1 GBP = 91.30 INR                       

BREAKING NEWS

വിവാഹം കഴിഞ്ഞ് മടങ്ങുമ്പോള്‍ ഭര്‍ത്താവിന്റെ ഫോണിലെത്തിയത് ഭാര്യയെ കാമുകന്‍ ട്രെയിനില്‍ വച്ച് താലി കെട്ടുന്ന ഫോട്ടോ; ഇന്‍സ്റ്റാഗ്രാമിലെ പരിചയത്തെ പ്രണയമാക്കി വളര്‍ത്തിയത് ഗള്‍ഫില്‍ പണിയെടുത്ത കാശുകൊണ്ട് പ്രതിശ്രുത വരന്‍ വാങ്ങി കൊടുത്ത് സ്മാര്‍ട്ട് ഫോണ്‍; താലികെട്ടലിന് ശേഷമുള്ള കാര്‍ യാത്രയില്‍ കണ്ട ചിത്രം തകര്‍ത്തത് ഗള്‍ഫുകാരന്റെ ജീവിത സ്വപ്നങ്ങളെ; തളിപ്പറമ്പിലെ പുലിവാല്‍ കല്യാണത്തിന്റെ സ്‌ക്രിപ്റ്റ് റൈറ്റര്‍ യുവതി തന്നെ; പെയിന്ററെ കെട്ടാന്‍ പയ്യന്നൂരുകാരി കളിച്ചത് സൂപ്പര്‍ നാടകം

Britishmalayali
എം മനോജ് കുമാര്‍

തളിപ്പറമ്പ്: വിവാഹം കഴിഞ്ഞു വധുവിനെയും കൂട്ടി തളിപ്പറമ്പ് കാഞ്ഞിരങ്ങാട്ടുള്ള വീട്ടിലേക്ക് മടങ്ങവേ വരന്റെ വാട്ട്സ് അപ്പില്‍ വന്ന ഫോട്ടോയാണ് ഞായറാഴ്ച്ച പയ്യന്നൂര്‍ വിവാഹമണ്ഡപത്തില്‍ വന്ന വിവാഹം മുടക്കിയത്. വധുവിന്റെ കാമുകന്‍ അയച്ച വാട്ട്സ് അപ്പ് മെസ്സേജില്‍ വന്നത് വധുവും കാമുകനും ട്രെയിന്‍ യാത്രയില്‍ പരസ്പരം താലി ചാര്‍ത്തുന്ന ഫോട്ടോയാണ്. കാമുകനുമായി സ്വയം വിവാഹം നടത്തിയ പെണ്‍കുട്ടിയെയാണ് താന്‍ വധുവായി സ്വീകരിച്ചത് എന്ന് അപ്പോഴാണ് ഗള്‍ഫില്‍ ജോലിയുള്ള വരനു ബോധ്യമായത്. ഇതോടെയാണ് പയ്യന്നൂരില്‍ നിന്നുള്ള വിവാഹയാത്രയില്‍ തന്നെ പ്രശ്നം തുടങ്ങിയത്.

വിവാഹവുമായി മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് യാത്രയില്‍ തന്നെ വരന് ബോധ്യമായി. ഇതോടെ വിവാഹം ശേഷമുള്ള വീട്ടിലേക്കുള്ള യാത്ര തന്നെ അവതാളത്തിലായി. യാത്രയില്‍ തന്നെ കാര്യങ്ങള്‍ വരന്റെ ബന്ധുക്കളും ഒപ്പമുള്ള വധുവിന്റെ ബന്ധുക്കളും അറിഞ്ഞു. രണ്ടു വര്‍ഷമായി തുടരുന്ന ബന്ധമാണ് ഇതെന്നാണ് പയ്യന്നൂര്‍കാരിയായ യുവതി പറഞ്ഞത്. പെയിന്റ് ജോലിക്ക് പോകുന്ന പട്ടാമ്പിക്കാരനുമായി ഇന്‍സ്റ്റാഗ്രാമില്‍ തുടങ്ങിയ ബന്ധമാണ് വിവാഹം കലക്കിയതെന്നും വരന്റെ ബന്ധുക്കള്‍ക്കും ബോധ്യമായി. വധുവിനെ സ്വീകരിക്കാന്‍ കഴിയില്ലെന്ന നിലപാട് വരന്‍ യാത്രയ്ക്കിടെ തന്നെ എടുത്തു. വധു ആണെങ്കില്‍ കാഞ്ഞിരങ്ങാട്ടുള്ള വരന്റെ വീട്ടില്‍ എത്തിയെങ്കിലും വീട്ടില്‍ കയറാന്‍ തയ്യാറായില്ല. പെണ്‍കുട്ടിയെ ഒപ്പം കൂട്ടാന്‍ വധുവിന്റെ മാതാപിതാക്കളും തയ്യാറായതുമില്ല. ഇതോടെയാണ് പ്രശ്നം തളിപ്പറമ്പു പൊലീസില്‍ എത്തിയത്.

തളിപ്പറമ്പ് പൊലീസ് പക്ഷെ പ്രശ്നത്തില്‍ നേരിട്ട് ഇടപെടാന്‍ തയ്യാറായില്ല. ഇരു ബന്ധുക്കളെയും ഒപ്പമിരുത്തി സംസാരിച്ചു. എന്നാല്‍ പെണ്‍കുട്ടി കാമുകന് ഒപ്പം തന്നെ പോയേ മതിയാകൂ എന്ന നിലപാടില്‍ എത്തി. പെണ്‍കുട്ടിയെ ഒപ്പം കൂട്ടാന്‍ മാതാപിതാക്കളും തയ്യാറായില്ല. കാമുകനെ വിളിച്ച് പൊലീസ് സംസാരിച്ചപ്പോള്‍ യുവതിയുമായി അടുപ്പത്തില്‍ ആണെന്നും കൂടെ കൂട്ടാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. ഇതോടെ വിവാഹം മുന്നോട്ടു പോകില്ലെന്ന് പൊലീസ് ഉറപ്പിച്ചു. വരന്റെ വീട്ടുകാര്‍ നഷ്ടപരിഹാരം വേണമെന്ന ആവശ്യവും ഉയര്‍ത്തി. വരന്റെ ബന്ധുക്കള്‍ അണിയിച്ച താലി മാലയും മറ്റും പൊലീസ് സ്റ്റേഷനില്‍ നിന്ന് തന്നെ വരന്റെ വീട്ടുകാര്‍ ഊരി വാങ്ങി. വധുവിന്റെ വീട്ടുകാര്‍ മകളെ കൂട്ടാതെ മടങ്ങുകയും ചെയ്തു.

ഇരുവീട്ടുകാരും രസക്കെടോടെ മടങ്ങിയപ്പോള്‍ യുവതി തളിപ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ ഒറ്റയ്ക്കായി. ഒടുവില്‍ പൊലീസ് യുവതിയുടെ ഒരു അമ്മാവനുമായി ബന്ധപ്പെട്ടു. യുവതിയെ ഞായറാഴ്ച രാത്രി അമ്മാവന്റെ വീട്ടിലേക്ക് അയച്ചു. തിങ്കളാഴ്ച പട്ടാമ്പിയില്‍ നിന്നും കാമുകനും ബന്ധുക്കളും എത്തി. ഇതോടെ യുവതിയെ പൊലീസ് കാമുകന്റെ ഒപ്പം വിട്ടു. രണ്ടു വര്‍ഷമായി തുടരുന്ന ബന്ധമാണ് യുവതിയും കാമുകനും തമ്മിലുള്ളത്. പ്രതിശ്രുത വരന്‍ വാങ്ങി നല്‍കിയ മൊബൈലിലാണ് പെണ്‍കുട്ടി കാമുകനുമായി സൊള്ളിക്കൊണ്ടിരുന്നത്. രണ്ടു ബന്ധങ്ങളും പാരലലായി തന്നെ പെണ്‍കുട്ടി മുന്നോട്ടു കൊണ്ടുപോയി. വിവാഹം ഉറപ്പിച്ച ശേഷവും കാമുകനെ പെണ്‍കുട്ടി സന്ധിക്കാറുണ്ടായിരുന്നു. ഇത്തരം യാത്രയ്ക്കിടയില്‍ എടുത്ത ട്രെയിനില്‍ നിന്നുള്ള ഫോട്ടോയാണ് യുവതിയുടെ കാമുകന്‍ വരനു അയച്ചു കൊടുത്തത്.

ഈ ഫോട്ടോ കാമുകന്‍ അയക്കുന്ന കാര്യവും യുവതിക്കും അറിയാമായിരുന്നു. വിവാഹം കഴിഞ്ഞു മടങ്ങുമ്പോള്‍ യുവതിയുടെ വിവാഹത്തിന്റെ ദൃശ്യങ്ങള്‍ കാണേണ്ടി വന്നത് വരന് മാനക്കേടായി മാറുകയും ചെയ്തു. വരന്റെ ഭാഗത്തായിരുന്നു വധുവിന്റെ വീട്ടുകാരും നിലകൊണ്ടത്. പക്ഷെ നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ പെണ്‍വീട്ടുകാര്‍ തീരുമാനത്തില്‍ എത്തിയില്ല. പക്ഷെ നഷ്ടം വധുവിന്റെ വീട്ടുകാര്‍ തന്നെ നല്കണം എന്ന നിലപാടാണ് വരന്റെ വീട്ടുകാര്‍ കൈക്കൊണ്ടത്. പയ്യന്നൂര്‍ സ്വദേശിയായ യുവതിയാണ് ബന്ധുക്കളേയും നാട്ടുകാരേയുമെല്ലാം ഞെട്ടിച്ചത്. ദുബായില്‍ ജോലി ചെയ്യുന്ന കാഞ്ഞിരങ്ങാട് വണ്ണാരപ്പാര സ്വദേശിയുമായുള്ള യുവതിയുടെ വിവാഹം ഒരു വര്‍ഷം മുന്‍പ് നിശ്ചയിച്ചിരുന്നു.

ഇതിന് ശേഷം ഇയാളുമായും യുവതി ഫോണില്‍ സംസാരിക്കുമായിരുന്നു. അപ്പോഴൊന്നും മറ്റൊരു ബന്ധത്തെ കുറിച്ച് യുവതി പറഞ്ഞിരുന്നില്ല. കഴിഞ്ഞ ഞായറാഴ്ച ഇവരുടെ വിവാഹം ആര്‍ഭാടമായി പയ്യന്നൂരിലെ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. ഇതിന് ശേഷമുള്ള കാര്‍ യാത്രയിലാണ് നിര്‍ണ്ണായക ട്വിസ്റ്റുകള്‍ ഉണ്ടായത്.

യുവതിയുടേയും കാമുകന്റേയും പൂര്‍ണ്ണ വിവരങ്ങള്‍ ലഭ്യമാണെങ്കിലും തളിപ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ ഇതുമായി ബന്ധപ്പെട്ട കേസൊന്നും ഇല്ലാത്തതുകൊണ്ടാണ് പേരുവിവരങ്ങള്‍ കൊടുക്കാത്തത്-എഡിറ്റര്‍

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category