1 GBP = 94.20 INR                       

BREAKING NEWS

ക്യഷ്ണഗരി മലനിരയിലും കര്‍ണ്ണാടക അതിര്‍ത്തിയിലും റോക്കറ്റ് ലോഞ്ചര്‍ പരീക്ഷിച്ചവര്‍ കേരളത്തിലുമെത്തി; ജോലി തേടിയെത്തുന്ന ബംഗാളികളില്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരും തീവ്രാവാദികളുമുണ്ടെന്ന് വെളിപ്പെടുത്തല്‍; ബംഗ്ലാദേശ് ഭീകരസംഘടനയായ ജമാ അത്തുല്‍ മുജാഹിദ്ദീന്‍ ആലുവയിലും കൊച്ചിയിലും സജീവം; ഇതരസംസ്ഥാനക്കാര്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങള്‍ കൂടുന്നതിന് കാരണം ഭീകരരുടെ സാന്നിധ്യമെന്നും സൂചന; ഇനി പഴുതടച്ചുള്ള നിരീക്ഷണത്തിന് കേരളാ പൊലീസ്

Britishmalayali
kz´wteJI³

കൊച്ചി: കേരളത്തിലേക്ക് അതിശക്തമായ ബംഗ്ലാദേശി തീവ്രവാദികളുടെ നുഴഞ്ഞുകയറ്റമുണ്ടെന്ന എന്‍ഐഎയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് നിരീക്ഷണം ശക്തമാക്കാന്‍ തീരുമാനിച്ച് കേരളാ പൊലീസ്. കേരളമുള്‍പ്പെടെ ആറു സംസ്ഥാനങ്ങളില്‍ ബംഗ്ലാദേശ് ഭീകരസംഘടനയായ ജമാ അത്തുല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ (ജെ.എം.ബി.) ശക്തമായ സാന്നിധ്യമുണ്ടെന്നും ബെംഗളൂരുവില്‍ 22 താവളങ്ങളുണ്ടെന്നും ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) വിശദീകരിച്ചിരുന്നു. എന്‍.ഐ.എ. തിങ്കളാഴ്ച ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത ഭീകരവിരുദ്ധ സ്‌ക്വാഡ് തലവന്മാരുടെ യോഗത്തില്‍ ഡയറക്ടര്‍ ജനറല്‍ യോഗേഷ് ചന്ദ് മോദിയും ഐ.ജി. അലോക് മിത്തലുമാണ് ഭീഷണിയെ കുറിച്ച് വിശദീകരിച്ചത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തി. യോഗത്തില്‍ കേരളത്തെ പ്രതിനിധാനംചെയ്ത് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പങ്കെടുത്തു.

ബംഗ്ലാദേശി കുടിയേറ്റക്കാര്‍ എന്ന വ്യാജേന ഇവര്‍ കേരളം, കര്‍ണാടകം, തമിഴ്നാട്, മഹാരാഷ്ട്ര, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്. കൃഷ്ണഗിരി മലനിരകളിലും തമിഴ്നാട്-കര്‍ണാടക അതിര്‍ത്തികളിലും ഇവര്‍ അത്യുഗ്രസ്ഫോടന ശേഷിയുള്ള ഐ.ഇ.ഡി.യും റോക്കറ്റ് ലോഞ്ചറും പരീക്ഷിച്ചു. ഈ ഭീകരസംഘം ബെംഗളൂരുവില്‍ ഇരുപത്തിരണ്ടോളം ഒളിത്താവളങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് ഐ.ജി. അലോക് മിത്തല്‍ പറഞ്ഞു. മൂന്നുപ്രാവശ്യമെങ്കിലും അവര്‍ റോക്കറ്റ് ലോഞ്ചര്‍ പരീക്ഷിച്ചു. 2014-നും '18-നും ഇടയിലാണ് ബെംഗളൂരുവില്‍ ഒളിത്താവളങ്ങള്‍ ഉണ്ടാക്കിയത്. കേരളത്തിലെ ചില പ്രദേശങ്ങള്‍, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, തമിഴ്നാട്ടിലെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഇവര്‍ ക്യാമ്പുകളും യോഗങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. മ്യാന്മാറിലെ മുസ്ലിം അഭയാര്‍ഥികളുടെ ദുരവസ്ഥയില്‍ പ്രതികാരം ചെയ്യുന്നതിന് ബുദ്ധക്ഷേത്രങ്ങള്‍ ആക്രമിക്കാനായിരുന്നു പദ്ധതി.

ആദ്യമായാണു ബംഗ്ലാദേശി തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് കേരളത്തില്‍ ശക്തമായ വേരോട്ടമുണ്ടെന്നു ഔദ്യോഗിക ഏജന്‍സി വെളിപ്പെടുത്തുന്നത്. കേരളത്തിലേക്ക് പലതരം ജോലി തേടിയെത്തുന്ന ഇതര സംസ്ഥാനക്കാരില്‍ ഭൂരിപക്ഷവും ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരാണ്. അസം, പശ്ചിമ ബംഗാള്‍ സ്വദേശികള്‍ എന്ന ലേബലിലാണ് ഇവര്‍ എത്തുന്നതെങ്കിലും ബംഗ്ലാദേശി തീവ്രവാദ ഗ്രൂപ്പുകളില്‍ അംഗമായവരാണ് ഇത്തരക്കാരെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ ഇതരസംസ്ഥാനക്കാര്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങളില്‍ വന്‍വര്‍ധന രേഖപ്പെടുത്തുന്നതിനെ പിന്നാലെയാണ് ഇവരുടെ തീവ്രവാദ ബന്ധവും ദേശീയ അന്വേഷണ ഏജന്‍സി വെളിപ്പെടുത്തുന്നത്. ജമാഅത്ത് ഉല്‍ മുജാഹിദ്ദീന്റെ കൊടുംഭീകര പട്ടികയില്‍ പെട്ട 25പേരുടെ വിവരങ്ങള്‍ കേരളം അടക്കം സംസ്ഥാനങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. സംസ്ഥാനങ്ങളുടെ സഹായത്തോടെ ഇവരെ പിടികൂടാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് എന്‍ഐഎ. അന്താരാഷ്ട്ര തലത്തിലുള്ള അന്വേഷണ ഏജന്‍സികളുടെ സഹായവും ഇക്കാര്യത്തില്‍ ലഭ്യമാക്കും.

ജെ.എം.ബി. 2007 മുതല്‍ ഇന്ത്യയിലേക്കു കടന്നുകയറുന്നുണ്ട്. ബംഗ്ലാദേശ് കുടിയേറ്റക്കാര്‍ എന്ന വ്യാജേനയാണിത്. ബംഗാള്‍, അസം സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്യല്‍, മതതീവ്രവാദ പരിശീലനം, ഭീകരവാദ പ്രവര്‍ത്തനപരിശീലനം എന്നിവ നടത്തുന്നുണ്ട്. 2014-ല്‍ ബംഗാളിലെ ബര്‍ദ്വാനിലുണ്ടായ സ്ഫോടനത്തില്‍ ചില ഭീകരരെ അറസ്റ്റു ചെയ്തപ്പോഴാണ് ജെ.എം.ബി. യുടെ സാന്നിധ്യം കണ്ടെത്തിയത്. ബിഹാറിലെ ബോധ്ഗയയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ടവരെ അറസ്റ്റു ചെയ്തപ്പോഴും ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടു. ബര്‍ദ്വാന്‍ സ്ഫോടനത്തിനുശേഷം കുറച്ചു ഭീകരര്‍ ആദ്യം ഝാര്‍ഖണ്ഡിലേക്കും പിന്നീട് ബെംഗളൂരുവിലേക്കും കടന്നു. തുടര്‍ന്ന് രാജ്യത്ത് പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ശ്രമം തുടങ്ങി.

സംശയാസ്പദമായ സാഹചര്യത്തില്‍ 130 പേര്‍ ജെ.എം.ബി. നേതൃത്വവുമായി നിരന്തരം ബന്ധപ്പെടുന്നതിന്റെ തെളിവു ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍, വിചാരണ ചെയ്യാവുന്ന തരത്തിലുള്ളവയല്ലിതെന്നും എന്‍ഐഎ വിലയിരുത്തുന്നു. എങ്കിലും ഈ ഭീകരരുടെ ഗൂഢപദ്ധതികള്‍ പൊളിക്കാനുള്ള നടപടികള്‍ എന്‍.ഐ.ഐ. കൈക്കൊണ്ടതായും വിശദീകരിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള 127 പേരെ ഇതുവരെ രാജ്യത്ത് അറസ്റ്റുചെയ്തതായി ഐ.ജി. അലോക് മിത്തല്‍ യോഗത്തെ അറിയിച്ചു. ഇതില്‍ 17 പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. സംശയമുള്ളവരുടെ പേരുകള്‍ ബന്ധപ്പെട്ട അന്വേഷണ ഏജന്‍സികള്‍ക്കു കൈമാറിയിട്ടുണ്ട്. ഏറെപേരും സക്കീര്‍ നായിക്കിന്റെ പ്രസംഗത്തിലും ശ്രീലങ്കയിലെ ഈസ്റ്റര്‍ സ്ഫോടനപരമ്പര ആസൂത്രണം ചെയ്ത മൗലവി സഹ്‌റാന്‍ ഹാഷ്മിയുടെ പ്രസംഗത്തിലും ആകൃഷ്ടരായാണ് ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.

തീവ്രവാദ ഗ്രൂപ്പുകളെ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായാണ് എന്‍ഐഎയുടെ ആഭിമുഖ്യത്തില്‍ സമാന രീതിയിലുള്ള ഏജന്‍സികളുടെ ഉന്നത് ഉദ്യോഗസ്ഥരുടെ രണ്ടുദിവസത്തെ സമ്മേളനം വിളിച്ചു ചേര്‍ത്തത്. ഇന്നു നടന്ന ഉദ്ഘാടന ടചടങ്ങിലാണ് ബംഗ്ലാദേശി തീവ്രവാദികളുടെ വേരോട്ടത്തെ പറ്റി യോഗേഷ് വെളിപ്പെടുത്തിയത്. അസം,മേഘാലയ കേഡറിലെ 1984 ഐപിഎസ് ഉദ്യോഗസ്ഥനാണ് യോഗേഷ് ചന്ദര്‍ മോദി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category