1 GBP = 92.60 INR                       

BREAKING NEWS

പത്ത് വയസുകാരി ദാരുണമായി മരിച്ചത് ബാത് ടബിന്റെ യന്ത്രത്തില്‍ തലമുടി കുരുങ്ങി; പെണ്‍കുട്ടിയുടെ തല ജാക്കുസ്സിയുടെ അരിപ്പയില്‍ കുരുങ്ങിയത് കുളിക്കാനിറങ്ങിയപ്പോള്‍; നേരം കുറേ ആയതോടെ കാണാതായ മകളെ തേടിയിറങ്ങിയ പിതാവ് കണ്ടത് മുങ്ങിക്കിടക്കുന്നത്

Britishmalayali
kz´wteJI³

ദുബായ്: ബാത് ടബിന്റെ യന്ത്രത്തില്‍ തലമുടി കുരുങ്ങി പത്ത് വയസുകാരിക്ക് ദാരുണാന്ത്യം. യൂറോപ്പുകാരിയായ പെണ്‍കുട്ടിയാണ് തിരുമ്മലിന്റെ സുഖം പ്രദാനം ചെയ്യുന്ന ചൂടുജലപ്രവാഹമുള്ള തൊട്ടിയായ ജാകുസ്സിയില്‍ മുങ്ങി മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ബര്‍ ദുബായില്‍ പെണ്‍കുട്ടിയും കുടുംബവും താമസിക്കുന്ന സ്ഥലത്തായിരുന്നു സംഭവം നടന്നത്.

ഒരു മീറ്റര്‍ ആഴത്തിലുള്ള ടബില്‍ കുളിക്കാനിറങ്ങിയ പെണ്‍കുട്ടിയുടെ തല ജാക്കുസ്സിയുടെ അരിപ്പയില്‍ കുരുങ്ങുകയും വെള്ളത്തില്‍ മുങ്ങിത്താഴുകയുമായിരുന്നു. പിതാവിനോട് അനുവാദം ചോദിച്ച ശേഷമായിരുന്നു കുട്ടി കുളിക്കാനിറങ്ങിയത്. എന്നാല്‍ കുളിക്കാന്‍ പോയ മകളെ നേരം കുറേ ആയിട്ടും കാണാത്തതോടെ പിതാവ് ചെന്നു നോക്കിയപ്പോള്‍ പെണ്‍കുട്ടി വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതാണ് കണ്ടത്. ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഫൊറന്‍സിക് എന്‍ജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥര്‍ ജാക്കുസ്സി ഇളക്കിയെടുത്ത് സാങ്കേതിക പരിശോധനയ്ക്കായി ഫോറന്‍സിക് സയന്‍സ് ലാബിലേയ്ക്ക് കൊണ്ടുപോയിരിക്കുകയാണ്. പ്രാഥമിക പരിശോധനയില്‍ ചില പിഴവുകള്‍ കണ്ടെത്തിയിട്ടുണ്ട്. വൈദ്യുതിയുടെ അമിത പ്രവാഹം മൂലം വെള്ളം കൂടുതല്‍ ഒഴുക്കില്‍ പ്രവഹിച്ചതാണ് പെണ്‍കുട്ടിയുടെ മുടി ജാക്കുസ്സിയില്‍ കുടുങ്ങാന്‍ കാരണം എന്നാണ് കരുതുന്നത്. ഇത്തരം ബാത് ടബുകളില്‍ കുളിക്കുമ്പോള്‍ കുട്ടികളില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് പൊലീസ് നിര്‍ദേശിക്കുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category