1 GBP = 97.70 INR                       

BREAKING NEWS

ശുദ്ധികലശത്തിന് ദാദയെത്തുമ്പോള്‍ വിറയ്ക്കുന്നത് ശാസ്ത്രിയുടെ ഇരിപ്പിടം; ഗാംഗുലിയുടെ വരവ് സോഷ്യല്‍ മീഡിയ ആഘോഷമാക്കുമ്പോള്‍ ശാസ്ത്രിക്കെതിരായ ട്രോളുകളും; കര്‍ക്കശക്കാരനായ മുന്‍ നായകന്‍ തലപ്പത്തെത്തുമ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷകളേറെ; 'പ്രാഥമിക പരിഗണന ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്' നല്‍കുന്ന ദാദയ്ക്കു മുന്നില്‍ കടമ്പകള്‍ ഏറെ; തത്വത്തില്‍ ഒരുവര്‍ഷം മാത്രം അവശഷിക്കുന്ന പദവയില്‍ നിന്ന് ദാദ പടിയിറങ്ങുന്നത് അടുത്ത വര്‍ഷം ജൂലൈയില്‍; ഗാംഗുലിയുടെ രാഷ്ട്രീയ ചായ്വില്‍ കണ്ണുംനട്ട് നേതാക്കള്‍

Britishmalayali
kz´wteJI³

മുംബൈ: കര്‍ക്കശക്കാരനായ മുന്‍ നായകന്‍ സൗരവ് ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തലപ്പത്തെത്തുമ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷകളേറെയാണ്. അതേസമയം ഗാംഗുലിയുടെ വരവോടെ ഇന്ത്യന്‍ ടീം കോച്ച് രവി ശാസ്ത്രി പേടിക്കുന്നത് എന്തിനാണ്? ഗാംഗുലിയുടെ വരവ് സോഷ്യല്‍ മീഡിയ ആഘോഷമാക്കുമ്പോള്‍ തന്നെ ശാസ്ത്രിക്കെതിരായ ട്രോളുകളും നിറയുന്നുണ്ട്.ശാസ്ത്രിയും ഗാംഗുലിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ തന്നെയാണ് ഇതിന് കാരണം. മുമ്പ് ശാസ്ത്രി ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചിരുന്നു. ഡങ്കന്‍ ഫ്ളെച്ചറിന് ശേഷം പുതിയ പരിശീലകനെ തേടുന്ന സമയത്തായിരുന്നു അത്.

എന്നാല്‍ അനില്‍ കുംബ്ലെയെയാണ് അന്ന് പരിശീലകനായി തിരഞ്ഞെടുത്തത്. ഇതിനു പിന്നാലെ തന്റെ പേരുവെട്ടിയത് ഗാംഗുലിയാണെന്ന് തുറന്നടിച്ച് ശാസ്ത്രി രംഗത്തെത്തുകയും ചെയ്തു. ഇതിനോട് രൂക്ഷമായ ഭാഷയില്‍ തന്നെയായിരുന്നു ഗാംഗുലിയുടെ പ്രതികരണം.ഇപ്പോഴിതാ ശാസ്ത്രി മുഖ്യ പരിശീലകനായിരിക്കുന്ന സമയത്തു തന്നെ ഗാംഗുലി ബി.സി.സിഐയുടെ തലപ്പത്തേക്കെത്തുന്നു. അത്ര രസത്തിലല്ലാത്ത ഇരുവരും എങ്ങനെ ഒന്നിച്ച് മുന്നോട്ടുപോകുമെന്നാണ് ഇന്ത്യന്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്.

പ്രതിസന്ധികളും സങ്കീര്‍ണതകളും കൊണ്ട് ബിസിസിഐ ഞാണില്‍മേല്‍ കളിക്കുന്ന കാലത്താണ് ദാദ ബോര്‍ഡിന്റെ തലപ്പത്ത് കസേരയുറപ്പിക്കുന്നത്. 2000ലെ വാതുവയ്പ് ചതിക്കുഴിയില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റിനെ കൈപിടിച്ചുയര്‍ത്തിയ ദാദ അതേ ആര്‍ജവം കാട്ടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യുവ താരങ്ങള്‍ക്ക് അവസരങ്ങള്‍ നല്‍കിക്കൊണ്ടായിരുന്നു അന്ന് ദാദയുടെ മാസ്റ്റര്‍ പ്ലാനുകളെല്ലാം.

ബിസിസിഐ പ്രസിഡന്റായി ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒട്ടേറെ മാറ്റങ്ങള്‍ വരുത്താന്‍ പദ്ധതിയിടുന്നതായുള്ള ഗാംഗുലിയുടെ വാക്കുകള്‍ ആരാധകര്‍ക്ക് പകരുന്ന പ്രതീക്ഷ ചെറുതല്ല. യുവ താരങ്ങള്‍ക്കും ദാദയുടെ വാക്കുകള്‍ വലിയ ആശ്വാസമാണ്. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം സങ്കീര്‍ണ കാലയളവായിരുന്നു. ഏവര്‍ക്കും അഭിമാനിക്കാവുന്ന നേട്ടം തനിക്കും ടീമിനും സ്വന്തമാക്കാനാകും എന്ന് കരുതുന്നു. കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ പഴയപടിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ- ഗാംഗുലി മാധ്യമങ്ങളോട് പറഞ്ഞു.

'ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനാകും താന്‍ പ്രാഥമിക പരിഗണന നല്‍കുക. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനായി എന്നും വാദിച്ചിരുന്നയാളാണ് താന്‍, ഇന്ത്യന്‍ ക്രിക്കറ്റിന്റെ അടിത്തറ തന്നെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റാണ്. യുവ താരങ്ങളുടെ വളര്‍ച്ചക്കായി ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ആഭ്യന്തര താരങ്ങളുടെ പ്രതിഫലം ഉയര്‍ത്താന്‍ കഴിഞ്ഞ മൂന്ന് വര്‍ഷക്കാലവും ആവശ്യമുയര്‍ത്തിയിരുന്നു.

ഇരട്ട പദവി പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ സങ്കീര്‍ണ വിഷയമാണ്, അതിലും ഇടപെടേണ്ടതുണ്ട്. വിവിധ മേഖലകളില്‍ നിയമിക്കപ്പെട്ടവര്‍- നാഷണല്‍ ക്രിക്കറ്റ് അക്കാദമി, ക്രിക്കറ്റ് ഉപദേശക സമിതി, ബാറ്റിങ് കോച്ച്, ഫീല്‍ഡിങ് കോച്ച്...എല്ലായിടത്തും ഇരട്ട പദവിയുടെ പ്രശ്‌നങ്ങളുണ്ടായിരുന്നു. അതിനെ ഇന്ത്യന്‍ ക്രിക്കറ്റിലെ വലിയ പ്രശ്‌നമായി വിലയിരുത്തുന്നു. 2020 വരെയാകും ഗാംഗുലിയുടെ കാലാവധി. അവസാന പന്തിലെ സിക്സര്‍ പോലെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ തലപ്പത്തേക്ക് 'ദാദ' സൗരവ് ഗാംഗുലി വന്നിരിക്കുന്നത്. ആ സിക്സറിനുള്ള പിച്ചൊരുക്കിയത് ആഭ്യന്തര മന്ത്രി അമിത് ഷാ ആണെന്നതില്‍ തര്‍ക്കവുമില്ല.

3 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ബിസിസിഐയിലും പിന്നീട് ഐസിസിയിലും വീണ്ടും പിടിമുറുക്കാനുള്ള ശ്രീനിവാസന്റെ പദ്ധതിക്കു കൂടിയാണ് ഗാംഗുലിയുടെ വരവോടെ തിരിച്ചടിയേറ്റത്. ബംഗാളില്‍ മമത ബാനര്‍ജിയെ മാറ്റി അധികാരം പിടിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് തുറുപ്പു ചീട്ടാകാന്‍ ഗാംഗുലി നില്‍ക്കുമോ ഇല്ലയോ എന്നതാണ് ഇനിയറിയാനുള്ളത്. ഐപിഎല്‍ ചെയര്‍മാന്‍ സ്ഥാനമോ ഐസിസി പ്രതിനിധി സ്ഥാനമോ നല്‍കിയുള്ള ഒത്തുതീര്‍പ്പിനും ശ്രമമുണ്ടായി. തനിക്കു പ്രസിഡന്റ് പദവിയല്ലാതെ മറ്റൊരു സ്ഥാനവും വേണ്ടെന്ന് ഗാംഗുലി തീര്‍ത്തു പറഞ്ഞു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ 2020 ജൂലൈയില്‍ ഗാംഗുലി സ്ഥാനമൊഴിയും. പുതിയ ചട്ടങ്ങള്‍ പ്രകാരമുള്ള 'കൂളിങ് ഓഫ് പീരിയഡ്' ആണത്. ആറു വര്‍ഷം തുടര്‍ച്ചയായി ഭരണ പദവിയിലിരുന്നാല്‍ 3 വര്‍ഷം ഒഴിഞ്ഞു നില്‍ക്കണമെന്നാണു ചട്ടം. കഴിഞ്ഞ 5 വര്‍ഷമായി ബംഗാള്‍ അസോസിയേഷന്‍ പ്രസിഡന്റാണ് ഗാംഗുലി. ഈ ഒരു വര്‍ഷം ബിസിസിഐ പ്രസിഡന്റായാല്‍ ഭരണപദവിയില്‍ 6 വര്‍ഷമായി.

ആ കൂളിങ് ഓഫ് സമയത്ത് ബംഗാള്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഗാംഗുലിയെ ഉപയോഗിക്കാനാണ് ബിജെപി നീക്കമെന്നാണു സൂചന. ബംഗാളിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ ഒരാളായാണ് ഗാംഗുലിയെ കണക്കാക്കുന്നത്. രാഷ്ട്രീയ ചായ്വ് വ്യക്തമാക്കിയില്ലെങ്കിലും നേരത്തേ കോണ്‍ഗ്രസിനോടും പിന്നീട് തൃണമൂലിനോടും മൃദുസമീപനമുള്ളയാളായാണ് ഗാംഗുലി അറിയപ്പെട്ടിരുന്നത്. ഗാംഗുലിയുടെ സ്ഥാനലബ്ധിയെ മമത ബാനര്‍ജി വാനോളം പുകഴ്ത്തിയിട്ടുമുണ്ട്.

ഗാംഗുലി സ്ഥാനമൊഴിഞ്ഞാല്‍ പകരം ഗുജറാത്ത് അസോസിയേഷന്റെ പ്രതിനിധിയും നിയുക്ത സെക്രട്ടറിയുമായ അമിത് ഷായുടെ മകന്‍ ജയ്ഷാ പ്രസിഡന്റാകുമെന്നാണ് സൂചനകള്‍. ഗുജറാത്ത് അസോസിയേഷന്‍ ബിസിസിഐ ജനറല്‍ ബോഡിയിലേക്ക് ജയ് ഷായെ നാമനിര്‍ദ്ദേശം ചെയ്തത് വ്യക്തമായ പദ്ധതിയുടെ അടിസ്ഥാനത്തില്‍ത്തന്നെയാണ്. അനുരാഗ് ഠാക്കൂറിന്റെ സഹോദരന്‍ അരുണ്‍ ധുമാല്‍ നിയുക്ത ട്രഷററാണ്. ചുരുക്കത്തില്‍ 3 വര്‍ഷം മുന്‍പ് ക്രിക്കറ്റ് ബോര്‍ഡ് നിയന്ത്രിച്ചവരൊക്കെത്തന്നെ ഇനിയും ബോര്‍ഡിനെ നിയന്ത്രിക്കും.

 

 

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category