1 GBP = 91.30 INR                       

BREAKING NEWS

ഒരു വര്‍ഷം നിങ്ങള്‍ എത്ര മൈല്‍ കാറോടിക്കും എന്ന ചോദ്യത്തിന് നിങ്ങള്‍ എന്ത് ഉത്തരം നല്‍കും? കാര്‍ ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ മൈലേജ് കൂട്ടിയാലും കുറച്ചാലും സൂപ്പര്‍പണിയും കിട്ടുന്നത് ഇങ്ങനെ

Britishmalayali
kz´wteJI³

യുകെയില്‍ കാര്‍ ഇന്‍ഷുറന്‍സ് ചെലവുകള്‍ അനുദിനമെന്നോണം കുതിച്ച് കയറിക്കൊണ്ടിരിക്കുകയാണ്. ഇതില്‍ നിന്നും രക്ഷപ്പെടുന്നതിനായി നിരവധി ഡ്രൈവര്‍മാര്‍ കാര്‍ ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ മൈലേജ് കൂട്ടിയും കുറച്ചും പറയാറുണ്ട്. എന്നാല്‍ മൈലേജ് കൂട്ടിപ്പറഞ്ഞാല്‍ നഷ്ടവും കുറച്ച് പറഞ്ഞാല്‍ സൂപ്പര്‍പണിയും കിട്ടുമെന്ന് പ്രത്യേകം ശ്രദ്ധിച്ചാല്‍ നന്നായിരിക്കും. ഇത്തരത്തില്‍ കൃത്രിമം കാണിക്കുന്നത് പിടിക്കപ്പെട്ടാല്‍ തങ്ങളുടെ ഇന്‍ഷുറന്‍സ് പോളിസിയുടെ സാധുത നഷ്ടപ്പെടുകയോ ക്ലെയിം നിരസിക്കപ്പെടുകയോ ചെയ്യുമെന്ന് പകുതിയോളം ഡ്രൈവര്‍മാര്‍ക്കും അറിയില്ലെന്നതാണ് വാസ്തവം.

ഇന്‍ഷുറന്‍സിനായി ചെല്ലുന്ന വേളയിലാണ് കാര്‍ ഇന്‍ഷുറര്‍മാര്‍ എത്ര മൈല്‍ ഓടിച്ചുവെന്ന് കാര്‍ ഡ്രൈവര്‍മാരോട് ചോദിക്കാറുള്ളത്. ഏത് തരത്തിലുള്ള ഡ്രൈവറാണെന്ന് നിര്‍ണയിക്കുന്നതിന് വേണ്ടിയാണ് ഇന്‍ഷുറര്‍മാര്‍ ഈ ചോദ്യം ചോദിക്കുന്നത്. ഓരോ ഡ്രൈവര്‍മാരും എത്ര മാത്രം അപകടസാധ്യത ഉണ്ടാക്കുന്നവരാണെന്നും ഇതിലൂടെ നിര്‍ണയിക്കപ്പെടുന്നുണ്ട്. കൂടുതല്‍ സമയം റോഡിലൂടെ വണ്ടിയോടിക്കുന്നവര്‍ തങ്ങള്‍ കൂടുതല്‍ മൈല്‍ ഓടിക്കുന്നവരാണെന്ന് ഇന്‍ഷുറര്‍മാരോട് സമ്മതിക്കുന്നതായിരിക്കും സുരക്ഷിതം. ഇതിലൂടെ കൂടുതല്‍ പ്രീമിയം തുക നല്‍കേണ്ടി വരും.

എന്നാല്‍ കൂടുതല്‍ വണ്ടിയോടിക്കുന്നവര്‍ കൂടുതല്‍ അപകടങ്ങള്‍ക്ക് വിധേയമാകാന്‍ സാധ്യതയേറിയതിനാല്‍ ഇവര്‍ക്ക് ഇതിലൂടെ ഇന്‍ഷുറന്‍സ് കവറേജിന്റെ സുരക്ഷിതത്വം ലഭിക്കാനും സാധ്യതയേറെയാണ്. ആയിരക്കണക്കിന് അധിക മൈലുകള്‍ ഓടിയാല്‍ ഇന്‍ഷുറന്‍സ് ചെലവില്‍ വര്‍ഷത്തില്‍ 100 പൗണ്ടിന്റെ വരെ വ്യത്യാസം സംഭവിക്കാം. എന്നാല്‍ ഭാവിയില്‍ തങ്ങള്‍ കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടി വരുമെന്ന ധാരണയാല്‍ ഇന്‍ഷുറന്‍സെടുക്കുന്ന വേളയില്‍ ഇത് കൂട്ടിപ്പറയേണ്ട കാര്യവുമില്ല. ആവശ്യമെങ്കില്‍ ആ സമയത്ത് മാത്രം ഇതു കൂട്ടിച്ചേര്‍ത്താല്‍ മതിയാകും.

മൈലേജിനെ കുറിച്ച് ഊഹിച്ചു പറയുന്നതിലൂടെ കാര്‍ ഇന്‍ഷുറന്‍സ് പോളിസിയുടെ സാധുത തന്നെ ചില അവസരങ്ങളില്‍ നഷ്ടപ്പെടുമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ മുന്നറിയിപ്പേകുന്നത്. തങ്ങളുടെ ശരാശരി മൈലേജിനെക്കുറിച്ച് തെറ്റായി വെളിപ്പെടുത്തുന്നതിലൂടെ കാര്‍ ഇന്‍ഷുറന്‍സ് പോളിസിയുടെ സാധുത നഷ്ടപ്പെടുമെന്ന് യുകെയിലെ പകുതിയോളം ഡ്രൈവര്‍മാര്‍ക്കും അറിയില്ലെന്നാണ് യു സ്വിച്ചില്‍ നിന്നുള്ള ഡാറ്റകള്‍ വെളിപ്പെടുത്തുന്നത്. ഇത്തരത്തില്‍ മൈലേജ് തെറ്റായി ബോധിപ്പിക്കുന്നവരെ ബാഡ് കസ്റ്റമറുടെ ഗണത്തിലായിരിക്കും ഇന്‍ഷുറന്‍സ് പ്രൊവൈഡര്‍മാര്‍ പെടുത്തുകയെന്നും മുന്നറിയിപ്പുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category