
തിരുവനന്തപുരം: അകകണ്ണിന്റെ വെളിച്ചത്തില്‍ തിരുവനന്തപുരത്തെ നൊമ്പരങ്ങള്‍ തിരിച്ചറിയുകയാണ് പ്രാഞ്ജാല്‍ പാട്ടീല്‍. കേരളകേഡറില്‍ സബ് കലക്ടറായി നിയമിക്കപ്പെടുന്ന ആദ്യത്തെ കാഴ്ചയില്ലാത്ത ഐ.എ.എസ്. ഉദ്യോഗസ്ഥയാണ് പ്രാഞ്ജാല്‍. രണ്ട് ദിവസം മുമ്പാണ് പ്രാഞ്ജാല്‍ ചുമലയേറ്റത്. കാഴ്ചയുടെ കുറവുകള്‍ അതിജീവിച്ച് ഭരണപരമായ കാര്യങ്ങളില്‍ അവര്‍ ഇടപെടുകയാണ്. അശരണര്‍ക്ക് ആശ്വാസമെത്തിക്കുന്ന സബ് കളക്ടറായി പ്രാഞ്ജാല്‍ മാറുമെന്നാണ് തിരുവനന്തപുരത്തിന്റേയും പ്രതീക്ഷ. ആറാം വയസില്‍ നഷ്ടപ്പെട്ട കാഴ്ചശക്തിയെ നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും കൈമുതലാക്കി ചെറുത്തുതോല്‍പ്പിച്ച പ്രാഞ്ജാല്‍ സബ് കലക്ടറാകുന്നത് സര്‍വീസിലെത്തിയിട്ട് രണ്ടുവര്‍ഷം പൂര്‍ത്തിയായ ഉടനെ. സബ് കലക്ടറും തിരുവനന്തപുരം ആര്.ഡി.ഒയുമാണ് പ്രാഞ്ജാല്‍ ഇന്ന്.
ഐഎഎസ് നേടിയ പ്രാഞ്ജാല്‍ മസൂറിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കി എത്തിയതുകൊച്ചിയിലായിരുന്നു. അതവിടെയായിരുന്നു ആദ്യ ഉത്തരവാദിത്തമേല്‍ക്കല്‍. അവിടെ നിന്ന് തിരുവനന്തപുരത്തേക്കും. ഇതിന് മുമ്പ് കാഴ്ച നഷ്ടപ്പെട്ട ഒരു ഐഎഎസുകാരന് കേരളത്തില്‍ സേവനത്തിനെത്തിയിരുന്നു. യുപി ഖൊരക്പൂര്‍ സ്വദേശിയായ ഹിമാന്‍ഷു കുമാര്‍ റായ്. വലതു കണ്ണിനു പൂര്‍ണ്ണമായും ഇടതു കണ്ണിനു ഭാഗികമായും കാഴ്ച ശക്തി ഇല്ലായിരുന്നു. എറണാകുളം കലക്ടര്‍ മുഹമ്മദ് സഫിറുല്ലയുടെ ബാച്ചുകാരന്‍ (2010) കൂടിയാണ് ഹിമാന്‍ഷു. ഇദ്ദേഹം കോട്ടയം കലക്ടറേറ്റില്‍ പരിശീലനം പൂര്‍ത്തിയാക്കി കോഴിക്കോട് സബ് കലക്ടറായും കശുവണ്ടി വികസന കോര്പറേഷന് മാനേജിങ് ഡയറക്ടറായും പ്രവര്‍ത്തിച്ചു. പിന്നീടു കേരളം വിട്ടു. ഇപ്പോള്‍ ബിഹാര്‍ കേഡറിലാണ്.
2017 ല്‍ 124 ാം റാങ്ക് നേടിയാണ് മഹാരാഷ്ട്ര ഉല്ലാസ്നഗര്‍ സ്വദേശിയായ പ്രാഞ്ജാല്‍ പാട്ടീല്‍ ഐഎഎസുകാരിയാകുന്നത്. 2016 ല്‍ ആദ്യ ശ്രമത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 773ാം റാങ്ക് സ്വന്തമാക്കിയപ്പോള്‍ ഇന്ത്യന്‍ റെയില്‍വേ അക്കൗണ്ട്സ് സര്‍വീസ് വിഭാഗത്തില്‍ അവസരം ലഭിച്ചു. റെയില്‍വേ പരിശീലനത്തിനു ക്ഷണിച്ചെങ്കിലും കാഴ്ചയില്ലെന്ന കാരണത്താല്‍ തഴഞ്ഞു. തിരിച്ചടികളില്‍ തളരാതെ പോരാടിയ പ്രഞ്ജാല്‍ അടുത്തതവണ തിളക്കമാര്‍ന്ന നേട്ടം കൈവരിക്കുകയായിരുന്നു. അങ്ങനെ ഐഎഎസ് സ്വപ്നവും ലക്ഷ്യപ്രാപ്തിയിലെത്തി. പ്രാഞ്ജാല്‍ പാട്ടീലിന് ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടെങ്കിലും ആകെയുള്ള 14 ട്വീറ്റുകള്‍ മാത്രം. അത് വായിച്ചാല്‍ തന്നെ പോരാട്ടത്തിന്റെ വഴികള്‍ വ്യക്തമാകും.
2016ല്‍ ആദ്യ ശ്രമത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ 773ാം റാങ്കോടെ പാസായപ്പോള്‍ ലഭിച്ച ഇന്ത്യന്‍ റെയില്‍വേ അക്കൗണ്ട്സ് സര്‍വീസ് (ഐആര്‍എഎസ്) ലഭിച്ചിട്ടും കാഴ്ചയില്ലെന്ന കാരണത്താല്‍ ജോലിക്കെടുക്കാന്‍ കഴിയില്ലെന്ന് റെയില്‍വേ അറിയിച്ചതിനു ശേഷം പ്രാഞ്ജാല്‍ പാട്ടീല്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയാണ് ആ 14 ട്വീറ്റുകള്‍. ഡിസംബര്‍ 2016നാണ് പഴ്സനേല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പില്‍ നിന്ന് ഐആര്‍എഎസ് ലഭിച്ചുവെന്നു പറഞ്ഞ് പ്രാഞ്ജാലിന് കത്ത് ലഭിക്കുന്നത്. നാളുകള്‍ക്കു ശേഷവും മറ്റൊരു ആശയവിനിമയവുമുണ്ടായില്ല. പിന്നീട് അന്വേഷിച്ചപ്പോഴാണ് 100% കാഴ്ചയില്ലാത്തയാളെ ജോലിക്കെടുക്കാന്‍ കഴിയില്ലെന്ന് റെയില്‍വേ അറിയിക്കുന്നത്. സുരേഷ് പ്രഭുവിനെയും പ്രധാനമന്ത്രിയെയും ട്വിറ്ററിലൂടെ പ്രാഞ്ജാല്‍ കാര്യമറിയിച്ചു. 2016ലെ റൈറ്റ് ഓഫ് പഴ്സണ്‍സ് വിത്ത് ഡിസെബിലിറ്റീസ് നിയമത്തിന്റെ ലംഘനമാകുമെന്നായിരുന്നു വാദം.
ട്വീറ്റ് പരമാവധി ഷെയര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്കിലും തുടരെ പോസ്റ്റുകളെഴുതി. മാധ്യമങ്ങളും വാര്‍ത്തയാക്കിയതോടെ കേന്ദ്രം ഇടപെട്ടു. ഇന്ത്യന്‍ പോസ്റ്റല്‍ ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്സ് സര്‍വീസിലേക്ക് മാറ്റിയിട്ടുണ്ടെന്ന് അറിയിച്ച് പഴ്സനേല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പില്‍ നിന്ന് മെയില്‍. പകരം ഇന്ത്യന്‍ കോര്‍പറേറ്റ് ലോ സര്‍വീസിലുണ്ടായിരുന്ന ഒരാളെ ഐആര്എഎസിലേക്ക് മാറ്റി. വെബ്സൈറ്റിലും ഉടനടി പേരുകള്‍ മാറ്റി. പ്രാഞ്ജാല്‍ വിട്ടുകൊടുത്തില്ല. പോരാട്ടം തുടര്‍ന്നു. ഒടുവില്‍ നിയമനവും കിട്ടി. ഇതിനിടെ സാങ്കേതികത്വത്തില്‍ തട്ടി നിയമനം നീണ്ടെങ്കിലും തൊട്ടടുത്ത വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷയെഴുതി മിന്നും വിജയവുമായി ഐഎഎസിലേക്ക് പ്രാഞ്ജാല്‍ നടന്നുകയറി. പിന്നീട് കിട്ടിയത് കേരളാ കേഡറും.
ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കാഴ്ച നഷ്ടമായത്. ബ്ലൈന്‍ഡ് സ്കൂളിലായിരുന്നു പിന്നെ പഠനം. അവിടെ നിന്നു ബ്രെയ്ല്‍ ലിപി പഠിച്ചു. 85 % മാര്‍ക്കോടെ പന്ത്രണ്ടാം ക്ലാസ് പാസായി. പിന്നീട് മുംബൈ സെന്റ് സേവ്യേഴ്സ് കോളജില്‍ നിന്നു പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നിന്നു ഇന്റര്‍നാഷനല്‍ റിലേഷന്‍സില്‍ ബിരുദാനന്തര ബിരുദവും നേടി. ജെഎന്‍യുവിലെ സെന്റര്‍ ഫോര്‍ വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസില്‍ പിഎച്ച്ഡിക്കും എന്റോള്‍ ചെയ്തിട്ടുണ്ട്. പൊളിറ്റിക്കല്‍ സയന്‍സായിരുന്നു ഐച്ഛിക വിഷയം.
കാഴ്ച പരിമതിയെ മറികടക്കാന്‍ വായനയ്ക്കായി സ്ക്രീന്‍ റീഡര്‍ സോഫ്റ്റ്വെയറുകള് ഉപയോഗിച്ചു. പിഡിഎഫ് ഫയലുകളിലെ വിവരങ്ങള്‍ ഈ സോഫ്റ്റ്വെയര് വായിച്ചു കേള്‍പ്പിക്കും. പത്രങ്ങളെല്ലാം അതതിന്റെ വെബ്സൈറ്റില്‍ കയറി സോഫ്റ്റ്വെയര് ഉപയോഗിച്ചും വായിച്ചു കേള്‍ക്കും. സ്ക്രൈബിനെ ഉപയോഗിച്ചാണു പരീക്ഷയെഴുതിയത്. അഭിപ്രായസ്വാതന്ത്ര്യം, വിദ്യാര്‍ത്ഥിരാഷ്ട്രീയം എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് അഭിമുഖത്തില്‍ ചോദിച്ചത്. കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ പഠിച്ചത് തന്റെ പഠനവഴിയില്‍ വളരെ സഹായകമായി. അവിടെ നിന്നാണ് സമകാലിക പ്രശ്നങ്ങളും കൂടുതല്‍ വായനയും സാധിച്ചത്.
മുസോറിയിലെ പരിശീലന കാലഘട്ടവും അവിടെ നിന്നുള്ള ഭാരതപര്യടന യാത്രകളും ജീവിതത്തെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. സമൂഹത്തിലേക്ക് എന്റേതായ എന്തെങ്കിലും സംഭാവന ചെയ്യണമെന്ന ചിന്തയാണ് സിവില്‍ സര്‍വീസിലേക്ക് നയിച്ചത്. മഹാരാഷ്ട്രയില്‍ ഉല്ലാസ് നഗര്‍ സ്വദേശിയാണ് പ്രാഞ്ജാല്‍. ദൂരദര്‍ശനില്‍ എന്‍ജിനീയറായ എല്‍.ബി. പാട്ടീലിന്റെയും ജ്യോതി പാട്ടീലിന്റെയും മകളാണ്. ഇളയ സഹോദരന് നിഖില്‍ പാട്ടീല്‍. ബിസിനസുകാരനായ കോമള്‍ സിങ് പാട്ടീലാണ് ഭര്‍ത്താവ്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam