1 GBP = 92.70 INR                       

BREAKING NEWS

'അപ്പോഴത്തെ മാനസികാവസ്ഥയില്‍ പറഞ്ഞുപോയതാണ്; അത്തരമൊരു വാക്ക് ഉപയോഗിക്കാന്‍ പാടില്ലായിരുന്ന; അത് ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പുചോദിക്കുന്നു'; ജസ്ലെ മാടശ്ശേരിക്കെതിരായ വേശ്യാ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് ഫിറോസ് കുന്നംപറമ്പില്‍; എല്ലാ ആളുകളെയും വേദന തലയില്‍ കൊണ്ടുനടക്കുമ്പോഴാണ് അനാവശ്യ വിവാദങ്ങളും കേള്‍ക്കുന്നത്; അപ്പോള്‍ ചിലപ്പോ ഇങ്ങനെയൊക്കെ പ്രതികരിക്കേണ്ടി വരും; ആ പ്രതികരണം മോശമായിപ്പോയെങ്കില്‍ ക്ഷമിക്കണമെന്നും ഫിറോസ്

Britishmalayali
kz´wteJI³

തിരുവനന്തപുരം: സാമൂഹ്യ പ്രവര്‍ത്തകയും മുന്‍ കെ എസ് യു നേതാവുമായ ജസ്ല മാടശ്ശേരിക്കെതിരെ വേശ്യാ പരാമര്‍ശം നടത്തി വിവാദത്തിലായ സോഷ്യല്‍ മീഡിയാ സാമൂഹ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍ രോഷം കടുത്തപ്പോള്‍ മാപ്പു പറഞ്ഞു രംഗത്ത്. അപ്പോഴത്തെ മാനസികാവസ്ഥയില്‍ പറഞ്ഞുപോയതാണ്. അത്തരമൊരു വാക്ക് ഉപയോഗിക്കാന്‍ പാടില്ലായിരുന്നു. അത് ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പുചോദിക്കുന്നു''- ഫേസ്ബുക്ക് ലൈവില്‍ ഫിറോസ് പറഞ്ഞു. ''രണ്ട് ദിവസമായിട്ട് രോഗികള്‍ക്കൊപ്പമായിരുന്നു. എല്ലാ ആളുകളെയും വേദന തലയില്‍ കൊണ്ടുനടക്കുമ്പോഴാണ് അനാവശ്യ വിവാദങ്ങളും കേള്‍ക്കുന്നത്. അപ്പോള്‍ ചിലപ്പോ ഇങ്ങനെയൊക്കെ പ്രതികരിക്കേണ്ടി വരും. ആ പ്രതികരണം മോശമായിപ്പോയെങ്കില്‍ ക്ഷമിക്കണം.''- ഫിറോസ് പറഞ്ഞു.

സ്ത്രീകളെ അധിക്ഷേപിച്ച് സംസാരിച്ച ഫിറോസ് കുന്നംപറമ്പിലിനെതിരെ കഴിഞ്ഞ ദിവസം കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. ഫിറോസിനെതിരെ എത്രയും വേഗം പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം. സി. ജോസഫെയ്ന്‍ ആവശ്യപ്പെടുകയും ചെയ്തു. ഒരു പെണ്‍കുട്ടിയെ എന്ന വ്യാജേന സ്ത്രീ എന്ന പദപ്രയോഗത്തിലൂടെ കേരളത്തിലെ മുഴുവന്‍ സ്ത്രീകളെയുമാണ് ഫിറോസ് അപമാനിച്ചിരിക്കുന്നതെന്നും ഇത് അനുവദിക്കാനാവില്ലെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. ഇതിനിടെയാണ് വിവാദത്തില്‍ മാപ്പു പറഞ്ഞു കൊണ്ട് ഫിറോസ് രംഗത്തുവന്നത്.

ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ഫിറോസ് ജസ്ലെക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി രംഗത്തെത്തിയത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമില്ലെന്നു പറഞ്ഞ ഫിറോസ് മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുസ്ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീനു വേണ്ടി വോട്ട് ചോദിക്കാന്‍ എത്തിയതിനെ ജസ്ല വിമര്‍ശിച്ചിരുന്നു. ഇതിനെതിരെയായിരുന്നു ഫിറോസിന്റെ വേശ്യാ പരാമര്‍ശം.

കമറുദ്ദീന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തതിന് ഫിറോസിനെ വിമര്‍ശിച്ച് ഇടതുപക്ഷ അനുഭാവികളും മറ്റും സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നിരുന്നു. മഞ്ചേശ്വരത്തെ ലീഗ് സ്ഥാനാര്‍ത്ഥി എംസിയുവതിയും ഫിറോസിന് എതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് എതിരെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ച് ഫിറോസ് യുവതിക്ക് എതിരെ രംഗത്ത് വന്നത്.

'എന്നെക്കുറിച്ച വളരെ മോശമായ രീതിയില്‍ ഒരു സ്ത്രീ അവരുടെ ഫേസ്ബുക്ക് പേജില്‍ എഴുതിയത് കണ്ടു. ഒരു സ്ത്രീ എന്നു പറയുമ്പോള്‍, ഒരു കുടംബത്തിന് ഒതുങ്ങാത്ത സ്ത്രീ, നാട്ടുകാര്‍ക്ക് മുഴുവന്‍ മോശമായ രീതിയില്‍, മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ പച്ചക്ക് വേശ്യാവൃത്തി നടത്തുന്ന ഒരു സ്ത്രീ, അത്തരം ഒരു സ്ത്രീ എനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ എഴുതിയാല്‍ ഫിറോസ് കുന്നംപറമ്പിലിന് ഒന്നും സംഭവിക്കില്ല. കുറച്ചു മാന്യതയൊക്കെ ഉള്ള ആളാണ് ഇതൊക്കെ പറയുന്നതെങ്കില്‍ അത് കാണുകയും ചെയ്യുന്ന ആളുകള്‍ക്ക് ഒരു രസമൊക്കെ തോന്നും. അതല്ലാതെ, ജീവിതത്തില്‍ ഒരാള്‍ക്കും ഉപകാരമില്ലാത്ത, അവനവന്റെ ശരീര സുഖത്തിന് വേണ്ടി മാത്രം ജീവിക്കുന്ന ഇത്തരത്തിലുള്ള മോശമായ സ്ത്രീ എനിക്കെതിരെ പോസ്റ്റിട്ടതുകൊണ്ട് എനിക്കൊരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ല. അവര്‍ പ്രവാചകനെവരെ അവരുടെ പേജിലൂടെ അവഹേളിച്ച സ്ത്രീയാണ്'- എന്നിങ്ങനെയാണ് ഫിറോസ് വീഡിയോയില്‍ പറയുന്നത്.

ഇതിന് പിന്നാലെ രൂക്ഷഭാഷയില്‍ വിമര്‍ശനവുമായി നിരവധിപേരാണ് രംഗത്ത് വന്നിരിക്കുന്നത്. ഫിറോസ് അപമാനിച്ച് പെണ്‍കുട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് 'ബല്ലാത്ത പഹയന്‍ പേജ്' കൈകാര്യം ചെയ്യുന്ന വിനോദ് നാരായണന്‍ അടക്കമുള്ളവര്‍ രംഗത്ത് വന്നിട്ടുണ്ട്. നിങ്ങളെ കുറിച്ച് മുന്‍പ് നല്ലത് പറഞ്ഞ് ചെയ്ത വിഡിയോയില്‍ ഞാന്‍ ഇന്ന് ഖേദിക്കുന്നു എന്ന് വിനോദ് പറഞ്ഞു. നന്മ മരമെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കപ്പെടുന്ന ഫിറോസിന്റെ തനിസ്വഭാവം പുറത്തുവന്നു എന്നാണ് ചിലര്‍ പറയുന്നത്. ഫിറോസ് യുവതിയോട് മാപ്പ് പറയണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഇതിന് മുമ്പും യുവതിക്ക് ഫിറോസിന്റെ ആരാധകരില്‍ നിന്ന് സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്.

വിമര്‍ശിക്കുന്ന സ്ത്രീകളെ അപമാനിക്കുകയാണ് ഫിറോസെന്ന് ജസ്ല പ്രതികരിച്ചു. രോഗനിര്‍ണയവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായ കാര്യങ്ങള്‍ വരെ ചാരിറ്റിയുടെ പേരില്‍ പ്രചരിപ്പിച്ചിട്ടും ഫിറോസിനെ വിമര്‍ശിക്കാതിരുന്നത് പാവപ്പെട്ട രോഗികള്‍ക്ക് സഹായം ലഭിക്കപ്പെട്ടയെന്ന് കരുതിയാണ്. പ്രവാചകനെ വരെ വിമര്‍ശിക്കുന്നത് വിമര്‍ശനത്തിന് ആരും അതീതരല്ല എന്നതുകൊണ്ടാണ്. ഉമ്മന്‍ ചാണ്ടിയും പിണറായി വിജയനും ഓഡിറ്റിംഗിന് വിധേയരാവുന്നുവെന്നും ജസ്ല വീഡിയോയിലുടെ മറുപടി നല്‍കിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category