1 GBP = 92.10 INR                       

BREAKING NEWS

ഹലോ...ഹലോ എന്നെ ഒന്ന് പുറത്തെടുക്കൂ; ഏത് നരകത്തിലാണ് ഞാന്‍; എന്തൊരു ഇരുട്ടാണിവിടെ... ശവക്കുഴിയിലേക്കെടുത്ത് വെച്ചപ്പോള്‍ മരിച്ചയാളുടെ യാചന; അയര്‍ലന്റിലെ ഒരു ശവമടക്ക് ശുശ്രൂഷയില്‍ പങ്കെടുക്കാനെത്തിയവര്‍ ചിരി അടക്കാന്‍ പാടു പെട്ടതിങ്ങനെ

Britishmalayali
kz´wteJI³

അയര്‍ലന്റ്: അയര്‍ലന്റിലെ ഒരു ശവമടക്ക് ശുശ്രൂഷയില്‍ നടന്ന സംഭവവികാസങ്ങളാണ് ലോകത്തെ ഇപ്പോള്‍ പൊട്ടിച്ചിരിപ്പിക്കുന്നത്. ഐറിഷ് ഡിഫന്‍സ് ഫോഴ്‌സിലെ ഉദ്യോഗസ്ഥനായിരുന്ന ഷേ ബ്രാഡ്‌ലിയുടെ മൃതദേഹം സംസ്‌കരിക്കാനായി ശവക്കുഴിയിലേക്കെടുത്ത് വെച്ചപ്പോള്‍ ഹലോ, ഹലോ എന്നെ ഒന്ന് പുറത്തെടുക്കൂ എന്ന രീതിയില്‍ ശവക്കുഴിയില്‍ നിന്ന് ശബ്ദം വരാന്‍ തുടങ്ങി. ചടങ്ങിനെത്തിയ ബന്ധുക്കളും സ്വന്തക്കാരുമുള്‍പ്പെടെയുള്ളവര്‍ ഒരു നിമിഷം പകച്ച് നിന്നു.

ബ്രാഡ്‌ലിയുടെ ശബ്ദത്തിനൊപ്പം ശവപ്പെട്ടിയില്‍ തട്ടുന്ന ശബ്ദവും കേള്‍ക്കാനുണ്ടായിരുന്നു. എല്ലാവരും നോക്കി നില്‍ക്കേ ശവപ്പെട്ടിയില്‍ നിന്ന് 'ഞാന്‍ എവിടെയാണ്? എന്നെ ഒന്ന് തുറന്ന് വിടൂ.. ഏത് നരകത്തിലാണ് ഞാന്‍, എന്തൊരു ഇരുട്ടാണിവിടെ, പ്രാര്‍ത്ഥിക്കുന്ന അച്ഛന്‍ കേള്‍ക്കുന്നുണ്ടോ? ഞാന്‍ ഷേയാണ് നിങ്ങളുടെ മുന്‍പില്‍ തന്നെയുണ്ട് ഞാന്‍ പക്ഷേ ഞാന്‍ മരിച്ചു.. എന്ന രീതിയില്‍ ശബ്ദം വന്നു കൊണ്ടേ ഇരുന്നു. മരിക്കുന്നതിന് മുന്‍പ് ബ്രാഡ്ലി റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിരുന്നതായിരുന്നു ഇത്.

നീണ്ട കാലമായി അസുഖം ബാധിച്ച് കിടക്കുകയായിരുന്നു ബ്രാഡ്ലി. തുടര്‍ന്ന് ഒക്ടോബര്‍ എട്ടിന് അന്തരിച്ചു. സംസ്‌കാര ചടങ്ങില്‍ മുഴുവന്‍ ചിരിച്ച് കൊണ്ട് നിന്ന ബന്ധുക്കളും സുഹൃത്തുക്കളും ശബ്ദം കേള്‍ക്കാന്‍ തുടങ്ങിയതോടെ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. എന്തായാലും സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
ഷേയുടെ മരണത്തോടനുബന്ധിച്ച് പുറത്തിറക്കിയ അനുശോചനക്കുറിപ്പിനൊപ്പമാണ് ഐറിഷ് ഡിഫന്‍സ് ഫോഴ്‌സ് വെറ്ററന്‍സ് വീഡിയോ പങ്ക് വെച്ചത്. ഷേ മരിക്കുന്നതിന് മുന്‍പ് റെക്കോര്‍ഡ് ചെയ്തതാണ് ഇതെന്നും നിലത്ത് ഒരു സ്പീക്കര്‍ വഴിയാണ് ഈ ശബ്ദം കേട്ടതെന്നും മകള്‍ ആന്‍ഡ്രിയ പറഞ്ഞു. മരിച്ചപ്പോഴും തന്റെ പിതാവ് എത്ര പേരെ ചിരിപ്പിച്ചുവെന്ന് അറിയാന്‍ താന്‍ ആഗ്രഹിക്കുന്നു. അതിശയകരമായ ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category