1 GBP = 92.90 INR                       

BREAKING NEWS

ശരീരം ഛിന്നഭിന്നമാകുകയും എല്ലുകള്‍ നുറുങ്ങുകയും ചെയ്യും; വിഭജനത്തെ പിന്തുണയ്ക്കുന്ന ഏതൊരു ബാഹ്യശക്തിയെയും ചൈനീസ് ജനത വഞ്ചകരായി മാത്രമേ കണക്കാക്കൂ; ആളുകള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരുടെ വിധി ദാരുണമായിരിക്കുമെന്നു പ്രസിഡന്റ് ഷി ചിന്‍പിങ്; ഹോങ്കോങ്ങ് പ്രക്ഷോഭത്തിന് പരോക്ഷ വിമര്‍ശനം

Britishmalayali
kz´wteJI³

ബെയ്ജിങ്: ചനയെ വിഭജിക്കാനും ആളുകള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാനും ശ്രമിക്കുന്നവരുടെ വിധി ദാരുണമായിരിക്കുമെന്നു പ്രസിഡന്റ് ഷി ചിന്‍പിങ്. ഒരു പ്രദേശത്തെയും പേരെടുത്തു പരാമര്‍ശിച്ചിട്ടില്ലെങ്കിലും ഹോങ്കോങ്ങില്‍ പ്രക്ഷോഭം വീണ്ടും ശക്തിയാര്‍ജിച്ചിരിക്കെയാണു പ്രസിഡന്റിന്റെ പ്രസ്താവന. ഹോങ്കോങ്ങിനെ പരോക്ഷമായി വിമര്‍ശിച്ചിരിക്കുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്.

വിഭജനത്തിന് ശ്രമിക്കുന്നവരുടെ ശരീരം ഛിന്നഭിന്നമാകുകയും എല്ലുകള്‍ നുറുങ്ങുകയും ചെയ്യും. ചൈനയുടെ വിഭജനത്തെ പിന്തുണയ്ക്കുന്ന ഏതൊരു ബാഹ്യശക്തിയെയും ചൈനീസ് ജനത വഞ്ചകരായി മാത്രമേ കണക്കാക്കൂ. ചൈനീസ് പ്രസിഡന്റിന്റെ നേപ്പാള്‍ സന്ദര്‍ശനത്തിനിടെ വിദേശകാര്യ മന്ത്രാലയം ഇറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.തായ്വാനുമായി നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളും ഷി ചിന്‍പിങ്ങിന്റെ പ്രസ്താവനയ്ക്ക് കാരണമായെന്നാണ് വിലയിരുത്തല്‍.

2016ല്‍ പ്രസിഡന്റ് സായ് ഇങ്-വെന്‍ അധികാരമേറ്റതു മുതല്‍ തായ്വന്‍ ചൈനയുടെ ഭാഗമാണെന്ന് അംഗീകരിക്കാന്‍ വിസമ്മതിച്ചിരുന്നു. 1949ലെ ആഭ്യന്തര യുദ്ധത്തിനുശേഷം തായ്വാന്‍ സ്വതന്ത്രരാജ്യമാണെങ്കിലും ചൈന അംഗീകരിക്കുന്നില്ല. ചൈനീസ് തായ്‌പേയ് എന്നാണ് അവര്‍ തായ്വാനെ വിശേഷിപ്പിക്കുന്നത്. അതേസമയം ചൈനയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക അധികാര മേഖലയായ ഹോങ്കോങ്ങിനെ സ്വതന്ത്രരാജ്യമാക്കണം എന്ന ആവശ്യവുമായാണു പ്രതിഷേധം. ഹോങ്കോങ്ങില്‍ കുറ്റകൃത്യങ്ങളില്‍ പ്രതിയാകുന്നവരെ ചൈനയില്‍ കൊണ്ടുപോയി അവിടുത്തെ നിയമമനുസരിച്ച് വിചാരണ ചെയ്യാനുള്ള ബില്ലാണ് മൂന്നു മാസത്തിനു മുന്‍പു പ്രക്ഷോഭത്തിനു തിരികൊളുത്തിയത്.

വിവാദ ബില്‍ കഴിഞ്ഞ മാസമാദ്യം ചൈനീസ് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും വിശ്വസ്തയും ഹോങ്കോങ് ചീഫ് അഡ്മിനിസ്ട്രേറ്ററുമായ കാരി ലാം പിന്‍വലിച്ചെങ്കിലും പോരാട്ടം തുടരുമെന്നു സമരക്കാര്‍ നിലപാടെടുത്തു. പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ചൈന സൈന്യത്തെ അയക്കുമെന്ന ആശങ്ക ഉയര്‍ന്നിരുന്നെങ്കിലും പ്രതിഷേധം കൈകാര്യം ചെയ്യാന്‍ ഹോങ്കോങ് പൊലീസിനു കഴിയുമെന്നു ബെയ്ജിങ് അറിയിച്ചു. ഞായറാഴ്ച പ്രക്ഷോഭകരെ പൊലീസ് നേരിട്ടതോടെ ഹോങ്കോങ് കലാപഭൂമിയായി.

ഷോപ്പിങ് മാളുകളും മെട്രോകളും കേന്ദ്രീകരിച്ചു സമാധാനപരമായി തുടങ്ങിയ ചെറു പ്രകടനങ്ങള്‍ ഉച്ചകഴിഞ്ഞ് അക്രമാസക്തമായപ്പോഴാണ് പൊലീസ് ബലം പ്രയോഗിച്ചത്. ജനത്തിരക്കിനിടയില്‍ സമരക്കാരെ പൊലീസ് തിരഞ്ഞുപിടിച്ചു കണ്ണീര്‍വാതകം പ്രയോഗിച്ചും ലാത്തിച്ചാര്‍ജ് ചെയ്തും തുരത്തിയോടിച്ചു. നഗരത്തിലെങ്ങും ഗതാഗതം സ്തംഭിച്ചു. ഒട്ടേറെ പേര്‍ അറസ്റ്റിലായി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category