1 GBP = 92.00 INR                       

BREAKING NEWS

വ്യാജഒസ്യത്ത് തയ്യറാക്കിയത് കുന്ദമംഗലത്തെ ആധാരം എഴുത്തുകാരന്‍; രജിസ്റ്റര്‍ ചെയ്യുമ്പോള്‍ കൂടത്തായി വില്ലേജ് ഓഫിസറുടെ പദവി കൈയാളിയത് ജോളിയുടെ സുഹൃത്തായ ഡെപ്യൂട്ടി തഹസില്‍ദാര്‍; സ്വത്ത് തട്ടിയെടുക്കാന്‍ സഹായിച്ച തഹസില്‍ദാറിന് പണി പോകും; ക്രമക്കേട് കണ്ടെത്തിയതെന്ന് ഡെപ്യൂട്ടി കളക്ടര്‍; കൂടത്തായിയില്‍ ഉടമസ്ഥരുടേത് അല്ലാത്ത പേരില്‍ നികുതി വാങ്ങിയതായി തെളിഞ്ഞെന്ന് ഔദ്യോഗിക വിശദീകരണവും; ജയശ്രീ വാര്യര്‍ കുടുക്കില്‍

Britishmalayali
kz´wteJI³

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളി വ്യാജ ഒസ്യത്ത് ഉണ്ടാക്കി ഭൂമി തട്ടിയെടുത്ത സംഭവത്തില്‍ അന്നത്തെ ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയശ്രീ എസ്. വാര്യര്‍ക്ക് ജോലി നഷ്ടമാകും. ജയശ്രീയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായതായി കണ്ടെത്തല്‍ ഉണ്ടായ സാഹചര്യത്തിലാണ് ഇത്. ടോം തോമസിന്റെ മകന്‍ അമേരിക്കയിലുള്ള റോജോയുടെ പരാതി പ്രകാരം പിന്നീട് ഒസ്യത്ത് റദ്ദാക്കിയിരുന്നു. വസ്തു തട്ടലിലെ റോജോയുടെ സംശയമാണ് കൂട്ടത്തായിയിലെ കൊലപാതകങ്ങള്‍ വെളിച്ചത്തു കൊണ്ടു വന്നത്.

കോഴിക്കോട് ഭൂപരിഷ്‌കരണവിഭാഗം ഡെപ്യൂട്ടി കലക്ടര്‍ സി. ബിജു വകുപ്പതല അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ തെളിവെടുപ്പിലാണ് ജയശ്രീയുടെ ഭാഗത്ത് വീഴ്ച ഉണ്ടായതായി കണ്ടെത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ സാംബശിവ റാവുവിനു കൈമാറി. കലക്ടര്‍ റിപ്പോര്‍ട്ട് റവന്യൂമന്ത്രിക്ക് സമര്‍പ്പിക്കും. ഭൂമി തട്ടിയെടുത്തത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

വിദ്യാഭ്യാസ വകുപ്പില്‍നിന്ന് വിരമിച്ച ഭര്‍തൃപിതാവ് പൊന്നാമറ്റം ടോംതോമസിന്റെ 38.50 സെന്റ് ഭൂമിയും വീടും തട്ടിയെടുക്കാന്‍ ജോളി വ്യാജ ഒസ്യത്ത് രജിസ്റ്റര്‍ ചെയ്തിരുന്നു. കുന്ദമംഗലത്തെ ആധാരം എഴുത്തുകാരനാണ് ഒസ്യത്ത് തയാറാക്കി നല്‍കിയത്. കുടത്തായി വില്ലേജ് ഓഫീസില്‍ ഈ സ്വത്തിന് ജോളി കരം അടയ്ക്കുകയും ചെയ്തിരുന്നു. വ്യാജ ഒസ്യത്ത് രജിസ്റ്റര്‍ ചെയ്ത സമയത്ത് കുടത്തായി വില്ലേജ് ഓഫീസിന്റെ ചുമതലയുള്ള ഡെപ്യൂട്ടി തഹസില്‍ദാര്‍ ആയിരുന്നു ജയശ്രീ. ഇവരുടെ അടുത്ത സുഹൃത്താണ് ജോളി. ജയശ്രീയുടെ വീട്ടിലെ സന്ദര്‍ശകയായിരുന്നു ജോളി.

തഹസില്‍ദാര്‍ ജയശ്രീയില്‍നിന്ന് ഡെപ്യൂട്ടി കലക്ടര്‍ സി ബിജു മൊഴിയെടുത്തിരുന്നു റവന്യൂ വകുപ്പ്തല അന്വേഷണത്തിന്റെ ഭാഗമായിരുന്നു ഇത്. തിങ്കളാഴ്ച രാവിലെ 10.05ന് കലക്ടറേറ്റിലെ പൊലീസ് കംപ്ലെയിന്റ് അഥോറിറ്റി മുറിയിലായിരുന്നു നടപടികള്‍. പുറത്തിറങ്ങിയ ജയശ്രീ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ജോളി ചതിച്ചതാണോയെന്ന ചോദ്യത്തിന് എല്ലാം ഇവിടെ പറഞ്ഞിട്ടുണ്ടെന്നായിരുന്നു പ്രതികരണം. പിന്നീട് 1.45ഓടെ കലക്ടര്‍ എസ് സാംബശിവ റാവുവിന്റെ ക്യാബിനിലെത്തി. ഒന്നര മണിക്കൂറോളം കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കലക്ടര്‍ ചോദിച്ചറിഞ്ഞു. കൂടത്തായി പൊന്നാമറ്റത്തെ വീടും സ്ഥലവും ജോളിയുടെ പേരിലാക്കിയതുമായി ബന്ധപ്പെട്ടും വ്യാജരേഖ ഉപയോഗിച്ച് നികുതിയടയ്ക്കാന്‍ ജോളിയെ സഹായിച്ചതുമാണ് ജയശ്രീക്കെതിരെയുള്ള ആരോപണം.

2009-10 വര്‍ഷത്തില്‍ ടോം തോമസിന്റെ ഭൂമി ജോളിയുടെയും ഭര്‍ത്താവ് റോയിയുടെയും പേരിലാക്കി നികുതി അടച്ചു. പോക്കുവരവ് നടത്തുകയും ചെയ്തു. എന്നാല്‍ ടോം തോമസിന്റെ മറ്റു മക്കള്‍ പരാതിയുമായെത്തിയപ്പോള്‍ അടുത്ത വര്‍ഷം റോയിയുടെ സഹോദരന്‍ റോജോയുടെയും മറ്റും പേരില്‍ നികുതി അടയ്ക്കാന്‍ അനുവദിച്ചു. പിന്നീട് റോയിയുടെ മരണശേഷം 2012-13 വര്‍ഷത്തില്‍ ജോളി നികുതി അടച്ചു. പരാതി വന്നപ്പോള്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ റോജോയുടെ പേരില്‍ നികുതി അടച്ചു. നികുതി അടച്ചു ഭൂമി സ്വന്തം പേരിലാക്കാന്‍ ജോളി ഹാജരാക്കിയ വ്യാജ ഒസ്യത്ത് ഉണ്ടാക്കുന്നതില്‍ തഹസില്‍ദാര്‍ ജയശ്രീ എസ്.വാരിയര്‍ ജോളിയെ സഹായിച്ചുവെന്നാണു പ്രധാന ആരോപണം. കൂടത്തായിയില്‍ ഉടമസ്ഥരുടേത് അല്ലാത്ത പേരില്‍ നികുതി വാങ്ങിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

കൂടത്തായിയിലെ പരാതിക്കാരന്‍ റോജോ ഇന്ന് അന്വേഷണ സംഘത്തിന് മൊഴി നല്‍കും. വടകര റൂറല്‍ എസ്പി ഓഫീസിലെത്തിയാണ് റോജോ മൊഴി നല്‍കുക. അമേരിക്കയിലായിരുന്ന റോജോയെ കേസന്വേഷണത്തിനായി അന്വേഷണ സംഘം നാട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. അച്ഛന്‍ ടോം തോമസ്, അമ്മ അന്നമ്മ, സഹോദരന്‍ റോയ് എന്നിവരുള്‍പ്പെടെ കുടുംബത്തിലെ ആറ് അംഗങ്ങളുടെ ദുരൂഹ മരണങ്ങളെക്കുറിച്ച് റോജോ കോഴിക്കോട് റൂറല്‍ എസ്പിക്ക് പരാതി നല്‍കിയതോടെയാണ് കൂടത്തായ് സംഭവത്തില്‍ അന്വേഷണം തുടങ്ങിയത്. അതേസമയം ഇന്നലെ രാത്രി വൈകിയും പൊന്നാമറ്റത്ത് കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുമായെത്തിയെ പൊലീസ് തെളിവെടുത്തിരുന്നു. വൈകിട്ട് ആറുമണിയോടെ ഫൊറന്‍സിക് സംഘം പൊന്നാമറ്റം വീട്ടിലെത്തി പരിശോധന തുടങ്ങുകയായിരുന്നു. പരിശോധന രണ്ടു ദിവസം തുടരുമെന്നും അതിനുശേഷമേ എന്തെങ്കിലും പറയാനാകുവെന്നും അറിയിച്ച് ഫൊറന്‍സിക് സംഘം മേധാവി ദിവ്യ ഗോപിനാഥ് പറഞ്ഞുവിട്ടു. രംഗം ശാന്തമെന്ന ഉറപ്പില്‍ രാത്രി 10 മണിയോടെ ജോളിയെയും കൊണ്ട് അന്വേഷണസംഘം പൊന്നാമറ്റത്തേക്ക് വീണ്ടുമെത്തി.

വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് ജോളി പലതവണ മൊഴി നല്‍കിയ സയനൈഡ് കണ്ടെത്തുകയായിരുന്നു പ്രധാന ലക്ഷ്യം. എത്തിയ ഉടനെ അന്നമ്മ, ടോം തോമസ് , റോയ് എന്നിവര്‍ മരിച്ചതെവിടെയെന്ന് ജോളി ഫൊറന്‍സിക് സംഘത്തെ കാണിച്ചു കൊടുത്തു. തുടര്‍ന്ന് സയനൈഡിനായി വീട്ടിനുള്ളിലെ രണ്ടു നിലകളിലും പരിശോധന നടത്തി. തെളിവെടുപ്പിനൊപ്പം ഒരുമണിക്കൂറോളം ചോദ്യം ചെയ്യലും നടന്നു. പല ചോദ്യങ്ങള്‍ക്കും തലകുലുക്കി ആംഗ്യഭാഷയില്‍ ഉത്തരം പറഞ്ഞ ജോളി ചിലതിനൊക്കെ വാക്കാല്‍ പ്രതികരിച്ചു. ഇതിനിടെ അടുക്കള.യ്ക്കടുത്തുനിന്നും തുണിയില്‍ പൊതിഞ്ഞ കുപ്പി പൊലീസ് കണ്ടെത്തി. എന്നാല്‍ ഇതു സയനൈഡെന്ന് സ്ഥിരീകരിക്കാന് പൊലീസ് തയ്യാറായിട്ടില്ല.

കൂടാതെ കൂടത്തായി കൊലപാതക പരമ്പരയിലെ നിര്‍ണായകമായ ചോദ്യം ചെയ്യലും മൊഴിയെടുക്കലും ഇന്നലെ വടകര റൂറല്‍ എസ്പി ഓഫീസില്‍ നടന്നിരുന്നു. അന്വേഷണ സംഘം ആദ്യ ചോദ്യം ചെയ്തത് മുഖ്യ പ്രതി ജോളിയെയായിരുന്നു. തുടര്‍ന്ന് ഷാജു, പിതാവ് സഖറിയാസ് എന്നിവരെ വെവ്വേറെ ചോദ്യം ചെയ്യുകയായിരുന്നു. ഇതിന് ശേഷം രണ്ടും മൂന്നും പ്രതികളായ മാത്യു, പ്രജുകുമാര്‍ എന്നിവരെയും റൂറല്‍ എസ്പി ഓഫീസിലെത്തിച്ചു. അന്വേഷണ സംഘത്തലവന്‍ റൂറല്‍ എസ്പി കെ ജി സൈമണ്‍, ജോളി, ഷാജു, സഖറിയാസ് എന്നിവരെ ഒരുമിച്ചിരുത്തിയാണ് ചോദ്യം ചെയ്തത്. 5000 രൂപയും രണ്ട് കുപ്പി മദ്യവും നല്‍കിയാണ് പ്രജുകുമാറിന്റെ കയ്യില്‍ നിന്ന് താന്‍ സയനൈഡ് വാങ്ങിയതെന്ന് ഇന്നലെ രാവിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ നടന്ന ചോദ്യം ചെയ്യലില്‍ മാത്യു മൊഴി നല്‍കിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category