1 GBP = 92.90 INR                       

BREAKING NEWS

അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അമ്മയെ മക്കള്‍ നേരിട്ടുകാണുമ്പോഴുള്ള വികാരപരമായ രംഗങ്ങള്‍ സൃഷ്ടിക്കുന്നത് ഒഴിവാക്കാന്‍ പ്രത്യേക മുന്‍ കരുതല്‍; വടകര റൂറല്‍ എസ് പി ഓഫീസില്‍ അമ്മയും മക്കളും ഒരിക്കല്‍ പോലും മുഖാമുഖം എത്തിയില്ല; ജോളി നല്‍കി അരിഷ്ടം കുടിച്ചപ്പോള്‍ കണ്ണില്‍ നിറഞ്ഞത് മഞ്ഞ വെളിച്ചം; ലിറ്ററു കണക്കിന് വെള്ളം കുടിച്ച് രക്ഷപ്പെട്ട കഥ പറഞ്ഞ് രഞ്ജി തോമസ്; സയനൈഡ് സൂക്ഷിച്ചത് അറസ്റ്റുണ്ടായാല്‍ സ്വയം കഴിക്കാനെന്ന് ജോളിയുടെ മൊഴിയും: കൂടത്തായി കേസില്‍ മക്കളുടെ നിലപാട് നിര്‍ണ്ണായകം

Britishmalayali
kz´wteJI³

വടകര: പരാതിക്കാരനായ റോജോയ്ക്കൊപ്പമാണ് ജോളിയുടെ മക്കള്‍ വടകരയിലെ കോഴിക്കോട് റൂറല്‍ എസ്പി. ഓഫീസില്‍ എത്തിയത്. മക്കളെ കണ്ടാല്‍ പ്രതിയായ അമ്മ എങ്ങനെ പ്രതികരിക്കുമെന്ന് പൊലീസിന് ആശങ്കയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മക്കളെത്തിയത് അമ്മ അറിയാതെ പൊലീസ് നോക്കി. ഈ കേസില്‍ മക്കളുടെ മൊഴി അതിനിര്‍ണ്ണായകാണ്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് മദ്യപാനിയായിരുന്നുവെന്ന കാര്യങ്ങളിലെല്ലാം വ്യക്തത വരാന്‍ ഇവരുടെ നിലപാട് നിര്‍ണ്ണായകമാണ്.

ഇന്നലെ വടകര റൂറല്‍ എശ് പി ഓഫീസില്‍ ഒന്നാംനിലയില്‍ ജോളിയുടെ മക്കളായ റൊമോയും റൊണാള്‍ഡോയും ഇരിക്കുമ്പോള്‍ രണ്ടാം നിലയില്‍ അമ്മ ജോളി ഉണ്ടായിരുന്നു. പരസ്പരം കണ്ടില്ല. മക്കള്‍ താഴത്തെ നിലയിലുണ്ടെന്ന് ജോളിയോട് പറഞ്ഞതുമില്ല. അമ്മ മുകളിലുണ്ടെന്ന് മക്കള്‍ക്ക് അറിയാമായിരുന്നു. അവരും അമ്മയെ കാണണമെന്ന് പറഞ്ഞില്ല. ഇവര്‍ പരസ്പരം കാണാതിരിക്കാന്‍ പൊലീസ് പ്രത്യേകം ശ്രദ്ധിച്ചു. ജോളിയുടെ മനോനിലയെ ഇതുബാധിക്കുമെന്നും ചോദ്യംചെയ്യലിന് തടസ്സമാകുമെന്നും കരുതിയാണ് ഇത്. റോജോയും റെഞ്ജിയുമൊന്നും ചൊവ്വാഴ്ച ജോളിയെ കണ്ടില്ല. പൊലീസ് കസ്റ്റഡിയിലുള്ള അവസാനദിനമായ ബുധനാഴ്ച ഇവര്‍ക്കൊപ്പം ഒന്നിച്ചിരുത്തി ജോളിയില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കാനാണ് അന്വേഷണസംഘത്തിന്റെ പദ്ധതി. ഇത് അന്വേഷണത്തില്‍ ഏറെ നിര്‍ണ്ണായകമാകും.

ചൊവ്വാഴ്ച രാവിലെ 10.15-ഓടെയാണ് റോജോയും റെഞ്ജിയും ജോളിയുടെ മക്കളും പുതുപ്പണത്തെ റൂറല്‍ എസ്പി ഓഫീസിലെത്തിയത്. പിന്നീടാണ് ഇവിടെ ജോളിയെ എത്തിച്ചിട്ടില്ലായിരുന്നു. 10.40-ഓടെ ജോളിയുമായി പൊലീസെത്തി. നേരെ രണ്ടാംനിലയിലെ ചോദ്യംചെയ്യല്‍ മുറിയിലേക്ക് കൊണ്ടുപോയി. പിന്നീട് രാത്രിവരെ ഇവിടെയായിരുന്നു ചോദ്യം ചെയ്യല്‍. 12 മണിയോടെ റൊമോയും റൊണാള്‍ഡോയും ക്രൈംബ്രാഞ്ച് ഡിവൈ.എസ്പി. ആര്‍. ഹരിദാസിനൊപ്പം പയ്യോളിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് പോയി. ഇവിടെവച്ചാണ് ഇവരില്‍നിന്ന് മൊഴിയെടുത്തത്. എസ്പി. ഓഫീസില്‍നിന്ന് ജോളി മടങ്ങിയശേഷമാണ് ഇവരെ തിരിച്ച് ഇവിടെയെത്തിച്ചത്. പരസ്പരം കാണാതിരിക്കാനുള്ള കരുതലായിരുന്നു ഇതെല്ലാം.

ജോളി തന്റെ സഹോദരി രഞ്ജി തോമസിനെയും വധിക്കാന്‍ ശ്രമിച്ചിരുന്നെന്നു റോജോ തോമസ് വെളിപ്പെടുത്തിയിട്ടുണ്ട്. താന്‍ അമേരിക്കയില്‍ ആയതിനാല്‍ തന്റെ നേരെ വധശ്രമമുണ്ടായില്ല. നാട്ടില്‍ വരുമ്പോള്‍ താന്‍ പൊന്നാമറ്റം വീട്ടില്‍ താമസിക്കാറുണ്ടായിരുന്നില്ലെന്നും റോജോ പറഞ്ഞു. ഭാര്യയുടെ വീട്ടിലും കോഴിക്കോട്ടെ ഹോട്ടലുകളിലുമാണ് താമസിച്ചിരുന്നത്. രഞ്ജി തോമസിനു നേരെയുണ്ടായ വധശ്രമത്തെക്കുറിച്ച് ഇവര്‍ നേരത്തേ പൊലീസിനു മൊഴി നല്‍കിയിരുന്നു. ജോളി നല്‍കിയ അരിഷ്ടം കുടിച്ച രഞ്ജി അവശയായെന്നും കണ്ണില്‍ മഞ്ഞവെളിച്ചം കണ്ടെന്നുമായിരുന്നു രഞ്ജി പൊലീസിനു നല്‍കിയ മൊഴി. ലീറ്ററു കണക്കിനു വെള്ളം കുടിച്ച ശേഷമാണു സാധാരണ നിലയിലായത്. രഞ്ജിയുടെ മകളെയും ജോളി വധിക്കാന്‍ ശ്രമിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു.


വികാരമപരമാണ് ജോളി ഇപ്പോള്‍ ചോദ്യങ്ങളോട് പ്രതികരിക്കുന്നത്. ''ബാക്കി സയനൈഡ് വീട്ടിലുണ്ട്.'' തിങ്കളാഴ്ചരാത്രി ചോദ്യംചെയ്യല്‍ അവസാനിക്കുന്ന വേളയിലായിരുന്നു വെളിപ്പെടുത്തല്‍. ഇതു തനിക്കായി കരുതിവെച്ചതാണെന്നും പിടിക്കപ്പെടുമെന്ന ഘട്ടംവന്നാല്‍ കഴിക്കാന്‍വെച്ചതാണെന്നും പൊലീസിനോടു വെളിപ്പെടുത്തി. അറസ്റ്റുചെയ്യാനൊരുങ്ങുകയാണെങ്കില്‍ ഇതുകഴിക്കാനായിരുന്നു ജോളി ആലോചിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. എന്നാല്‍, രാവിലെതന്നെ പൊലീസ് എത്തിയതോടെ ഈ നീക്കം പൊളിഞ്ഞു. തിങ്കളാഴ്ചത്തെ ചോദ്യംചെയ്യലില്‍ സയനൈഡ് വീട്ടിലുണ്ടെന്ന് വെളിപ്പെടുത്തിയ ഉടന്‍തന്നെ ജോളിയെ അന്വേഷണസംഘം വടകര പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാനെന്ന വ്യാജേന പുറത്തിറക്കി. വാഹനം വടകര ഭാഗത്തേക്ക് പോവുകയുംചെയ്തു. എന്നാല്‍ കോട്ടക്കടവില്‍നിന്ന് പൊലീസ് വാഹനംതിരിച്ചു. വന്ന വഴിയെതന്നെ താമരശ്ശേരിയിലേക്ക് കുതിച്ചു. എത്തിയത് പൊന്നാമറ്റം വീട്ടിലും.

രാത്രി ഒമ്പതരയോടെ തുടങ്ങിയ തെളിവെടുപ്പ് അവസാനിച്ചത് പന്ത്രണ്ടേകാലിനാണ്. ഇതിനിടെയാണ് അടുക്കളയിലെ റാക്കിനുള്ളില്‍ ചെമ്പുപാത്രങ്ങള്‍ക്കിടയില്‍ തുണിയില്‍പൊതിഞ്ഞ് സൂക്ഷിച്ച കുപ്പി ജോളി എടുത്തുകൊടുത്തത്. തെളിവെടുപ്പ് സമയത്ത് പൊലീസ് വിവരസാങ്കേതിക വിദ്യാ വിഭാഗം സൂപ്രണ്ട് ഡോ. ദിവ്യ വി. ഗോപിനാഥ് ഉള്‍പ്പെടെയുള്ള ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തുണ്ടായിരുന്നു. ഇവര്‍ ഈ കുപ്പിയിലെ വസ്തു പരിശോധിച്ചു. വിശദപരിശോധനയ്ക്ക് െഫാറന്‍സിക് ലാബിലേക്ക് അയച്ചു. കണ്ടെത്തിയത് സയനൈഡാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. സയനൈഡാണെന്നാണ് ജോളി പറഞ്ഞത്. തെളിവെടുപ്പ് പൂര്‍ത്തിയാക്കി ജോളിയും ഉദ്യോഗസ്ഥരും തിരിച്ച് വടകരയിലെത്തുമ്പോള്‍ പുലര്‍ച്ചെ രണ്ടുമണിയായി. ചൊവ്വാഴ്ച രാവിലെ പത്തരയോടെ ജോളിയെ വീണ്ടും ചോദ്യംചെയ്യലിന് എസ്പി. ഓഫീസില്‍ ഹാജരാക്കി. അപ്പോഴാണ് മക്കളെ അമ്മ കാണാതിരിക്കാന്‍ പൊലീസ് പ്രത്യേകം ശ്രദ്ധിച്ചത്.

പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായി പൊലീസ് കസ്റ്റഡിയിലുള്ള അമ്മയെ മക്കള്‍ നേരിട്ടുകാണുമ്പോഴുള്ള വികാരപരമായ രംഗങ്ങള്‍ സൃഷ്ടിക്കുന്നത് ഒഴിവാക്കാനായിരുന്നു പൊലീസിന്റെ മുന്‍കരുതല്‍. 10.30ന് ഇവര്‍ എത്തിയതിനു പിന്നാലെ വടകര വനിതാ സെല്ലില്‍ നിന്നു ജോളി ജോസഫിനെയും ഇവിടെയെത്തിച്ചു. ജോളി വരുമ്പോള്‍ മക്കള്‍ ഒന്നാം നിലയിലെ ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമണിന്റെ ചേംബറിലായിരുന്നു. ജോളിയെ നേരെ രണ്ടാം നിലയിലെ ചോദ്യം ചെയ്യല്‍ മുറിയിലേക്കു കൊണ്ടുപോയി. 12ന് മക്കളെ പയ്യോളിയിലെ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ ഓഫിസിലേക്കു കൊണ്ടുപോയി.

ഡിവൈഎസ്പി ആര്‍.ഹരിദാസന്റെ നേതൃത്വത്തില്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ചോദ്യം ചെയ്യലിനു ശേഷം രാത്രി 7.30ന് ജോളിയെ വടകര വനിതാ സെല്ലിലേക്കു കൊണ്ടുപോയ ശേഷമാണു മക്കളെ റൂറല്‍ ജില്ലാ പൊലീസ് ഓഫിസിലേക്കു തിരിച്ചെത്തിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category