1 GBP = 92.20 INR                       

BREAKING NEWS

സംശയം തോന്നിയ ജീവന്‍ ജോര്‍ജ് ആദ്യം ചെയ്തത് പൊന്നാമറ്റം വീട്ടിന് മുന്നില്‍ രഹസ്യ ക്യാമറ സ്ഥാപിക്കല്‍; ഇമ്പിച്ചി മോയിയെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍; കേടായ മോട്ടോര്‍ ശരിയാക്കുന്നതിന് വന്നതെന്ന മൊഴി പൊളിച്ചത് ക്യാമറ കണ്ണുകള്‍; ജോളിയുടെ തെറ്റില്‍ തനിക്കോ മകനോ പങ്കില്ലെന്ന് സഖറിയാസിന്റെ മൊഴിയില്‍ ഇനി നടക്കുക വിശദ അന്വേഷണം; കപടസ്നേഹം കാണിച്ച് ജോളി കുടുംബത്തെ ചതിച്ചുവെന്നും ഷാജുവിന്റെ അച്ഛന്‍; കൂടത്തായിയിലെ കൂട്ടുപ്രതികളെ കുടുക്കിയത് പൊലീസിന്റെ കരുതല്‍

Britishmalayali
kz´wteJI³

കോഴിക്കോട്: കൂടത്തായിയിലെ കൊലപാതക പരമ്പരയിലെ കണ്ണികളെ കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചത് രഹസ്യക്യാമറ. റോയിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരന്‍ റോജോ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണത്തിന്റെ ഭാഗമായി ജോളിയുടെ വീടിനടുത്ത് പൊലീസ് രഹസ്യക്യാമറ സ്ഥാപിച്ചത്. ഇതില്‍ നിന്നാണ് ജോളിയുടെ നീക്കങ്ങളും സൗഹൃദങ്ങളും പൊലീസ് കണ്ടെത്തിയത്. മുസ്ലിംലീഗ് ഓമശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇമ്പിച്ചി മോയി ഇവിടെ നിത്യ സന്ദര്‍ശകനായിരുന്നു. ഇദ്ദേഹത്തെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. കേടായ മോട്ടോര്‍ ശരിയാക്കുന്നതിനാണ് ഇവിടേക്ക് വന്നതെന്നായിരുന്നു ഇമ്പിച്ചി മോയി നല്‍കിയ മൊഴി. എന്നാല്‍ ഇത് പൊലീസ് വിശ്വസിക്കാത്തതിന് കാരണവും ഈ ഒളിക്യാമറയാണ്.

തുടക്കത്തില്‍ അന്വേഷണത്തിന് രഹസ്യസ്വഭാവം നല്‍കാന്‍ പൊലീസ് ശ്രമിച്ചിരുന്നു. ആറ് പേരെ കൊന്ന കുറ്റത്തിന്റെ അണിയറയിലുള്ളവരെ കണ്ടെത്തുന്നതില്‍ ക്യാമറ നിര്‍ണ്ണായക പങ്കുവഹിച്ചു. കേസന്വേഷണം തുടങ്ങിയതു മുതല്‍ ജോളിയുടെ വീട്ടില്‍ വരുന്ന സന്ദര്‍ശകരെ മനസ്സിലാക്കാനായിരുന്നു പൊലീസിന്റെ രഹസ്യ നീക്കം. ഇതില്‍ വിജയിച്ചു. കേസുമായി ബന്ധപ്പെട്ട് 200 പേരെ ചോദ്യം ചെയ്തതായി കോഴിക്കോട് റൂറല്‍ എസ്പി കെ ജി സൈമണ്‍ പറഞ്ഞിരുന്നു. ഇതില്‍ ക്യാമറയില്‍ പതിഞ്ഞവരും ഉള്‍പ്പെടും. ക്യാമറയില്‍ നിന്നുള്ള ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക പോലും തയ്യാറാക്കിയത്.

ടത്തായിയിലെ കൊലപാതക പരമ്പരക്കേസിലേക്ക് വഴിതെളിച്ചത് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്ഐ ജീവന്‍ ജോര്‍ജ് നടത്തിയ രഹസ്യാന്വേഷണമാണ്. എസ്ഐ ജീവന്‍ ജോര്‍ജ് തയ്യാറാക്കിയ മൂന്നു പേജുള്ള റിപ്പോട്ടാണ് കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പര പുറത്തുകൊണ്ടുവരാനിടയാക്കിയത്. മരിച്ച റോയിയുടെ സഹോദരന്‍ റോജോ തോമസ് തന്റെ പിതാവും സഹോദരനും ഉള്‍പ്പെടെ ആറുപേരുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് അന്നത്തെ റൂറല്‍ എസ് പിക്കു പരാതി നല്‍കുമ്പോള്‍ തന്നെ ജീവന്‍ ജോര്‍ജ് മുഖേന സ്‌പെഷ്യല്‍ ബ്രാഞ്ചിലും പരാതിപ്പെട്ടിരുന്നു. ജീവന്‍ ജോര്‍ജാണ് രഹസ്യ ക്യമാറ വച്ചതും മറ്റ് നിരീക്ഷണങ്ങള്‍ നടത്തിയതും. വീട്ടുകാര്‍ക്ക് പോലും സംശയം തോന്നാതിരിക്കാന്‍ രാവിലെ ഓഫീസിലേക്കെന്ന് പറഞ്ഞാണ് ജീവന്‍ കൂടത്തായിയിലേക്ക് പോയിരുന്നത്. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തിലായിരുന്നു യാത്ര. പൊലീസുകാരനാണെന്ന് മനസിലാക്കാതിരിക്കാന്‍ വേഷ വിധാനങ്ങളിലും പ്രേത്യകം ശ്രദ്ധിച്ചിരുന്നു.

കൂടത്തായിക്ക് പുറമേ മുക്കം എന്‍.ഐ.ടിയിലും താമരശ്ശേരിയിലും പല വേഷങ്ങളില്‍ അന്വേഷണത്തിനായി ജീവന്‍ ജോര്‍ജ് എത്തി. ആരും അറിഞ്ഞിരുന്നില്ല. അത്ര രഹസ്യമായിരുന്നു ഓരോ നീക്കങ്ങളും. അന്വേഷണ പുരോഗതി എസ്പിയും ഡി.വൈ.എസ്പിയുമല്ലാതെ മറ്റാരും അറിഞ്ഞിരുന്നില്ലെന്നതാണ് മറ്റൊരു പ്രത്യേകത. 200ലേറെ പേരെ ചോദ്യം ചെയ്തപ്പോഴും ഒരു വരി വാര്‍ത്തപോലും മാധ്യമങ്ങളില്‍ വരാതിരിക്കാന്‍ ശ്രമിച്ചിരുന്നു. രണ്ട് മാസം നീണ്ട അന്വേഷണത്തിനൊടുവില്‍ ജീവന്‍ ജോര്‍ജ് നല്‍കിയ റിപ്പോര്‍ട്ടിന്റെ മൂന്നു പേജുകളാണ് തുടരന്വേഷണത്തിന് കാരണമായത്. ഇതിന് ഇടയില്‍ തന്നെ ക്യാമറ നിരീക്ഷണവും മറ്റും നടന്നിരുന്നു.

റോയിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും അന്നത്തെ എഫ്.ഐ.ആറും പരാതിക്കാരനായ റോജോ വിവരാവകാശ നിയമപ്രകാരം വാങ്ങിയിരുന്നു. ഈ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വസ്തുത ശ്രദ്ധയില്‍ പേട്ടു. റോയി മരിച്ചപ്പോള്‍ ജോളി ബന്ധുക്കളോടെല്ലാം പറഞ്ഞത് ഭക്ഷണം കഴിക്കും മുന്‍പേ റോയി മരിച്ചെന്നാണ്. താന്‍ ഭക്ഷണം തയ്യാറാക്കുമ്പോഴായിരുന്നു റോയി കുളിമുറിയില്‍ കുഴഞ്ഞു വീണതെന്നും പറഞ്ഞു. എന്നാല്‍ റോയിയുടെ വയറ്റില്‍ ദഹിക്കാത്ത ചോറും കടലയും ഉണ്ടെന്ന വിവരം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ഇത് സംശയം വര്‍ധിപ്പിച്ചു. ഇവിടെ നടന്ന മരണങ്ങള്‍ക്ക് പിന്നിലെല്ലാം ദുരൂഹതയുണ്ടെന്നായിരുന്നു നിഗമനം. ഇത് പ്രകാരം തയ്യാറാക്കിയ റിപ്പോട്ടാണ് കേസ് വീണ്ടു തുറക്കുന്നതിലേക്ക് നയിച്ചത്.

ജോളിക്ക് വേണ്ടി ക്രിമിനല്‍ അഭിഭാഷകന്‍ ബി എ ആളൂര്‍ ഹാജരാകുന്നത് ജോളിയുടെ അടുത്ത ബന്ധുവിന്റെ ആവശ്യപ്രകാരമാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡി അപേക്ഷ നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ താമരശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതി-2ല്‍ എത്തിയപ്പോള്‍ ആളൂരിന്റെ ജൂനിയര്‍ അഭിഭാഷകര്‍ കോടതിയിലുണ്ടായിരുന്നു. ജോളിക്ക് വേണ്ടി മറ്റ് അഭിഭാഷകര്‍ ഒന്നും ഹാജരാകാത്ത സാഹചര്യത്തില്‍ ഇവര്‍ കോഴിക്കോട് വനിതാ ജയിലിലെത്തി ജോളിയെ കണ്ടു. അടുത്ത ബന്ധുക്കളുടെ നിര്‍ദ്ദേശപ്രകാരമാണ് എത്തിയതെന്ന് ഇവര്‍ അറിയിച്ചശേഷമാണ് ജോളി വക്കാലത്തില്‍ ഒപ്പിട്ടത്.

ജോളിയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജുവിനെയും പിതാവ് സക്കറിയയെയും അന്വേഷണ സംഘം ഇന്നലെ 10 മണിക്കൂര്‍ ചെയ്തു. രാവിലെ പത്തിനാരംഭിച്ച ചോദ്യംചെയ്യല്‍ അവസാനിപ്പിച്ച് രാത്രി എട്ടിനാണ് ഇരുവരെയും പോകാന്‍ അനുവദിച്ചത്. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെയും മകള്‍ ആല്‍ഫൈന്റെയും മരണവുമായി ബന്ധപ്പെട്ടാണ് ഇരുവരെയും വീണ്ടും വിളിച്ചുവരുത്തിയത്. ഇവരെ തനിച്ചും ഒരുമിച്ചിരുത്തിയും ചോദ്യംചെയ്തതിനു പുറമേ അറസ്റ്റിലായ ജോളി, മാത്യു, പ്രജികുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലും ചോദ്യം ചെയ്തു. പൊലീസ് കസ്റ്റഡിയില്‍ ലഭിച്ച ജോളിയെ വിശദമായി ചോദ്യംചെയ്തപ്പോള്‍ ലഭിച്ച പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇന്നലത്തെ ചോദ്യംചെയ്യല്‍. ഷാജുവുമായി ഒന്നിച്ചു ജീവിക്കാനായാണു സിലിയെ ഇല്ലാതാക്കിയതെന്നും ഭാര്യയുടെയും മകളുടെയും മരണത്തെക്കുറിച്ച് ഷാജുവിന് അറിയാമായിരുന്നെന്നും ജോളി മൊഴി നല്‍കിയിരുന്നു.

സിലിയോടു സക്കറിയ ഏറെക്കാലമായി സംസാരിച്ചിരുന്നില്ലെന്ന് ജോളി പൊലീസിനോടു പറഞ്ഞു. പിതാവ് പറയുന്നതിനപ്പുറം ഷാജു പ്രവര്‍ത്തിച്ചിരുന്നില്ല. ആല്‍ഫൈന്റെ മൃതദേഹം വീട്ടിലേക്കു കൊണ്ടുപോകാതെ നേരിട്ടു പള്ളിയിലെത്തിച്ചു സംസ്‌കരിക്കാന്‍ ശ്രമം നടത്തിയതായി സക്കറിയയുടെ ബന്ധു മൊഴി നല്‍കിയിരുന്നു. മരണാനന്തര ചടങ്ങുകള്‍ ചിത്രീകരിച്ചിരുന്നില്ല. സിലിയുടെയും ആല്‍ഫൈഴന്റയും പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കിയതില്‍ സക്കറിയയ്ക്കു പങ്കുണ്ടെന്നും മൊഴി ലഭിച്ചതായാണു വിവരം. എന്നാല്‍ തെളിവുകള്‍ കൃത്യമായി കിട്ടിയിട്ടില്ല. ജോളിയുടെ തെറ്റില്‍ തനിക്കോ മകനോ പങ്കില്ലെന്ന് സഖറിയാണ് അന്വേഷണസംഘത്തോടു പറഞ്ഞത്. കപടസ്നേഹം കാണിച്ച് ജോളി കുടുംബത്തെ ചതിച്ചു. ആരെയെങ്കിലും ഇല്ലാതാക്കാനോ കൊലയ്ക്കു കൂട്ടുനില്‍ക്കാനോ തങ്ങള്‍ക്കാവില്ലെന്നും സഖറിയാസ് പറഞ്ഞു.

അതിനിടെ വികെ ഇമ്പിച്ചിമോയിയെ മുസ്ലിം ലീഗ് പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫിസില്‍നിന്നാണ് ഇക്കാര്യം അറിയിച്ചത്. മുസ്ലിം ലീഗ് കൂടത്തായി യൂനിറ്റ് പ്രസിഡന്റും ജോളിയുടെ അയല്‍ക്കാരനുമാണ് ഇമ്പിച്ചിമോയി. പൊലീസ് പിടിയിലാവുന്നതിനു മുന്‍പ് ജോളി പലതവണ ഇമ്പിച്ചിമോയിയെ ഫോണില്‍ വിളിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കൂടാതെ, ജോളിയില്‍ നിന്ന് 50,000 രൂപ താന്‍ കടം വാങ്ങിയതായും ജോളിയുടെ ഭൂമിയുടെ നികുതി അടക്കാന്‍ ശ്രമിച്ചിരുന്നതായും ഇദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

കസ്റ്റഡിയിലുള്ള ജോളിയില്‍നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്‍ ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം ഇമ്പിച്ചി മോയിയുടെ വീട്ടിലും മകന്റെ കൂടത്തായിയിലുള്ള കടയിലും പരിശോധന നടത്തുകയും കടയില്‍നിന്ന് ജോളിയുടെ റേഷന്‍കാര്‍ഡ് കണ്ടെടുക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കിയത്. ഭര്‍തൃപിതാവ് ടോം തോമസിന്റെ സ്വത്ത് കൈക്കലാക്കുന്നതിന് ജോളി നിര്‍മ്മിച്ച വ്യാജ ഒസ്യത്തില്‍ സാക്ഷിയായി ഒപ്പിട്ട കെട്ടാങ്ങല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ. മനോജിനെ സിപിഎം പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് കനേരത്തെ പുറത്താക്കിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category