1 GBP = 91.30 INR                       

BREAKING NEWS

മമ്മിയൂരില്‍ കണ്ടെത്തിയ മനോഹരന്റെ മൃതദേഹത്തിന്റെ കൈകള്‍ പിന്നിലേക്ക് കൂട്ടിക്കെട്ടിയ നിലയില്‍; ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളും; പമ്പില്‍ നിന്നു 12മണിയോടെ കാറില്‍ കയറുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു; ഫോണില്‍ ബന്ധപ്പെട്ട മകളോട് അച്ഛന്‍ ഉറങ്ങുകയാണെന്ന് പറഞ്ഞു ഫോണ്‍ കട്ട് ചെയ്തത് അജ്ഞാതന്‍; കൊലപാതകം ശ്വാസം മുട്ടിച്ചാണെന്ന നിഗമനത്തില്‍ അന്വേഷണ സംഘം; കാര്‍, ആഭരണങ്ങള്‍, പഴ്സ്, പമ്പിലെ കളക്ഷനുണ്ടായിരുന്ന ബാഗ് എന്നിവയും അപ്രത്യക്ഷം

Britishmalayali
kz´wteJI³

തൃശൂര്‍: കയ്പമംഗലത്തുനിന്നു കാണാതായ പെട്രോള്‍ പമ്പ് ഉടമയെ ഗുരുവായൂരില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുമ്പോള്‍ കൈകള്‍ പിന്നിലേക്ക് കൂട്ടികെട്ടിയ നിലയിലായിരുന്നു. അതേസമയം മനോഹരനെ ശ്വാസം മുട്ടിച്ചെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. ഇന്നലെ രാത്രി പത്തുമണിയോടെ മനോഹരന്‍ പെട്രോള്‍ പമ്പിലേക്കു പോയത്. രാത്രി 12.50 ന് പെട്രോള്‍ പമ്പില്‍ നിന്ന് ജോലികഴിഞ്ഞ് മനോഹരന്‍ കാറില്‍ യാത്രതിരിച്ചെങ്കിലും വീട്ടിലെത്തിയില്ല. പെട്രോള്‍ പമ്പില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

തിരികെ രണ്ടുമണിക്ക് എത്തേണ്ടയാളെ കാണാതായപ്പോള്‍ വീട്ടുകാര്‍ ഫോണില്‍ വിളിച്ചു. ഫോണെടുത്തയാള്‍ സാര്‍ കാറില്‍ ഉറങ്ങുകയാണെന്നു പറഞ്ഞു. കാറില്‍ തട്ടുന്ന ശബ്ദം കേട്ടു. പിന്നീട് ഫോണ്‍ കട്ടായി. വീണ്ടും വിളിച്ചപ്പോള്‍ ഫോണെടുത്തില്ല. പിന്നെ സ്വിച്ച്ഡ് ഓഫ് ആയി. ഇതോടെ വീട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. എന്നാല്‍ രാവിലെ റോഡരികില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പിന്നീട് ഈ ഫോണ്‍ സ്വച്ച് ഓഫാകുകയും ചെയ്തു. ഉടന്‍ തന്നെ മകള്‍ പൊലീസില്‍ വിവരമറിയിച്ചു. മനോഹറിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നെന്നാണ് പൊലീസ് നിഗമനം.

മനോഹറിന്റെ കാറില്‍ പണം ഉണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നത്. മനോഹരന്റെ കാറും കാണാതായിട്ടുണ്ട്. ദുരൂഹത തുടരുന്ന മരണത്തില്‍ പൊലീസ് ഊര്‍ജ്ജിതമായ അന്വേഷണം തുടങ്ങി. കയ്പമംഗലം സ്വദേശി മനോഹരനാണു മരിച്ചത്. ഇന്ന് രാവിലെയാണു മമ്മിയൂര്‍ ലിറ്റില്‍ ഫ്ളവര്‍ കോളജിന്റെ മുന്‍വശത്തു മനോഹരന്റെ മൃതദേഹം കണ്ടെത്തിയത്.

മനോഹരന്‍ സഞ്ചരിച്ചിരുന്ന കാര്‍, ആഭരണങ്ങള്‍, പഴ്സ്, പമ്പിലെ കളക്ഷനുണ്ടായിരുന്ന ബാഗ് എന്നിവയും കാണാതായി. കെഎല്‍47 ഡി: 8181 നമ്പറിലുള്ള വെള്ള കാറാണ് കാണാതായത്. ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ട്. കൈകള്‍ പിന്നിലേക്കു കെട്ടിവച്ചതിന്റെ ലക്ഷണങ്ങളുണ്ട്. സമീപത്തുനിന്ന് ഒട്ടിക്കുന്ന വലിയ ടേപ്പ് കണ്ടെത്തി. പൊലീസ് നായ, ഫൊറന്‍സിക് സംഘങ്ങള്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധിക്കുകയാണ്.

തൃശൂരില്‍ സമാനമായ രീതിയില്‍ ഇന്നലെ രാത്രി നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഊബര്‍ ടാക്സി ഡ്രൈവറെ തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ച് രണ്ടു പേര്‍ ചേര്‍ന്ന് ടാക്സി തട്ടിയെടുത്തതും ഇന്നലെ അര്‍ധരാത്രിയിലാണ്. ടാക്സി പിന്നീട് പൊലീസ് കാലടയില്‍ നിന്നു പിടികൂടുകയായിരുന്നു. ഡ്രൈവര്‍ പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. തൃശൂര്‍ റൂറല്‍ പൊലീസ് പരിധിയിലാണു രണ്ടു സംഭവങ്ങളും അരങ്ങേറിയത്. രണ്ടും തമ്മില്‍ ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category