1 GBP = 92.90 INR                       

BREAKING NEWS

ഭാര്യയുടെ സംശയം പള്ളിയില്‍ എത്തിയപ്പോള്‍ ജോളിയേയും ജോണ്‍സണേയും വിളിച്ചു വരുത്തി വികാരി താക്കീത് ചെയ്തു; പ്രതികാരം തീര്‍ക്കാന്‍ ഭാര്യയെ ചവിട്ടി നിലത്തിട്ട് ക്രൂര മര്‍ദ്ദനം; അദ്ധ്യാപികയെ രക്ഷിച്ചത് നാട്ടുകാര്‍ ഓടിക്കൂടി; സിഐയുടെ താക്കീതില്‍ പ്രശ്നമൊതുക്കിയത് ഭര്‍ത്താവിന്റെ ജോലി നഷ്ടമാകാതിരിക്കാന്‍; സ്ഥലം മാറ്റം വാങ്ങി നാടുവിട്ട ശേഷം കുടുംബത്തെ തിരിഞ്ഞു നോക്കിയില്ല; ജോളി അകത്തായപ്പോള്‍ ഭാര്യയ്ക്ക് മുമ്പിലെത്തി മാപ്പ് അപേക്ഷിച്ച് ജോണ്‍സണ്‍; കൂടത്തായിയില്‍ ട്വിസ്റ്റുകള്‍ തീരുന്നില്ല

Britishmalayali
kz´wteJI³

കോഴിക്കോട്: കൂടത്തായി കൊലക്കേസില്‍ സംശയ നിഴലിലാണ് ജോണ്‍സണ്‍ എന്ന ബി എസ് എന്‍ എല്‍ ജീവനക്കാരന്‍. അതിനിടെ ജോളിയുമായുള്ള ബന്ധത്തിന്റെ പേരില്‍ വഴക്കിട്ടതിന് ജോണ്‍സനില്‍നിന്ന് ഭാര്യ നേരിട്ടത് ക്രൂരമര്‍ദനമെന്ന് വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുകയാണ്. ജോളിയും ജോണ്‍സണും കുടുംബാംഗങ്ങളുമൊത്ത് പലവട്ടം സിനിമയ്ക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലും പോയിട്ടുണ്ട്. എന്നാല്‍ ഇതിനിടെ ജോളിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ ജോണ്‍സന്റെ ഭാര്യ ഇവരുമായുള്ള സൗഹൃദം ഉപേക്ഷിച്ചു. തുടര്‍ന്ന് ഇക്കാര്യം ജോണ്‍സണിനോട് പറയുകയും താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ഈ വിഷയം പൊലീസിന് മുമ്പിലുമെത്തി. പള്ളിയിലും ചര്‍ച്ച നടന്നു. ഈ ചര്‍ച്ചയില്‍ ജോളിയും പങ്കെടുത്തു. തഹസില്‍ദാര്‍ ജയശ്രീയാണ് ഈ സമയം ജോളിക്കൊപ്പം ചര്‍ച്ചകള്‍ക്ക് എത്തിയത്.

പള്ളിയിലെ ചര്‍ച്ചയ്ക്ക ശേഷമായിരുന്നു ഭാര്യയെ ജോണ്‍സണ്‍ ആക്രമിച്ചത്. ചവിട്ടി നിലത്തിട്ടതിനെ തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും ഓടിക്കൂടിയാണ് രക്ഷിച്ചത്. തുടര്‍ന്ന് പൊലീസ് കര്‍ശനമായി താക്കീത് ചെയ്തതോടെ ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സന്‍ ട്രാന്‍സ്ഫര്‍ വാങ്ങി തിരൂപ്പൂരിലേക്കു പോവുകയായിരുന്നു. കുടുംബ സുഹൃത്തായിരുന്ന ജോളിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി ജോണ്‍സന്റെ ഭാര്യ ഇവരുമായുള്ള ബന്ധം എതിര്‍ത്തതോടെയാണ് പ്രശ്നങ്ങളുണ്ടായത്. ബന്ധുക്കള്‍ ഇടപെട്ട് കൂടത്തായി പള്ളി വികാരിയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ജോളി ഇവരുടെ വീട്ടില്‍ വരുന്നതും ജോണ്‍സന്‍ ബന്ധം തുടരുന്നതും വിലക്കി. തുടര്‍ന്ന് വീട്ടിലെത്തിയ ജോണ്‍സന്‍ ഇതിന്റെ പേരില്‍ ഭാര്യയെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും ജോണ്‍സന്റെ ജോലി നഷ്ടമാകാതിരിക്കാന്‍ ഒത്തുതീര്‍പ്പിനു തയാറാവുകയായിരുന്നെന്ന് ഭാര്യയുടെ ബന്ധുക്കള്‍ പറയുന്നു.

ഇനിയൊരിക്കല്‍ക്കൂടി ഭാര്യയെ മര്‍ദിച്ചാല്‍ അകത്താക്കുമെന്ന് താമരശ്ശേരി സിഐ താക്കീതു നല്‍കി വിട്ടയയ്ക്കുകയും ചെയ്തു. തുടര്‍ന്ന് ട്രാന്‍സ്ഫറായി തിരൂപ്പൂരിലേക്കു പോയ ജോണ്‍സന്‍ വര്‍ഷങ്ങളായി കുടുംബത്തെ തിരിഞ്ഞുനോക്കാറുണ്ടായിരുന്നില്ല. അദ്ധ്യാപികയായ ഭാര്യയുടെ ശമ്പളംകൊണ്ടാണ് 2 മക്കളുടെയും പഠനമുള്‍പ്പെടെ നടത്തിയത്. ഈയിടെ ജോളി അറസ്റ്റിലാവുകയും പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും ചെയ്തതോടെ ജോണ്‍സന്‍ വീട്ടിലെത്തി ഭാര്യയോട് മാപ്പപേക്ഷിച്ചു. ഇതും പഴയ കാര്യങ്ങള്‍ പുറത്തു വരാതിരിക്കാനാണ്. കേസില്‍ തന്നെ കുടുക്കുന്ന മൊഴി ഭാര്യ നല്‍കാതിരിക്കാനായിരുന്നു ഇതെന്നാണ് വിലയിരുത്തല്‍. കോടഞ്ചേരി പുലിക്കയത്തെ അക്കാദമിയിലാണ് ജോണ്‍സന്റെയും ജോളിയുടെയും മക്കള്‍ നീന്തല്‍ പഠിച്ചിരുന്നത്. ഇവിടെവച്ചാണ് ഇരുവരും പരിചയത്തിലാകുന്നത്. പിന്നീടിത് കുടുംബങ്ങളുടെ സൗഹൃദമായി. വിനോദയാത്രയ്ക്കിടെ ജോളി തന്നെ വധിക്കാന്‍ ശ്രമിച്ചിരുന്നെന്ന വെളിപ്പെടുത്തല്‍കൂടി വന്നതോടെ ജോണ്‍സന്റെ ഭാര്യ മാനസികമായി തളര്‍ന്ന അവസ്ഥയിലാണ് ഇപ്പോള്‍.

ജോളിയുമായി സൗഹൃദം ഉണ്ടെന്ന് ജോണ്‍സണ്‍ കഴിഞ്ഞ ദിവസം പൊലീസിന് മൊഴി നല്‍കിയിരുന്നു. ജോളി ഏറ്റവും കൂടുതല്‍ തവണ ഫോണ്‍ വിളിച്ചവരില്‍ ഒരാള്‍ ജോണ്‍സണാണ്. ജോളിയോടൊപ്പം സിനിമയ്ക്ക് പോയിട്ടുണ്ടെന്നും കുടുംബത്തോടൊപ്പം വിനോദയാത്ര നടത്തിയിട്ടുണ്ടെന്നും ജോണ്‍സണ്‍ പൊലീസിനോട് വ്യക്തമാക്കിയിരുന്നു. ആദ്യഭര്‍ത്താവ് റോയി തോമസ് മരിച്ചതിന്റെ രണ്ടാംദിവസം ഒരു പുരുഷസുഹൃത്തിനൊപ്പം ജോളി കോയമ്പത്തൂരിലെത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇത് ജോണ്‍സണ്‍ ആണെന്നാണ് സൂചന. ഐഐഎമ്മില്‍ എന്തോ ക്ലാസുണ്ടെന്ന് പറഞ്ഞായിരുന്നു ജോളി വീട്ടില്‍നിന്ന് ഇറങ്ങിയത്. അതായത് ഷാജുവിനെ വിവാഹം ചെയ്യും മുമ്പ് തന്നെ ജോണ്‍സണുമായി ജോളിക്ക് ബന്ധമുണ്ടായിരുന്നു. ജോലി എന്ന ലക്ഷ്യത്തോടെയാണ് ഷാജുവുമായി അടുത്തതെന്നാണ് ഇപ്പോള്‍ പൊലീസ് കരുതുന്നത്.

ആദ്യ ഭര്‍ത്താവ് റോയി തോമസിനെ കൊലപ്പെടുത്തിയ ശേഷം ജോളി ആദ്യം വിളിച്ചത് കൂട്ടു പ്രതി മാത്യുവിനെയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. റോയി തോമസിന്റെ ഫോണില്‍ നിന്നാണ് മാത്യുവിനെ വിളിച്ചത്. രണ്ടാം ഭര്‍ത്താവ് ഷാജുവിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതായും ജോളി ചോദ്യം ചെയ്യലിനിടെ മൊഴി നല്‍കി. ആദ്യ ഭര്‍ത്താവ് റോയി തോമസിനെ കൊലപ്പെടുത്തിയ മാതൃകയില്‍ തന്നെ രണ്ടാം ഭര്‍ത്താവ് ഷാജുവിനേയും ഇല്ലാതാക്കാന്‍ ജോളി തീരുമാനിച്ചിരുന്നു. ഇതിനായി പദ്ധതിയും തയ്യാറാക്കിയിരുന്നതായി ജോളി അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ബി.എസ്.എന്‍.എല്‍ ജീവനക്കാരനായ ജോണ്‍സണിനൊപ്പം ജീവിക്കാന്‍ വേണ്ടിയായിരുന്നു ഇത്. പിരിയാന്‍ കഴിയാത്ത രീതിയിലുള്ള ബന്ധമായി ജോണ്‍സണുമായുള്ള അടുപ്പം മാറിയിരുന്നുവെന്നാണ് ജോളി അന്വേഷണ സംഘത്തോട് സമ്മതിച്ചത്.

ജോണ്‍സണിനൊപ്പം പലയിടത്തും പോയിട്ടുണ്ട്. ഓണക്കാലത്ത് കട്ടപ്പനയിലേക്ക് എന്ന് പറഞ്ഞ് പോയത് കോയമ്പത്തൂരിലേക്കായിരുന്നു. ഒപ്പം ജോണ്‍സണും ഉണ്ടായിരുന്നതായും ജോളി മൊഴി നല്‍കി. ഷാജുവിനെ കൊല്ലാന്‍ തീരുമാനിച്ചത് ജോണ്‍സണും അറിയാമായിരുന്നുവെന്നും ജോളി മൊഴി നല്‍കിയിട്ടുണ്ട്. ജോണ്‍സണിന്റെ ഭാര്യയേയും കൊല്ലാന്‍ പദ്ധതി ഇട്ടിരുന്നു. ഇതും ജോണ്‍സണ് അറിയാമെന്നാണ് ജോളി പറയുന്നത്. ജോളിക്ക് ഫോണും സിമ്മുമെല്ലാം എടുത്തു നല്‍കിയതും ജോണ്‍സണ്‍ ആണെന്ന നിഗമനത്തിലാണ് പൊലീസ്. അദ്ധ്യാപകനായ ഷാജുവിനെ കൊലപ്പെടുത്തുന്നതിലൂടെ സര്‍ക്കാര്‍ സര്‍വീസില്‍ ആശ്രിതനിയമനവും ജോളി ലക്ഷ്യം വെച്ചു. അതിനിടെ കൂടത്തായി കൊലപാതക പരമ്പര കേസ് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് മരിച്ച റോയിയുടെ സഹോദരനും പരാതിക്കാരനുമായ റോജോയും വെളിപ്പെടുത്തുന്നു.

കേസ് പിന്‍വലിക്കാന്‍ തനിക്കുമേല്‍ മുഖ്യപ്രതിയായ ജോളി സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. സത്യം തെളിഞ്ഞതോടെ മരിച്ചവരുടെ ആത്മാക്കള്‍ക്കും ജീവിച്ചിരുന്നവര്‍ക്കും നീതി കിട്ടട്ടെയെന്നും റോജോ പറഞ്ഞു. പരാതി പിന്‍വലിക്കാന്‍ ജോളി ആവശ്യപ്പെട്ടു. വസ്തു ഇടപാടില്‍ ധാരണയില്‍ എത്തണമെങ്കില്‍ കേസ് പിന്‍വലിക്കണമെന്നായിരുന്നു ജോളിയുടെ ആവശ്യം. അതേ സമയം തനിക്ക് നേരെ വധശ്രമമുണ്ടായിട്ടില്ലെന്നും എല്ലാം പുറത്തുവരട്ടെയെന്നും റോജോ വ്യക്തമാക്കി. മൊഴി രേഖപ്പെടുത്തുന്നതിനായി അമേരിക്കയില്‍ നിന്ന് ക്രൈംബ്രാഞ്ച് വിളിച്ച് വരുത്തിയതാണ് റോജോയെ. വടകരയിലെ റൂറല്‍ എസ്പി. ഓഫീസിലായിരുന്നു മൊഴിയെടുക്കല്‍. തിങ്കളാഴ്ച പുലര്‍ച്ചെയാണ് റോജോ അമേരിക്കയില്‍ നിന്ന് നാട്ടിലെത്തിയത്.

സഹോദരിയും റെഞ്ചിയും ഇന്ന് റോജോയ്‌ക്കൊപ്പം മൊഴി നല്‍കുന്നതിനായി എസ്പി.ഓഫീസിലെത്തിയിരുന്നു. ഈ സമയത്ത് ജോളിയേയും അവിടെയെത്തിച്ചു. റോജോയുടേയും റെഞ്ചിയുടേയും സാന്നിധ്യത്തില്‍ ജോളിയെ ചോദ്യം ചെയ്തതായും സൂചനയുണ്ട്. ജോളിയുടെ രണ്ട് മക്കളുടേയും മൊഴി ഇന്ന് രേഖപ്പെടുത്തി. പയ്യോളിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വച്ചായിരുന്നു ഇവരുടെ മൊഴി രേഖപ്പെടുത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category