1 GBP = 92.00 INR                       

BREAKING NEWS

തൊടുപുഴയിലെ ക്രൂരതയില്‍ നന്തന്‍കോട്ടെ കരിമൂര്‍ഖനെ തള്ളിപ്പറഞ്ഞ് കാമുകിയുടെ അതിസമര്‍ത്ഥ നീക്കം; ഏഴുവയസ്സുകാരന്റെ കുറ്റകൃത്യത്തില്‍ അമ്മയ്ക്ക് പങ്കില്ലെന്ന പൊലീസിന്റെ വിചിത്ര റിപ്പോര്‍ട്ടും; കുഞ്ഞിന് മനപ്പൂര്‍വ്വം ചികിത്സ വൈകിപ്പിക്കാന്‍ ശ്രമിച്ചതിന് സിസിടിവി തെളിവുണ്ടായിട്ടും കള്ളക്കളി;ഒന്നാം പ്രതിയുടെ ക്രൂരത മറച്ചുവെച്ചെന്നാരോപിച്ച് പ്രതിയാക്കിയെന്നും കുറ്റകൃത്യത്തില്‍ പങ്കില്ലെന്നും വിശദീകരിച്ച് ഹൈക്കോടതിയെ സമീപിച്ച് ബിടെക്കുകാരി; അരുണ്‍ ആനന്ദിനെ കാമുകി തള്ളി പറഞ്ഞത് രക്ഷപ്പെടാന്‍ മാത്രം

Britishmalayali
kz´wteJI³

കൊച്ചി: തൊടുപുഴയിലെ ക്രൂരതയില്‍ നന്തക്കോട്ടെ കരിമൂര്‍ഖനെ കാമുകിയും തള്ളി പറഞ്ഞു. തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ മര്‍ദനമേറ്റ് ഏഴുവയസ്സുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേസില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കുറ്റകൃത്യത്തില്‍ പങ്കാളിയല്ല. അതിനാല്‍ കേസ് നടപടികള്‍ റദാക്കണമെന്നാണ് ആവശ്യം. ഈ ഹര്‍ജിയില്‍ അരുണ്‍ ആനന്ദ കുട്ടിയെ തല്ലുന്നത് കണ്ടതായി അമ്മ സമ്മതിക്കുന്നുണ്ട്. ഇതോടെ ഈ കേസില്‍ അരുണ്‍ ആനന്ദ് കുടുങ്ങുമെന്ന് ഉറപ്പായി.


മാര്‍ച്ച് 28-നാണ് കേസിനാസ്പദമായ സംഭവം. അമ്മയ്ക്കൊപ്പമുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി അരുണ്‍ ആനന്ദിന്റെ മര്‍ദനമേറ്റാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കുട്ടി മരിച്ചു. സംഭവത്തില്‍ അമ്മയെ രണ്ടാംപ്രതിയായി ചേര്‍ത്തിരുന്നു. ഒന്നാം പ്രതിയുടെ ക്രൂരത മറച്ചുവെച്ചെന്നാരോപിച്ചാണ് പ്രതിയാക്കിയതെന്നും കുറ്റകൃത്യത്തില്‍ പങ്കില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. കുട്ടിയെ മര്‍ദിക്കുന്നതില്‍നിന്ന് അരുണിനെ തടഞ്ഞപ്പോള്‍ തനിക്കും പരിക്കേറ്റു. കുറ്റകൃത്യത്തില്‍ പങ്കില്ലെന്ന് അന്തിമറിപ്പോര്‍ട്ടില്‍ വ്യക്തമാണ്. എന്നാല്‍ വിചാരണയ്ക്കുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വിചാരണ നേരിടാനുള്ള മാനസികാവസ്ഥയിലല്ലെന്നും ഹര്‍ജിയില്‍ പറയുന്നു. അതായത് അമ്മയ്ക്ക് കുറ്റപത്രത്തില്‍ പങ്കില്ലെന്ന പൊലീസിന്റെ ന്യായമാണ് തുണയാകുന്നത്. കേസില്‍ നിന്ന് യുവതിയെ പൊലീസ് രക്ഷിക്കുമെന്ന് നേരത്തെ തന്നെ അഭ്യൂഹമുണ്ടായിരുന്നു. സിനിമാക്കാരനായ രാഷ്ട്രീയക്കാരനും ഛായാഗ്രാഹകരനായ യുവതിയുടെ അച്ഛനും നടത്തിയ കള്ളക്കളികളാണ് ഈ സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തുന്നത്.

തൊടുപുഴയിലെ ഏഴ് വയസ്സുകാരന്റെ ക്രൂരമായി കൊലപ്പെടുത്താന്‍ കാമുകനൊപ്പം നിന്ന അമ്മയുടെ ജയില്‍ വാസം ഒഴിവാക്കാന്‍ ഉന്നത തലങ്ങളില്‍ നടന്ന നീക്കം വിജയിച്ചിരുന്നു. കേസില്‍ അറസ്റ്റ് ചെയ്തെങ്കിലും സ്റ്റേഷന്‍ ജാമ്യം നല്‍കാവുന്ന വകുപ്പുകള്‍ മാത്രമാണ് ചുമത്തിയത്.. ആശുപത്രിയില്‍ ഏഴ് വയസ്സുകാരന് ചികില്‍സ കിട്ടാതിരിക്കാന്‍ കൊലപാതകിയായ അരുണ്‍ ആനന്ദിനൊപ്പം ചേര്‍ന്ന് നാടകം കളിച്ച അമ്മയക്ക് എതിരെ പൊലീസ് ചുമത്തിയത് ജാമ്യം കിട്ടാവുന്ന നിസ്സാര കുറ്റങ്ങള്‍ മാത്രമായിരുന്നു. സോഷ്യല്‍ മീഡിയാ കൂട്ടായ്കള്‍ പ്രതിഷേധിക്കാന്‍ ഇറങ്ങിയതും ബാലാവകാശ കമ്മീഷന്‍ നടപടികളെ ഭയന്നും ആണ് കുട്ടിയുടെ അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. ബാലാവകാശ കമ്മീഷന്റെ നടപടികളെ ഭയന്ന് അറസ്റ്റും രേഖപ്പെടുത്തി. ഇതിന്റെ തുടര്‍ച്ചയായാണ് കുറ്റകൃത്യത്തില്‍ യുവതിക്ക് പങ്കില്ലെന്ന പൊലീസിന്റെ കണ്ടെത്തല്‍. ഇതോടെ അമ്മയുടെ ക്രൂരത ചര്‍ച്ചയാക്കി നടന്ന സോഷ്യല്‍ മീഡിയ പ്രതിഷേധവും വെറുതെയാകുകയാണ്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 201, 212 വകുപ്പുകളാണ് യുവതിക്കെതിരെ ചുമത്തിയത്. കുറ്റകൃത്യം മറച്ചുവയ്ക്കാന്‍ ശ്രമിച്ചുവെന്ന കുറ്റമാണ് ഇത്. അതുകൊണ്ട് തന്നെ ജാമ്യം കിട്ടുകയും ചെയ്തു. എന്നാല്‍ കുറ്റകൃത്യം മറച്ചു വയ്ക്കാന്‍ ശ്രമിച്ചില്ലെന്നും തനിക്കും പരിക്കേറ്റെന്നും വരുത്തി കേസ് ഇല്ലാതാക്കാനാണ് ശ്രമം. കേസില്‍ പ്രതിയാകാതിരിക്കാന്‍ മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് പോലും വരുത്താന്‍ ശ്രമമുണ്ടായിരുന്നു. ഇടതു പക്ഷത്തെ പ്രധാന എംഎല്‍എയും ഇടുക്കിയിലെ ഭരണകക്ഷിയിലെ പ്രമുഖനും പ്രതിക്ക് വേണ്ടി ചരട് വലികള്‍ നടത്തി. ഇതോടെയാണ് ജാമ്യമുള്ള കേസുകളിലേക്ക് ചാര്‍ജ്ജ് എത്തിയത്. മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരം അവരെ അറസ്റ്റ് ചെയ്ത് പൊലീസ് സ്റ്റേഷനിലെത്തിച്ച് വിട്ടയയ്ക്കുകയും ചെയ്തു. കുട്ടിയുടെ അച്ഛന്‍ ദുരൂഹ സാഹചര്യത്തില്‍ മാസങ്ങള്‍ക്ക് മുമ്പാണ് മരിച്ചത്. ഇതിലും യുവതിയെ സംശയിക്കുന്നവരുണ്ട്. ഇക്കാര്യത്തില്‍ കിട്ടിയ പരാതിയിലും പൊലീസ് അന്വേഷണം നടത്തുന്നില്ല. യുവതിയെ ജയിലില്‍ കിടത്തിയാല്‍ മുന്നണി പോലും വിട്ടുപോകുമെന്ന ഇടത് എംഎല്‍എയുടെ ഭീഷണിയാണ് ഇതിന് കാരണം. കുട്ടിയുടെ അച്ഛന്റെ മരണത്തില്‍ ഇനിയും അന്വേഷണം നടത്തിയിട്ടില്ല.

ഇക്കാര്യം മനസ്സിലാക്കി ഏഴ് വയസ്സുകാരന്റെ ക്രൂരതയില്‍ അമ്മയെ പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയാ കൂട്ടായ്മ രൂപപ്പെട്ടിരുന്നു. പിസി ജോര്‍ജ് ഇതിന്റെ നേതൃത്വവും ഏറ്റെടുത്തു. ഇതോടെയാണ് കണ്ണില്‍ പൊടിയിടാന്‍ പേരിന് മാത്രമായി യുവതിയെ അറസ്റ്റ് ചെയ്തത്. യുവതിയുടെ രണ്ടാമത്തെ കുട്ടിയെ അരുണ്‍ ആനന്ദ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസും പൊലീസ് എടുത്തിട്ടുണ്ട്. അതുകൊണ്ട് പോക്‌സോ കേസില്‍ പ്രതിയായ ഇരയുടെ വിവരങ്ങള്‍ പുറത്തു വരുമെന്നതിനാല്‍ ഈ സ്ത്രീയുടെ ചിത്രം പോലും പ്രസിദ്ധീകരിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കുമുണ്ട്. അങ്ങനെ തൊടുപുഴയിലെ ക്രൂരതയെ തന്ത്രപരമായി പൊലീസ് രക്ഷിച്ചെടുത്തു. അരുണ്‍ ആനന്ദ് ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കി മൃതപ്രായനാക്കി ആശുപത്രിയില്‍ എത്തിച്ച വേളയിലും ചികിത്സ വൈകിപ്പിക്കുകയാണ് ഉണ്ടായത്. മനപ്പൂര്‍വ്വം ചികിത്സ വൈകിപ്പിക്കാനാണ് പ്രതി ശ്രമിച്ചെന്നതിന്റെ തെളിവുകളാകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുനന്നു.

മരണാസന്നനായ നിലയില്‍ അടിച്ചു തലപൊളിച്ച ശേഷം ആ കുരുന്നിനെയും കൊണ്ടുവന്ന ശേഷം മനപ്പൂര്‍വ്വം ചികിത്സ വൈകിപ്പിക്കാന്‍ പ്രതി അരുണ്‍ ആനന്ദ് ശ്രമിക്കുകയായിരുന്നു. മദ്യലഹരിയില്‍ ആശുപത്രിയിലെത്തിയ പ്രതി ഡോക്ടര്‍മാരുമായി വഴക്കിടുകയും പിന്നീട് കുട്ടിക്കൊപ്പം ആംബുലന്‍സില്‍ കയറാതിരിക്കുകയും ചെയ്തു. മരിച്ച കുട്ടിയുടെ അമ്മയും ആശുപത്രി അധികൃതരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചു. മദ്യലഹരിയില്‍ അരുണ്‍ ആനന്ദ് ഡ്രൈവ് ചെയ്ത കാറിലാണ് ഗുരുതരമായി പരിക്കേറ്റ കുട്ടിയുമായി ആശുപത്രിയില്‍ എത്തിയത്. ഷര്‍ട്ട് അഴിച്ചിട്ടിരുന്ന അരുണിന്റെ കാലുകള്‍ നിലത്തുറയ്കാത്ത നിലയില്‍ ആയിരുന്നു. വേച്ചുവേച്ചാണ് അയാള്‍ നടന്നു നീക്കിയത്. പിന്‍സീറ്റില്‍ കിടത്തിയിരുന്ന കുഞ്ഞുമായി യുവതി ആശുപത്രിക്കുള്ളിലേക്ക് സ്ട്രെച്ചറില്‍ നീങ്ങി. പ്രാഥമിക ശുശ്രൂഷ നല്‍കി അടിയന്തര ചികിത്സ നല്‍കാന്‍ അവര്‍ തയ്യാറായിരുന്നില്ല. അരമണിക്കൂറിനുള്ളില്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയക്കു സജ്ജരായി എത്തിയെങ്കിലും അരുണ്‍ ആനന്ദ് ഡോക്ടര്‍മാരുമായി വഴക്കിട്ട് സമയം വൈകിപ്പിക്കുകയായിരുന്നു.

മദ്യലഹരിയായ അരുണ്‍ ആനന്ദ് ബഹളം ഉണ്ടാക്കിയതോടെ കുഞ്ഞിന്റെ അമ്മയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ഡോക്ടര്‍മാര്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഫോണ്‍ വിളിച്ച് ആശുപത്രിക്കു ചുറ്റിലും നടക്കുകയായിരുന്നു യുവതിയെന്ന് അധികൃതര്‍ വ്യക്തമാക്കി. കുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് ബോധ്യപ്പെട്ട ഡോക്ടര്‍മാര്‍ ഉടന്‍ ഓപ്പറേഷന്‍ വേണമെന്ന് ഇവരോട് ആവശ്യപ്പെടുന്നു. എന്നാല്‍ അരുണ്‍ ഇതിനോട് യോജിക്കുന്നില്ല. സമ്മതപത്രം ഒപ്പിട്ടുനല്‍കാനും തയാറായില്ല. ഓപ്പറേഷനുള്ള സമ്മതപത്രം ഒപ്പിടാന്‍ യുവതിയും തയാറായില്ല. പിന്നീട് ഡോക്ടര്‍മാര്‍ വീട്ടിലുള്ള മറ്റുള്ളവരുടെ ഫോണ്‍നമ്പര്‍ ചോദിച്ചു. എന്നാല്‍, ഇതിനും വഴങ്ങാതെ അധികൃതരോട് തര്‍ക്കിക്കുകയാണ് ഇരുവരും ചെയ്തത്. ഇതോടെ കാര്യങ്ങള്‍ പന്തികേടാണെന്ന് തോന്നിയ ആശുപത്രി അധികൃതര്‍ പൊലീസിനെ വിളിച്ചുവരുത്തി. പൊലീസുകാരോട് അരുണ്‍ ആനന്ദും യുവതിയും പരസ്പരവിരുദ്ധമായ മൊഴികള്‍ നല്‍കിയതോടെ ദുരൂഹത ഉറപ്പിച്ചു. തുടര്‍ന്നു പൊലീസ് അന്വേഷണത്തില്‍ സംഭവിച്ചത് എന്താണെന്ന് വ്യക്തമാകുകയും ചെയ്തു. മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ കുട്ടിയെ ആംബുലന്‍സില്‍ കയറ്റിയെങ്കിലും കൂടെകയറാന്‍ യുവതിയും അരുണ്‍ ആനന്ദും തയാറായിരുന്നില്ല. ഇങ്ങനെ കുട്ടിയെ കൊലയ്ക്ക് കൊടുക്കുന്ന നടപടികളാണ് അമ്മയും എടുത്തത്.

പൊലീസിനോടും ജീവനക്കാരോടും തര്‍ക്കിച്ച് പിന്നേയും അരമണിക്കൂര്‍ സമയം കളഞ്ഞു. ഏറ്റവും ഒടുവില്‍ അരുണിനെ പൊലീസ് ബലമായി ആംബുലന്‍സില്‍ കയറ്റുകയായിരുന്നു. തിരികെ കാറെടുക്കാന് പോയ യുവതിയെയും പൊലീസ് ആംബുലന്‍സില്‍ തന്നെ കയറ്റി. വിദഗ്ധ ചികില്‍സ ലഭ്യമാക്കാമായിരുന്ന ഒന്നര മണിക്കൂറിലധികം അരുണും യുവതിയും ചേര്‍ന്ന് കുട്ടിയെ ആശുപത്രിയിലെത്തുന്നത് വൈകിപ്പിച്ചു എന്നാണു പുറത്തുവന്ന ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായതും. അതുകൊണ്ട് തന്നെ കുറ്റകൃത്യം മറച്ചു വച്ചുവെന്നതില്‍ അപ്പുറത്തേക്ക് വീഴ്ചകള്‍ അമ്മയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. പ്രതിയെ രക്ഷിക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ചതിനൊപ്പം ചികില്‍സ വൈകിച്ച് കുട്ടിയെ കൊലപ്പെടുത്താനും ശ്രമിച്ചു. എന്നാല്‍ ഇതൊന്നും അമ്മ പ്രതിയായെത്തിയപ്പോള്‍ പൊലീസ് മനപ്പൂര്‍വ്വം മറച്ചു. ഇടത് എംഎല്‍എയുടെ സ്വാധീന കരുത്തിലാണ് ഇത്. യുവതിയുടെ അച്ഛന്‍ സിനിമാ സംവിധായകനും ക്യാമറാമാനുമാണ്. അതുകൊണ്ട് ഭരണത്തില്‍ സ്വാധീനമുള്ള സിനിമാക്കാരും യുവതിക്ക് വേണ്ടി ചരട് വലിച്ചു.

കുഞ്ഞിനെ മര്‍ദ്ദിച്ച ഗുരുതരമായി പരിക്കേല്‍പിച്ച അരുണ്‍ ആനന്ദ് സ്ഥിരം കുറ്റവാളിയാണ്. ഫെഡറല്‍ ബാങ്കിലെ നല്ല ജോലിയും ഇയാള്‍ വേണ്ടെന്ന് വച്ചത് മയക്ക് മരുന്നിന് അടിമയായാണ്. തിരുവനന്തപുരത്തെ ഗുണ്ടാ സംഘങ്ങളുമായും അടുപ്പമുണ്ടായിരുന്നു. ഫെഡറല്‍ ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു ഇയാളുടെ അച്ഛന്‍. വളരെ മാന്യമായി ജീവിക്കുന്ന കുടുംബത്തില്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയായി. തിരുവനന്തപുരത്തെ പട്ടം കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു ഇയാളുടെ സ്‌കൂള്‍ പഠനം. ഇതിന് ശേഷമാണ് ജീവിതം വഴി തെറ്റുന്നത്. അരുണ്‍ ആനന്ദിന്റെ ആദ്യ ഭാര്യ ക്രൂരത സഹിക്കവയ്യാതെ വിവാഹമോചനം നേടുകയായിരുന്നു. ഇവര്‍ രണ്ടാം വിവാഹം കഴിച്ച് അമേരിക്കയില്‍ കഴിയുകയാണ്. ആദ്യ ബന്ധത്തില്‍ അരുണിന് 10 വയസുള്ള ഒരു ആണ്‍കുട്ടിയുണ്ട്. വിവാഹബന്ധം വേര്‍പെടുത്തിയ സമയത്താണ് അരുണിന്റെ അമ്മാവന്റെ മകന്‍ മരിക്കുന്നത്. അമ്മാവന്റെ മരുമകളുമായ യുവതിയുമായി അടുപ്പത്തിലാകുന്നത്. റിട്ട. അദ്ധ്യാപികയുടെ ഏക മകളായ യുവതി എന്‍ജിനിയറിങ് ബിരുദധാരിയാണ്.

അഞ്ച് വര്‍ഷത്തോളം തിരുവനന്തപുരത്ത് ഭര്‍തൃ വീട്ടില്‍ താമസിച്ചിരുന്ന യുവതിയും ഭര്‍ത്താവും രണ്ടുവര്‍ഷം മുമ്പ് തൊടുപുഴയിലേക്ക് മാറി. വെങ്ങല്ലൂരിന് സമീപം മോട്ടോര്‍ മെക്കാനിക്ക് വര്‍ക്ക്ഷോപ്പ് ആരംഭിച്ചു. ഇതിനിടെയാണ് കഴിഞ്ഞ വര്‍ഷം മെയ് 23ന് ഭര്‍ത്താവ് മരിച്ചത്. തുടര്‍ന്നുള്ള 15 ദിവസം മരണാനന്തര ചടങ്ങുകള്‍ക്കായി തിരുവനന്തപുരത്ത് ഭര്‍തൃവീട്ടില്‍ യുവതി താമസിച്ചു. ഇതോടെ വീണ്ടും അരുണമായി അടുത്തു. പിന്നീട് ഭര്‍ത്താവിന്റെ നാല്പത്തിയൊന്നാം ചമരദിനത്തില്‍ തിരുവനന്തപുരത്ത് പോയപ്പോള്‍ പ്രണയം അസ്ഥിക്ക് പിടിച്ചു. തിരികെ തൊടുപുഴയില്‍ എത്തിയശേഷം ഫോണിലൂടെ ബന്ധം തുടര്‍ന്നു. തിന് ശേഷമാണ് യുവതി രണ്ടുകുഞ്ഞുങ്ങള്‍ക്കൊപ്പം അരുണിന്റെ കൂടെ താമസം തുടങ്ങിയത്. കൊടും ക്രൂരനായിരുന്ന അരുണ്‍ നിരന്തരം കുഞ്ഞുങ്ങളെ പീഡിപ്പിച്ചിരുന്നു. ഇളയകുഞ്ഞിന്റെ മൊഴിയിലൂടെയാണ് വീട്ടില്‍ ചേട്ടനേയും തന്നെയും അരുണ്‍ മര്‍ദ്ദിച്ചിരുന്നു എന്ന വിവരം പൊലീസ് തിരിച്ചറിയുന്നത്.

കുട്ടിയുടെ അച്ഛന്റെ മരണത്തിലും ദുരൂഹതകാണുകയാണ് വീട്ടുകാര്‍. നല്ല ആരോഗ്യമുണ്ടായിരുന്ന മകന് എങ്ങനെ ഹൃദയാഘാതം വന്നുവെന്ന് വീട്ടുകാര്‍ക്ക് ഇനിയും എത്തും പിടിയുമില്ല. മകന്‍ മരിച്ച് മൂന്നാം നാള്‍ മരുമകള്‍ക്ക് അരുണിനെ കെട്ടണമെന്ന ആഗ്രഹമുണ്ടായതിലും പിടിത്തമില്ല. എന്നാല്‍ ഭര്‍ത്താവ് മരിച്ച ശേഷമാണ് താന്‍ അരുണുമായി അടുത്തതെന്നാണ് പൊലീസിന് യുവതി നല്‍കിയ മൊഴി. മകന്‍ ബിജു മരിച്ച് മൂന്നാം ദിവസം അരുണ്‍ ആനന്ദിനെ വിവാഹം കഴിക്കണമെന്നു മരുമകള്‍ ആവശ്യപ്പെട്ടതായി കുട്ടിയുടെ മുത്തച്ഛനായ് തിരുവനന്തപുരം സ്വദേശി പറഞ്ഞു. 2018 മെയ് 23നു ഹൃദയാഘാതത്തെ തുടര്‍ന്ന് ഉടുമ്പന്നൂരിലെ ഭാര്യ വീട്ടില്‍ വച്ചാണ് മകന്‍ മരിച്ചത്. അന്നു രാത്രി തന്നെ മൃതദേഹം തിരുവനന്തപുരത്തേക്ക് എത്തിച്ചു. അന്നു തന്നെ അരുണ്‍ ആനന്ദ് വീട്ടിലെത്തി. മരുമകളെ കണ്ടു സംസാരിച്ചു. പിറ്റേന്നും വന്നു കണ്ടു. മൂന്നാം ദിവസം അരുണ്‍ ആനന്ദിനെ വിവാഹം ചെയ്യണമെന്ന് മരുമകള്‍ തന്നോട് പറഞ്ഞതായി കുട്ടിയുടെ മുത്തച്ഛന്‍ പറയുന്നു. '

മകനോട് അരുണ്‍ പണം കടം വാങ്ങിയിരുന്നു. അത് തിരിച്ചു ചോദിച്ചതോടെ ഏതാണ്ടു 15 വര്‍ഷം മുന്‍പു അരുണും മകനും വഴക്കിട്ടിരുന്നു. പിന്നീട് ഇവര്‍ തമ്മില്‍ കാര്യമായ ബന്ധമുണ്ടായിരുന്നില്ല.'' ''മകന് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. മരിക്കുന്നതിന്റെ തലേന്ന് ഫോണില്‍ ഞങ്ങളോട് സംസാരിച്ചു. വര്‍ക്ഷോപ്പിന് അടുത്ത് പുതിയ വീട് വാടകയ്ക്ക് എടുക്കുന്നു എന്നും വര്‍ക്ഷോപ്പില്‍ നിന്നു നല്ല വരുമാനമുണ്ടെന്നും പറഞ്ഞു. മെക്കാനിക്കല്‍ എന്‍ജിനീയറായിരുന്നു മകന്‍.'' അരുണ്‍ എങ്ങനെ യുവതിയുമായി പരിചയത്തിലായി എന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category