1 GBP = 92.60 INR                       

BREAKING NEWS

കണ്ണുകള്‍ ഇല്ലെങ്കിലും എപ്പോഴും പുഞ്ചിരിക്കും; രണ്ട് കണ്ണുകളുടെ സ്ഥാനത്തും ഒരു നേരിയ പാട് മാത്രമുള്ള അപൂര്‍വ്വ ജനനം ഇതുവരെ ലോകത്ത് മൂന്ന് മാത്രം; അമ്മ ഉപേക്ഷിച്ച ഒരു സുന്ദരക്കുട്ടന്‍ ലോകത്തിന്റെ കണ്ണിലുണ്ണിയാകുമ്പോള്‍

Britishmalayali
kz´wteJI³

മോസ്‌കോ: രണ്ട് കണ്ണുകളുമില്ലെങ്കിലും എപ്പോഴും പുഞ്ചിരിക്കുന്ന ഒരു അപൂര്‍വ്വ ആണ്‍കുഞ്ഞിനെ ദത്തെടുക്കാന്‍ താല്‍പര്യമുള്ളവരെ തേടി നടക്കുകയാണ് റഷ്യയിലെ അഡോപ്ഷന്‍ മേധാവികള്‍. സാഷ എന്ന് വിളിക്കുന്ന ലിറ്റില്‍ അലക്സാണ്ടര്‍ കെ പൂര്‍ണ ആരോഗ്യവാനാണെങ്കിലും ഒരിക്കലും അവന് കണ്ണ് കാണാന്‍ സാധിക്കില്ല. എട്ടുമാസം പ്രായമുള്ള സാഷയുടെ അമ്മ പ്രസവിക്കുന്നതിന് മുന്‍പ് തന്നെ കുഞ്ഞിനെ അനാഥാലയത്തില്‍ ഏല്‍പിക്കാന്‍ തീരുമാനിച്ചിരുന്നു. കുട്ടിക്ക് നല്ലൊരു ജീവിതം നല്‍കാന്‍ സാധിക്കില്ലെന്നതുകൊണ്ടാണ് അമ്മ കുഞ്ഞിനെ ഉപേക്ഷിച്ചത്.

സൈബീരിയന്‍ നഗരമായ ടോംസ്‌കിലുള്ള ഒരു വനിതാ നഴ്സ് ആണ് കുഞ്ഞിനെ ഇപ്പോള്‍ പരിചരിക്കുന്നത്. മറ്റ് കുട്ടികളില്‍ നിന്ന് അവന് പ്രത്യേകതകള്‍ ഒന്നും തന്നെ ഇല്ലെന്നും ആരോഗ്യമുള്ള ഏതൊരു കുഞ്ഞിനെയും പോലെ കളിക്കുകയും പുഞ്ചിരിക്കുകയും ചെയ്യുമെന്നും നഴ്സ് പറഞ്ഞു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കുട്ടിയാണ് സാഷ. കാരണം ഇതേ അവസ്ഥയില്‍ ജനിക്കുന്ന പല കുഞ്ഞുങ്ങള്‍ക്കും പല തരത്തിലുള്ള അസുഖങ്ങളും ഉണ്ടാകാറുണ്ട്. പക്ഷേ സാഷ പൂര്‍ണ ആരോഗ്യവാനാണ്. കുട്ടിയുടെ നെറ്റിയില്‍ രണ്ട് സിസ്റ്റുകള്‍ ഉണ്ട് അത് ഉടന്‍ നീക്കം ചെയ്യും.

അപൂര്‍വ്വമായ അനോഫ്താല്‍മിയ സിന്‍ഡ്രോം മൂലമാണ് സാഷയ്ക്ക് ഇങ്ങനെ ഒരു അവസ്ഥയുണ്ടായത്. 10 ലക്ഷത്തിലൊരാള്‍ക്ക് മാത്രമേ ഇത് സംഭവിക്കുകയുള്ളൂ. ലോകത്ത് ഇത് വരെയുള്ളതില്‍ ഇതേ അവസ്ഥയിലുള്ള മൂന്ന് കുട്ടികളില്‍ ഒന്നാണ് സാഷ. എല്ലാ കുട്ടികളേയും പോലെ തന്നെ സാഷയും പതിവ് പരിശോധനകളിലൂടെയും ചികിത്സകളിലൂടെയും മാത്രമാണ് കടന്ന് പോകുന്നത്. പരിചിതമായ ശബ്ദങ്ങള്‍ കേട്ടാല്‍ ഉടന്‍ തന്നെ സാഷ പുഞ്ചിരിക്കും. കുട്ടിയെ വേണ്ട എന്ന് രേഖകളില്‍ ഒപ്പ് വെച്ചിട്ടാണ് സാഷയുടെ അമ്മ പോയത്.

ജനന സര്‍ട്ടിഫിക്കറ്റില്‍ സാഷയുടെ അച്ഛനെക്കുറിച്ച് യാതൊരു വിവരവുമില്ല. കുട്ടിയെ നോക്കുന്ന നഴ്സ് അടുത്തിടെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലേക്ക് കൊണ്ട് പോയി ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു. വളരുന്നതിനനുസരിച്ച് മുഖത്തിന്റെ ആകൃതി മാറാതിരിക്കാനുള്ള ശസ്ത്രക്രിയയായിരുന്നു അത്. ഓരോ ആറ് മാസത്തിലും ഇത് ചെയ്യേണ്ടി വരും. കണ്ണുകളില്ലാതെ ജനിച്ച കുഞ്ഞുങ്ങളുടെ മറ്റ് രണ്ട് കേസുകള്‍ മാത്രമാണ് ലോകത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്‌കോട്ടിഷ് മാതാപിതാക്കളായ ഫിയോണയ്ക്കും സ്റ്റീവന്‍ ഗീഹള്‍ഡിനും ജനിച്ച 'മിറക്കിള്‍' ബേബി ആര്‍ച്ചി ഇന്നസ് ആണ് അതിലൊന്ന്. ഗര്‍ഭിണിയായി 31 ആഴ്ചകള്‍ക്കുള്ളില്‍ ആര്‍ച്ചിയുടെ അവസ്ഥയെക്കുറിച്ച് മാതാപിതാക്കളോട് പറഞ്ഞിരുന്നു. എന്നാല്‍ ശ്രവണ വൈകല്യമുള്‍പ്പെടെയുള്ള ചില വൈകല്യങ്ങളുമായിട്ടാണ് ആര്‍ച്ചി ജനിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category