1 GBP = 92.30 INR                       

BREAKING NEWS

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ സഹോദരിയും മകളും ഉള്‍പ്പെടെ ഒരു ഡസനോളം വനിതകളെ പൊലീസ് അറസ്റ്റ് ചെയ്തത് തെരുവില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന്; സുരയ്യ അബ്ദുള്ളയും സഫിയ അബ്ദുള്ളയും ഉള്‍പ്പെടെ പ്രമുഖ വനിതാ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത് പോസ്റ്റ്‌പെയ്ഡ് മൊബൈല്‍ സര്‍വീസുകള്‍ പുനഃസ്ഥാപിച്ചതിന് പിന്നാലെ; മുന്‍കരുതലെന്ന നിലയില്‍ എസ്എംഎസിന് വീണ്ടും കശ്മീരില്‍ വിലക്ക്

Britishmalayali
kz´wteJI³

ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ സഹോദരിയെയും മകളെയും പൊലീസ് അറസ്റ്റ് ചെയ്തത് കശ്മീരിന്റെ പ്രത്യേകാവകാശ പദവി റദ്ദാക്കിയതിനെ തുടര്‍ന്ന് രാഷ്ട്രീയനേതാക്കളെ ഉള്‍പ്പെട തടങ്കലിലാക്കിയതിനെതിരേ തെരുവില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന്. ഫാറൂഖ് അബ്ദുല്ലയുടെ സഹോദരി സുരയ്യ, മകള്‍ സഫിയ തുടങ്ങിയവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കൊപ്പം ഒരു ഡസനോളം വനിതകളെയും കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച ശ്രീനഗറിലെ ലാല്‍ ചൗക്കിനടുത്തുള്ള പ്രതാപ് പാര്‍ക്കില്‍ പ്ലക്കാര്‍ഡുകളുമായി തടിച്ചുകൂടിയ സമരക്കാരെ പ്രതിഷേധം തുടങ്ങിയപ്പോള്‍ തന്നെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഫാറൂഖ് അബ്ദുല്ലയുടെ സഹോദരി സുരയ്യ അബ്ദുല്ല, മകള്‍ സഫിയ അബ്ദുല്ല, ജമ്മു കശ്മീര്‍ മുന്‍ ചീഫ് ജസ്റ്റിസ് ബഷീര്‍ അഹ്മദ് ഖാന്‍ തുടങ്ങിയവരുടെ നേതൃതത്വത്തില്‍ പ്രമുഖ വനിതാ പ്രവര്‍ത്തകരും അക്കാദമിസ്റ്റുകളും ഉള്‍പ്പെടെയുള്ളവരാണ് പ്രതിഷേധവുമായെത്തിയത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ഓഗസ്റ്റ് അഞ്ചുമുതല്‍ ഞങ്ങള്‍ വീടുകള്‍ക്കുള്ളില്‍ അടച്ചിടപ്പെട്ടിരിക്കുകയാണെന്നു സുരയ്യ അബ്ദുല്ല പറഞ്ഞു. 'ഓഗസ്റ്റ് 5 മുതല്‍ വീടിനുള്ളില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു, 370ാം വകുപ്പ് റദ്ദാക്കപ്പെട്ടു. ഇതൊരു തരം നിര്‍ബന്ധിത വിവാഹമാണ്, ഒരിക്കലും പ്രാവര്‍ത്തികമാകില്ല' സുരയ്യ അബ്ദുല്ല മാധ്യമങ്ങളോട് പറഞ്ഞു. ഇവര്‍ കൂട്ടം ചേരുന്നത് തടയാന്‍ പൊലീസ് ശ്രമിച്ചെങ്കിലും വനിതകള്‍ ചെറുത്തു. മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രസ്താവന നല്‍കുന്നതും പൊലീസ് തടഞ്ഞു.

മൗലികാവകാശങ്ങള്‍ സംരക്ഷിക്കുക, തടങ്കലില്‍ വച്ചവരെ വിട്ടയക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളടങ്ങിയ പ്ലക്കാര്‍ഡുകളുമേന്തി വനിതകള്‍ പ്രതിഷേധിക്കാനെത്തിയപ്പോള്‍ പൊലീസെത്തി ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കശ്മീരില്‍ പോസ്റ്റ്‌പെയ്ഡ് മൊബൈല്‍ സര്‍വീസുകള്‍ തിങ്കളാഴ്ച പുനഃസ്ഥാപിച്ചതിന്റെ പിറ്റേന്നാണ് ഒരു സംഘം സ്ത്രീകള്‍ സമാധാനപരമായ പ്രതിഷേധത്തിനായി ഒത്തുകൂടിയത്. കശ്മീരില്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണുകള്‍ക്ക് പൂര്‍ണനിയന്ത്രണം ഏര്‍പ്പെടുത്തി 72 ദിവസത്തിനു ശേഷമാണ് പോസ്റ്റ്‌പെയ്ഡ് മൊബൈല്‍ സേവനം പുനഃസ്ഥാപിക്കുന്നത്.

ഇതിനിടെ, മൊബൈല്‍ ഫോണുകളില്‍ എസ്എംഎസിന് ഇന്നലെ 5 മണിയോടെ വീണ്ടും വിലക്ക് ഏര്‍പ്പെടുത്തി. മുന്‍കരുതലെന്ന നിലയിലാണ് എസ്എംഎസ് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച രാത്രി 8ന് ഷോപിയാനില്‍ ആപ്പിള്‍ തോട്ടം ഉടമയെ 2 ഭീകരര്‍ കയ്യേറ്റം ചെയ്യുകയും ട്രക്ക് ഡ്രൈവറായ ഷരീഫ് ഖാനെ വെടിവച്ചുകൊല്ലുകയും ചെയ്തിരുന്നു. ആപ്പിള്‍ വ്യാപാരം വീണ്ടും ഉഷാറാവുന്നതില്‍ രോഷം പൂണ്ടായിരുന്നു ഇതെന്ന് അധികൃതര്‍ പറഞ്ഞു.

ഫോണ്‍ കണക്ഷന്‍ വീണ്ടും ലഭിച്ചെന്ന് കരുതി ആഹ്ലാദിച്ചിരുന്ന 40 ലക്ഷം പേരില്‍ പലര്‍ക്കും കഴിഞ്ഞ ദിവസം ഫോണ്‍ വിളിക്കാനായില്ല. ബില്‍ അടയ്ക്കാതിരുന്ന ആയിരക്കണക്കിനാളുകളുടെ ഫോണ്‍ കട്ട് ചെയ്തിരുന്നു. കഴിഞ്ഞ 2 ദിവസവും പലയിടത്തും ബില്‍ അടയ്ക്കാന്‍ നീണ്ട ക്യൂ ഉണ്ടായി. ഓണ്‍ലൈനായി പണം അയയ്ക്കാന്‍ സംവിധാനമില്ലാത്തതിനാല്‍ വരി നിന്നു തന്നെ ഉപയോക്താക്കള്‍ക്കു പണം അടയ്ക്കേണ്ടിവന്നു.

കശ്മീരിന്റെ പ്രത്യേകാധികാരം എടുത്തുകളഞ്ഞതിനു ശേഷം മുന്‍ മുഖ്യമന്ത്രിമാരും രാഷ്ട്രീയ പ്രമുഖരും ഉള്‍പ്പെടെ അനവധി പേരാണ് വീട്ടുതടങ്കലിലും മറ്റുമായി കഴിയുന്നത്. ഇതിനിടെ, ഫാറൂഖ് അബ്ദുല്ലയ്‌ക്കെതിരേ ആറുമാസം വിചാരണയില്ലാതെ തടങ്കലില്‍ വയ്ക്കാവുന്ന പൊതുസുരക്ഷാ നിയമം ചുമത്തിയും കേസെടുത്തിരുന്നു.

ഓഗസ്റ്റ് 5നാണ് ജമ്മു കശ്മീരിനു പ്രത്യേക പദവി നല്‍കിയിരുന്നു ഭരണഘടനയുടെ 370ാം വകുപ്പ് കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളയുകയും സംസ്ഥാനത്തെ രണ്ടു കേന്ദ്രഭരണ പ്രദേശമായി വിഭജിക്കുകയും ചെയ്തത്. ഇതിനു പിന്നാലെ മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, മകന്‍ ഒമര്‍ അബ്ദുല്ല, മെഹബൂബ മുഫ്തി എന്നിവരുള്‍പ്പെടെ നൂറുകണക്കിന് രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

രാഷ്ട്രീയപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനു പുറമെ വിനോദസഞ്ചാരികളെ ഒഴിപ്പിക്കുകയും, കൂടുതല്‍ സൈനികരെ നിയോഗിക്കുകയും, ഫോണ്‍, ഇന്റര്‍നെറ്റ് സര്‍വീസുകള്‍ വിലക്കുകയും ചെയ്തിരുന്നു. വിലക്കുകള്‍ ഭാഗികമായി നീക്കിയെങ്കിലും മൂന്നു മാസത്തിലേറേയായിട്ടും കശ്മീര്‍ ഇതുവരെ പൂര്‍വ്വസ്ഥിതിയിലായിട്ടില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category