1 GBP =93.80 INR                       

BREAKING NEWS

ടോം തോമസിന്റെ മരണത്തിലും മഞ്ചാടി മാത്യുവിന് സംശയമുണ്ടായിരുന്നു; ആണ്‍സുഹൃത്തുക്കള്‍ വീട്ടലേക്ക് വരുന്നതിനേയും എതിര്‍ത്തു; റോയി തോമസിന്റെ പോസ്റ്റ്മോര്‍ട്ടം നടന്നതോടെ പക ഇരട്ടിച്ചു; പലരോടും സംശയം പറയുന്നുവെന്ന് മനസ്സിലാക്കിയതോടെ ചതിയുടെ തന്ത്രങ്ങളൊരുക്കി; തെറ്റുകള്‍ സമ്മതിച്ച് കരഞ്ഞു കൊണ്ട് ക്ഷമ ചോദിച്ചത് ഭര്‍ത്താവിന്റെ അമ്മാവനെ വശത്താക്കാന്‍; രാത്രി മദ്യപാനത്തിലൂടെ കൂടുതല്‍ അടുത്തു; കപ്പ പുഴുക്കില്‍ സയൈനൈഡ് നല്‍കി കൊല; ജോളിയുടെ വെളിപ്പെടുത്തല്‍ തുടരുമ്പോള്‍

Britishmalayali
kz´wteJI³

കോഴിക്കോട് : കൂടത്തായി കൂട്ടക്കൊലയില്‍ മഞ്ചാടി മാത്യുവിനെ കൊലപ്പെടുത്തിയത് തന്ത്രങ്ങളൊരുക്കിയെന്ന് ജോളിയുടെ മൊഴി. തനിക്ക് ഏറ്റവും പക തോന്നിയത് ഭര്‍ത്താവ് റോയിയൂടെ അമ്മാവന്‍ മഞ്ചാടി മാത്യുവിനോടായിരുന്നെന്ന് ജോളി സമ്മതിച്ചു. ജോളിയുടെ കുടുംബ വഴിയിലും അടുത്ത ബന്ധുവാണ് മഞ്ചാടി മാത്യു. മാത്യുവിന്റെ വീട്ടില്‍ വച്ചാണ് റോയി തോമസുമായി ജോളി അടുക്കുന്നത്. ഈ പരിചയമാണ് ജോളിയെ പൊന്നാമറ്റം കുടുംബത്തിലെ അംഗമാക്കിയതും. ഒടുവില്‍ തന്റെ വിവാഹത്തിന് വഴിയൊരുക്കിയ ബന്ധുവിനെയും ക്രൂരമായി തന്നെ ജോളി കൊന്നു തള്ളി. മാത്യുവിന്റെ സംശയങ്ങളാണ് പിന്നീട് ജോളിയെ കുടുക്കിയതെന്നതാണ് വസ്തുത.

ടോം തോമസിന്റെ മരണത്തില്‍ തന്നെ ഏറ്റവും സംശയിച്ചിരുന്നത് മാത്യവായിരുന്നു. തന്റെ ആണ്‍സുഹൃത്തുക്കള്‍ വീട്ടില്‍ വരുന്നത് ഏറ്റവും എതിര്‍ത്തിരുന്നതും മാത്യു ആയികുന്നു. ടോംതോമസിന്റെ സഹോദരനും ഷാജുവിന്റെ പിതാവുമായ സഖറിയാസ് വീട്ടില്‍ വരുന്നതിനേയും എതിര്‍ത്തു. സഖറിയാസിനെ വീട്ടില്‍ കയറ്റരുതെന്ന് ടോം തോമസ് പറഞ്ഞിരുന്നില്ലേ എന്ന് മാത്യൂ ചോദിക്കുമായിരുന്നു. ഇതിനൊപ്പം തന്നെ നിരീക്ഷിക്കുകയൂം തന്റെ ബന്ധങ്ങളില്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. ടോം തോമസിന്റെ മരണത്തില്‍ തന്നെ സംശയമുണ്ടെന്ന് മാത്യു പലരോടും പറഞ്ഞു. മാത്യുവിന്റെ പിതൃസഹോദര പൂത്രന്‍ ഷാജിയില്‍ നിന്നാണ് ഇക്കാര്യങ്ങള്‍ ജോളി അറിഞ്ഞത്. ഇതോടെയാണ് മഞ്ചാടി മാത്യുവിനെ കൊല്ലാന്‍ തീരുമാനിച്ചത്. റോയി തോമസിന്റെ മരണത്തില്‍ പോസ്റ്റ്മോര്‍ട്ടം നടന്നതും മാത്യുവിന്റെ ഇടപെടലോടെയാണ്.

ഇതോടെ മാത്യുവിനെ കൊല്ലാന്‍ തീരുമാനിച്ചു. ഇതിനായി ആദ്യം മാത്യുവുമായി അടുപ്പമുണ്ടാക്കി. തന്റെ വീഴ്ചയില്‍ കരഞ്ഞുകൊണ്ട് ക്ഷമ ചോദിച്ചാണ് മാത്യുവിനെ തന്റെ അടുപ്പക്കാരനായി ജോളി മാറ്റിയത്.ഈ അടുപ്പം മുതലാക്കി ഒരു ദിവസം ഭാര്യ വീട്ടില്‍ ഇല്ലാതിരുന്നപ്പോള്‍ കൊല്ലുന്നതിന്റെ തലേ ദിവസം മാത്യുവുമായി ഒന്നിച്ച് മദ്യപിക്കുകയും ചെയ്തു. അടുത്ത ദിവസം സയനൈഡ് ചേര്‍ത്ത് കപ്പ വേവിച്ചു കൊടുക്കുകയായിരുന്നു. കപ്പ വേവിച്ച് പുഴക്ക് ആക്കി ഇറച്ചി കറിയും വയ്ച്ചു. തുടര്‍ന്ന് മാത്യുവിന് അന്ത്യത്താഴമായി ജോളി കപ്പയും ഇറച്ചി കറിയും വിളമ്പി. തുടര്‍ന്ന് പാത്രത്തില്‍ വിളമ്പിയ കപ്പ പുഴുക്കില്‍ സൈനൈഡ് ഇട്ട് ഇളക്കുകയായിരുന്നു. രുചി വ്യത്യാസം അറിയാതിക്കാന്‍ കപ്പ പുഴുക്കില്‍ ഇറച്ച് കറി ഒഴിച്ചു. മുഴുവന്‍ കഴിക്കാനും ആയി കുറച്ച് കപ്പ പുഴുക്കേ ജോളി മാത്യുവിനു വിളമ്പിയുള്ളു. കാരണം ഒരുപാട് കപ്പ പുഴുക്ക് വിളമ്പിയാല്‍ അത് കഴിച്ച് തീരും മുമ്പേ ഇര അവശ നിലയില്‍ ആകും എന്നും ജോളിക്ക് അറിയാമായിരുന്നു.

അങ്ങിനെ കൊടുത്ത ഇഷ്ട ഭക്ഷണം മുഴുവന്‍ മാത്യു ആര്‍ത്തിയോടെ തന്നെ കഴിച്ചതായും ജോളി പറഞ്ഞു. ഇത്തരത്തില്‍ സൈനൈഡ് ഭക്ഷണം കഴിക്കുന്നത് ആദ്യം മുതല്‍ അവസാനം വരെ ജോളി ആസ്വദിച്ച് തന്നെ നോക്കി നിന്നു. കുറച്ച് കപ്പയേ കൊടുത്തുള്ളു എന്നതിനാല്‍ ബാക്കി ഒട്ടും വയ്ക്കാതെ മാത്യു എല്ലാം കഴിച്ചു. കപ്പ കഴിച്ച ശേഷം മാത്യു ഛര്‍ദ്ദിച്ചു. ഈ ശബ്ദം കേട്ടുകൊണ്ട് ഓടിച്ചെല്ലുന്നത് പോലെ ചെല്ലുകയും മാത്യൂ തറയില്‍ കിടന്നു പിടയുന്ന വിവരം അയല്‍ക്കാരെ അറിയിക്കുകയുമായിരുന്നു. മാത്യുവിനോടും സഹോദരിയും ഭര്‍ത്തൃമാതാവുമായ അന്നമ്മയോടും ആയിരുന്നു ഏറ്റവും കൂടുതല്‍ വൈരാഗ്യം. അതുകഴിഞ്ഞാല്‍ ഭര്‍ത്താവ് റോയിയോട് ആയിരുന്നെന്നും ജോളി പൊലീസിനോട് സമ്മതിച്ചു.

രണ്ടാം ഭര്‍ത്താവ് ഷാജുവിനെ അപായപ്പെടുത്തി മൂന്നാമത് വിവാഹം കഴിക്കാന്‍ പദ്ധതിയുണ്ടായിരുന്നുവെന്ന് ജോളിയുടെ മൊഴി. ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സണെ സ്വന്തമാക്കാനായാണ് ഷാജുവിനെ അപായപ്പെടുത്താന്‍ ആഗ്രഹിച്ചത്. ജോണ്‍സണുമായി വിവാഹം നടക്കാന്‍ ജോണ്‍സന്റെ ഭാര്യയേയും കൊലപ്പെടുത്താന്‍ ശ്രമം നടത്തിയെന്നും ജോളി പൊലീസിന് മൊഴി നല്‍കി. രണ്ട് പേരെ കൂടി കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായി ചോദ്യം ചെയ്യലില്‍ നേരത്തെ ജോളി സമ്മതിച്ചിരുന്നു. ജോളി ഏറ്റവും കൂടുതല്‍ തവണ ഫോണില്‍ വിളിച്ചതായി കണ്ടെത്തിയ ബിഎസ്എന്‍ എല്‍ ജീവനക്കാരന്‍ ആണ് ജോണ്‍സണ്‍. മുഖ്യ പ്രതി ജോളിയുമായി സൗഹൃദമുണ്ടെന്ന് ജോണ്‍സണ്‍ മൊഴി നല്‍കിയിരുന്നു.ആ സൗഹൃദത്തിലാണ് ഫോണില്‍ സംസാരിച്ചതെന്നും ജോളിയോടൊപ്പം സിനിമയ്ക്ക് പോയിട്ടുണ്ടെന്നും മൊഴിയില്‍ ഉണ്ടായിരുന്നു . കൂടത്തായി കൊലപാതകപരമ്പരയിലെ ഒന്നാം പ്രതി ജോളി കോയമ്പത്തൂരിലും തിരുപ്പൂരിലും ബെംഗളൂരുവിലും ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സണെ കാണാന്‍ പോയിട്ടുണ്ടെന്നും പൊലീസ് ടവര്‍ ഡംപ് പരിശോധനയിലൂടെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ആറു മാസത്തെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്നാണ് ഇവര്‍ നിരന്തരം കോയമ്പത്തൂര്‍ സന്ദര്‍ശിച്ചതായി അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടത്.

ഷാജുവും ജോളിയും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നതിനാല്‍ ഷാജുവിനെ ഇല്ലായ്മ ചെയ്ത് ജോണ്‍സനെ വിവാഹം കഴിക്കാന്‍ ആയിരുന്നു ജോളിയുടെ ശ്രമം. ഇതിനായി ജോണ്‍സന്റെ ഭാര്യയെ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചതായും ജോളി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ജോളിയുടെയും ജോണ്‍സന്റെയും കുടുംബങ്ങള്‍ തമ്മില്‍ അടുപ്പമുണ്ടായിരുന്നു. ഇവര്‍ ഒന്നിച്ച് വിനോദയാത്രക്ക് പോകുക പതിവായിരുന്നു. ഇതിനിടെ വിഷം കലര്‍ന്ന ഭക്ഷണം നല്‍കാന്‍ ശ്രമിച്ചെങ്കിലും കഴിക്കാത്തതിനാല്‍ ആണ് ജോണ്‍സന്റെ ഭാര്യ രക്ഷപ്പെട്ടതെന്നും ജോളിയുടെ മൊഴിയില്‍ പറയുന്നു. എന്നാല്‍ കൊലപാതകത്തില്‍ പങ്കോ അതിനെക്കുറിച്ച് അറിവോ ഉണ്ടായിരുന്നില്ലെന്നാണ് ജോണ്‍സണ്‍ നേരത്തെ പൊലീസിനെ അറിയിച്ചത്. ആറ് മണിക്കൂറില്‍ അധികമെടുത്താണ് ജോണ്‍സന്റെ മൊഴി രേഖപ്പെടുത്തിയത്. ജോളിയുമായി ജോണ്‍സണ്‍ ഫോണില്‍ ദീര്‍ഘ സംഭാഷണം നടത്തിയതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. എന്നാല്‍ കൊലപാതകങ്ങളിലടക്കം ജോണ്‍സന് ബന്ധമുണ്ടോ എന്ന കാര്യത്തില്‍ ഇനി കൂടുതല്‍ അന്വേഷണത്തിലേക്ക് പൊലീസ് നീങ്ങും. കോയമ്പത്തൂരില്‍ പോയി തെളിവെടുക്കുന്നതടക്കം അന്വേഷണസംഘത്തിന്റെ പരിഗണനയിലുണ്ട്.

തന്നെയും അപായപ്പെടുത്തുമോ എന്ന ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ മൊഴികള്‍ ശരി വയ്ക്കുന്നതായി ജോളിയുടെ പുതിയ മൊഴി. ജോളി തന്നെയും വധിക്കുമെന്ന് പേടിച്ചിരുന്നുവെന്നും അതുകൊണ്ടാണ് ഭാര്യയുടെയും മകളുടെയും മരണം കൊലപാതകമാണെന്ന വിവരം പുറത്തു പറയാതിരുന്നതെന്നും ഷാജു നേരത്തെ പൊലീസിന് മൊഴി നല്‍കിയിരുന്നു. കൊലപാതകങ്ങളെക്കുറിച്ച് അറിയാമായിരുന്നെന്ന് ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു വ്യക്തമാക്കിയിരുന്നു.ജോളി തന്റെയും സിലിയുടെയും മകനെയും കൊല്ലുമൊ എന്നും പേടിച്ചിരുന്നു...അതു കൊണ്ടാണ് അവനെ കൂടത്തായിയിലെ വീട്ടില്‍ നിര്‍ത്താതിരുന്നത്. ജോളിയെ പേടിച്ച് താമരശേരിയിലെ സ്‌കൂളില്‍ നിന്നും മകനെ മറ്റൊരിടത്തേക്ക് മാറ്റിയെന്നും ആണ് ഷാജു അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്.

വടകര റൂറല്‍ എസ്പി ഓഫീസില്‍ നടന്ന ചോദ്യം ചെയ്യലില്‍ അന്നമ്മ ഒഴികെ മറ്റെല്ലാവരെയും കൊലപ്പെടുത്തിയത് പൊട്ടാസ്യം സയനൈഡ് നല്‍കിയാണെന്ന് ജോളി അന്വേഷണ സംഘത്തിനു മുന്നില്‍ സമ്മതിച്ചിരുന്നു. തുര്‍ന്ന് ഇന്നലെ നടന്ന തെളിവെടുപ്പിനിടെ അന്വേഷണ സംഘത്തോട് കൊലപാതക രീതി സംബന്ധിച്ച് ജോളി വിശദീകരിച്ചു. ഓരോ കൊലപാതകവും ജോളി നടത്തിയതായി അന്വേഷണ സംഘം വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category

കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ ഓടിക്കാന്‍ മനുഷ്യനൊരുക്കിയ കെണി; പൈനാപ്പിള്‍ തിന്നപ്പോള്‍ സഹ്യന്റെ മകള്‍ ഓര്‍ത്തില്ല ഒളിച്ചിരിക്കുന്ന ചതി; മേല്‍ത്താടിയും കീഴത്താടിയും തകര്‍ന്ന് പഴുത്തപ്പോള്‍ ഈച്ച പോലും അസഹനീയമായി; പുഴയില്‍ മുങ്ങി ഒടുവില്‍ ദാരുണ മരണം; ഉദരത്തിലെ കുട്ടിയാനയും നൊമ്പരം; കേരളത്തിന് തീരാ നാണക്കേടുണ്ടാക്കി ഗര്‍ഭിണിയായ കാട്ടാനയുടെ വേദന; അന്വേഷണത്തിന് കേന്ദ്രം; ബോളിവുഡും കോലിയും ബ്ലാസ്റ്റേഴ്സും വേദനയില്‍; തിരുവിഴാംകുന്ന് വനമേഖലയിലെ ദുരന്തം ലോകം ചര്‍ച്ചയാക്കുമ്പോള്‍
കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ ഓടിക്കാന്‍ മനുഷ്യനൊരുക്കിയ കെണി; പൈനാപ്പിള്‍ തിന്നപ്പോള്‍ സഹ്യന്റെ മകള്‍ ഓര്‍ത്തില്ല ഒളിച്ചിരിക്കുന്ന ചതി; മേല്‍ത്താടിയും കീഴത്താടിയും തകര്‍ന്ന് പഴുത്തപ്പോള്‍ ഈച്ച പോലും അസഹനീയമായി; പുഴയില്‍ മുങ്ങി ഒടുവില്‍ ദാരുണ മരണം; ഉദരത്തിലെ കുട്ടിയാനയും നൊമ്പരം; കേരളത്തിന് തീരാ നാണക്കേടുണ്ടാക്കി ഗര്‍ഭിണിയായ കാട്ടാനയുടെ വേദന; അന്വേഷണത്തിന് കേന്ദ്രം; ബോളിവുഡും കോലിയും ബ്ലാസ്റ്റേഴ്സും വേദനയില്‍; തിരുവിഴാംകുന്ന് വനമേഖലയിലെ ദുരന്തം ലോകം ചര്‍ച്ചയാക്കുമ്പോള്‍
കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ ഓടിക്കാന്‍ മനുഷ്യനൊരുക്കിയ കെണി; പൈനാപ്പിള്‍ തിന്നപ്പോള്‍ സഹ്യന്റെ മകള്‍ ഓര്‍ത്തില്ല ഒളിച്ചിരിക്കുന്ന ചതി; മേല്‍ത്താടിയും കീഴത്താടിയും തകര്‍ന്ന് പഴുത്തപ്പോള്‍ ഈച്ച പോലും അസഹനീയമായി; പുഴയില്‍ മുങ്ങി ഒടുവില്‍ ദാരുണ മരണം; ഉദരത്തിലെ കുട്ടിയാനയും നൊമ്പരം; കേരളത്തിന് തീരാ നാണക്കേടുണ്ടാക്കി ഗര്‍ഭിണിയായ കാട്ടാനയുടെ വേദന; അന്വേഷണത്തിന് കേന്ദ്രം; ബോളിവുഡും കോലിയും ബ്ലാസ്റ്റേഴ്സും വേദനയില്‍; തിരുവിഴാംകുന്ന് വനമേഖലയിലെ ദുരന്തം ലോകം ചര്‍ച്ചയാക്കുമ്പോള്‍ കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ ഓടിക്കാന്‍ മനുഷ്യനൊരുക്കിയ കെണി; പൈനാപ്പിള്‍ തിന്നപ്പോള്‍ സഹ്യന്റെ മകള്‍ ഓര്‍ത്തില്ല ഒളിച്ചിരിക്കുന്ന ചതി; മേല്‍ത്താടിയും കീഴത്താടിയും തകര്‍ന്ന് പഴുത്തപ്പോള്‍ ഈച്ച പോലും അസഹനീയമായി; പുഴയില്‍ മുങ്ങി ഒടുവില്‍ ദാരുണ മരണം; ഉദരത്തിലെ കുട്ടിയാനയും നൊമ്പരം; കേരളത്തിന് തീരാ നാണക്കേടുണ്ടാക്കി ഗര്‍ഭിണിയായ കാട്ടാനയുടെ വേദന; അന്വേഷണത്തിന് കേന്ദ്രം; ബോളിവുഡും കോലിയും ബ്ലാസ്റ്റേഴ്സും വേദനയില്‍; തിരുവിഴാംകുന്ന് വനമേഖലയിലെ ദുരന്തം ലോകം ചര്‍ച്ചയാക്കുമ്പോള്‍