1 GBP = 92.70 INR                       

BREAKING NEWS

നിയമലംഘകരെ രക്ഷിക്കാന്‍ സകലരും ഒരുമിച്ചപ്പോള്‍ കെ എസ് ആര്‍ ടി സി സ്‌റ്റൈല്‍ പിന്തുടര്‍ന്ന് വീട്ടുവീഴ്ചയില്ലാത്ത നിലപാടുമായി തച്ചങ്കരി; ഫ്‌ളാറ്റ് ഉടമകളില്‍ നാലില്‍ മൂന്ന് പേരുടേയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് തുടക്കമിട്ടത് മുട്ടന്‍ പണി; കെട്ടിടം പൊളിക്കുന്നതിന് എതിരു നില്‍ക്കില്ല; നാലാമനെതിരെ പരാതി ഇല്ലാത്തതിനാല്‍ ക്രൈംബ്രാഞ്ച് തന്നെ സ്വമേധയാ കേസെടുത്തു; സുപ്രീംകോടതിയെ പറ്റിക്കാന്‍ സകല രാഷ്ട്രീയക്കാരുമായി ഒത്തുതീര്‍പ്പിലെത്തിയ മരടിലെ നിര്‍മ്മാതാക്കള്‍ വെള്ളം കുടിക്കുന്നത് ഇങ്ങനെ

Britishmalayali
kz´wteJI³

കൊച്ചി: മരടിലെ ഫ്ളാറ്റ് പൊളിക്കുന്നതിന് ക്രൈംബ്രാഞ്ച് എതിരു നില്‍ക്കില്ലെന്ന് സൂചന. തൊണ്ടിമുതലാണ് ഫ്ളാറ്റ് എന്ന വാദം ഉയര്‍ത്തി പ്രതികളെ രക്ഷിക്കില്ലെന്ന സൂചനയാണ് ക്രൈംബ്രാഞ്ച് നല്‍കുന്നത്. മരടിലെ അഴിമതിയില്‍ അതിശക്തമായ നീക്കമാണ് ക്രൈംബ്രാഞ്ച് നല്‍കുന്നത്. ഉദ്യോഗസ്ഥരെ കേസില്‍ പ്രതിചേര്‍ത്തതും തന്ത്രപരമായ നീക്കമാണ്. കെ എസ് ആര്‍ ടി സി എംഡി പദവി ഒഴിഞ്ഞ ശേഷം നിര്‍ണ്ണായക പദവികളൊന്നും ടോമിന്‍ തച്ചങ്കരിക്ക് കിട്ടിയിരുന്നില്ല. അതിന് ശേഷം തേടിയെത്തിയ മികച്ച അവസരമാണ് ക്രൈംബ്രാഞ്ച് തലവനെന്ന പദവി. ഈ പദവിയെ കെ എസ് ആര്‍ ടി സി സ്‌റ്റൈലില്‍ ഉപയോഗിച്ച് മരടില്‍ നീതി നടപ്പാക്കാനാണ് തച്ചങ്കരിയുടെ ശ്രമം. അതിവേഗ നീക്കങ്ങളാണ് ഇതിന് വേണ്ടി തച്ചങ്കരി നടത്തുന്നത്. കേസില്‍ ഫ്ളാറ്റ് ഉടമയായ ഒരാളെ അറസ്റ്റ് ചെയ്തതും തച്ചങ്കരിയുടെ ഇടപടെലിന്റെ ഭാഗമാണ്. ഉദ്യോഗസ്ഥരെ കുടുക്കിയതോടെ മരടിലെ അന്വേഷണം ഏവരും ശ്രദ്ധയോടെ ഉറ്റുനോക്കുകയാണ്.

മരടില്‍ മൂന്ന് ഉദ്യോസ്ഥരെയാണ് പ്രതിചേര്‍ത്തത്. സാധാരണ ഇത്തരം കേസുകളില്‍ ഉദ്യോഗസ്ഥരെ അവസാനം മാത്രമേ പ്രതിചേര്‍ക്കാറുള്ളൂ. എന്നാല്‍ തുടക്കത്തില്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. സാധാരണ മറ്റ് പ്രതികള്‍ക്ക് ജാമ്യം കിട്ടിയ ശേഷം ഉദ്യോഗസ്ഥരെ പ്രതിയാക്കും. ഇതിലൂടെ അവര്‍ക്ക് ജയിലില്‍ കഴിയാതെ രക്ഷപ്പെടാം. ഈ രീതിയാണ് തച്ചങ്കരി പൊളിച്ചത്. സാധാരണ 420-ാം വകുപ്പാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ ചുമത്തുക. ഇവിടെ അഴിമതി നിരോധന നിയമ പ്രകാരം കേസെടുത്തു. ഇങ്ങനെ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. ഇത്തരത്തിലൊരു അനുമതിക്ക് സര്‍ക്കാരിന് ക്രൈംബ്രാഞ്ച് അപേക്ഷ കൊടുത്തത് ഇന്നലെയാണ്. ഒറ്റ ദിവസം കൊണ്ട് അനുമതി നല്‍കുകയും ചെയ്തു. അതിവേഗമായിരുന്നു സര്‍ക്കാരും ഇടപെട്ടത്. ഇതോടെയാണ് ഫ്ളാറ്റ് ഉടമയെ പോലും ക്രൈംബ്രാഞ്ച് അറസ്റ്റ ്ചെയ്തത്. രേഖകള്‍ പരിശോധിച്ച് അനുമതി നല്‍കിയതും തച്ചങ്കരിയാണ്.

നിയമ ലംഘകരായ ഫ്ളാറ്റ് നിര്‍മ്മതാക്കളെ രക്ഷിക്കാന്‍ സകലരും ഒരുമിച്ചപ്പോള്‍ കെ എസ് ആര്‍ ടി സി സ്റ്റൈല്‍ പിന്തുടര്‍ന്ന് വീട്ടുവീഴ്ചയില്ലാത്ത നിലപാടുമായി തച്ചങ്കരി രംഗത്തെത്തുകയാണ്. എല്ലാ രാഷ്ട്രീയക്കാരും തുടക്കത്തില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം എടുത്ത് ഫ്ളാറ്റ് വാങ്ങിയവര്‍ക്ക് നല്‍കാനാണ് നീക്കം നടത്തിയത്. എല്ലാ ഉടമകള്‍ക്കും ഒരു കോടി രൂപ വീതം സര്‍ക്കാരിനെ കൊണ്ട് കൊടുക്കാനായിരുന്നു നീക്കം. ഇതിനിടെയാണ് സുപ്രീംകോടതി ഇടപെടുന്നത്. നിയമം ലംഘിച്ചത് നിര്‍മ്മാതാക്കളാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇതിനിടെയും അട്ടിമറി നീക്കം സജീവമായി നടന്നു. നാടകീയമായി തച്ചങ്കരി എത്തിയതോടെ സുപ്രീംകോടതിയുടെ ഇടപെടലിന് ഫലമുണ്ടായി. അതിവേഗം അന്വേഷണം നീങ്ങി. അങ്ങനെ അറസ്റ്റും. ഫ്ളാറ്റ് ഉടമകളില്‍ നാലില്‍ മൂന്ന് പേരുടേയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് തുടക്കമിട്ടത് മുട്ടന്‍ പണിയും കൊടുത്തു. നാലാമനെതിരെ പരാതി ഇല്ലാത്തതിനാല്‍ ക്രൈംബ്രാഞ്ച് തന്നെ കേസ് ഏറ്റെടുക്കുകയും ചെയ്തു.

മരട് ഫ്ളാറ്റ് നിര്‍മ്മാതാക്കളുടെ സ്വത്ത് ക്രൈംബ്രാഞ്ച് കണ്ടുകെട്ടും. നാല് നിര്‍മ്മാതാക്കളുടെയും എല്ലാ സ്വത്തുക്കളുമാണ് കണ്ടുകെട്ടുക. ഹോളി ഫെയ്ത്ത് ബില്‍ഡേഴ്സിന്റെ 18 കോടി രൂപയുടെ ബാങ്ക് അക്കൗണ്ട് ക്രൈംബ്രാഞ്ച് മരവിപ്പിച്ചു. ഹോളി ഫെയ്ത്ത്, ഗോള്‍ഡന്‍ കായലോരം, ജെയിന്‍ ബില്‍ഡേഴ്സ്, ആല്‍ഫാ വെഞ്ചേഴ്സ് എന്നീ ഫ്ളാറ്റ് സമുച്ചയങ്ങളുടെ ഉടമകളുടെ സ്വത്തുവകകളാണ് കണ്ടു കെട്ടുന്നത്. ഭൂമിയും, ആസ്തിവകകളും കണ്ടുകെട്ടാന്‍ റവന്യൂ, റജിസ്ട്രേഷന്‍ വകുപ്പുകള്‍ക്ക് ക്രൈംബ്രാഞ്ച് കത്ത് നല്‍കിയിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള നടപടി തുടങ്ങി. മരടിലെ ഫ്ളാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം നിര്‍മ്മാതാക്കളില്‍ നിന്ന് തന്നെ ഈടാക്കി നല്‍കാമെന്ന സുപ്രീംകോടതി വിധിയിലെ പരാമര്‍ശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ നടപടി തുടങ്ങിയിരിക്കുന്നത്. നാല് ഫ്ളാറ്റ് ഉടമകളുടെയും സ്വത്ത്, ആസ്തി വകകളുടെ കണക്കെടുപ്പ് നടത്തി, എല്ലാ വിവരങ്ങളും റവന്യൂ, റജിസ്ട്രേഷന്‍ വകുപ്പുകളുടെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് ശേഖരിക്കുന്നുണ്ട്.

ക്രൈംബ്രാഞ്ചിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്തയോഗം ഇന്നലെ കൊച്ചിയില്‍ ചേര്‍ന്നിരുന്നു. യോഗത്തില്‍ ജില്ലാ കളക്ടര്‍ എസ് സുഹാസ്, പൊളിക്കലിന്റെ ചുമതലയുള്ള സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍, ക്രൈംബ്രാഞ്ച് എഡിജിപി ടോമിന്‍ ജെ തച്ചങ്കരി എന്നിവരാണ് യോഗത്തിന് നേതൃത്വം നല്‍കിയത്. ഈ യോഗത്തിലാണ് സ്വത്ത് കണ്ടുകെട്ടാന്‍ തീരുമാനിച്ചത്. ഹോളി ഫെയ്ത്ത് ഉടമ സാനി ഫ്രാന്‍സിസ്, മുന്‍ മരട് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്, ജൂനിയര്‍ സൂപ്രണ്ട് പി ഇ ജോസഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജയറാം എന്ന മറ്റൊരു പഞ്ചായത്ത് ജീവനക്കാരനെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. നിലവില്‍ അരൂര്‍ പഞ്ചായത്ത് സെക്രട്ടറിയാണ് ഇയാള്‍. ഇത്തരം അറസ്റ്റുകളെല്ലാം സംസ്ഥാനത്ത് ആദ്യമായി നടക്കുന്നതാണ്. ക്രൈംബ്രാഞ്ചിന്റെ തലപ്പത്ത് താനിരിക്കുമ്പോള്‍ മരടില്‍ കള്ളക്കളികള്‍ ഉണ്ടാകില്ലെന്നാണ് തച്ചങ്കരി നല്‍കുന്ന സൂചന.

ഐപിഎസ് ജീവിതത്തില്‍ ഉടനീളം വിവാദങ്ങളായിരുന്നു ടോമിന്‍ തച്ചങ്കരിയെ പിന്തുടര്‍ന്നത്. മറ്റൊരു ഓഫീസറും കേള്‍ക്കാത്ത പേരുദോഷങ്ങള്‍. ഇതെല്ലാം പലപ്പോഴും ആര്‍ക്കെല്ലാമോ വേണ്ടി ചെയ്തു കൊടുത്തവയാണെന്ന് വിലയിരുത്തുന്നുവരുമുണ്ട്. ഇതിനിടെയില്‍ പലതവണ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ടു. നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസാനകാലത്താണ് തച്ചങ്കരി സര്‍വ്വീസില്‍ മടങ്ങിയെത്തിയത്. കുത്തഴിഞ്ഞ കണ്‍സ്യൂമര്‍ ഫെഡായിരുന്നു ഏല്‍പ്പിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ പിന്തുണയോടെ കണ്‍സ്യൂമര്‍ ഫെഡിലെത്തിയ തച്ചങ്കരി തന്റെ പ്രതിച്ഛായ മുഴുവന്‍ മാറ്റിയെടുത്തു. കണ്‍സ്യൂമര്‍ ഫെഡിലെ അഴിമതിക്കാരെ മുഴുവന്‍ പുകച്ച് പുറത്ത് ചാടിച്ചു. യുഡിഎഫ് സര്‍ക്കാരിന് പോലും വലിയ പ്രതിച്ഛായ നഷ്മുണ്ടാക്കി ഈ സംഭവം. വിജിലന്‍സ് കേസുകളിലേക്ക് കണ്‍സ്യൂമര്‍ ഫെഡിലെ ഉന്നതരെ തള്ളിവിട്ട നടപടി. ഇതോടെ അഴിമതി വിരുദ്ധ പ്രതിച്ഛായയുമായി തച്ചങ്കരി താരമായി.

ഇതിനിടെയില്‍ സഹകരണമന്ത്രിയായിരുന്ന സി ബാലകൃഷ്ണന്‍ എതിര്‍പ്പുമായെത്തി. അങ്ങനെ കണ്‍സ്യൂമര്‍ ഫെഡില്‍ നിന്ന് തച്ചങ്കരി തെറിച്ചു. കണ്ണായ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനം തന്നെ തച്ചങ്കരിക്ക് പകരമായി ഉമ്മന്‍ ചാണ്ടി നല്‍കി. ഗതാഗത മന്ത്രിയുമായി ഭിന്നതയുണ്ടാകാതിരിക്കാന്‍ ഉമ്മന്‍ ചാണ്ടി പ്രത്യേകം ശ്രദ്ധിച്ചു. ഇവിടേയും പരിഷ്‌കരണങ്ങള്‍ക്കാണ് തച്ചങ്കരി ശ്രമിച്ചത്. ഹെല്‍മറ്റിലായിരുന്നു തുടക്കം. അഴിമതി ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ചു. ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥരെ പ്രത്യേകം നിരീക്ഷിച്ചു. അപ്പോഴും ഉമ്മന്‍ ചാണ്ടിക്ക് പ്രശ്‌നമുണ്ടാകാതിരിക്കാന്‍ തച്ചങ്കരി പ്രത്യേക മുന്‍കരുതലുകള്‍ എടുത്തു. വിവാദമൊഴിയാതെ യുഡിഎഫ് ഭരണകാലത്ത് തച്ചങ്കരി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി പേരുണ്ടാക്കി. അഴിമതി വിരുദ്ധ പ്രതിച്ഛായയുമായി മുന്നേറുമ്പോഴാണ് ഭരണമാറ്റം. പിണറായി മുഖ്യമന്ത്രിയായി. എകെ ശശീന്ദ്രന്‍ ഗതാഗത മന്ത്രിയും.

ഇതോടെ പരിഷ്‌കാരങ്ങള്‍ ശക്തമാക്കി. പെട്രോള്‍ അടിക്കണമെങ്കില്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കാന്‍ തച്ചങ്കരി തീരുമാനിച്ചു. പെട്രോളിന് ഹെല്‍മറ്റെന്ന തീരുമാനം പ്രഖ്യാപിക്കുമ്പോല്‍ മന്ത്രിയുമായി തച്ചങ്കരി ആലോചിച്ചില്ല. പരസ്യമായി തന്നെ വിയോജിപ്പുമായി ശശീന്ദ്രന്‍ എത്തിയതോടെ എതിര്‍പ്പിന് പുതിയ തലം വന്നു. ഗതാഗത വകുപ്പിലെ അഴിമിതി തുടച്ചു നീക്കുമെന്ന നിലപാട് മന്ത്രിയുടെ പാര്‍ട്ടിയായ എന്‍സിപിക്കും പിടിച്ചില്ല. സ്ഥലംമാറ്റത്തില്‍ പോലും എന്‍സിപിയുടെ ആഗ്രഹങ്ങള്‍ നടക്കാതെ പോയി. ഇതിലൂടെ കോടികളുടെ കോഴയാഗ്രഹിച്ച എന്‍സിപിക്കാര്‍ നിരാശരുമായി. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ തന്നെ രംഗത്തു വന്നു. ഇതിനിടെയാണ് അഴിമതി വിരുദ്ധ പ്രതിച്ഛായ കൂട്ടാന്‍ തന്റെ പിറന്നാള്‍ ദിനം തന്നെ തെരഞ്ഞെടുത്ത തച്ചങ്കരിയുടെ ഓവര്‍ സ്മാര്‍ട്ട് തീരുമാനം എത്തിയത്.

സ്വന്തം ലെറ്റര്‍പാഡില്‍ ജന്മദിനം അറിച്ച് തച്ചങ്കരി അയച്ച് കത്ത് പാരയായി. ഇതിനിടെയില്‍ കാറിലെ ബീക്കണ്‍ ലൈറ്റും കൊടിയും അഴിപ്പിച്ചതിന്റെ പ്രതികാര ദാഹവുമായി കാത്തിരുന്ന ഐഎഎസ് ലോബിയും സജീവമായി. അവരുടെ ഇതിലെ സാധ്യതകള്‍ തിരിച്ചറിഞ്ഞു. അങ്ങനെ അവിടേയും തച്ചങ്കരിക്ക് തുടരാനായില്ല. പിന്നീട് പൊലീസ് ആസ്ഥാനത്ത് എഡിജിപിയായി. സെന്‍കുമാര്‍ ഡിജിപിയായി കോടതി വിധിയുമായെത്തിയപ്പോള്‍ ഇടത് സര്‍ക്കാരിന് വേണ്ടി തച്ചങ്കരി കാര്യങ്ങള്‍ നീക്കി. പിന്നീട് കെ എസ് ആര്‍ ടി സിയിലെ പരിഷ്‌കാരങ്ങള്‍. ഇതോടെ കൂടുതല്‍ ജനകീയനായി തച്ചങ്കരി മാറി. ഈ ജനകീയത കൈവിടാതിരിക്കാനാണ് മരടിലെ ഇടപെടലുകള്‍. സര്‍ക്കാരും പ്രതിച്ഛായ ഉയര്‍ത്താന്‍ മരടില്‍ സാധ്യത കാണുകയാണ്. അതുകൊണ്ട് തന്നെ മരടില്‍ ക്രൈംബ്രാഞ്ച് വിട്ടുവീഴ്ചയില്ലാതെ മുമ്പോട്ട് പോകുമെന്നാണ് സൂചന.

സര്‍വ്വീസിന്റെ തുടക്കത്തില്‍ തച്ചങ്കരി വിവാദ പുരുഷനായിരുന്നു. 1991 ല്‍ ആലപ്പുഴ സ്വദേശിനി സുജ എന്ന യുവതി മരിച്ചതുമായി ബന്ധപ്പെട്ട് അയല്‍വാസിയായ പ്രകാശന്‍ എന്നയാളെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി പീഡിപ്പിക്കുകയും എന്നാല്‍ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഇയാള്‍ നിരപരാധിയാണെന്ന് തെളിയുകയയും ചെയ്തു. ഇതേ തുടര്‍ന്ന് ഈ കേസില്‍ പ്രാകാശന്‍ നടത്തിയ നിയമപോരാട്ടത്തില്‍ തച്ചങ്കരിയെ പ്രോസീക്യൂട്ട് ചെയ്യുവാന്‍ സുപ്രീംകോടതി അനുമതി നല്‍കിയെങ്കിലും നിരന്തരം കേസ് നടത്തി തളര്‍ന്ന വാദി കേസ് ഒത്തുതീര്‍പ്പാക്കി പിന്‍വലിയുകയുണ്ടായെന്നായിരുന്നു ആക്ഷേപം. 2007 ജൂലൈയില്‍ ടോമിന്‍ തച്ചങ്കരി വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന വിജിലന്‍സ് കേസിന്റെ അടിസ്ഥാനത്തില്‍, ടോമിന്‍ തച്ചങ്കരിയുടെ ഭാര്യ നടത്തുന്ന റിയാന്‍ സ്റ്റുഡിയോ വിജിലിന്‍സ് എസ്പിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയതും വലിയ വിവാദമായി.

2009 ഡിസംബറില്‍ തടിയന്റവിട നസീറിനെ ചോദ്യം ചെയ്യാന്‍ സര്‍ക്കാര്‍ അറിയാതെയാണ് ഐജി ടോമിന്‍ തച്ചങ്കരിയെ ബാംഗ്ലൂരിലേയ്ക്ക് അയച്ചതെന്ന മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പരാമര്‍ശവും വിവാദത്തിനിടയാക്കി. 2010 ഏപ്രില്‍ മാസത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശനം നടത്തുന്ന സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനൊപ്പം തച്ചങ്കരിയും ഉണ്ടെന്നു പ്രതിപക്ഷം ആരോപണമുന്നയിച്ചു. ഇതും വിവാദമായി. കേസുകളില്‍ പ്രതിയാക്കപ്പെട്ടതിനെ തുടര്‍ന്ന് തച്ചങ്കരിക്ക് സസ്‌പെന്‍ഷനും കിട്ടിയ ചരിത്രമുണ്ട്. കണ്‍സ്യൂമര്‍ ഫെഡിലും ട്രാന്‍സ് പോര്‍ട്ട് കമ്മിഷണറേറ്റിലേയും ജോലിക്കിടെ തച്ചങ്കരി മാച്ച് കളഞ്ഞത് ഈ വിവാദങ്ങളായിരുന്നു. അതിന് വേണ്ടി കൂടിയാണ് അഴിമതിക്കെതിരെ തച്ചങ്കരി അഴിമതിക്കെതിരെ കര്‍ശന നിലപാടുകള്‍ എടുത്തത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category