1 GBP = 92.10 INR                       

BREAKING NEWS

ക്ഷമിക്കണം, ഇന്ന് ഞങ്ങളുടെ കട അഞ്ചുമണിക്ക് അടയ്ക്കും; കാരണം ഞങ്ങളുടെ അച്ഛന്‍മരിച്ചു; നോര്‍ത്ത് ലണ്ടനിലെ കോര്‍ണര്‍ ഷോപ്പിലെ ബോര്‍ഡ് കണ്ട് ഞെട്ടി നാട്ടുകാര്‍; ഇന്ത്യന്‍ വംശജരായ കടയുടമകളുടെ കസ്റ്റമര്‍ സ്‌നേഹത്തില്‍ കൈയടിച്ച് സോഷ്യല്‍ മീഡിയയും

Britishmalayali
kz´wteJI³

''ഞങ്ങളിന്ന് വൈകിട്ട് അഞ്ചുമണിക്ക് കടയടയ്ക്കും, കാരണം ഞങ്ങളുടെ അച്ഛന്‍ ഇന്നലെ മരിച്ചു. മാന്യ ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമചോദിക്കുന്നു''- കടയുടെ വാതിലില്‍ സെല്ലോട്ടേപ്പ് ഉപയോഗിച്ച് പതിപ്പിച്ച ചെറിയ കടലാസ് കുറിപ്പുകണ്ട് കടയിലെത്തിയവരൊക്കെ ആദ്യമൊന്ന് ഞെട്ടി. നോര്‍ത്ത് ലണ്ടന്‍ സ്ട്രീറ്റിന്റെ അവസാനമുള്ള ലെന സ്‌റ്റോഴ്‌സിനുമുന്നിലെ വാതിലിലായിരുന്നു ഈ കുറിപ്പ് പതിച്ചിരുന്നത്.

ആദരാഞ്ജലികള്‍ അര്‍പ്പിച്ചവരോടൊക്കെ, കടയുടമയായ പട്ടേലിന് പറയാനൊന്നേയുണ്ടായിരുന്നുള്ളൂ, ക്ഷമിക്കണം. എന്തുകൊണ്ടാണ് അന്ന് തുറന്നതെന്നു ചോദിച്ചവരോട് അദ്ദേഹം പറഞ്ഞു, ''ഇത് അച്ഛന്‍ തുടങ്ങിയ കടയാണ്. കസ്റ്റമേഴ്‌സിനാണ്  അച്ഛന്‍ പരമപ്രാധാന്യം നല്‍കിയിരുന്നത്. അതുകൊണ്ടുതന്നെ ഇതൊരു ദിവസം അടച്ചിടാറുണ്ടായിരുന്നില്ല''.

ശരിയാണ്. ലെന സ്റ്റോഴ്‌സിന് അവധിയേയില്ല. വര്‍ഷം 365 ദിവസവും മഴയായാലും മഞ്ഞായാലും എന്തു പ്രശ്‌നമുണ്ടായാലും ഈ കട രാവിലെ ഏഴിന് തുറന്ന് രാത്രി എട്ടുവരെ പ്രവര്‍ത്തിക്കും. ഈ പ്രദേശത്തെ ആളുകളുടെ പ്രിയപ്പെട്ട സ്ഥാപനം കൂടിയായിരുന്നു ഇത്. വിശ്വാസ്യതയിലും മുന്നില്‍. നല്ല ബീക്കണ്‍ ഉള്‍പ്പെടെ എല്ലാ ഉത്പന്നങ്ങളും വിശ്വസിച്ചുവാങ്ങാവുന്ന സ്ഥാപനമെന്നാണ് ലെന സ്റ്റോഴ്‌സ് അറിയപ്പെട്ടിരുന്നത്.

അശോക് പട്ടേലായിരുന്നു ലെന സ്റ്റോഴ്‌സില്‍ എപ്പോഴും ഉണ്ടാകാറ്. 70-ാം പിറന്നാളിന് ഏതാനും ദിവസം മുമ്പാണ് അദ്ദേഹം മരിച്ചത്. 21 വര്‍ഷം മുമ്പ് തുടങ്ങിയ കടയില്‍ മൂത്തമകന്‍ രാജ് പട്ടേലായിരുന്നു അച്ഛനെ സഹായിച്ചിരുന്നത്. ഓള്‍ഡ് പട്ടേലെന്നും യങ് പട്ടേലെന്നുമായിരുന്നു അച്ഛനെയും മകനെയും വേര്‍തിരിച്ചറിയാന്‍ നാട്ടുകാര്‍ ഉപയോഗിച്ചിരുന്ന പേരുകള്‍.

ഗുജറാത്തില്‍നിന്ന് ഉഗാണ്ടയിലേക്ക് കുടിയേറിയതാണ് ഇവരുടെ പൂര്‍വികര്‍. അശോക് ജനിക്കുന്നത് ഉഗാണ്ടയിലാണ്. അവിടെനിന്നാണ് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ബ്രിട്ടനിലേക്ക് വന്നത്. ഉഗാണ്ടയില്‍ കെമിക്കല്‍ ഫാക്ടറിയും സിനിമ തീയറ്ററും കടയുമൊക്കെയുണ്ടായിരുന്നെങ്കിലും ഇദി അമീന്റെ കിരാതഭരണക്കാലത്ത് പട്ടേല്‍ കുടുംബത്തിന് ഇംഗ്ലണ്ടിലേക്ക് പാലായനം ചെയ്യേണ്ടിവരികയായിരുന്നു.

1970-കളിലായിരുന്നു ഉഗാണ്ടയില്‍നിന്നുള്ള കുടിയേറ്റം. 27,000-ത്തോളം പേരാണ് ബ്രിട്ടനിലെത്തിയത്. ഇതില്‍ പലരും ഇന്ത്യന്‍ വംശജരായിരുന്നു. വ്യാപാരമായിരുന്നു അവരുടെ പ്രധാന വരുമാന  മേഖല. അശോകിന്റെ ഭാര്യ ലളിതാബെന്നിന്റെ സഹോദരന്‍ ബ്രിട്ടനിലുണ്ടായിരുന്നു. അദ്ദേഹമാണ് ഇവരെ ലണ്ടനിലെത്തിച്ചത്. 1987-ല്‍ അശോകും ഭാര്യയും മൂന്ന് മക്കളും ലണ്ടനിലെത്തുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category