1 GBP = 92.10 INR                       

BREAKING NEWS

ഇന്‍സ്റ്റഗ്രാമില്‍ യാദൃശ്ചികമായി സ്തനം പ്രദര്‍ശിപ്പിച്ചപ്പോള്‍ മുതല്‍ ട്രോളന്മാര്‍ പിന്നാലെ; സോഷ്യല്‍ മീഡിയ വ്യക്തിഹത്യയില്‍ മനം മടുത്ത് ജീവനൊടുക്കിയത് ലോകത്തെ ത്രസിപ്പിച്ച 25 കാരിയായ പോപ്പ് ഗായിക; കെ പോപ്പ് ഗായിക സുല്ലിയുടെ നഷ്ടത്തില്‍ നടുങ്ങി പോപ്പ് സംഗീത ലോകം

Britishmalayali
kz´wteJI³

സിയോങ്‌നാം: ദക്ഷിണകൊറിയന്‍ പോപ്പ് താരം സുല്ലിയെ സിയോളിലെ സിയോങ്‌നാമിലുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്‍സ്റ്റാഗ്രാമില്‍ ലൈവ് പോകുന്നതിനിടെ സ്തനം കാണിച്ചു എന്ന് പറഞ്ഞ് നിരവധി വിവാദങ്ങളാണ് 25 കാരിയായ സുള്ളിയുടെ പേരില്‍ ഉണ്ടായത്. യാഥാസ്ഥിതിക ചിന്താഗതിയുള്ള ദക്ഷിണകൊറിയയില്‍ ഇത്തരത്തിലുള്ള പ്രവൃത്തി ചെയ്തു എന്ന് പറഞ്ഞ് നിരവധി പേരാണ് അവരെ സമൂഹമാധ്യമങ്ങളിലൂടെ വേട്ടയാടിയത്. നിരന്തരമായി ആള്‍ക്കാര്‍ അസഭ്യവാക്കുകള്‍ സംസാരിക്കാനും വിമര്‍ശിക്കാനും തുടങ്ങിയതോടെ സുല്ലി തന്റെ സംഗീത ജീവിതം തന്നെ അവസാനിപ്പിച്ചു. വിഷാഗരോഗത്തിന് അടിമയായിരുന്നു സുല്ലി. താരത്തിന്റെ മാനേജര്‍ തന്നെയാണ് വീട്ടില്‍ മരിച്ച നിലയില്‍ അവരെ കണ്ടെത്തിയത്. ആത്മഹത്യ ആണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.

രാത്രി മാനേജര്‍ സുല്ലിയുടെ വീട്ടിലേക്ക് വിളിച്ചെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല. കെ-പോപ്പ് താരം കടുത്ത വിഷാദവുമായി പോരാടുകയാണെന്നും സൈബര്‍ ലോകത്തുള്ള ഭീഷണിപ്പെടുത്തലിനെതിരെ നേരത്തേയും സംസാരിച്ചിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ലൈവ് സ്ട്രീമുകളില്‍ മദ്യപിച്ച് എത്തുകയും മാറിടം കാണിക്കുകയും ചെയ്തത് നിരന്തരമായ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. ഇതിന് പിന്നാലെ താന്‍ കുറച്ച് കാലം സംഗീത ലോകത്ത് നിന്ന് മാറി നില്‍ക്കുകയാണെന്ന് പറയുകയുണ്ടായി. അടുത്തിടെ ആത്മഹത്യ ചെയ്ത മറ്റൊരു കെ-പോപ്പ് താരം ജോങ്യുനുമായി സുല്ലി അടുപ്പത്തിലായിരുന്നു.

കെ-പോപ്പ് ബാന്‍ഡായ എഫ് (എക്സ്) ല്‍ സുല്ലി അംഗമായിരുന്നുവെങ്കിലും 2015 ല്‍ ബാന്റ് വിടുകയും അഭിനയത്തിലും സോളോ ആലാപനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി. അഭിനയം തന്നെ ആത്മവിശ്വാസം നേടാന്‍ സഹായിച്ചുവെന്ന് അവര്‍ പറഞ്ഞിരുന്നു. 2009 ല്‍ ആണ് സുല്ലി എഫ് (എക്സ്) എന്ന പെണ്‍കു്ട്ടികളുടെ കെ പോപ്പ് ഗ്രൂപ്പില്‍ സജീവമാകാന്‍ ആരംഭിച്ചത്. പിനോച്ചിയോ (2011), പിങ്ക് ടേപ്പ് (2013), റെഡ് ലൈറ്റ് (2014) തുടങ്ങി നിരവധി ആല്‍ബങ്ങള്‍ പുറത്തിറക്കുകയും ചെയ്തു. 2005 ല്‍ 11 വയസുള്ളപ്പോള്‍ രാജകുമാരിയായി സില്ലോയിലെ എസ്ബിഎസ് നാടകമായ ബല്ലാഡ് ഓഫ് സിയോഡോങ്ങില്‍ അഭിനയിച്ചതിന് ശേഷമാണ് സുല്ലി പ്രശസ്തയായത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category