1 GBP = 92.50 INR                       

BREAKING NEWS

അര്‍ദ്ധരാത്രി പൊന്നാമറ്റം വീട്ടില്‍ നിന്ന് കണ്ടെത്തിയത് നിര്‍ണ്ണായക തെളിവ്; സയനൈഡ് കണ്ടെത്തിയത് വീട്ടിലെ അടുക്കളയിലെ പഴയ പാത്രങ്ങള്‍ക്കിടയില്‍ കുപ്പിയിലാക്കി തുണിയില്‍ പൊതിഞ്ഞ നിലയില്‍; ജോളി കണക്ക് കൂട്ടിയത് പിടി വീഴുമെന്ന് ഉറപ്പായാല്‍ സയനൈഡ് കഴിച്ചു മരിക്കാന്‍; ഷാജുവും സഖറിയാസും പറയുന്നതില്‍ പൊരുത്തക്കേടുകള്‍ ഏറെ; ജോളിയുടെ ഭര്‍ത്താവിനേയും അച്ഛനേയും വെറുതെ വിടുന്നത് പ്രത്യക്ഷ തെളിവുകള്‍ കിട്ടാത്തതിനാല്‍; കൂടത്തായിയില്‍ അന്വേഷണം ശരിയായ ദിശയിലെന്ന് പൊലീസ്

Britishmalayali
kz´wteJI³

കോഴിക്കോട്: കൂടത്തായിയില്‍ പൊലീസ് നിര്‍ണ്ണായക തെളിവ് കിട്ടിയ ആശ്വാസത്തില്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കൊലപാതകങ്ങളില്‍ സാഹചര്യ തെളിവുകള്‍ അനിവാര്യമാണ്. സയനൈഡാണ് കൊലയ്ക്ക് പിന്നിലെന്ന് തെളിയിക്കാനുള്ള പൊലീസ് നീക്കത്തിന് കരുത്ത് പകരുന്നതാണ് ഇന്നലെ അര്‍ദ്ധരാത്രി കിട്ടിയ തെളിവ്. കൂടത്തായിയില്‍ കൂട്ടക്കൊലയ്ക്കുപയോഗിച്ച സയനൈഡ് പൊലീസ് കണ്ടെടുത്തത് കേസില്‍ ഏറെ നിര്‍ണ്ണായകമാകും. പൊന്നാമറ്റം വീട്ടില്‍ തിങ്കളാഴ്ച രാത്രി ജോളിയുമായി നടത്തിയ തെളിവെടുപ്പിനിടെയാണ് അന്വേഷണ സംഘം സയനൈഡ് പിടിച്ചെടുത്തത്. അടുക്കളയിലെ റാക്കില്‍ പാത്രത്തിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഡപ്പിയില്‍ സയനൈഡ് സൂക്ഷിച്ചിരുന്നത്. അറസ്റ്റിലാകുമെന്ന സാഹചര്യത്തില്‍ സയനൈഡ് കഴിച്ചു മരിക്കാനായിരുന്നു തീരുമാനമെന്നു ജോളി പൊലീസിനോട് പറഞ്ഞിരുന്നു.

പിടിച്ചെടുത്ത സയനൈഡ് ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. പ്രാഥമിക പരിശോധനയില്‍ ഇത് സയനൈഡാണെന്ന് വ്യക്തമായിട്ടുണ്ട്. കൂടുതല്‍ പരിശോധന നടത്തിയശേഷമേ അന്വേഷണ സംഘം ഇത് സ്ഥിരീകരിക്കൂ. രാത്രി 9.45നാണ് ജോളിയെ പൊന്നാമറ്റം വീട്ടില്‍ തെളിവെടുപ്പിനായി എത്തിച്ചത്. തിങ്കളാഴ്ച രാവിലെ ഐസിടി പൊലീസ് സൂപ്രണ്ട് ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘം പൊന്നാമറ്റം വീട്ടില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. ചില സുപ്രധാന വിവരങ്ങള്‍ തങ്ങള്‍ക്ക് കിട്ടിയതായി അന്വേഷണ സംഘത്തിന്റെ പ്രതികരണത്തില്‍നിന്ന് വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് രാത്രി ജോളിയെ വീട്ടിലെത്തിച്ചത്. കഴിഞ്ഞ ദിവസം തെളിവെടുപ്പിനിടെ സയനൈഡ് വീട്ടില്‍ ഒളിപ്പിച്ചിട്ടുണ്ട് എന്ന് ജോളി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. എന്നാല്‍, ഇത് കണ്ടെടുക്കാന്‍ സാധിച്ചിരുന്നില്ല. എവിടെയെന്ന് മറന്നുപോയി എന്നായിരുന്നു ജോളി പൊലീസിനോട് പറഞ്ഞത്. ഇതോടെയാണ് സയനൈഡ് വീട്ടില്‍ തന്നെ സൂക്ഷിച്ചിട്ടുണ്ടെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. സയനൈഡ് കണ്ടെടുത്തശേഷം രാത്രി 12 ഒ-ാടെയാണ് അന്വേഷണ സംഘം ജോളിയുമായി മടങ്ങിയത്.

വീട്ടിലെ അടുക്കളയിലെ പഴയ പാത്രങ്ങള്‍ക്കിടയില്‍ കുപ്പിയിലാക്കി തുണിയില്‍ പൊതിഞ്ഞ നിലയിലാണ് സയനൈഡ് കണ്ടെത്തിയത്. ജോളിയുടെ കസ്റ്റഡി കാലാവധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് രാത്രി തന്നെ തെളിവെടുപ്പു നടത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചത്. കൂടുതല്‍ തെളിവുകള്‍ തേടി അന്വേഷണ സംഘം ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും പിതാവ് സഖറിയാസിനെയും തിങ്കളാഴ്ച പത്തുമണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. മാത്യു, പ്രജികുമാര്‍ എന്നിവരെയും ചോദ്യം ചെയ്തു. ഇവരെ ഒറ്റയ്ക്കും ഒരുമിച്ചിരുത്തിയും ചോദ്യംചെയ്തെന്നാണ് വിവരം. വടകരയിലുള്ള റൂറല്‍ എസ്പിയുടെ ഓഫിസില്‍വച്ചായിരുന്നു ചോദ്യംചെയ്യല്‍.

പൊലീസ് നോട്ടിസ് നല്‍കിയതനുസരിച്ച് ഷാജുവും സഖറിയാസും രാവിലെ എട്ടോടെ വടകരയിലെ റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലെത്തി. വടകര പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ കഴിയുന്ന ജോളിയെ പത്തോടെ ഇവിടെയെത്തിച്ചു. 10.15ന് മൂന്നു പേരെയും ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. ആദ്യം മൂന്നു പേരെയും തനിച്ചാണു ചോദ്യം ചെയ്തത്. പിന്നീട് ജോളിയെയും സഖറിയാസിനെയും ജോളിയെയും ഷാജുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. പിന്നീട് ഷാജുവിനെയും സഖറിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. ഷാജുവിന്റെ ആദ്യഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ടു മൂന്നു പേരുടെയും മൊഴികളില്‍ വൈരുധ്യങ്ങളുണ്ടെന്നു കണ്ടെത്തിയ പൊലീസ് വീണ്ടും പലവട്ടം ഇതേ രീതിയില്‍ ചോദ്യം ചെയ്യല്‍ തുടര്‍ന്നു.

ടോം തോമസ്, അന്നമ്മ തോമസ് എന്നിവരുടെ കൊലപാതകങ്ങളെക്കുറിച്ചു സഖറിയാസിനും റോയിയുടെ കൊലപാതകത്തെക്കുറിച്ചു ഷാജുവിനും നേരത്തേ അറിവുണ്ടായിരുന്നോ എന്നതും പൊലീസ് പരിശോധിച്ചു. ചില സംശയങ്ങള്‍ ഉണ്ടെങ്കിലും ഇവര്‍ക്കെതിരെ തെളിവുകള്‍ ഒന്നുമില്ല. തെളിവില്ലാതെ കേസില്‍ പ്രതിചേര്‍ത്താല്‍ വിചാരണ സമയത്ത് ഏറെ പ്രശ്നങ്ങളുണ്ടാക്കും. അതുകൊണ്ടാണ് ഷാജുവിനേയും അച്ഛനേയും കസ്റ്റഡിയില്‍ എടുക്കാത്തത്. ഷാജുവിനെ മാപ്പുസാക്ഷിയാക്കാനുള്ള സാഹചര്യവും തേടുന്നുണ്ട്. എങ്കില്‍ മാത്രമേ കേസ് ബലപ്പെടൂ. ജോളിയുടെ സുഹൃത്ത് ജോണ്‍സണിന്റെ നീക്കങ്ങളും പൊലീസ് നിരീക്ഷണത്തിലാണ്.

പ്രതികളായ എം.എസ്.മാത്യുവിനെ ഉച്ചയ്ക്ക്12.45നും കെ.പ്രജികുമാറിനെ വൈകിട്ട് മൂന്നിനും ഇവിടെയെത്തിച്ചു. മുഖ്യസാക്ഷിയും പരാതിക്കാരനുമായ റോജോ തോമസിന്റെ മൊഴി ചൊവ്വാഴ്ച രേഖപ്പെടുത്തും. അന്വേഷണ സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരം റോജോ അമേരിക്കയില്‍ നിന്നു നാട്ടിലെത്തിയിരുന്നു. റോജോയുടെ സാന്നിധ്യത്തില്‍ ജോളിയെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ജോളിയുടെ ആദ്യ ഭര്‍ത്താവ് മരിച്ച റോയിയുടെ സഹോദരനാണ് റോജോ. കൂടത്തായി കൊലപാതക പരമ്പരയുടെ ചുരുളഴിക്കുന്നതില്‍ നിര്‍ണായകമായത് റോജോ തോമസിന്റെ പരാതിയാണ്. റോയിയുടെയും മാതാപിതാക്കളായ ടോം തോമസ്, അന്നമ്മ തോമസ് എന്നിവരുടെ മരണങ്ങള്‍ കൊലപാതകമാണെന്ന് റോജോ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.

ടോം തോമസിന്റെ ഭൂമി തട്ടിയെടുക്കാന്‍ ജോളി നടത്തിയ നീക്കമാണ് റോജോയില്‍ സംശയമുണര്‍ത്തിയത്. ജോളിക്ക് എന്‍ഐടിയില്‍ ജോലിയില്ലെന്ന് ആദ്യമായി കണ്ടെത്തിയതും റോജോയാണ്. ലോക്കല്‍ പൊലീസ് അവഗണിച്ച റോജോയുടെ കണ്ടെത്തലുകള്‍ ക്രൈംബ്രാഞ്ച് മുഖവിലയക്കെടുത്ത നടത്തിയ അന്വേഷണത്തില്‍ ജോളി ഉള്‍പ്പെടെ അറസ്റ്റിലായി. ഫോണില്‍ വിളിച്ചാണ് അമേരിക്കയിലായിരുന്ന റോജോയില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചത്. ജോളിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു ഒപ്പം ചില ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി ലഭിച്ചില്ല.

റോജോയുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്ത് ഇതില്‍ വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അന്വേഷണ സംഘം ആവശ്യപ്പെട്ടതനുസരിച്ച് തിങ്കളാഴ്ച രാവിലെ വൈക്കത്തെ സഹോദരിയുടെ വീട്ടിലെത്തിയ റോജോ ചൊവ്വാഴ്ച വടകരയിലെത്തി മൊഴി നല്‍കും. നെടുമ്പാശേരിയില്‍ നിന്നു പൊലീസ് അകമ്പടിയോടെയാണ് റോജോ വൈക്കതെത്തിയത്. റോജോയുടെ മൊഴിയിലുടെ മരണങ്ങള്‍ സംബന്ധിച്ചും വ്യാജ ഒസ്യത്ത് സംബന്ധിച്ച കേസിലും നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ശാസ്ത്രീയമായ തെളിവുകള്‍ കണ്ടെത്താന്‍ സാധ്യമായ വഴികളെല്ലാം തേടുമെന്ന് സാങ്കേതിക വിദഗ്ധരുടെ സംഘത്തെ നയിക്കുന്ന ഐടി സെല്‍ എസ്പി ഡോ. ദിവ്യ ഗോപിനാഥ് പറഞ്ഞു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category