1 GBP = 92.60 INR                       

BREAKING NEWS

പട്ടിണിയുടെ കാര്യത്തില്‍ ആദ്യ പതിനാറ് രാജ്യങ്ങളില്‍ ഇടം പിടിച്ച ഇന്ത്യയില്‍ മൂന്ന് പേര്‍ക്ക് 500 കോടി രൂപയിലേറെ വാര്‍ഷിക വരുമാനം; ആദായ നികുതി വകുപ്പിന്റെ കണക്കനുസരിച്ച് അഞ്ച് കോടി മുതല്‍ പത്ത് കോടി രൂപ വരെ വരുമാനമുള്ള 5,132 പേര്‍; ഒരു കോടിക്കും അഞ്ചുകോടി രൂപയ്ക്കുമിടയില്‍ വരുമാനമുള്ളവര്‍ 89,793 പേരും; ദരിദ്രര്‍ കൂടുതല്‍ ദരിദ്രരും സമ്പന്നര്‍ അതി സമ്പന്നരുമാകുന്ന 'ഡിജിറ്റല്‍ ഇന്ത്യ'യുടെ യഥാര്‍ത്ഥ മുഖം ഇങ്ങനെ

Britishmalayali
kz´wteJI³

ഡല്‍ഹി: ലോകത്തിലെ പട്ടിണി ഏറ്റവും ഗുരുതരമായ 16 രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ രാജ്യത്തെ ആദായ നികുതി വകുപ്പ് പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്ത് 500 കോടി രൂപയിലേറെ വാര്‍ഷിക വരുമാനമുള്ളവര്‍ ആകെ മൂന്നുപേര്‍. അതേസമയം, ആരൊക്കെയാണ് 500 കോടി രൂപയിലേറെ വരുമാനമുള്ളവര്‍ എന്ന വിവരങ്ങള്‍ ആദായ നികുതി വകുപ്പ് പുറത്തുവിട്ടിട്ടില്ല.


അഞ്ച് കോടി മുതല്‍ പത്ത് കോടി രൂപ വരെ വരുമാനമുള്ള 5,132 പേര്‍ രാജ്യത്തുണ്ട് എന്നാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നത്. ഒരു കോടിക്കും അഞ്ചുകോടി രൂപയ്ക്കുമിടയില്‍ വരുമാനമുള്ളവര്‍ 89,793 പേരാണ്. 5.5 ലക്ഷത്തിനും 9.5 ലക്ഷത്തിനും ഇടയില്‍ ശമ്പള വരുമാനമുള്ളവര്‍ 81 ലക്ഷത്തിലധികം പേരുണ്ട്. ഇവരുടെ ശരാശരി വരുമാനം 7.12 ലക്ഷമാണ്. വ്യക്തികള്‍, ഹിന്ദു അവിഭക്ത കുടുംബങ്ങള്‍, കമ്പനികള്‍ തുടങ്ങിയ എല്ലാ വിഭാഗങ്ങളിലുംപെട്ട ഒരു കോടി രൂപയിലേറെ വരുമാനമുള്ളവരുടെ എണ്ണം 1.67 ലക്ഷംവരും. ഈ വിഭാഗത്തില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ 19 ശമതാനമാണ് വര്‍ധന.

5.52 കോടി വ്യക്തികള്‍, 11.3 ലക്ഷം ഹിന്ദു അവിഭക്തകുടുംബങ്ങള്‍, 12.69 ലക്ഷം സ്ഥാപനങ്ങള്‍, 8.41 ലക്ഷം കമ്പനികള്‍ എന്നിങ്ങനെയാണ് റിട്ടേണ്‍ ഫയല്‍ ചെയ്തവരുടെ കണക്കുകള്‍. ഒരുവരുമാനമില്ലാത്തവരും റിട്ടേണ്‍ഫയല്‍ ചെയ്തിട്ടുണ്ട് എന്ന് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇവരുടെ എണ്ണം 1.7 ലക്ഷമാണ്.

സമ്പന്നര്‍ കൂടുതല്‍ സമ്പന്നരും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരുമാകുന്ന കാഴ്ച്ചയാണ് രണ്ടു ദിവസങ്ങളിലായി പുറത്തു വന്ന രണ്ട് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ദിവസമാണ് ഏറ്റവും ഗുരുതരമായ രീതിയില്‍ പട്ടിണി നിലനില്‍ക്കുന്ന 16 രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ എന്ന് ജര്‍മന്‍ സന്നദ്ധസംഘടന വെല്‍ത്ഹംഗര്‍ഹില്‍ഫും ഐറിഷ് സന്നദ്ധസംഘടന കണ്‍സേണ്‍ വേള്‍ഡൈ്വഡും ചേര്‍ന്ന് തയ്യാറാക്കിയ പട്ടികയില്‍ പുറത്തു വന്നത്. ഇന്നലെ പ്രസിദ്ധീകരിച്ച ആഗോള പട്ടിണി സൂചികയിലെ 117 രാജ്യങ്ങളില്‍ 102ാമതാണ് ഇന്ത്യ. പട്ടിണി കൂടുന്നതനുസരിച്ച് റാങ്കില്‍ പിന്നോട്ടുപോകും. കഴിഞ്ഞ വര്‍ഷം 119 രാജ്യങ്ങളില്‍ 103ാം സ്ഥാനത്തായിരുന്നു ഇന്ത്യ.

സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്ക് ആണ് ഏറ്റവും പിന്നില്‍ (117). ഇതേസമയം അയല്‍രാജ്യങ്ങളെല്ലാം ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട നിലയിലാണ്. കഴിഞ്ഞവര്‍ഷം ഇന്ത്യയെക്കാള്‍ പിന്നിലായിരുന്ന പാക്കിസ്ഥാന്‍ ഇപ്പോള്‍ 94ാം സ്ഥാനത്താണ്. ചൈനയുടെ റാങ്ക് 25. 66ാം സ്ഥാനത്ത് ശ്രീലങ്കയും 73ാം സ്ഥാനത്ത് നേപ്പാളും 88ാം സ്ഥാനത്ത് ബംഗ്ലാദേശും ഉണ്ട്. സിയറ ലിയോണ്‍, ഉഗാണ്ട, ജിബൂട്ടി, കോംഗോ റിപ്പബ്ലിക്, സുഡാന്‍ തുടങ്ങിയ രാഷ്ട്രങ്ങളാണ് ഇന്ത്യക്ക് തൊട്ടുപുറകിലുള്ളത്.

ശിശുമരണ നിരക്ക്, ശിശുക്കളിലെ വളര്‍ച്ചാ മുരടിപ്പ്, പോഷകാഹാരക്കുറവ് തുടങ്ങിയവ അടിസ്ഥാനമാക്കി തയാറാക്കുന്ന സൂചികയില്‍ അതിസമ്പന്ന രാജ്യങ്ങളെ ഉള്‍പ്പെടുത്താറില്ല. വന്‍ വികസനങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ മുന്നോട്ട് കുതിക്കുമ്പോഴും, പട്ടിണി കിടക്കുന്നവരുടെ എണ്ണം രാജ്യത്ത് വലിയ തോതില്‍ വര്‍ദ്ധിക്കുന്നുവെന്നാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. 2017 ല്‍ നൂറാം സ്ഥാനത്തായിരുന്ന ഇന്ത്യയുടെ നിലയില്‍ വലിയ മാറ്റങ്ങളൊന്നും സമീപകാലത്ത് ഉണ്ടായില്ലെന്നതാണ് ഇത് സൂചിപ്പിക്കുന്നത്.

അതേസമയം, ഫോബ്‌സ് മാഗസിന്‍ പുറത്തിറക്കിയ 2019 ലെ ഏറ്റവും സമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അബാനി ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്നു. തുടര്‍ച്ചയായ 12ാം തവണയാണ് അംബാനി ഏറ്റവും അതിസമ്പന്നനായ ഇന്ത്യക്കാരനെന്ന സ്ഥാനം സ്വന്തമാക്കുന്നത്. 51.4 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ, 340 ദശലക്ഷം വരിക്കാരുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായി മാറിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ആസ്തിയില്‍ 4.1 ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണുണ്ടായത്. 47.3 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് മുകേഷിന് 2018 ല്‍ ഉണ്ടായിരുന്നത്.

പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത് വ്യവസായിയായ ഗൗതം അദാനിയാണ്. നേരത്തെ പത്താം സ്ഥാനത്തായിരുന്ന അദാനി ഒറ്റയടിക്കാണ് എട്ട് സ്ഥാനങ്ങള്‍ മറികടന്ന് രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്. 15.7 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. 2018 ല്‍ ആസ്തി 11.9 ബില്യണ്‍ ഡോളറായിരുന്നു. ഓസ്‌ട്രേലിയയില്‍ കല്‍ക്കരി ഖനനം ആരംഭിക്കാന്‍ അനുമതി ലഭിച്ചതോടെയാണ് അദാനിയുടെ ആസ്തിയില്‍ മുന്നേറ്റമുണ്ടായത്.

ഫോബ്സ് മാഗസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഈ വര്‍ഷത്തെ ഇന്ത്യയുടെ അതിസമ്പന്നര്‍

റാങ്ക് പേര് ആസ്തി (ബില്യണ്‍ ഡോളര്‍)

1. മുകേഷ് അംബാനി (51.4)
2. ഗൗതം അദാനി (15.7)
3. ഹിന്ദുജ സഹോദരങ്ങള്‍ (15.6)
4. പല്ലോന്‍ജി മിസ്ത്രി (15)
5. ഉദയ് കൊട്ടാക് (14.8)
6. ശിവ് നാടാര്‍ (14.4)
7. രാധാകിഷന്‍ ദമാനി (14.3)
8. ഗോദ്‌റെജ് കുടുംബം (12)
9. ലക്ഷ്മി മിത്തല്‍ (10.5)
10. കുമാര്‍മംഗലം ബിര്‍ല (9.6)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category