1 GBP = 91.30 INR                       

BREAKING NEWS

11 വര്‍ഷം മുമ്പ് ഭാര്യ മരിച്ചു; ഖത്തറിലെ ക്യൂട്ടെല്‍ കമ്പനിയുടെ ട്രഷറി ഓഫീസ് വിരമിച്ച് നാട്ടിലെത്തിയ ശേഷം വീണ്ടും വിവാഹം ചെയ്തു; അക്കൗണ്ടിലെ രണ്ട് കോടി രണ്ടാം ഭാര്യയുടെ പേരിലായപ്പോള്‍ പ്രവാസിയുടെ കെട്ടി തൂങ്ങി മരണം; നെയ്യശ്ശേരി ജോണ്‍ വില്‍സണിന്റെ മരണത്തിലെ ദുരൂഹത തീര്‍ക്കാന്‍ ഹൈക്കോടതി ഇടപെടല്‍; കേസ് ഫയല്‍ വീണ്ടും തുറന്ന് ജില്ലാ ക്രൈംബ്രാഞ്ചും; ഗള്‍ഫില്‍ 150ലേറെ റസ്റ്റോറന്റ് ശൃംഖലകളുള്ള സ്റ്റെര്‍ലിങ് മാത്യുവിന്റെ സഹോദരന്റെ മരണത്തിന് പിന്നില്‍ രണ്ടാം ഭാര്യയോ?

Britishmalayali
kz´wteJI³

തൊടുപുഴ: തൊടുപുഴയെ നടുക്കിയ നെയ്യശേരി സ്വദേശിയുടെ മരണത്തിനു പിന്നിലെ ദുരൂഹതകളെക്കുറിച്ച് ഇടുക്കി ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. മങ്ങാട്ടുകവലയില്‍ താമസിച്ചിരുന്ന നെയ്യശ്ശേരി സ്വദേശി കുളങ്ങരത്തൊട്ടിയില്‍ കെ.ജോണ്‍ വില്‍സണെ (65) 2018 ഡിസംബര്‍ 31 ന് വൈകിട്ട് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കോടികളുടെ സ്വത്തുക്കള്‍ കൈവശപ്പെടുത്താനുള്ള രണ്ടാം ഭാര്യയുടെ കടുത്ത സമ്മര്‍ദമാണ് മരണത്തിനു പിന്നിലെന്ന മക്കളുടെ ആരോപണമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.

2 കോടിയിലേറെ രൂപയും സ്വത്തു രേഖകളും രണ്ടാം ഭാര്യ കൈവശപ്പെടുത്തിയെന്നും ബന്ധുക്കള്‍ ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചിട്ടുണ്ട്. ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു വില്‍സണെ കണ്ടെത്തിയത്. മരണം നടക്കുമ്പോള്‍ വീട്ടില്‍ ആരുമില്ലായിരുന്നു. വില്‍സന്റെ രണ്ടാം ഭാര്യ ലിസി കോട്ടയം പാമ്പാടി സ്വദേശിനി ഈ സമയം, ആദ്യ ഭാര്യയിലെ മക്കള്‍ക്കൊപ്പം കോട്ടയത്തുള്ള ദേവാലയത്തില്‍ പോയിരിക്കുകയായിരുന്നു. ഖത്തറില്‍ ക്യൂട്ടെല്‍ കമ്പനിയുടെ ട്രഷറി ഓഫിസറായി ജോണ്‍ വിത്സണ്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. 11 വര്‍ഷം മുന്‍പ് ജോണിന്റെ ഭാര്യ വല്‍സമ്മ രോഗത്തെ തുടര്‍ന്ന് മരിച്ചു. ഖത്തറില്‍ നിന്നും വിരമിച്ച ശേഷം നാട്ടിലെത്തിയ ജോണ്‍, പിന്നീട് പാമ്പാടി സ്വദേശിനിയെ വിവാഹം ചെയ്തു. ഇവരെയാണ് മറ്റ് ബന്ധുക്കള്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്.

ജോണിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മക്കള്‍ ആദ്യം തൊടുപുഴ പൊലീസിനെ സമീപിച്ചു. തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാമ്പാടി സ്വദേശിനിയായ ഭാര്യയും മകനും ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഇതു തള്ളുകയും, ജോണിന്റെ മക്കളുടെ പരാതി അതീവ ഗൗരവത്തോടെ കണ്ട് സമഗ്ര അന്വേഷണത്തിനും ഉത്തരവിട്ടു. ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കു അന്വേഷണ ചുമതല നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി: ടി.എ. ആന്റണിക്കാണ് അന്വേഷണ ചുമതല.

വില്‍സണ്‍ രണ്ടാമത് വിവാഹം ചെയ്ത ഭര്‍ത്താവ് മരിച്ച പാമ്പാടി സ്വദേശിനിക്ക് പ്രായപൂര്‍ത്തിയായ രണ്ട് ആണ്‍ മക്കളുണ്ട്. പാമ്പാടി സ്വദേശിനിയുടെ ഇളയ മകന്‍ ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥിയും. ഇടയ്ക്കിടെ ഇയാള്‍ മങ്ങാട്ടുകവലയിലെ വീട്ടില്‍ എത്തിയിരുന്നു. ജോണിന്റെ ഒരു മകനെ, പാമ്പാടി സ്വദേശിനിയുടെ നേതൃത്വത്തില്‍ വീട്ടില്‍ നിന്നു പുറത്താക്കിയതായി ജോണിന്റെ മക്കളുടെ പരാതിയില്‍ ആരോപിക്കുന്നു. രണ്ടാം ഭാര്യയുടെ വരവോടെ, വര്‍ഷങ്ങളായി വില്‍സണുമായി അടുപ്പമുള്ള ജോലിക്കാരെയും സുഹൃത്തുക്കളെയും അകറ്റി നിര്‍ത്തിയെന്നും, 565 ദിവസത്തെ ദാമ്പത്യത്തിനിടയില്‍ ജോണിന്റെ കയ്യിലുള്ള 2 കോടി രൂപ രണ്ടാം ഭാര്യയുടെ പേരിലുള്ള അക്കൗണ്ടിലേക്കു മാറ്റിയെന്നും ജോണിന്റെ മക്കളുടെ പരാതിയില്‍ പറയുന്നു.

പാമ്പാടി സ്വദേശിനിയുടെ സുഹൃത്തെന്ന പേരില്‍ ഒരാള്‍ ഫോണിലും അല്ലാതെയും ബന്ധപ്പെട്ടിരുന്നതായും പറയപ്പെടുന്നു. ജോണിന്റെ മരണത്തോടെ സ്വത്ത് ഭൂരിഭാഗവും കൈവശപ്പെടുത്താന്‍ പാമ്പാടി സ്വദേശിനി ശ്രമം തുടങ്ങി. നിക്ഷേപങ്ങളുടെയും സ്ഥലങ്ങളുടെയും ഉള്‍പ്പെടെയുള്ള രേഖകളുമായാണ് പാമ്പാടി സ്വദേശിനി ഇവിടെ നിന്നും പോയതെന്നും മക്കളുടെ പരാതിയില്‍ ആരോപിക്കുന്നു. വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ മായ്ച്ച നിലയിലാണ്. ഇതും സംശയത്തിന് ഇട നല്‍കി. വില്‍സന്റെ മരണശേഷമാണ് മാനസിക സമ്മര്‍ദ്ദം നേരിട്ടിരുന്നുവെന്ന കാര്യം പുറംലോകം അറിഞ്ഞത്.

ഇതേത്തുടര്‍ന്ന് വില്‍സന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. ഗള്‍ഫ് മേഖലകളിലെ 150-ലേറെ റസ്റ്റോറന്റ് ശൃംഖലകളുള്ള സ്റ്റെര്‍ലിങ് മാത്യുവിന്റെ സഹോദരനാണ് വില്‍സണ്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category