1 GBP = 91.30 INR                       

BREAKING NEWS

കെയര്‍പ്ലാന്‍ എങ്ങനെ ഉണ്ടാക്കും? കെയര്‍ റിവ്യൂ എങ്ങനെ നടത്തും? ഭാഷയില്‍ ശ്രദ്ധിക്കേണ്ടത് എങ്ങനെ? ഇന്‍സിഡന്റും ആക്സിഡന്റും എങ്ങനെ കൈകാര്യം ചെയ്യും? ഒരു കെയര്‍ഹോമില്‍ ജോലി ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ അറിയാം

Britishmalayali
kz´wteJI³

രു കെയര്‍ഹാം നടത്തുകയെന്നതും അവിടെ ജോലി ചെയ്യുകയെന്നതും വളരെയേറെ ഉത്തരവാദിത്വങ്ങള്‍ പുലര്‍ത്തേണ്ടുന്ന സംഗതികളാണ്. കെയര്‍ പ്ലാന്‍ ഉണ്ടാക്കുമ്പോഴും കെയര്‍ റിവ്യൂം നടത്തുമ്പോഴും ഏറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്‍സിഡന്റും ആക്സിഡന്റും തികച്ചും വ്യത്യസ്തമായ കാര്യങ്ങളായതിനാല്‍ അവയെ കൈകാര്യം ചെയ്യുന്നതിലും തികഞ്ഞ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഒരു കെയര്‍ ഹോമില്‍ ജോലി ചെയ്യുമ്പോഴും കെയര്‍ ഹോം മാനേജ് ചെയ്യുമ്പോഴും ശ്രദ്ധിക്കേണ്ടുന്ന ഇത്തരം നിര്‍ണായകമായ ചില കാര്യങ്ങളെക്കുറിച്ചുള്ള ചില ടിപ്സുകള്‍ ഇവിടെ വിവരിച്ചിരിക്കുന്നത് ഈ രംഗത്ത് ഏറെ അനുഭവസമ്പത്തുള്ള എഴുത്തുകാരന്‍ കൂടിയായ ലിയാം പാമറാണ്.


പുതിയ താമസക്കാരെ വിലയിരുത്തല്‍
കെയര്‍ഹോമിലെത്തുന്ന പുതിയ താമസക്കാരെ വ്യക്തമായി വിലയിരുത്തേണ്ടത് കെയര്‍ഹോം മാനേജരുടെ കടമയാണ്. എന്നാല്‍ മാത്രമേ അവര്‍ക്ക് ഏത് തരത്തിലുള്ള പിന്തുണയാണ് ആവശ്യമെന്നത് മനസിലാക്കാന്‍ സാധിക്കുകയുള്ളൂ. അവരുടെ ആവശ്യങ്ങള്‍ കെയര്‍ഹോമില്‍ പ്രദാനം ചെയ്യാനാവുമോ ഇല്ലയോ എന്ന് ഇതിലൂടെ മനസിലാക്കാനും സാധിക്കും. ഇത്തരത്തില്‍ പുതിയ താമസക്കാരെ വിലയിരുത്തുന്നതിനായി വ്യത്യസ്തമായ കെയര്‍ഹോം കമ്പനികള്‍ വ്യത്യസ്തമായ അസെസ്മെന്റ് ടെംപ്ലേറ്റുകളാണ് ഉപയോഗിക്കുന്നത്. മിക്ക അസെസ്മെന്റ് ടെംപ്ലേറ്റുകള്‍ക്കും ഒരു സ്‌കോറിംഗ് സിസ്റ്റമുണ്ട്. ഓരോ പുതിയ റെസിഡന്റിനും ആവശ്യമായ കെയറിംഗും സപ്പോര്‍ട്ടും ഇതിലൂടെ നിശ്ചയിക്കാനും അത് പ്രദാനം ചെയ്യാനും സാധിക്കും.

ഇത്തരം അസെസ്മെന്റുകളിലൂടെ ഓരോ റെസിഡന്റിന്റെയും ശാരീരികവും മാനസികവും സാമൂഹികവും കുടുംബപരവുമായ അവസ്ഥകളും മനസിലാക്കാന്‍ കെയര്‍ഹോം മാനേജര്‍മാര്‍ക്ക് സാധിക്കും. ഓരോ റെസിഡന്റിനും ചലിക്കാന്‍ എത്രത്തോളം ശേഷിയുണ്ട്? അലര്‍ജികള്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും ഗുരുതരമായ ആരോഗ്യ പ്രശ്നമുണ്ടോ? ഏതെങ്കിലും സര്‍ജറിക്ക് വിധേയരായിട്ടുണ്ടോ? കടുത്ത ആരോഗ്യ പ്രശ്നത്തെ കൈകാര്യം ചെയ്യേണ്ടതുണ്ടോ? പ്രത്യേക ഭക്ഷണശീലങ്ങള്‍ പാലിക്കേണ്ടതുണ്ടോ? നിലവില്‍ കഴിക്കുന്ന മരുന്നുകള്‍ തുടങ്ങിയ നിരവധി കാര്യങ്ങള്‍ ഇത്തരം വിശകലനങ്ങളിലൂടെ കെയര്‍ഹോം മാനേജര്‍ക്ക് മനസിലാക്കാന്‍ സാധിക്കുന്നതാണ്.

ഇതിന് പുറമെ റെസിഡന്റിന്റെ നെക്സ്റ്റ് ഓഫ് കിന്‍,  മുന്‍ ജിപി സര്‍ജറി, ജനന തിയതി, എന്‍എച്ച്എസ് നമ്പര്‍ തുടങ്ങിയവയും മനസിലാക്കേണ്ടതുണ്ട്. ഇത്തരത്തില്‍ റെസിഡന്റിന്റെ അടിസ്ഥാന വിവരങ്ങള്‍ മനസിലാക്കിയ ശേഷം മാനേജര്‍മാര്‍ അവയ്ക്കനുസരിച്ചുള്ള കെയറും പിന്തുണയും അവര്‍ക്ക് ഉറപ്പാക്കുന്ന നിര്‍ദേശങ്ങള്‍ കെയര്‍ഹോം വര്‍ക്കര്‍മാര്‍ക്ക് നല്‍കണം. ഇതിനനുസരിച്ച് അവരെ പിന്തുണക്കാനും കെയര്‍ ലഭ്യമാക്കുന്നതിനും കെയര്‍ഹോം വര്‍ക്കര്‍മാരും ശ്രദ്ധിക്കേണ്ടതുണ്ട്. ഓരോ റെസിഡന്റിന്റെയും വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള പരിചരണവും പിന്തുണയും പരമാവധി പ്രദാനം ചെയ്യാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

കെയര്‍പ്ലാന്‍
ഓരോ റെസിഡന്റിന്റെയും ആഗ്രഹങ്ങള്‍, ആവശ്യങ്ങള്‍, തുടങ്ങിയവ മാനിച്ച് അവ പരമാവധി ഗുണമേന്മയിലും കൃത്യതയിലും പ്രദാനം ചെയ്യുന്നതിന് കെയര്‍ ഹോം മാനേജര്‍മാരെ വഴികാട്ടുന്നതും നിയന്ത്രിക്കുന്നതുമായ മാര്‍ഗരേഖയാണ് കെയര്‍പ്ലാന്‍.ഇതിനായുള്ള വിശദാംശങ്ങള്‍ ലഭിക്കുന്നത് അസെസ്മെന്റ് ഡോക്യുമെന്റില്‍ നിന്നാണ്. റെസിഡന്റ് കെയര്‍ഹോമിലെത്തിയ പാടെ അവര്‍ക്ക് ഏറ്റവും ആവശ്യമായ കാര്യങ്ങള്‍ ഉടന്‍ പ്രദാനം ചെയ്യുന്നതിന് കെയര്‍പ്ലാന്‍ സജ്ജമാക്കുന്നതിലൂടെ മാനേജര്‍മാര്‍ക്ക് സാധിക്കും.

കെയര്‍പ്ലാന്‍ തയ്യാറാക്കുന്നതിനും നടപ്പിലാക്കുന്നതിനും വ്യത്യസ്ത സ്ഥാപനങ്ങള്‍ക്ക് തികച്ചും വ്യത്യസ്തമായ പ്രോട്ടോക്കോളുകളാണുള്ളത്. എന്നാല്‍ റെസിഡന്റ് കെയര്‍ഹോമിലെത്തി 48 മുതല്‍ 72 മണിക്കൂറുകള്‍ക്കുള്ളില്‍ വിശദമായ കെയര്‍പ്ലാന്‍ തയ്യാറാക്കേണ്ടതുണ്ടെന്നാണ് നിയമം നിഷ്‌കര്‍ഷിക്കുന്നത്. ചില കെയര്‍ ഹോമുകള്‍ താല്‍ക്കാലിക കെയര്‍ പ്ലാനുകള്‍ തയ്യാറാക്കാറുണ്ട്. ഹ്രസ്വകാലം തങ്ങാനെത്തുന്നവര്‍ക്ക് വേണ്ടിയാണ് മുഖ്യമായും ഇത്തരം പ്ലാനുകള്‍ തയ്യാറാക്കുന്നത്.

കെയര്‍ഹോം റെസിഡന്റുമാരുടെ ക്ഷേമം ഉറപ്പാക്കാനുളള നാല് പ്രധാന കാര്യങ്ങള്‍
കെയര്‍ഹോമുകളില്‍ താമസിക്കുന്നവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കെയര്‍ഹോം മാനേജര്‍മാരും കെയര്‍ഹോം വര്‍ക്കര്‍മാരും നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ടുന്ന നാല് പ്രധാനപ്പെട്ട സംഗതികളുണ്ട്. ഓരോ വ്യക്തിക്കും അനുസരിച്ചുള്ളതും ഓരോ വ്യക്തിയെയും കേന്ദ്രീകരിച്ചുള്ളതുമായ കെയറിംഗ്,അന്തേവാസികളുമായും അവരുടെ കുടുംബവുമായി ബന്ധപ്പെട്ട് സ്ഥിരമായ കെയര്‍ റിവ്യൂകള്‍ നടത്തുക,പേപ്പറിലുള്ളതും ഇലക്ട്രോണിക് മീഡിയത്തിലുളളതുമായ കെയര്‍ പ്ലാനുകള്‍ തയ്യാറാക്കുക,ഇന്‍സിഡന്റുകളെയും ആക്സിഡന്റുകളെയം വെവ്വേറെ കൈാര്യം ചെയ്യുക എന്നിവയാണീ നാല് കാര്യങ്ങള്‍. ഇവയോരോന്നിനെ കുറിച്ചും ചുരുക്കി വിവരിക്കാം.

1-ഓരോ വ്യക്തിയെയും കേന്ദ്രീകരിച്ചുള്ളതുമായ കെയറിംഗ്
കെയര്‍ഹോമിലെത്തുന്ന ഓരോ അന്തേവാസിക്കും വ്യക്തിപരമായി ഏറ്റവും ഉചിതമായതും അവരുടെ ഇഷ്ടങ്ങള്‍ ആരോഗ്യകരമായ രീതിയില്‍ പരിഗണിച്ച് കൊണ്ടുമുള്ള കെയറിംഗ് പ്രദാനം ചെയ്യുകയെന്നതാണ് ഇതിന്റെ ചുരുക്കം.അന്തേവാസിയുടെ വ്യക്തിപരമായ ഇഷ്ടത്തിനനുസരിച്ചുള്ള ഭക്ഷണം നല്‍കുന്നതിന് പുറമെ അവര്‍ക്ക് ഏറ്റവും സാന്ത്വനമേകുന്ന തരത്തിലുള്ള സംസാരരീതി പിന്തുടരുക വരെ ഇതിന്റെ പരിധിയില്‍ വരുന്നുണ്ട്.അന്തേവാസിയുടെ മാറുന്ന ഇഷ്ടങ്ങള്‍ക്കനുസരിച്ച് കെയര്‍ പ്ലാനില്‍ മാറ്റം വരുത്തി അതിനനുസരിച്ചുള്ള പരിചരണം ഉറപ്പാക്കേണ്ടതുണ്ട്.

2-അന്തേവാസികളുമായും അവരുടെ കുടുംബവുമായി ബന്ധപ്പെട്ട് സ്ഥിരമായ കെയര്‍ റിവ്യൂകള്‍ നടത്തുക
കെയര്‍ഹോമിലെത്തുന്ന അന്തേവാസികളുമായും അവരുടെ കുടുംബവുമായി ബന്ധപ്പെട്ട് സ്ഥിരമായ കെയര്‍ റിവ്യൂകള്‍ നടത്തുകയെന്നത് കെയര്‍ഹോം മാനേജര്‍മാരുടെ പ്രധാന കടമയാണ്. ഇതിനനുസരിച്ച് കെയര്‍പ്ലാനില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതും അത് പ്രകാരമുള്ള കെയര്‍ അന്തേവാസികള്‍ക്ക് കെയര്‍ഹോം വര്‍ക്കര്‍മാരിലൂടെ ലഭ്യമാക്കുകയും ചെയ്യണം. ചില റെസിഡന്റുമാരുടെ കെയറിനുള്ള പവര്‍ ഓഫ് അറ്റോര്‍ണിയായി ചിലരെ ചുമതലപ്പെടുത്തുന്ന പതിവുണ്ട്. അത്തരം അവസരങ്ങളില്‍ ഇവരുമായി കെയര്‍ഹോം മാനേജര്‍ ആശയവിനിയമം നടത്തേണ്ടതുണ്ട്.

3-പേപ്പറിലുള്ളതും ഇലക്ട്രോണിക് മീഡിയത്തിലുളളതുമായ കെയര്‍ പ്ലാനുകള്‍ തയ്യാറാക്കുക
ഇത് ഇലക്ട്രോണിക് യുഗമായതിനാല്‍ നിരവധി കെയര്‍ഹോമുകള്‍ കെയര്‍പ്ലാനുകള്‍ ഇലക്ട്രോണിക് മീഡിയത്തില്‍ തയ്യാറാക്കുന്നുണ്ട്. എന്നാല്‍ ചിലര്‍ക്ക് ഇതില്‍ വിശ്വാസക്കുറവുണ്ടാകാറുണ്ട്.എന്നാല്‍ വളരെയേറെ അന്തേവാസികള്‍ പാര്‍ക്കുന്ന കെയര്‍ഹോമുകള്‍ക്ക് അവരുടെ ഓരോരുത്തരുടെയും കെയര്‍പ്ലാനുകള്‍ പേപ്പറില്‍ തയ്യാറാക്കി സൂക്ഷിക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ വൈരുധ്യങ്ങളെ സമതുലിതമായി കൈകാര്യം ചെയ്യേണ്ടത് കെയര്‍ഹോം മാനേജര്‍മാരുടെ കടമാണ്. ഇതിന് സഹായിക്കാന്‍ കെയര്‍ഹോം വര്‍ക്കര്‍മാരും ബാധ്യസ്ഥപ്പെട്ടിരിക്കുന്നു.കെയര്‍ പ്ലാന്‍ തയ്യാറാക്കാന്‍ ഇന്ന് നിരവധി  പേപ്പര്‍ കെയര്‍ പ്ലാനുകളുടെ ഡെസ്‌ക്ടോപ് വേര്‍ഷനുകളുണ്ട്.അടുത്ത തലമുറയുടെ കെയര്‍ സോഫ്റ്റ് വെയല്‍ മൊബൈലിലോ അല്ലെങ്കില്‍ പിഡിഎ നിയന്ത്രിതമോ ആയിരിക്കും.

4-ഇന്‍സിഡന്റുകളെയും ആക്സിഡന്റുകളെയം വെവ്വേറെ കൈാര്യം ചെയ്യുക
കെയര്‍ഹോമുകളിലുണ്ടാകുന്ന ഇന്‍സിഡന്റുകളെയും ആക്സിഡന്റുകളെയം വെവ്വേറെ കൈാര്യം ചെയ്യേണ്ടതുണ്ട്. കെയര്‍ഹോമിലെ ഒരു അന്തേവാസിക്ക് ചലിക്കാനുള്ള ശേഷിക്കുറവുണ്ടാകുന്നതിനെ ഇന്‍സിഡന്റായാണ് ചില കെയര്‍ഹോമുകള്‍ പരിഗണിക്കുന്നത്. എന്നാല്‍ അന്തേവാസിയുടെ തല ചുമരില്‍ ഇടിച്ച് പരുക്കേല്‍ക്കുന്നതിനെ ചില കെയര്‍ ഹോമുകള്‍ ആക്സിഡന്റായിട്ടാണ് പരിഗണിക്കുന്നത്. ഇവ തമ്മിലുളള അതിര്‍വരമ്പുകള്‍ വളരെ നേര്‍ത്തതാണ്. ഓരോ കെയര്‍ഹോമിന്റെയും നിയമങ്ങള്‍ക്കനുസരിച്ച് ഇതില്‍ വ്യത്യാസമുണ്ടാകാം. എന്ത് തന്നെയായാലും ഇത്തരം സംഭവങ്ങളെ തുടര്‍ന്ന് അന്തേവാസിക്കാവശ്യമായ തോതില്‍ പരിചരണം ഉറപ്പ് വരുത്തുന്നതിനായി അവരുടെ കെയര്‍പ്ലാനില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category