1 GBP = 92.10 INR                       

BREAKING NEWS

ലൈംഗിക സംതൃപ്തിക്കുവേണ്ടി പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞുങ്ങളെ കെട്ടിക്കാന്‍ ഒത്താശ ചെയ്തു ഷിയ പുരോഹിതര്‍; ഇറാഖില്‍നിന്നും ബിബിസി പകര്‍ത്തിയ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ക്കെതിരേ ഷിയ മുസ്ലീം സമൂഹം; വിട്ടുവീഴ്ചയില്ലാതെ ബിബിസിയും; ഷിയ സമൂഹത്തിന്റെ ലൈംഗിക അരാജകത്വം തുറന്നുകണ്ടപ്പോള്‍ ലോകത്തിന് ഞെട്ടല്‍

Britishmalayali
kz´wteJI³

ലൈംഗിക സുഖത്തിനായി പെണ്‍കുട്ടികളെ ഉപയോഗിക്കുന്ന ഇറാഖിലെ മതപുരോഹിതരെ തുറന്നുകാണിക്കുന്ന ബിബിസി ഡോക്യുമെന്ററി തിരികൊളുത്തിയതിന് വന്‍വിവാദത്തിന്.. ' അണ്ടര്‍കവര്‍ വിത്ത് ദ ക്ലെറിക്‌സ്-ഇറാഖ്‌സ് സീക്രട്ട് സെക്്‌സ് ട്രേഡ്' എന്ന പരിപാടിയാണ് വിവാദമായത്. ഒമ്പതുവയസ്സുള്ള കുട്ടികളെപ്പോലും ലൈംഗികാടിമകളാക്കുന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് ഈ ഡോക്യുമെന്ററിയിലൂടെ ലോകമറിഞ്ഞത്.

എന്നാല്‍, ഈ ഡോക്യുമെന്ററി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഷിയ മുസ്ലീങ്ങള്‍ രംഗത്തെത്തി. ഷിയ വിശ്വാസം പിന്തുടരുന്ന മുസ്ലീങ്ങള്‍ക്ക് ഡോക്യുമെന്ററിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തീര്‍ത്തും അപമാനകരമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഇതിനകം ഡോക്യുമെന്റി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 17,000 പേര്‍ നിവേദനത്തില്‍ ഒപ്പുവെച്ചു. ഒക്ടോബര്‍ മൂന്നിനാണ് ഇറാഖിലെ ലൈംഗിക വ്യാപാരം തുറന്നുകാട്ടുന്ന ഡോക്യുമെന്ററി സംപ്രേഷണം ചെയ്തത്.

വിവാഹേതര ബന്ധങ്ങള്‍ക്ക് ഷിയ വിശ്വാസമനുസരിച്ച് വിലക്കുണ്ട്. എന്നാല്‍, ബിബിസിയിലെ വേഷപ്രച്ഛന്നരായ മാധ്യമപ്രവര്‍ത്തകര്‍ സമീപിച്ച പത്ത് പുരോഹിതരില്‍ എട്ടുപേരും ചെറിയ പ്രായത്തിലുള്ള പെണ്‍കുട്ടികളെ വിവാഹം ചെയ്തുകൊടുക്കാന്‍ സന്നദ്ധരായെന്ന് ഡോക്യുമെന്ററി വെളിപ്പെടുത്തുന്നു. പ്ലെഷര്‍ മാര്യേജ് എന്നാണിതറിയപ്പെടുന്നത്. എന്നാല്‍, ഷിയ വിശ്വാസത്തിന്റെ ഭാഗമല്ലാത്തവരെയാണ് ഡോക്യുമെന്ററിയില്‍ ചിത്രീകരിച്ചിരിച്ചിരിക്കുന്നതെന്നും അപകീര്‍ത്തികരമാണ് ഇതെന്നും നിവേദനം നല്‍കിയവര്‍ പറയുന്നു.

എന്തുതന്നെയായാലും ഡോക്യുമെന്ററി ഡിലീറ്റ് ചെയ്യില്ലെന്ന് ബിബിസി വ്യക്തമാക്കി. പതിനൊന്ന് മാസം നീണ്ട അന്വേഷണത്തിലൂടെയാണ് ഇതിനാവശ്യമായ വിവരങ്ങളും ദൃശ്യങ്ങളും ശേഖരിച്ചത്. പെണ്‍കുട്ടികളെയും കൗമാരക്കാരെയും ലൈംഗികമായി ദുരുപയോഗം ചെയ്യുന്നുവെന്നതിന് വ്യക്തമായ തെളിവുകളുണ്ട്. ബിബിസിയുടെ എഡിറ്റോറിയല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അപ്പാടെ പാലിച്ചുകൊണ്ടാണ് ഡോക്യുമെന്ററി ചിത്രീകരിച്ചിട്ടുള്ളത്. അത് നീക്കം ചെയ്യില്ലെന്നും വക്താവ് വ്യക്തമാക്കി.

ഇറാഖിനെയും ഷിയ മുസ്ലീങ്ങളെയും താറടിച്ചുകാണിക്കുകയാണ് ഡോക്യുമെന്ററിയുടെ ഉദ്ദേശ്യമെന്ന് നിവേദനതത്തിലൊപ്പിട്ടവര്‍ ആരോപിക്കുന്നു. ഡോക്യുമെന്ററിയിലുള്ള കുട്ടികള്‍ക്കും യുവതികള്‍ക്കും അവരുടെ വാക്കുകള്‍ അവരുടെ വിശ്വാസത്തിനെതിരായി ഉപയോഗിക്കുമെന്ന യാതൊരു ധാരണയുമുണ്ടായിരുന്നില്ലെന്നും അവര്‍ പറയുന്നു.

ഇറാഖിലെ യുവതികളെയും പെണ്‍കുട്ടികളെയും കെണിയില്‍പ്പെടുത്തി ലൈംഗിക അടിമകളാക്കുന്നതായി ഡോക്യുമെന്ററി വെളിപ്പെടുത്തുന്നു. ഇതിന് മതപുരോഹിതര്‍ കൂട്ടുനില്‍ക്കുകയും ചെയ്യുന്നു. ഒരു പുരോഹിതന്‍ തന്റെ സുഹൃത്തുക്കള്‍ക്കായി പെണ്‍കുട്ടിയെ വില്‍ക്കുമ്പോള്‍, മറ്റൊരു 13-കാരിയെ പുരോഹിതന്‍ തന്നെ പ്ലെഷര്‍ മാര്യേജിന് വിധേയമാക്കുന്നതായും ഡോക്യുമെന്ററി വെളിപ്പെടുത്തുന്നു. ഇറാഖിലെ ഷിയ മുസ്ലീങ്ങളുടെ പുണ്യ നഗരമായ കര്‍ബലയില്‍ തന്ന സമീപിച്ച മാധ്യമപ്രവര്‍ത്തകനോട് പുരോഹിതന്‍ പറയുന്നത്, ഒമ്പതുവയസ്സുകഴിഞ്ഞാല്‍ പിന്നൊരു പ്രശ്‌നവുമില്ലെന്നാണ്. എന്താണ് അവളുമായി ചെയ്യേണ്ടതെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. എന്തുചെയ്യാനും നിങ്ങള്‍ക്ക് അനുവാദമുണ്ട്. ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കാമെന്നും പുരോഹിതന്‍ പറയുന്നതായി ഡോക്യുമെന്ററിയിലുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category