1 GBP = 92.70 INR                       

BREAKING NEWS

ചര്‍ച്ചയ്ക്കിടെ ആരോഗ്യ സെക്രട്ടറി സ്ഥലം വിട്ടു; പകരം ഇരുന്നത് വിരമിച്ച ഒരു പ്രൊഫസര്‍; സാമ്പത്തിക ശാസ്ത്രത്തില്‍ നോബല്‍ സമ്മാനം നേടിയ ശാസ്ത്രജ്ഞര്‍ കേരളം നന്നാക്കാന്‍ എത്തിയ അനുഭവം പങ്ക് വെക്കുന്നത് ഇങ്ങനെ; കേരളത്തിന്റെ ആര്‍ക്കും വേണ്ടാത്ത നീക്കത്തില്‍ മാനം പോയവരില്‍ ഗീതാ ഗോപിനാഥും

Britishmalayali
kz´wteJI³

തിരുവനന്തപുരം: സാമ്പത്തിക ശാസ്ത്രത്തില്‍ നൊബേല്‍ സമ്മാനം നേടിയ അഭിജിത് ബാനര്‍ജിയും എസ്തര്‍ ദുഫ്ളോയും 2016-ല്‍ കേരളത്തില്‍ എത്തിയിരുന്നു. സംസ്ഥാനത്തിന്റെ വികസന ചര്‍ച്ചകളില്‍ പങ്കാളികളാകാനായിരുന്നു അത്. പക്ഷേ അത്ര നല്ല അനുഭവമല്ല കേരളത്തില്‍ നിന്ന് അവര്‍ക്കുണ്ടായത്. ഇന്നിപ്പോള്‍ സാമ്പത്തിക നോബലിലൂടെ ലോകത്തിന്റെ കൈയടി നേടിയ ഈ ഭാര്യാഭര്‍ത്താക്കന്മാരെപ്പറ്റി നമ്മുടെ ആരോഗ്യസെക്രട്ടറിയും ചിന്തിക്കുന്നുണ്ടാകും. ഇരുവരും പങ്കെടുത്ത നിര്‍ണായകമായ ചര്‍ച്ചയ്ക്കിടെ ഡോക്ടര്‍മാരുടെ സമരം തീര്‍ക്കാന്‍ ആരോഗ്യവകുപ്പ് മേധാവിയെ വിളിപ്പിച്ചതിനാല്‍ അവരുടെ പഠനപദ്ധതി ഇവിടെ നടപ്പാക്കാനായില്ല. കൂടാതെ ഇവിടത്തെ ചര്‍ച്ചകളുടെ പോക്കിനെപ്പറ്റി എസ്തര്‍ ദുഫ്ളോ തുറന്നെഴുതുകയും ചെയ്തു.

അന്താരാഷ്ട്ര നാണ്യനിധിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ ഗീതാ ഗോപിനാഥ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേഷ്ടാവായിരിക്കുമ്പോഴാണ് അഭിജിത് ബാനര്‍ജിയും എസ്തര്‍ ദുഫ്ളോയും കേരളത്തിലെത്തിയത്. റാണ്ടമൈസ്ഡ് കണ്‍ട്രോള്‍ ട്രയല്‍ എന്ന അവരുടെ വികസന പഠനരീതി കേരളത്തിലെ ആരോഗ്യമേഖലയിലും നടത്താന്‍ മുന്‍കൈയെടുത്തത് അന്നത്തെ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന രാജീവ് സദാനന്ദനായിരുന്നു. വികസനപദ്ധതിയുടെ ഗുണഭോക്താക്കളെയും അല്ലാത്തവരെയും താരതമ്യപ്പെടുത്തി പദ്ധതിപ്രയോജനം വിലയിരുത്തുന്നതായിരുന്നു രീതി.

ചര്‍ച്ചയ്ക്കെത്തുമ്പോള്‍ ഗീതാഗോപിനാഥും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. കേരളത്തിലെ കുടുംബശ്രീ പദ്ധതിയെക്കുറിച്ച് ഇരുവരോടും പറഞ്ഞപ്പോള്‍ അവര്‍ അതില്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തു. കേരളത്തില്‍ ആരോഗ്യവകുപ്പിന്റെ 'ആര്‍ദ്രം' പദ്ധതിയിലാണ് ഇവരുടെ സേവനം പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ ആഗ്രഹിച്ചത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുമ്പോഴുള്ള മാറ്റം വിലയിരുത്താനുള്ള പഠനം അവര്‍ നടത്തണമെന്നായിരുന്നു ഉദ്ദേശിച്ചതെന്ന് രാജീവ് സദാനന്ദന്‍ പറഞ്ഞു. പക്ഷേ അത് മുന്നോട്ട് പോയില്ല.

'ഇക്കണോമിസ്റ്റ് ആസ് പ്ലംബര്‍' എന്ന തന്റെ പ്രബന്ധത്തില്‍ എസ്തര്‍ ദുഫ്ളോ കേരളത്തില്‍ ആരോഗ്യമേഖലയുടെ നവീകരണത്തെപ്പറ്റി നടന്ന ചര്‍ച്ചയുടെ അവസ്ഥ വെളിപ്പെടുത്തി. ''ആരോഗ്യവകുപ്പിലെ ഏറ്റവും ഉന്നത ഉദ്യോഗസ്ഥനായ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഞങ്ങളെ (ഗീതാ ഗോപിനാഥ്, അഭിജിത് ബാനര്‍ജി, എസ്തര്‍ ദുഫ്ളോ) ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. ചര്‍ച്ച നിര്‍ണായക പ്രശ്നങ്ങളിലേക്ക് നീങ്ങിയപ്പോഴേക്കും അദ്ദേഹത്തെ ഡോക്ടര്‍മാരുടെ സമരത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് വിളിച്ചുകൊണ്ടുപോയി. ഞങ്ങളെ ഒരു വിരമിച്ച പ്രൊഫസറെയും ഡോക്ടറെയും ഏല്‍പ്പിച്ചാണ് അദ്ദേഹം പോയത്. അവരായിരുന്നു നയത്തിന്റെ വിശദാംശങ്ങള്‍ക്ക് രൂപംനല്‍കേണ്ടിയിരുന്നത്.'' ഏറ്റവും ഉന്നതരായ ഉദ്യോഗസ്ഥര്‍ക്ക് നയരൂപവത്കരണത്തിന് സമയം കിട്ടാതെവരുന്ന അവസ്ഥ മോശപ്പെട്ട ലക്ഷണമാണെന്ന് ദുഫ്ളോ എഴുതി.

ഇരുവരും വിഷയത്തെ സംബന്ധിച്ച് ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും അവര്‍ക്ക് ഉത്തരമുണ്ടായില്ല. എല്ലായ്പോഴും ഡോക്ടര്‍മാരെയും തദ്ദേശസ്ഥാപനങ്ങളെയും കൂടുതലൊന്നും ചെയ്യാന്‍ നിര്‍ബന്ധിക്കാനാവില്ലെന്ന മറുപടിയാണ് അവര്‍ പറഞ്ഞത്. ചോദ്യങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള താത്പര്യവും അവരില്‍ കണ്ടില്ല. നയത്തിന്റെ വിശദാംശങ്ങള്‍ അറിയാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മറ്റൊരുയോഗം കഴിഞ്ഞ് മൂന്നുമണിക്കൂറിനുശേഷം തിരിച്ചുവന്നപ്പോള്‍ അവര്‍ ഒരു പ്രൊജക്ടര്‍ തയ്യാറാക്കിയിരുന്നു. കാര്യങ്ങള്‍ ഗൗരവകരമായി പുരോഗമിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാലോ അവിടെ നടന്ന പവര്‍ പോയന്റ് പ്രസന്റേഷന്‍ ഐക്യരാഷ്ട്രസംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെക്കുറിച്ചുള്ളതായിരുന്നു. ഈ സംഭവത്തോടെ ഇത്തരം ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത് പൊതുവേ ഒഴിവാക്കേണ്ടതാണെന്ന് തനിക്കു തോന്നിയെന്നും എസ്തര്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category