1 GBP = 92.90 INR                       

BREAKING NEWS

കറുത്ത വര്‍ഗക്കാരിയെ വൃത്തികെട്ടവളായിക്കണ്ട വംശീയവാദിയായിരു ന്നു ഗാന്ധി; ബ്രിട്ടീഷ് കോളനി ഭരണത്തിന്റെ അവശിഷ്ടമാണ് ഗാന്ധി യുടേത്; ഗാന്ധിപ്രതിമ സ്ഥാപിക്കാ നുള്ള നടപടി ക്രമങ്ങള്‍ക്കിടെ മാഞ്ചസ്റ്ററില്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രചരണവുമായി രംഗത്ത്

Britishmalayali
kz´wteJI³

ലോകാരാധ്യനാണ് മഹാത്മാഗാന്ധി. സഹനസമരത്തിലൂടെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ മുട്ടുകുത്തിച്ച്, അഹിംസയുടെയും സത്യാഗ്രഹത്തിന്റെയും സമരപാതകള്‍ ലോകത്തിന് കാട്ടിക്കൊടുത്ത രാഷ്ട്രപിതാവ്. ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷിക വേളയില്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും അദ്ദേഹത്തെ ആദരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കാനുള്ള നീക്കവും അതിന്റെ ഭാഗമാണ്.

ഒന്‍പതടി ഉയരമുള്ള പ്രതിമ മാഞ്ചസ്റ്റര്‍ കത്തീഡ്രലിന് പുറത്ത് നവംബര്‍ 25-ന് അനാഛാദനം ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, പ്രതിമ സ്ഥാപിക്കുന്നതിനെതിരേ ഒരുവിഭാഗം രംഗത്തെത്തി. മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ ഒരുസംഘം വിദ്യാര്‍ഥികളാണ് ഗാന്ധി വിരുദ്ധ ക്യാമ്പെയിന് പിന്നില്‍. ഗാന്ധി മസ്റ്റ് ഫാള്‍ എന്ന ഹാഷ്ടാഗോടെയാണ് അവരുടെ സമരം. കറുത്തവര്‍ഗക്കാരോട് വിവേചനം കാട്ടിയിരുന്ന വംശീയവാദിയായിരുന്നു ഗാന്ധിയെന്നും ആഫ്രിക്കയിലെ ബ്രിട്ടീഷ് ഭരണകൂടത്തോട് യോജിപ്പിന്റെ ഭാഷയാണ് അദ്ദേഹം സ്വീകരിച്ചതെന്നും അവര്‍ വാദിക്കുന്നു.

2017 മേയ് മാസത്തില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് മാഞ്ചസ്റ്റര്‍ വേദിയായിരുന്നു. അവിടെ സമാധാനത്തിന്റെ സന്ദേശമെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗാന്ധി പ്രതിമ സ്ഥാപിക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സില്‍ തീരുമാനിച്ചത്. ഗുജറാത്തിലെ ആത്മീയ സംഘടനയായ ശ്രീമദ് രാജ്ചന്ദ്ര മിഷന്‍ ധരംപുറാണ് ഈ പ്രതിമ മാഞ്ചസ്റ്ററിന് കൈമാറിയത്. ശാന്തിയുടെയും സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശം പകരുകയെന്ന ലക്ഷ്യത്തോടെണ് ഇത്.

എന്നാല്‍, ഈ തീരുമാനം പുനപരിശോധിക്കണമെന്ന് മാഞ്ചസ്റ്റര്‍ വിദ്യാര്‍ഥികളുടെ സംഘടന ആവശ്യപ്പെടുന്നു. ഗാന്ധി ഒരു കോളനിവാദിയായിരുന്നുവെന്നും അവര്‍ ആരോപിക്കുന്നു. മുമ്പ് ഘാന സര്‍വകലാശാലയില്‍നിന്ന് ഗാന്ധി പ്രതിമ മാറ്റണമെന്ന ക്യാമ്പെയിനിന്റെ ഭാഗമായി ഉപയോഗിക്ക ഗാന്ധി മസ്റ്റ് ഫാള്‍ ഹാഷ്ടാഗ് അവര്‍ ഇവിടെയും ഉപയോഗിക്കുകയായിരുന്നു. ഗാന്ധി ആഫ്രിക്കക്കാരെ കാടന്മാരെയും സംസ്‌കാരമില്ലാത്തവരെയും മൃഗതുല്യരെന്നുമൊക്കെയാണ് പരാമര്‍ശിച്ചിരുന്നതെന്ന് വിദ്യാര്‍ഥി സംഘടന ആരോപിക്കുന്നു.

കോളനിവത്കരണത്തിന്റെ വക്താവായിരുന്നു ഗാന്ധി. ഇന്ത്യക്കാരെ ഉയര്‍ന്ന തലത്തിലുള്ള വംശമായാണ് അദ്ദേഹം കരുതിയിരുന്നത്. ഇപ്പോള്‍ മോദി സര്‍ക്കാര്‍ നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെ ന്യായീകരിക്കാനുള്ള പ്രതീകമായാണ് ഗാന്ധിയെ ഉപയോഗിക്കുന്നതെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു. ഇന്ത്യ ഒരു സാമ്രാജ്യത്വ വിരുദ്ധ രാജ്യമാണെന്ന പ്രതീതി വളര്‍ത്താന്‍ ലോകമെമ്പാടും ഗാന്ധി പ്രതിമകള്‍ സ്ഥാപിക്കാനുള്ള നീക്കമാണ് മോദി സര്‍ക്കാര്‍ നടത്തുന്നതെന്നും അവര്‍ ആരോപിക്കുന്നു.

മാഞ്ചസ്റ്ററിലെ കറുത്തവര്‍ഗക്കാരോടും കാശ്മീരി ജനതയോടുമുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി ഗാന്ധി പ്രതിമ സ്ഥാപിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് വിദ്യാര്‍ഥി സംഘടന സിറ്റി കൗണ്‍സിലിനോട് അഭ്യര്‍ഥിച്ചു. ഗാന്ധിയുടെ പ്രതിമ ഉയര്‍ത്തുന്നതിലൂടെ പകര്‍ന്നുനല്‍കുന്ന സന്ദേശം അദ്ദേഹത്തിന്റെ കറുത്തവര്‍ഗക്കാര്‍ക്കെതിരായ നിലപാടുകള്‍ മാത്രമാണെന്ന് യൂണിയന്‍ ലിബറേഷന്‍ ആന്‍ഡ് ആക്‌സസ് ഓഫീസര്‍ സംഘടനയുടെ വക്താവായ സാറ ഖാന്‍, ട്വീറ്റ് ചെയ്തു. കശ്മീരിലെ ക്രൂരതകളെ ന്യായീകരിക്കുന്നതിന് തുല്യമാകുമതെന്നും അവര്‍ ആരോപിച്ചു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category