1 GBP = 92.70 INR                       

BREAKING NEWS

വികസന വീമ്പില്‍ ആനന്ദം കണ്ടെത്തുമ്പോള്‍ മറക്കരുത്; ലോകത്തെ ഏറ്റവും വലിയ 16 പട്ടിണി രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും; പാക്കിസ്ഥാനും നേപ്പാളും അടങ്ങിയ സകല അയല്‍രാജ്യങ്ങളും ഇന്ത്യയെക്കാള്‍ പട്ടിണി കുറഞ്ഞ രാജ്യങ്ങള്‍; വികസനമെല്ലാം ഒരുപറ്റം ആളുകള്‍ക്ക് ഗുണം ചെയ്യുമ്പോള്‍ പട്ടിണിക്കാരുടെ സങ്കടം മാറ്റാന്‍ ആരുമില്ല; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മോശമാക്കി ഇന്ത്യയുടെ പ്രകടനം

Britishmalayali
kz´wteJI³

ഡല്‍ഹി: വികസന കുതിപ്പിനെ കുറിച്ച് ഭരണാധികാരികള്‍ വീമ്പു പറയുമ്പോഴും ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെടുമ്പോഴും ഇന്ത്യന്‍ ജനതയില്‍ നല്ലൊരു പങ്കും ഇപ്പോഴും പട്ടിണിയില്‍ തന്നെ എന്ന് വ്യക്തമാക്കി ആഗോള പട്ടിണി സൂചിക. ഏറ്റവും ഗുരുതരമായ രീതിയില്‍ പട്ടിണി നിലനില്‍ക്കുന്ന 16 രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ എന്ന് ജര്‍മന്‍ സന്നദ്ധസംഘടന വെല്‍ത്ഹംഗര്‍ഹില്‍ഫും ഐറിഷ് സന്നദ്ധസംഘടന കണ്‍സേണ്‍ വേള്‍ഡൈ്വഡും ചേര്‍ന്ന് തയ്യാറാക്കിയ പട്ടികയില്‍ പറയുന്നു. ഇന്നലെ പ്രസിദ്ധീകരിച്ച ആഗോള പട്ടിണി സൂചികയിലെ 117 രാജ്യങ്ങളില്‍ 102ാമതാണ് ഇന്ത്യ. പട്ടിണി കൂടുന്നതനുസരിച്ച് റാങ്കില്‍ പിന്നോട്ടുപോകും. കഴിഞ്ഞ വര്‍ഷം 119 രാജ്യങ്ങളില്‍ 103ാം സ്ഥാനത്തായിരുന്നു ഇന്ത്യ.

സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്ക് ആണ് ഏറ്റവും പിന്നില്‍ (117). ഇതേസമയം അയല്‍രാജ്യങ്ങളെല്ലാം ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട നിലയിലാണ്. കഴിഞ്ഞവര്‍ഷം ഇന്ത്യയെക്കാള്‍ പിന്നിലായിരുന്ന പാക്കിസ്ഥാന്‍ ഇപ്പോള്‍ 94ാം സ്ഥാനത്താണ്. ചൈനയുടെ റാങ്ക് 25. 66ാം സ്ഥാനത്ത് ശ്രീലങ്കയും 73ാം സ്ഥാനത്ത് നേപ്പാളും 88ാം സ്ഥാനത്ത് ബംഗ്ലാദേശും ഉണ്ട്. സിയറ ലിയോണ്‍, ഉഗാണ്ട, ജിബൂട്ടി, കോംഗോ റിപ്പബ്ലിക്, സുഡാന്‍ തുടങ്ങിയ രാഷ്ട്രങ്ങളാണ് ഇന്ത്യക്ക് തൊട്ടുപുറകിലുള്ളത്.

ശിശുമരണ നിരക്ക്, ശിശുക്കളിലെ വളര്‍ച്ചാ മുരടിപ്പ്, പോഷകാഹാരക്കുറവ് തുടങ്ങിയവ അടിസ്ഥാനമാക്കി തയാറാക്കുന്ന സൂചികയില്‍ അതിസമ്പന്ന രാജ്യങ്ങളെ ഉള്‍പ്പെടുത്താറില്ല. വന്‍ വികസനങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ മുന്നോട്ട് കുതിക്കുമ്പോഴും, പട്ടിണി കിടക്കുന്നവരുടെ എണ്ണം രാജ്യത്ത് വലിയ തോതില്‍ വര്‍ദ്ധിക്കുന്നുവെന്നാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. 2017 ല്‍ നൂറാം സ്ഥാനത്തായിരുന്ന ഇന്ത്യയുടെ നിലയില്‍ വലിയ മാറ്റങ്ങളൊന്നും സമീപകാലത്ത് ഉണ്ടായില്ലെന്നതാണ് ഇത് സൂചിപ്പിക്കുന്നത്.

ഡിജിറ്റല്‍ ഇന്ത്യയും വെളിയിട വിസര്‍ജ്ജന മുക്ത രാജ്യമായുള്ള പ്രഖ്യാപനങ്ങളും അടക്കം രാജ്യത്ത് നടപ്പിലാക്കുന്ന പല പദ്ധതികളും എല്ലാ വിഭ്ാഗം ജനങ്ങളിലേക്കും എത്തുന്നില്ല എന്നും എല്ലാം വെറും കൊട്ടിഘോഷിക്കലുകള്‍ മാത്രമാണ് എന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്തെ പട്ടിണി ഇല്ലാതാക്കാന്‍ നടപ്പിലാക്കിയ പദ്ധതികള്‍ പോലും ഫലം കണ്ടില്ല.

ഇന്ത്യ വേഗത്തില്‍ ദാരിദ്ര്യത്തെ നിര്‍മ്മാര്‍ജജനം ചെയ്യുകയാണ് എന്ന് ഈ വര്‍ഷം ഭൂട്ടാന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. രാജ്യത്തിന്റെ എല്ലാ മേഖലയിലും നടക്കുന്നത് ചരിത്രപരമായ പരിവര്‍ത്തനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഭൂട്ടാനിലെ റോയല്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളോട് സംവദിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. എന്നാല്‍ അതെല്ലാം വെറും പ്രസ്താവനകളില്‍ ഒതുങ്ങുകയായിരുന്നു എന്നതിന് തെളിവാകുകയാണ് ആഗോള പട്ടിണി സൂചിക. ഇന്ത്യയെപ്പോലുള്ള രാജ്യത്ത് ദേശീയത ദാരിദ്ര്യമടക്കമുള്ള സുപ്രധാന വിഷയങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കുമെന്ന് നൊബേല്‍ സമ്മാന ജേതാവ് അഭിജിത് ബാനര്‍ജി വ്യക്തമാക്കിയിരുന്നു. മിനിമം വരുമാന ഗ്യാരന്റി പദ്ധതി ഇന്ത്യയില്‍ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

രാജ്യത്തെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി നടപ്പിലാക്കിയ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി വിജയകരമാണ് എന്ന് അഭിജിത്ത് ബാനര്‍ജി പോലും പറയുമ്പോഴും പട്ടിണി മാറ്റാനുള്ള ഒറ്റമൂലിയായി ആ പദ്ധതിയും മാറിയില്ല എന്നാണ് പട്ടിണി സൂചിക ചൂണ്ടിക്കാട്ടുന്നത്. ചെറിയ വേതനത്തിന് ഒന്നിലധികം സ്ഥലത്ത് പാവപ്പെട്ടവര്‍ക്ക് ജോലി ചെയ്യേണ്ടിവന്നിരുന്ന സാഹചര്യം ഈ പദ്ധതി ഒഴിവാക്കി എന്നായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഗ്രാമീണ റോഡ് നിര്‍മ്മാണത്തിനുള്ള പ്രധാനമന്ത്രി ഗ്രാമസഡക് യോജന പദ്ധതി വളരെയധികം ഈ മേഖലയില്‍ വിജയകരമാണ് എന്നും അഭിജിത്ത് ബാനര്‍ജി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇതൊന്നും തന്നെ ജനസംഖ്യയില്‍ വര്‍ദ്ധിച്ചു വരുന്ന പട്ടിണിക്കാരുടെ എണ്ണം കുറയ്ക്കാന്‍ പര്യാപ്തമാകുന്നില്ല എന്നതാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category