1 GBP = 92.70 INR                       

BREAKING NEWS

കുളത്തിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെ ആള്‍ സാന്നിധ്യവും രാമരശ്ശേരി കലുങ്കില്‍ സ്ഥിരം ഇരിക്കുന്നവരെയും വെറുതെ വിട്ട് ലോക്കല്‍ പൊലീസ്; അനാശാസ്യത്തിന് പേരെടുത്ത മദ്യപാനിയും കൂട്ടരും ആക്ഷന്‍ കൗണ്‍സിലുമായെത്തിയത് പത്തുകൊല്ലം മുമ്പ് അന്വേഷണം അട്ടിമറിച്ചു; കുഴിമാട പരിശോധനയില്‍ റീ പോസ്റ്റ്മോര്‍ട്ടത്തിന് വേണ്ടതെല്ലാം കിട്ടിയെന്ന് ഫോറന്‍സിക് വിദഗ്ദ്ധര്‍; ഭരതന്നൂരിലെ പത്ത് വയസ്സുകാരന്റെ കൊലപാതകത്തില്‍ കരുതലോടെ ക്രൈംബ്രാഞ്ച്

Britishmalayali
kz´wteJI³

ഭരതന്നൂര്‍: ശക്തമായ സാഹചര്യത്തെളിവുകള്‍ ഉണ്ടായിരുന്നിട്ടും ആദര്‍ശ് വിജയിന്റെ ദുരൂഹ മരണം തെളിയാതെ പോയത് അട്ടിമറിയുടെ കരുത്തില്‍ തന്നെ. പ്രതികളെ രക്ഷിക്കാന്‍ അതിശക്തമായ ഇടപെടല്‍ നടന്നുവെന്ന സൂചനയാണ് പുറത്തു വരുന്നത്. 2009 ഏപ്രില്‍ അഞ്ചിനു രാമരശ്ശേരി ഏലായിലെ കൃഷിയിടത്തിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിജയവിലാസത്തില്‍ വിജയകുമാറിന്റെയും ഷീജയുടെയും മകന്‍ ആദര്‍ശ് വിജയ്(14) മരിച്ചതുമായി ബന്ധപ്പെട്ടു സംഭവ ദിവസം തന്നെ പൊലീസിനോട് നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. മൂന്ന് പേരിലേക്ക് അന്വേഷണമെത്തുകയും ചെയ്തു. പട്ടാളക്കാരന്‍, മദ്യപാനി. പിന്നെ ഒരു ബന്ധവും. സംശയിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ സ്ത്രീയും ഉണ്ടായിരുന്നു. അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഈ സ്ത്രീയ്ക്ക് കൊലപാതകത്തില്‍ നിര്‍ണ്ണായക പങ്കുണ്ടെന്ന സൂചനയും വന്നു. എന്നാല്‍ ഇതൊന്നും ആരും സംശയിച്ചില്ല. കൂടത്തായിയിലെ കൊലപാതക പരമ്പയോടെ ആ കേസ് അന്വേഷണം വീണ്ടും സജീവമാകുകയാണ്.

കുട്ടി മരിച്ചു കിടന്ന കുളത്തിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെ ആള്‍ സാന്നിധ്യവും രാമരശ്ശേരി കലുങ്കില്‍ സ്ഥിരം ഇരിക്കുന്നവരെയും സംശയപട്ടികയില്‍പ്പെടുത്തി നാട്ടുകാര്‍ പൊലീസിനെ അറിയിച്ചു. എന്നാല്‍ പാങ്ങോട് പൊലീസ് അന്നു കുട്ടിയുടെ മരണം മുങ്ങിമരണമായി എഴുതി കേസവസാനിപ്പിക്കാനാണു ശ്രമിച്ചത്. പോസ്റ്റുമോര്‍ട്ടം ദിവസം തന്നെ ഡോക്ടര്‍ കുട്ടിയുടെ ശ്വാസകോശത്തിലോ ഉള്ളിലോ വെള്ളം കയറിയിട്ടില്ലെന്നു സൂചിപ്പിച്ചിരുന്നു. കൂടാതെ മഴയുണ്ടായിരുന്നിട്ടും കുളത്തിനു കരയില്‍ ഉണ്ടായിരുന്ന വസ്ത്രങ്ങള്‍ നനഞ്ഞിരുന്നില്ല. ആരോ കുട്ടിയെ അപകടപ്പെടുത്തിയ ശേഷം കുളത്തില്‍ കൊണ്ടിട്ടതാകാന്‍ സാധ്യതയുണ്ടെന്ന സംശയം ഉയര്‍ന്നു.

കുളം വറ്റിച്ചപ്പോള്‍ മണ്‍വെട്ടിയുടെ കൈ ലഭിച്ചിരുന്നു. മഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ വസ്ത്രത്തില്‍ പീഡനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയും ചെയ്തതോടെയാണ് സംഭവം കൊലപാതകമാണെന്നും ലോക്കല്‍ പൊലീസ് അന്വേഷണത്തില്‍ വീഴ്ചകളുണ്ടായെന്നും ഉന്നത ഉദ്യോഗസ്ഥരും മനസ്സിലാക്കുന്നത്. ഇതിനിടയില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഈ പ്രതിഷേധത്തിന് മുന്നില്‍ നിന്ന് സംശയ നിഴലിലുള്ളവരായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ആദ്യം തന്നെ കൊലപാതക സൂചന കണ്ടെത്തി. എന്നാല്‍ അന്വേണം മുന്നോട്ട് പോയില്ല. പത്തു വര്‍ഷങ്ങള്‍ക്കു ശേഷം പുതുതായി കുഴിമാടം തുറന്നുള്ള പരിശോധനകളും അന്വേഷണവും ശാസ്ത്രീയമായി കണ്ടെത്തലുകളിലേക്ക് കാര്യങ്ങളെത്തിക്കും.

ആദര്‍ശിന്റെ കുഴിമാടം തുറന്നു ശരീരഭാഗങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജില്‍ നിന്നുള്ള ഫൊറന്‍സിക് സംഘം ശരീരഭാഗങ്ങള്‍ ശേഖരിച്ചു. ഭരതന്നൂര്‍ രാമരശ്ശേരി വിജയവിലാസത്തില്‍ വിജയന്റെയും ഷീലയുടേയും മകനായ ആദര്‍ശ് വിജയനെ വീടിനടുത്തുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതു കൊലപാതകമാണെന്ന സൂചന ലഭിച്ചതോടെയാണു കുഴിമാടം തുറന്നു പരിശോധന നടത്താന്‍ തീരുമാനിച്ചത്. പരിശോധനയ്ക്കാവശ്യമായ ശരീരഭാഗങ്ങള്‍ കുഴിമാടം തുറന്നപ്പോള്‍ ലഭിച്ചതായി ഫൊറന്‍സിക് സംഘം അറിയിച്ചെന്നു ക്രൈംബ്രാഞ്ച് എസ്പി: ഷാനവാസ് പറഞ്ഞു. ഈ കേസില്‍ മുങ്ങിമരണമെന്നാണ് എസ്ഐ കേസ് ഡയറിയില്‍ രേഖപ്പെടുത്തിയത്. സംശയമുള്ള നിരവധി പേരെ ക്രൈംബ്രാഞ്ച് നേരത്തെ ചോദ്യം ചെയ്തിരുന്നു. ചിലരെ പോളിഗ്രാഫ് ടെസ്റ്റിനും വിധേയമാക്കി.

മെഡിക്കല്‍ കോളജിലെക്കു മാറ്റിയ ശരീരഭാഗങ്ങള്‍ ഉടന്‍ റീപോസറ്റുമോര്‍ട്ടത്തിനും പിന്നീടു ഡിഎന്‍എ ടെസ്റ്റ് അടക്കമുള്ള വിവിധ ശാസ്ത്രീയ പരിശോധനകള്‍ക്കും വിധേയമാക്കും. മര്‍ദനമേറ്റുള്ള മരണമെന്നു കണ്ടെത്തിയ ആദ്യ പോസ്റ്റുമോര്‍ട്ടത്തില്‍ പല വിവരങ്ങളും ഉള്‍പ്പെടുത്താത്തതിനാലാണു റീപോസ്റ്റുമോര്‍ട്ടം. പീഡനം നടന്നിട്ടുണ്ടോ എന്നുള്‍പ്പടെയുള്ള തെളിവു തേടിയാണു മറ്റു പരിശോധനകള്‍. മൂന്നു പേരാണ് ക്രൈംബ്രാഞ്ചിന്റെ പ്രതിപ്പട്ടികയില്‍ മുന്‍ നിരയില്‍ വന്നത്. ഒരാള്‍ ഭരതന്നൂരിലെ പട്ടാളക്കാരന്‍, മദ്യപിക്കുകയും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്ന ആള്‍, മൂന്നാമതുകൊല്ലപ്പെട്ട കുട്ടിയുടെ ഒരു ബന്ധു. കുട്ടിയുടെ നിക്കറില്‍ നിന്നും ലഭിച്ച സെമണും രക്തക്കറകളും ആധാരമാക്കി നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ക്രൈംബ്രാഞ്ച് സംഘം ഇവരിലൊരാളുടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങാന്‍ തീരുമാനമെടുത്തിരുന്നത്. ഈ ഘട്ടത്തില്‍ തന്നെയാണ് മുമ്പ് ശക്തമായ രാഷ്ട്രീയ ഇടപെടല്‍ വരുന്നത്.

അന്വേഷണ സംഘത്തെ നയിച്ച ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് സ്ഥലം മാറ്റം വന്നു. ഒപ്പം ക്രൈംബ്രാഞ്ച് അന്വേഷ സംഘത്തിന്നെതിരെ നാട്ടില്‍ ഒരു പ്രത്യേക പ്രക്ഷോഭവും രൂപപ്പെട്ടിരുന്നു. പ്രതികള്‍ ആണെന്ന് സംശയിച്ചവര്‍ പിന്നില്‍ നിന്ന് നയിച്ച ഒരു പ്രക്ഷോഭമാണിതെന്ന് അന്ന് തന്നെ ക്രൈംബ്രാഞ്ച് സംഘത്തിനു ബോധ്യമായിരുന്നു. പക്ഷെ രാഷ്ട്രീയ ഇടപെടല്‍ വരുമെന്ന് അന്വേഷണ സംഘവും കരുതിയില്ല. പ്രതികള്‍ ആണെന്ന് കരുതിയവര്‍ പണം എറിഞ്ഞും രാഷ്ട്രീയ നീക്കങ്ങള്‍ നടത്തിയും പ്രക്ഷോഭം നയിച്ചും ക്രൈംബ്രാഞ്ച് അന്വേഷണത്തിനു മൂക്ക് കയറിട്ടപ്പോള്‍ നീതി നിഷേധിക്കപ്പെട്ടത് കുട്ടിയുടെ ദരിദ്ര കുടുംബത്തിനായിരുന്നു. കുട്ടിയുടെ മാതാപിതാക്കളായ രാമരശ്ശേരി വിജയവിലാസത്തില്‍ വിജയകുമാറിനും ഭാര്യ ഷീജയും നടത്തിയ നിരന്തരം നടത്തിയ പരാതികള്‍ക്കും പോരാട്ടങ്ങള്‍ക്കും ഒടുവിലാണ് കൂടത്തായിയിലെ പോലെ ആദര്‍ശിന്റെ മരണത്തിലും ഇപ്പോള്‍ പുനരന്വേഷണം വന്നിരിക്കുന്നത്. ബന്ധങ്ങളും സൗഹൃദങ്ങളും കൊലപാതകത്തിനു മുന്നില്‍ വന്നപ്പോള്‍ കൊലപാതകം കുട്ടിയുടെ മാതാപിതാക്കള്‍ക്ക് മുന്നില്‍ നിന്നും മറയ്ക്കപ്പെട്ടു എന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിനു മുന്നില്‍ വന്ന ഒരു യാഥാര്‍ത്ഥ്യം. ആ രീതിയിലുള്ള അന്വേഷണമാണ് അന്നത്തെ ക്രൈംബ്രാഞ്ച് സംഘം നടത്തിയിരുന്നത്.

ആദര്‍ശിന്റെ വീടിരുന്നത് ഒരൊറ്റപ്പെട്ട സ്ഥലത്താണ്. 200 മീറ്റര്‍ ചുറ്റളവില്‍ അവിടെ ഇപ്പോഴും വീടുകള്‍ പോലുമില്ല. അവിടെ നിന്നുമാണ് ഒരു കിലോമീറ്റര്‍ അകലെ ആദര്‍ശ് പാല് വാങ്ങാന്‍ വീട്ടില്‍ നിന്നും പുറപ്പെട്ടു പോകുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങള്‍ ആയതിനാല്‍ അനാശാസ്യങ്ങളും ഇവിടെ നടന്നിരുന്നു. പ്രതിപ്പട്ടികയില്‍ വന്ന മദ്യപാനിയായ ആള്‍ക്കും ഇത്തരം അനാശാസ്യ പരിപാടികള്‍ ഉണ്ടായിരുന്നു എന്നാണ് അന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയത്. കൊലപാതകത്തില്‍ അന്ന് ക്രൈംബ്രാഞ്ച് സംശയിച്ച ഒരു പെണ്‍കുട്ടി കൂടിയുണ്ടായിരുന്നു. അനാശാസ്യത്തില്‍ ഏര്‍പ്പെട്ടിരുന്ന പെണ്‍കുട്ടി. ഈ പെണ്‍കുട്ടിക്ക് കൊലപാതകകാര്യം അറിയാമായിരുന്നു എന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിനു വിവരം ലഭിച്ചത്. മദ്യപാനിയും ഈ പെണ്‍കുട്ടിയും ഉള്‍പ്പെട്ട ദൃശ്യങ്ങള്‍ ആദര്‍ശ് കണ്ടിരുന്നോ എന്ന സംശയവും ക്രൈംബ്രാഞ്ച് സംഘത്തിനു മുന്നില്‍ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണോ കൊല നടന്നത് എന്നും ക്രൈംബ്രാഞ്ച് അന്ന് പരിശോധിച്ചിരുന്നു. ഒടുവില്‍ അന്വേഷണം മൂന്നു പേരിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു. ഇവരില്‍ ഒരാള്‍ അറസ്റ്റില്‍ ആവുന്ന ഘട്ടം വന്നപ്പോള്‍ ഡിവൈഎസ്പിക്ക് സ്ഥലം മാറ്റം വന്നു. അന്വേഷണം ഇഴയുകയും ചെയ്തു. പിന്നീട് അന്വേഷണം മുന്നോട്ടു നീങ്ങിയില്ല. കുടുംബത്തിനു നീതി നിഷേധിക്കപ്പെടുകയും ചെയ്തു.

ഒരു പതിറ്റാണ്ട് മുന്‍പ് നടന്ന ദുരൂഹമരണത്തിന്റെ ഫയലാണ് കൂടത്തായി കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ക്രൈംബ്രാഞ്ച് വീണ്ടും ഓപ്പണ്‍ ചെയ്തിരിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ 2009 ഏപ്രില്‍ അഞ്ചിന് രാത്രിയോടെയാണ് ആദര്‍ശിനെ കാണാതാകുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാമശ്ശേരിയിലെ കുളത്തില്‍ പൊങ്ങിക്കിടക്കുന്ന വിധത്തില്‍ രാത്രി പത്തോടെ കുട്ടിയുടെ മൃതദേഹം കാണപ്പെടുകയായിരുന്നു. അന്വേഷണം എങ്ങുമെത്താത്ത നിലയില്‍ വന്നപ്പോള്‍ കുട്ടിയുടെ മാതാപിതാക്കള്‍ മരണം സംശയാസ്പദമെന്നു ചൂണ്ടിക്കാട്ടി ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു സര്‍ക്കാര്‍ ഉത്തരവ് വന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category