1 GBP = 92.10 INR                       

BREAKING NEWS

ഐസിസി ടെസ്റ്റ് റാങ്കില്‍ താഴെ പോയ ക്ഷീണം തീര്‍ത്തത് ഡബിള്‍ അടിച്ച്; ഒന്നാമതുള്ള സ്റ്റീവ് സ്മിത്തിനെ മറികടക്കാനായില്ലെങ്കിലും ഒറ്റ പോയിന്റു മാത്രം പിന്നിലെത്തി കോലി; ഏറ്റവും ഒടുവില്‍ റാങ്കിങ് പുതുക്കിയപ്പോള്‍ ഉണ്ടായിരുന്നത് 899 പോയിന്റ്; അജിന്‍ക്യ രഹാനെ ഒന്‍പതാം റാങ്കിലേക്കു കയറിയപ്പോള്‍ നാലാം സ്ഥാനം നിലനിര്‍ത്തി ചേതേശ്വര്‍ പൂജാര ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരങ്ങളുടെ എണ്ണം മൂന്നായി

Britishmalayali
kz´wteJI³

ദുബായ്: ഏറ്റവും ഒടുവില്‍ ഐസിസി ടെസ്റ്റ് റാങ്കിങ് പുതുക്കിയ സമയത്ത് 899 പോയിന്റുമായി സ്മിത്തിനേക്കാള്‍ 38 പോയിന്റ് പിന്നിലായിരുന്നു കോലി.2018 ജനുവരിക്കുശേഷം ആദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ 900 പോയിന്റിനു താഴെയായതിന്റെ 'ക്ഷീണം' പുണെ ക്രിക്കറ്റ് ടെസ്റ്റിലെ ഇരട്ട സെഞ്ചുറി പ്രകടനത്തോടെയാണ് കോലി തീര്‍ത്തത് ഒന്നാമതുള്ള സ്റ്റീവ് സ്മിത്തിനെ മറികടക്കാനായില്ലെങ്കിലും ഒറ്റ പോയിന്റു മാത്രം പിന്നിലെത്തിയ കോലി. 937 പോയിന്റുമായി ഒന്നാമതുള്ള സ്മിത്തിനു തൊട്ടുപിന്നില്‍, 936 പോയിന്റോടെയാണ് കോലി രണ്ടാം സ്ഥാനം അരക്കിട്ടുറപ്പിച്ചത്.

2018 ജനുവരിക്കു ശേഷം ആദ്യമായാണ് കോലിയുടെ പോയിന്റ് 900നു താഴെയാകുന്നത്. എന്നാല്‍, പുണെ ടെസ്റ്റില്‍ കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയ കോലി 254 റണ്‍സാണ് നേടിയത്. മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരവും നേടി. ഇതോടെ ഒറ്റയടിക്ക് 37 റേറ്റിങ് പോയിന്റുകള്‍ സ്വന്തമാക്കിയ കോലി, സ്മിത്തിനു തൊട്ടടുത്തെത്തി. 2018 ഓഗസ്റ്റില്‍ 937 പോയിന്റു നേടിയ ശേഷം കോലിയുടെ ഏറ്റവും മികച്ച പ്രകടനമാണിത്.

പുണെയില്‍ അര്‍ധസെഞ്ചുറി നേടിയ അജിന്‍ക്യ രഹാനെ ഒന്‍പതാം റാങ്കിലേക്കു കയറിയതോടെ ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരങ്ങളുടെ എണ്ണം മൂന്നായി ഉയര്‍ന്നു. നാലാം സ്ഥാനം നിലനിര്‍ത്തിയ ചേതേശ്വര്‍ പൂജാരയാണ് ആദ്യ പത്തിലുള്ള മൂന്നാമത്തെ ഇന്ത്യന്‍ ബാറ്റ്സ്മാന്‍. പുണെ ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറി നേടിയ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ എട്ടു സ്ഥാനങ്ങള്‍ കയറി കരിയറിലെ ഏറ്റവും ഉയര്‍ന്ന റാങ്കിങ്ങായ 17ാം സ്ഥാനത്തെത്തി. അതേസമയം, പുണെയില്‍ നിരാശപ്പെടുത്തിയ രോഹിത് ശര്‍മ 17ല്‍നിന്ന് അഞ്ചു സ്ഥാനങ്ങള്‍ ഇറങ്ങി 22ാമതായി.

ബോളര്‍മാരുടെ പട്ടികയില്‍ രവിചന്ദ്രന്‍ അശ്വിന്‍ വീണ്ടും നേട്ടമുണ്ടാക്കി. കഴിഞ്ഞ തവണ പത്താം സ്ഥാനത്തേക്ക് കയറി അശ്വിന്‍, ഇക്കുറി ഏഴാമതെത്തി. പരുക്കുമൂലം വിശ്രമത്തിലാണെങ്കിലും മൂന്നാം സ്ഥാനം നിലനിര്‍ത്തിയ ജസ്പ്രീത് ബുമ്രയെ കൂടാതെ ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ ബോളര്‍ അശ്വിനാണ്. രവീന്ദ്ര ജഡേജ 14ാം സ്ഥാനത്തേക്ക് ഇറങ്ങിയപ്പോള്‍ മുഹമ്മദ് ഷമി 16ാം റാങ്ക് നിലനിര്‍ത്തി. പുണെയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഉമേഷ് യാദവ് 25ാം റാങ്കിലെത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category