1 GBP = 91.30 INR                       

BREAKING NEWS

ഡോ. കെ ജെ യേശുദാസിനു ബ്രിട്ടീഷ് പാര്‍ലമെന്റ് ഹാളില്‍ ആദരം; സംഗീതാസ്വാദകരുടെ നിറദീപത്തിന് അംഗീകാരങ്ങളുടെ നിരയില്‍ ഒരു പൊന്‍ തൂവല്‍ കൂടി

Britishmalayali
kz´wteJI³

ലണ്ടന്‍: ഗാനഗന്ധര്‍വ്വന്‍ ഡോ. കെ ജെ യേശുദാസിനു ബ്രിട്ടീഷ് പാര്‍ലമെന്റ് ഹാളില്‍ ആദരം. ബ്രിട്ടനില്‍ സംഗീത പരിപാടിയുമായി എത്തിയ ഗാനഗന്ധര്‍വ്വന്‍ യേശുദാസിനു ബ്രിട്ടീഷ് പാര്‍ലമെന്റ് ഹാളില്‍ യുകെയിലെ ഇന്തോ ബ്രിട്ടീഷ് സാംസ്‌കാരിക കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. ബ്രിട്ടീഷ് എംപി. മാര്‍ട്ടിന്‍ ഡേ, ബ്രിട്ടീഷ് പാര്‍ലമെന്റിലെ മിനിസ്ട്രി ഓഫ് ജസ്റ്റീസ് അണ്ടര്‍ സെക്രട്ടറി ക്രിസ് ഫിലിപ്പ് എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന പരിപാടിയില്‍ ബ്രിട്ടനിലെ പ്രമുഖരായ മലയാളികള്‍ ഉള്‍പ്പടെ ഉള്ള ഇന്ത്യന്‍ സാംസ്‌കാരിക, ബിസിനസ്സ് രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

ഏഴു ദശകത്തോളമായി ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ മനസ്സില്‍ നിറദീപമായി തിളങ്ങി നില്‍ക്കുന്ന മലയാളികളുടെ സ്വന്തം ദാസേട്ടന് തദ്ദേശീയരായ വിശിഷ്ട വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തില്‍ ലഭിച്ച ഈ അംഗീകാരം അദ്ദേഹത്തിന്റെ സംഗീത ജീവിതത്തില്‍ ലഭിച്ച അംഗീകാരങ്ങളുടെ നിരയില്‍ ഒരു പൊന്‍ തൂവല്‍ ആയി മാറി.

യുകെ ഇവന്റ് ലൈഫ് ഡയറക്ടര്‍മാരായ ഫിലിപ്പ് എബ്രഹാം, നോര്‍ഡി ജേക്കബ്, സുദേവ് കുന്നത്ത്, യുകെ ഇന്ത്യ ബിസിനസ് ഫോറം ഡയറക്ടര്‍ പയസ് കുന്നശ്ശേരി, കൗണ്‍സിലര്‍ മഞ്ജു ഷാഹുല്‍ ഹമീദ് എന്നിവര്‍ ഉള്‍പ്പടെ ഉള്ള പ്രമുഖര്‍ പങ്കെടുത്തു. ദാസേട്ടന്റെ ഭാര്യ പ്രഭ യേശുദാസ്, പുത്രന്‍ ഗായകന്‍ വിജയ് യേശുദാസ് എന്നിവരും ചടങ്ങുകളില്‍ പങ്കെടുത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category