1 GBP = 92.90 INR                       

BREAKING NEWS

പച്ചനിറത്തിലുള്ള ഷെര്‍വാണിയണിഞ്ഞ് പാക്കിസ്ഥാന്റെ വികസനക്കുതിപ്പിനെ സ്തുതിച്ച് വില്യം രാജകുമാരന്‍; കൈത്തണ്ടപോലും പുറത്തുകാണാതെ ഭദ്രമായി പൊതിഞ്ഞ പച്ച നീളന്‍ കുപ്പായത്തില്‍ അതിസുന്ദരിയായ കെയ്റ്റ്; വമ്പന്‍ സുരക്ഷാവലയത്തില്‍ ഓട്ടോറിക്ഷയില്‍ക്കയറി ഇസ്ലാമാബാദ് ചുറ്റി ബ്രിട്ടീഷ് രാജകുമാരനും ഭാര്യയും; കെയ്റ്റ്-വില്യം സന്ദര്‍ശനം ആഘോഷമാക്കി പാക്കിസ്ഥാനികള്‍

Britishmalayali
kz´wteJI³

രമ്പരാഗത രീതിയിലുള്ള വസ്ത്രങ്ങളണിഞ്ഞ് പാക് ജനതയുടെ മനംകവര്‍ന്ന് വില്യം രാജകുമാരനും കെയ്റ്റ് രാജകുമാരിയും. അഞ്ചുദിവസത്തെ സന്ദര്‍ശനത്തിനായി പാക്കിസ്ഥാനിലെത്തിയ ബ്രിട്ടീഷ് രാജകുടുംബാഗങ്ങള്‍, ഇന്നലെ വൈകിട്ട് ഇസ്ലാമാബാദിലെ ദേശീയ സ്മാരകങ്ങള്‍ സന്ദര്‍ശിച്ചു. കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടെയാണ് സന്ദര്‍ശനം. ഒരു ഓട്ടോറിക്ഷയിലാണ് ഇരുവരും ഇസ്ലാമാബാദിലൂടെ സഞ്ചരിച്ചത്. പച്ചനിറമുള്ള ഷെര്‍വാണിയണിഞ്ഞ് വില്യമും കൈത്തണ്ടവരെ മൂടുന്ന തരത്തിലുള്ള തിളങ്ങുന്ന പച്ചനിറത്തിലുള്ള ഗൗണ്‍ ധരിച്ച് കെയ്റ്റും ആരാധകരുടെ മനസ്സ് കീഴടക്കി.

പാക്കിസ്ഥാനിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷണര്‍ തോസ് ഡ്രൂവൊരുക്കിയ വിരുന്നിനിടെ ഇരുവരും അവിടുത്തെ വ്യവസായ-സാമൂഹ്യ രംഗത്തെ പ്രമുഖരെ നേരില്‍ക്കണ്ട് ചര്‍ച്ച നടത്തി. തന്റെ മുഖ്യപ്രഭാഷണത്തില്‍ പാക്കിസ്ഥാനിലെ വികസന പ്രവര്‍ത്തനങ്ങളെയാണ് വില്യം പ്രധാനമായും എടുത്തുകാണിച്ചത്. അരനൂറ്റാണ്ടിന് മുമ്പ് തന്റെ മുത്തശ്ശികൂടിയായ ബ്രിട്ടീഷ് രാജ്ഞി പാക്കിസ്ഥാനിലേക്ക് നടത്തിയ സന്ദര്‍ശനത്തെ അദ്ദേഹം സൂചിപ്പിച്ചു. ബ്രിട്ടനും പാക്കിസ്ഥാനുമായുള്ള സുദീര്‍ഘമായ ബന്ധവും വില്യം എടുത്തുപറഞ്ഞു.

ഇസ്ലാമാബാദിലേക്ക് സഹോദരന്‍ ഹാരി രാജകുമാരനും അച്ഛന്‍ ചാള്‍സ് രാജകുമാരനും നടത്തിയിട്ടുള്ള സന്ദര്‍ശനങ്ങളില്‍നിന്ന് ആ രാജ്യത്തെക്കുറിച്ചുള്ള വ്യക്തമായ ചിത്രം തന്റെ മനസ്സിലുണ്ടെന്നും വില്യം പറഞ്ഞു. ഓരോതവണയും ഈ കുന്നില്‍മുകളില്‍നിന്ന് നോക്കുമ്പോഴുള്ള കാഴ്ച വ്യത്യസ്തങ്ങളാണ്. അത് വികസനത്തിന്റെ ചിഹ്നങ്ങള്‍കൂടിയാണ്. പാക്കിസ്ഥാനോടുള്ള തന്റെ കുടുംബത്തിന്റെ അടുപ്പം വളരുന്നതുപോലെ ഇസ്ലാമാബാദും കൃത്യമായ വളര്‍ച്ച കൈവരിച്ചു കൊണ്ടിരിക്കുകയാണെന്ന് വില്യം പറഞ്ഞു.

നേരത്തെ സ്‌കൂള്‍ വിദ്യാര്‍ഥികളുമായി നടത്തിയ കൂടിക്കാഴ്ചയിലും വില്യമും കെയ്റ്റും സന്തുഷ്ടി പ്രകടിപ്പിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികളില്‍പ്പലരും മരിച്ചുപോയ തന്റെ അമ്മ ഡയാന രാജകുമാരിയെക്കുറിച്ച് പറഞ്ഞപ്പോള്‍ വില്യം വികാരാധീനനായി. ഇസ്ലാമാബാദിലെ പെണ്‍കുട്ടികള്‍ക്കായുള്ള മോഡല്‍ കോളേജിലെത്തിയാണ് അവര്‍ വിദ്യാര്‍ഥികളുമായി സംവദിച്ചത്. ക്ലാസ് മുറികളിലെത്തി വിദ്യാര്‍ഥികളെ നേരില്‍ക്കണ്ട കെയ്റ്റും വില്യമും കുട്ടികള്‍ക്കൊപ്പം നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു.

ഡയാന രാജകുമാരിയുടെ വലിയ ആരാധകരാണ് തങ്ങളെന്ന് പറഞ്ഞ വിദ്യാര്‍ഥികളോട് അത് വളരെ സന്തോഷം തരുന്ന കാര്യമാണെന്ന് വില്യം പറഞ്ഞു. താനും ഡയാനയുടെ വലിയ ആരാധകനാണെന്ന് സൂചിപ്പിച്ച വില്യം, അമ്മ പാക്കിസ്ഥാനില്‍ മൂന്നുതവണ സന്ദര്‍ശനം നടത്തിയ കാര്യവും ഓര്‍മിപ്പിച്ചു. 1997-ലാണ് ഡയാന ഒടുവില്‍ പാക്കിസ്ഥാനിലെത്തിയത്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെയും അന്നത്തെ ഭാര്യ ജമീമയുടെയും അടുത്ത സുഹൃത്തായിരുന്ന ഡയാന, ലാഹോറിലെ കാന്‍സര്‍ ആശുപത്രി സന്ദര്‍ശിക്കുന്നതിനു വേണ്ടിയാണ് 1997-ല്‍ എത്തിയത്. 13 വര്‍ഷത്തിനുശേഷമാണ് ബ്രിട്ടീഷ് രാജകുടുംബാംഗം പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്നത്.

അഞ്ചുദിവസത്തെ സന്ദര്‍ശനത്തിനായാണ് രാജകുടുംബം എത്തിയിട്ടുള്ളത്. മോഡല്‍ കോളേജ് സന്ദര്‍ശനത്തിനുശേഷം പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി വില്യം ചര്‍ച്ച നടത്തി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള പാക്കിസ്ഥാനെ സഹായിക്കുന്ന തരത്തില്‍ വില്യമില്‍നിന്ന് പ്രഖ്യാപനങ്ങളുണ്ടായേക്കുമെന്ന പ്രതീക്ഷയിലാണ് പാക്കിസ്ഥാന്‍.

കനത്ത സുരക്ഷയാണ് രാജകുടുംബാംഗങ്ങള്‍ക്ക് കടന്നുപോകാന്‍ ഇസ്ലാമാബാദിലൊരുക്കിയിരുന്നത്. അതുകൊണ്ടുതന്നെ പ്രധാന റോഡുകളടക്കം മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് നേരിട്ടു. തിരക്കേറിയ വൈകുന്നേരം ഇത്തരമൊരു ഗതാഗതക്കുരുക്ക് അനുഭവപ്പട്ടതിലുള്ള അമര്‍ഷം ഡ്രൈവര്‍മാരില്‍പ്പലരും പങ്കുവെച്ചു. സോഷ്യല്‍ മീഡിയയിലൂടെ അതേക്കുറിച്ച് പലരും പ്രതിഷേധമറിയിക്കുകയും ചെയ്തു. കുട്ടികളടക്കം ഒട്ടേറെപ്പേര്‍ റോഡില്‍ കുരുങ്ങിയതായി അവര്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category