍ വന്‍ കുതിച്ച് ചാട്ടമാണുണ്ടായിരിക്കുന്നത്.സെ ചി ലോപ് എന്ന 55 കാരന് വേണ്ടിയുള്ള പ്രധാനപ്പെട്ട നീക്കമാണ് ഓപ്പറേഷന്‍ കുന്‍ഗുര്‍. വെളിപ്പെടുത്താതെ നടത്തിയ കൗണ്ടര്‍ നാര്‍കോട്ടിക്സ് ഇന്‍വെസ്റ്റിഗേഷനാണിത്. ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസാണ് ഈ അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.ഏഷ്യ, നോര്‍ത്ത് അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ ഏതാണ്ട് 20 ഏജന്‍സികളാണ് ഓപ്പറേഷന്‍ കുന്‍ഗുറിലുള്ളത്.

ഏഷ്യന്‍ മയക്കുമരുന്ന് കടത്ത് സിന്‍ഡിക്കേറ്റുകളെ പിടികൂടുന്നതിനായി നാളിതു വരെ നടത്തിയ ഏറ്റവും വലിയ അന്താരാഷ്ടശ്രമം കൂടിയാണീ ഓപ്പറേഷന്‍. മ്യാന്‍മാര്‍, ചൈന, തായ്ലാന്‍ഡ്, ജപ്പാന്‍, യുഎസ്, കാനഡ, എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അഥോറിറ്റികള്‍ ഈ യജ്ഞത്തില്‍ ഭാഗഭാക്കായിട്ടുണ്ട്.സതേണ്‍ ചൈനയിലെ ഗാന്‍ഗ്ഡോന്‍ഗ് പ്രവിശ്യയിലാണ് ലോപ് ജനിച്ചത്. ചൈനയിലെ സാംസ്‌കാരിക വിപ്ലവത്തിന്റെ സമയത്തായിരുന്നു ഇയാളുടെ വളര്‍ച്ച. ഈ സമയത്ത് ചൈനീസ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ കടുത്ത അടിച്ചമര്‍ത്തലുകളും നിര്‍ബന്ധിച്ചുള്ള ലേബര്‍ ക്യാമ്പുകളിലെ പീഡനങ്ങളും പട്ടിണിയും നിരവധി പേരെ റിബലുകളാക്കി മാറ്റിയിരുന്നു.

സതേണ്‍ സിറ്റിയായ ഗ്വാന്‍ഗ്സൗവിലെ മാവോ സേതൂങ്ങിന്റെ റെഡ് ഗാര്‍ഡിലെ ചില അംഗങ്ങള്‍ ചേര്‍ന്ന് ഈ സമയത്ത് ബിഗ് സര്‍ക്കിള്‍ ഗാംഗ് എന്ന പേരില്‍ ഒരു ക്രിമിനല്‍ എന്റര്‍പ്രൈസിന് രൂപം നല്‍കുകയായിരുന്നു.അധികം വൈകാതെ ലോപ് ഈ സംഘത്തില്‍ അംഗമായി ചേര്‍ന്നു. തുടര്‍ന്ന് ഈ സംഘം ഹോംഗ്കോംഗിലേക്ക് ചുവട് മാറ്റുകയായിരുന്നു. പിന്നീട് ലോപ് 1988ല്‍ കാനഡയിലേക്ക് പോയി. 1990കളില്‍ ലോപ് നോര്‍ത്ത് അമേരിക്കയ്ക്കും ഹോംഗ് കോംഗിനും മകൗവിനും സൗത്ത് ഈസ്റ്റ് ഏഷ്യയ്ക്കും ഇടയില്‍ സഞ്ചരിക്കുകയും തന്റെ മയക്ക് മരുന്ന് കടത്തിന്റെ എല്ലാ വശങ്ങളും പരീക്ഷിച്ച് വിജയിക്കുകയുമായിരുന്നു.

ഹെറോയിന്‍ കടത്തില്‍ ഇയാള്‍ ഇതിനകം വിദഗ്ധനായിത്തീര്‍ന്നിരുന്നു.  മ്യാന്‍മാര്‍, തായ്ലാന്‍ഡ്, ചൈന, ലാവോസ് മീറ്റ് എന്നിവ അതിര്‍ത്തി പങ്ക് വയ്ക്കുന്ന ഗോള്‍ഡന്‍ ട്രയാംഗില്‍ എന്നറിയപ്പെടുന്ന പ്രദേശത്തെയായിരുന്നു ഇയാളുടെ സംഘം മയക്കുമരുന്നുകളുടെ ഉറവിടമാക്കിയിരുന്നത്.കോടതി രേഖകള്‍ പ്രകാരം 1998ല്‍ ലോപിന് മേല്‍ ന്യൂയോര്‍ക്കിലെ ഈസ്റ്റേണ്‍ ഡിസ്ട്രിക്ട് കോടതി കുറ്റം ചുമത്തിയിരുന്നു. അമേരിക്കയിലേക്ക് ഹെറോയിന്‍ കടത്തുന്നതിനായി നടത്തി ഗൂഢാലോചനയില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.

ഇതിനെ തുടര്‍ന്ന് ആജീവനാന്ത തടവാണ് ലോപിന് വിധിച്ചിരുന്നത്. തുടര്‍ന്ന് ലോപിന് ദാക്ഷീണ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ലോയര്‍ പെറ്റീഷന്‍ ഫയര്‍ ചെയ്തിരുന്നു.താന്‍ ചെയ്ത് പോയ കുററത്തില്‍ കടുത്ത ഖേദം പ്രകടിപ്പിച്ച ലോപ് ജയിലില്‍ നിന്നും പുറത്ത് വന്നാല്‍ ഒരു റസ്റ്റോറന്റ് നടത്തി ജീവിച്ച് കൊള്ളാമെന്നുറപ്പേകുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ ഒമ്പത് വര്‍ഷം ലോപ് തടവില്‍ കിടക്കുമ്പോഴും അയാളുടെ ക്രിമിനല്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. 2006ല്‍ പുറത്ത് വന്നതിന് ശേഷം ലോപ് കാനഡയിലേക്ക് പോയെന്നാണ് പോലീസ് പറയുന്നത്.

അവിടെ നാല് വര്‍ഷക്കാലം പോലീസിന്റെ മേല്‍നോട്ടത്തിലായിരുന്നു ലോപ് കഴിഞ്ഞിരുന്നത്. എന്നാല്‍ ലോപ് എപ്പോഴാണ് ഏഷ്യയിലേക്ക് വന്നതെന്ന് പോലീസിന് അറിവില്ല. 2011ല്‍ ലോപും ഭാര്യയും ചേര്‍ന്ന് ഹോംഗ്കോംഗില്‍ ചൈന പീസ് ഇന്‍വെസ്റ്റ്മെന്റ് ഗ്രൂപ്പ് കമ്പനി ലിമിറ്റഡ് രജിസ്ട്രര്‍ ചെയ്തിരുന്നുവെന്ന് കോര്‍പറേറ്റ് രേഖകള്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ അധികം വൈകാതെ ലോപ് മയക്കുമരുന്ന് കച്ചവടത്തിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു. മെയിന്‍ലാന്‍ഡ് ചൈന, ഹോംഗ് കോംഗ്, മകാവും, ഗോള്‍ഡന്‍ ട്രയാംഗില്‍ എന്നിവിടങ്ങല്‍ലെ തന്റെ ബന്ധങ്ങള്‍ മെച്ചപ്പെടുത്തിയ ലോപ് തുടര്‍ന്ന് വമ്പന്‍ മയക്കുമരുന്ന് കടത്ത് പൂര്‍വാധികം ഭംഗിയായി ത്വരിതപ്പെടുത്തുകയായിരുന്നു.തന്റെ ലക്ഷ്യം സാധിക്കാന്‍ വേണ്ടി ആരെയും കൊന്ന് തള്ളാന്‍ മടിയില്ലാത്ത ലോപിന്റെയും സംഘത്തിന്റെയും മേല്‍ നിരവധി കൊലപാതക കേസുകളുമുണ്ട്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category