1 GBP = 92.10 INR                       

BREAKING NEWS

അല്‍പവസ്ത്രം ഔട്ട് ഓഫ് ഫാഷനാകുമ്പോള്‍ മുഴുനീളന്‍ ഉടുപ്പുകള്‍ക്ക് ഡിമാന്‍ഡ്; പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ തിരസ്‌കരിക്കപ്പെടുമ്പോള്‍ അര്‍ബന്‍ ഫാമിങ് ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാരേറെ; തൂശനിലയ്ക്കും ലിനന്‍ ബെഡ്ഡിങ്ങിനും സ്മാര്‍ട്ട് ഡോര്‍ ബെല്ലുകള്‍ക്കും വന്‍ ഡിമാന്‍ഡ്; ഈ വര്‍ഷം ഫാഷന്‍ സങ്കല്‍പം മാറിയതിങ്ങനെ

Britishmalayali
kz´wteJI³

രോ കാലത്തും ഓരോ ട്രെന്‍ഡിന് പുറകെയാണ് ഫാഷന്‍ ലോകം. അല്‍പ വസ്ത്രധാരികളാണ് ഫാഷന്‍ ഭ്രമക്കാരെന്ന് കരുതിയവര്‍ക്ക് തെറ്റിയെന്ന് തെളിയിക്കുകയാണ് പുതിയ ട്രെന്‍ഡുകള്‍. വസ്ത്രങ്ങളില്‍നിന്നോ മറ്റുല്‍പ്പനങ്ങളില്‍നിന്നോ സമ്പത്തിന്റെ യാതൊരു സൂചനകളും ലഭിക്കാത്ത രീതികളാണ് ഇപ്പോള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നത്. പ്രകൃതിദത്തമായ ഉല്‍പ്പന്നങ്ങളെ ഇഷ്ടപ്പെട്ടു തുടങ്ങിയ സമൂഹം, പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളെ കഴിയുന്നിടത്തൊക്കെ ഒഴിവാക്കാനും തുടങ്ങിയിട്ടുണ്ട്.


ജോണ്‍ ലൂയിസ് പുറത്തിറക്കിയ ഹൗ വീ ഷോപ്പ്, ലിവ് ആന്‍ഡ് ലുക്ക് റിപ്പോര്‍ട്ടിലാണ് ഫാഷന്റെയും ജീവിത രീതികളുടെയും വ്യത്യാസങ്ങള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞവര്‍ഷത്തേതില്‍നിന്ന് വ്യത്യസ്തമായി ഉപഭോക്താക്കള്‍ കൂടുതലായി ആവശ്യപ്പെടുന്ന ഉത്പന്നങ്ങളേതൊക്കെയെന്ന് വിശദമാക്കുകയാണ് ഈ റിപ്പോര്‍ട്ടില്‍.

സെക്‌സ് അപ്പീലിനുവേണ്ടി അല്പവസ്ത്രങ്ങള്‍ ധരിക്കുന്ന രീതിയും പലരും ഉപേക്ഷിക്കുകയാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ചെറിയ ഇറുകിയ വസ്ത്രങ്ങളെക്കാള്‍ നീളന്‍ വസ്ത്രങ്ങള്‍ക്കാണ് ഇപ്പോള്‍ ഡിമാന്‍ഡ്്. അടിവസ്ത്രങ്ങളുടെ കാര്യത്തിലും ഈ വ്യത്യാസം പ്രകടമാണ്. പുഷ് അപ്പ് ബ്രാകളുടെ വില്‍പന ഏഴുശതമാനത്തോളം കുറഞ്ഞപ്പോള്‍, ടി ഷര്‍ട്ട് ബ്രാകളുടെ വില്‍പന 81 ശതമാനവും നോണ്‍-വയേര്‍ഡ് ബ്രാകളുടെ വില്‍പന 65 ശതമാനവും വര്‍ധിച്ചു.

ജനപ്രിയ ടെലിവിഷന്‍ പരമ്പരകള്‍ക്ക് ആളുകളുടെ വസ്ത്രധാരണ രീതിയില്‍ വലിയ മാറ്റം വരുത്താന്‍ സാധിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫ്‌ളീബാഗ് ടിവി പരമ്പര ജനപ്രിയതോടെ, പരമ്പരയിലെ വില്ലത്തിയുടേതിന് സമാനമായി കറുത്ത ജംപ്‌സ്യൂട്ടുകളും ചുവന്ന ലിപ്സ്റ്റിക്കുമണിഞ്ഞ് പ്രത്യക്ഷപ്പെടുന്നവരുടെ എണ്ണം കൂടി. പീക്കി ബ്ലൈന്‍ഡേഴ്‌സ് പരമ്പരയ്ക്കുപിന്നാലെ ഫ്‌ളാറ്റ് ക്യാപ്പുകളുടെ വില്‍പനയില്‍ 25 ശതമാനത്തോളം വര്‍ധനയുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അധികം മേക്കപ്പില്ലാതെ പ്രത്യക്ഷപ്പെടുന്നവരുടെ എണ്ണവും വര്‍ധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

മൃഗങ്ങളുടെ ചിത്രങ്ങളുള്ള വസ്ത്രത്തോട് ഇപ്പോഴും വലിയ താത്പര്യം നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പുള്ളിപ്പുലിയുടെ ചിത്രം പതിച്ച ഏത് ഫാഷന്‍ ഉത്പന്നത്തിന്റെയും വില്‍പനയില്‍ 333 ശതമാനത്തോളമാണ് വര്‍ധന. സീബ്രയുടെയും പാമ്പുകളുടെയും ചിത്രങ്ങളുള്ള ഉത്പന്നങ്ങള്‍ക്കും ആരാധകരേറെയാണ്.

വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ, വീട്ടില്‍ ഓഫീസ് സൗകര്യങ്ങളൊരുക്കുന്നതിന് ആവശ്യക്കാരേറിയതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2020-ഓടെ ബ്രിട്ടനിലെ ജോലിക്കാരില്‍ പാതിയോളം വീട്ടിലിരുന്ന് ജോലി ചെയ്യുകയെന്ന രീതിയിലേക്ക് മാറുമെന്നാണ് കണക്കാക്കുന്നത്. ലക്ഷ്വറി ലോഞ്ച്‌വേറുകളുടെ വില്‍പനയില്‍ 129 ശതമാനത്തോളം വര്‍ധനയുണ്ടായി. പ്ലാസ്റ്റിക്കിനോടുള്ള എതിര്‍പ്പാണ് പ്രകടമായി കാണുന്ന മറ്റൊരു കാര്യം. പുനരുപയോഗിക്കാവുന്ന സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ സ്‌ട്രോകളുടെ വില്‍പനയില്‍ 1573 ശതമാനം വര്‍ധനയുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category