1 GBP = 91.30 INR                       

BREAKING NEWS

വിവാഹം നിശ്ചയിച്ചത് ഒരു വര്‍ഷം മുമ്പ്; ഭാവി വരന്‍ വാങ്ങി നല്‍കിയ മൊബൈലിലൂടെ സംസാരം; ആര്‍ഭാട കല്യാണത്തിന് ശേഷമുള്ള കാര്‍ യാത്രയില്‍ പ്രവാസിയായ വരന് വന്നത് കാമുകന്റെ മെസേജ്; വഴിയില്‍ തുടങ്ങിയ വഴക്ക് വീട്ടിലെത്തിയപ്പോള്‍ നാട്ടുകാര്‍ മൊത്തമറിഞ്ഞു; വീട്ടിലേക്ക് കയറാതെ നിന്ന യുവതിയെ അനുനയിപ്പിക്കാന്‍ പൊലീസിനും ആയില്ല; ചതിച്ച മകളെ കൈവിട്ട് അച്ഛനും അമ്മയും; ഒടുവില്‍ നിര്‍മ്മാണ തൊഴിലാളിയായ കാമുകനൊപ്പം കാമുകിയുടെ മടക്കം; തളിപ്പറമ്പിലെ പുലിവാല്‍ കല്യാണത്തില്‍ സൂപ്പര്‍ ക്ലൈമാക്സ്

Britishmalayali
kz´wteJI³

തളിപ്പറമ്പ്: താലികെട്ട് കഴിഞ്ഞ് വരന്റെ വീട്ടില്‍ കയറില്ലെന്ന വാശിപിടിച്ച വധു കാമുകനൊപ്പം പോയി. പയ്യന്നൂര്‍ സ്വദേശിയായ യുവതിയാണ് ബന്ധുക്കളേയും നാട്ടുകാരേയുമെല്ലാം ഞെട്ടിച്ചത്. വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രക്കിടെ വധു പിണങ്ങി തിരികെ പോയതിന് പിന്നില്‍ കാമുകന്റെ വാട്സാപ്പ് സന്ദേശമായിരുന്നു. നാടകീയതകള്‍ക്കൊടുവിലാണ് വധു കാമുകനൊപ്പം പോയത്. കല്യാണം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഫോണിലേക്ക് വന്ന സന്ദേശത്തിന് പിന്നില്‍ കാമുകന്റെ കുബുദ്ധിയായിരുന്നു. ഈ സന്ദേശവുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉടലെടുത്തതും അത് കശപിശയില്‍ കലാശിച്ചതും.

ദുബായില്‍ ജോലി ചെയ്യുന്ന കാഞ്ഞിരങ്ങാട് വണ്ണാരപ്പാര സ്വദേശിയുമായുള്ള യുവതിയുടെ വിവാഹം ഒരു വര്‍ഷം മുന്‍പ് നിശ്ചയിച്ചിരുന്നു. ഭാവി വരന്‍ സമ്മാനിച്ച മൊബൈല്‍ ഫോണിലൂടെയാണ് ഇവര്‍ സംസാരിച്ചിരുന്നത്. ഈ കഴിഞ്ഞ ഞായറാഴ്ച ഇവരുടെ വിവാഹം ആര്‍ഭാടമായി പയ്യന്നൂരിലെ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. ഇതിന് ശേഷമുള്ള കാര്‍ യാത്രയിലാണ് നിര്‍ണ്ണായക ട്വിസ്റ്റുകള്‍ ഉണ്ടായത്. വരന്റെ വീട്ടുപടിക്കല്‍ എത്തിയ വധുവാണ് വീട്ടില്‍ കയറാതെ തിരിച്ച് പോയത്.

പയ്യന്നൂര്‍ സ്വദേശിയായ വധു വിവാഹിതയായി വരനോടൊപ്പം കാഞ്ഞിരങ്ങാട്ടെ വീട്ടിലെത്തിയപ്പോഴാണ് വീട്ടിലേക്ക് കയറില്ലെന്ന് വാശി പിടിച്ചത്. ബന്ധുക്കളും നാട്ടുകാരും എത്ര ശ്രമിച്ചിട്ടും വധുവിന്റെ മനസുമാറാത്തതോടെ സംഭവം പൊലീസിന് മുന്നിലെത്തുകയായിരുന്നു. എസ് ഐ ഉള്‍പ്പെടെ പൊലീസുകാര്‍ മണിക്കൂറുകളോളം ചര്‍ച്ച നടത്തിയിട്ടും നവവധു തന്റെ നിലപാടില്‍ ഉറച്ചു നിന്നു. ഇതോടെ വധുവിനെ തിരികെ ബന്ധുക്കളോടൊപ്പം പയ്യന്നൂരിലേക്ക് തന്നെ മടക്കിയയക്കുകയായിരുന്നു. വരന്‍ വിവാഹിതനാവാനാണ് നാട്ടിലെത്തിയത്.

പയ്യന്നൂര്‍ കോറോം സ്വദേശിനിയായ യുവതിയും വിദേശത്ത് ജോലി ചെയ്യുന്ന കാഞ്ഞിരങ്ങാട് വണ്ണാരപ്പാറ സ്വദേശിയായ യുവാവും പയ്യന്നൂരിലെ ഓഡിറ്റോറിയത്തില്‍ വച്ചുള്ള വിവാഹത്തില്‍ ട്വിസ്റ്റോട് ട്വിസ്റ്റായിരുന്നു വരന്റെ വീട്ടിലേക്ക് വരുന്നതിനിടയില്‍് വാട്സാപ്പില്‍ യുവാവിന്റെ ഫോണിലേക്ക് വധുവിന്റെ കാമുകന്റെ മെസേജ് എത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇരുവരും ഉള്ള ഫോട്ടോകള്‍ ഉള്‍പ്പെടെയുള്ള ഈ മെസേജ് കണ്ട വരന്‍ വഴിക്ക് വെച്ചു തന്നെ യുവതിയോട് ഇതേപ്പറ്റി അന്വേഷിച്ചു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കായി. ഉടന്‍ നവവധു തനിക്ക് ഇവിടെ നില്‍ക്കാനാവില്ലെന്നും തിരിച്ചു പോകണമെന്നും പറഞ്ഞ് ബഹളം വെച്ചു.

അച്ഛനും അമ്മയും ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ പറഞ്ഞതൊന്നും യുവതി കേട്ടില്ല. ഒടുവില്‍ പ്രശ്നം പൊലീസ് സ്റ്റേഷനിലെത്തി. തളിപ്പറമ്പ്എസ് ഐ കെ.പി.ഷൈന്‍ പെണ്‍കുട്ടിയുമായി സംസാരിച്ചുവെങ്കിലും തന്റെ കാമുകന്റെ കൂടെ പോകണമെന്ന നിലപാടിലായിരുന്നു യുവതി. ഇതോടെ താലിയും മാലയും ഉള്‍പ്പെടെ തിരിച്ചു വേണമെന്നായി വരന്റെ വീട്ടുകാര്‍. സ്റ്റേഷനില്‍ വെച്ചു തന്നെ വധു താലിമാല ഊരി നല്‍കി. കടം വാങ്ങിയാണ് തങ്ങള്‍ മകളുടെ വിവാഹം നടത്തിയതെന്നും പൊതുജനമധ്യത്തില്‍ തങ്ങളെ അപമാനിച്ച മകളെ ഇനി വേണ്ടെന്നും പറഞ്ഞ് അച്ഛനമ്മമാരും ബന്ധുക്കളും വധുവിനെ സ്റ്റേഷനില്‍ ഉപേക്ഷിച്ചു.

തനിക്ക് നിര്‍മ്മാണ തൊഴിലാളിയായ തന്റെ കാമുകനൊപ്പം പോവാനാണ് താത്പര്യം എന്ന് പെണ്‍കുട്ടി പൊലീസിനെ അറിയിച്ചു. പെണ്‍കുട്ടിയുടെ നിലപാട് ഇങ്ങനെയായതോടെയാണ് തങ്ങളെ അപമാനിച്ച മകളെ വേണ്ടെന്ന് പറഞ്ഞ് മാതാപിതാക്കളും ബന്ധുക്കളും പെണ്‍കുട്ടിയെ സ്റ്റേഷനില്‍ ഉപേക്ഷിച്ച് പോയത്. ഇതോടെ പൊലീസ് പട്ടാമ്പി സ്വദേശിയായ യുവതിയുടെ കാമുകനെ പൊലീസ് ബന്ധപ്പെട്ടു. രണ്ട് വര്‍ഷം മുന്‍പ് ഇന്‍സ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത് എന്നും, പ്രണയത്തിലാണെന്നും ഇയാള്‍ പൊലീസിനെ അറിയിച്ചു. വൈകീട്ടോടെ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ എത്തിയ കാമുകനും അമ്മയും ബന്ധുക്കളും യുവതിയേയും കൂട്ടി മടങ്ങി.

അതേസമയം വിവാഹത്തിന് ചെലവായ തുക നഷ്ടപരിഹാരം നല്‍കണമെന്ന നിലപാടിലാണ് വരന്റെ വീട്ടുകാര്‍. ഇതുകൊടുക്കാന്‍ വധുവിന്റെ വീട്ടുകാര്‍ വിസമ്മതിച്ചാല്‍ സംഭവം വീണ്ടും നിര്‍ണ്ണായകമാകും. കാമുകന്‍ യുവതിയെ വിവാഹം ചെയ്യാന്‍ സമ്മതം അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category