1 GBP = 92.70 INR                       

BREAKING NEWS

ചങ്ങല കൊണ്ട് കെട്ടിയിട്ട ജീവിതങ്ങളെ നിരന്തരം ഇരയാക്കിയത് സ്വവര്‍ഗ രതിക്ക്; പഠനത്തിനായും പുനരധിവാസത്തിനുമായി ഇസ്ലാമിക് ബോര്‍ഡിങ് സ്‌കൂളില്‍ രക്ഷിതാക്കള്‍ തന്നെ എത്തിച്ചവര്‍ക്ക് ലഭിച്ചത് തല്ലും തെറിവിളിയും പിന്നെ പറയാനറയ്ക്കുന്ന ശിക്ഷാ രീതികളും; കഴിഞ്ഞ ദിവസം നൈജീരിയന്‍ പൊലീസ് ചങ്ങല അറുത്ത് മോചിപ്പിച്ചത് ഏഴ് വയസിനും 70 വയസിനും ഇടയിലുള്ള 67 പേരെ

Britishmalayali
kz´wteJI³

സാബോന്‍ ഗാരിന്‍: നൈജീരിയയിലെ ഒരു ഇസ്ലാമിക് ബോര്‍ഡിങ് സ്‌കൂളില്‍ നിന്നും പൊലീസ് ചങ്ങല അറുത്ത് മോചിപ്പിച്ചത് വളരെ നാളുകളായി കൊടും പീഡനങ്ങള്‍ ഏറ്റുവാങ്ങി ജീവിതം തള്ളി നീക്കിയ 67 പേരെ. ഏഴ് വയസുമുതല്‍ 70 വയസുവരെയുള്ള ആളുകളുടെ ചങ്ങല പൊട്ടിച്ച പൊലീസിന് നന്ദി പറഞ്ഞായിരുന്നു തങ്ങള്‍ അനുഭവിച്ച ദുരിതങ്ങളെ കുറിച്ച് അവര്‍ പറഞ്ഞത്. ''തല്ല്, ചീത്തവിളി, പലതരം ശിക്ഷ ഇതുമാത്രമായിരുന്നു ഞങ്ങള്‍ക്ക് ലഭിച്ചിരുന്നത്. പഠിപ്പിക്കുന്നു എന്നുപറഞ്ഞായിരുന്നു പീഡനം മുഴുവന്‍. എന്നാല്‍, ഒരു പഠിത്തവും നടന്നിരുന്നില്ല'' -രക്ഷപ്പെട്ട വിദ്യാര്‍ത്ഥി ലെവന്‍ അഹമ്മദ് പറഞ്ഞു. സ്‌കൂളിന്റെ രജിസ്റ്ററില്‍ 300 പേരുണ്ടായിരുന്നു. പൊലീസ് എത്തുംമുമ്പ് പലരും രക്ഷപ്പെട്ടു. പലരും കാലില്‍ ചങ്ങലയായാണ് രക്ഷപ്പെട്ടിട്ടുള്ളതെന്നും പൊലീസ് പറയുന്നു.

ചങ്ങലക്കെട്ടില്‍ നിന്നും സ്വതന്ത്രമായൊരു ജീവിതം ഇനിയുണ്ടാവുമോ എന്ന ആശങ്കയില്‍ തീ തിന്നുകയായിരുന്നു അവരിതുവരെ. വടക്കന്‍ നൈജീരിയയിലെ ഡൗരജില്ലയിലെ സാബോന്‍ ഗാരിനില്‍ ഒരു ഇസ്ലാമിക് ബോര്‍ഡിങ് സ്‌കൂളിലായിരുന്നു ഇവര്‍ ബന്ധനത്തിലായിരുന്നത്. ഇത്രയുംനാളും തങ്ങള്‍ കടുത്ത പീഡനത്തിനും ചൂഷണത്തിനും ഇരയായതായി അവര്‍ പൊലീസിനോട് പറഞ്ഞു. രണ്ട് അദ്ധ്യാപകരെയും സ്‌കൂളിന്റെ ഉടമയെയും അറസ്റ്റുചെയ്തു. കഴിഞ്ഞമാസം അയല്‍ ജില്ലയായ കടുനയില്‍നിന്ന് ഇത്തരത്തില്‍ 300 പേരെ പൊലീസ് മോചിപ്പിച്ചിരുന്നു.

വടക്കന്‍ നൈജീരിയയില്‍ മജ്രിസ് എന്നുവിളിക്കുന്ന ഇത്തരം ബോര്‍ഡിങ് സ്‌കൂളുകള്‍ ധാരാളമുണ്ട്. വളരെ മോശമായ അവസ്ഥയിലാണ് ഇവിടെ കുട്ടികളെ താമസിപ്പിച്ചിരുന്നത്. പലരെയും ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ഇത്തരം ബോര്‍ഡിങ് സ്‌കൂളുകളിലെ പീഡനവാര്‍ത്തകള്‍ ഒട്ടേറെതവണ പുറത്തുവന്നിട്ടുണ്ട്. കുട്ടികള്‍ തെരുവുകളില്‍ യാചിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഒരു ദശാബ്ദക്കാലമായി പ്രവര്‍ത്തിക്കുന്ന ഇത്തരം സ്‌കൂളുകളില്‍ ഖുര്‍ആന്‍ പഠിക്കാനും മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്നും മറ്റ് രോഗങ്ങളില്‍ നിന്നും പുനരധിവസിപ്പിക്കാനും വേണ്ടിയാണ് മാതാപിതാക്കള്‍ കുട്ടികളെ ഇവിടെ എത്തിക്കുന്നത്. പക്ഷേ ഇവിടെ എത്തുന്നവര്‍ സ്വവര്‍ഗരതിക്ക് ഉള്‍പ്പെടെയാണ് വിധേയരാകുന്നത്.

ഒരു ഇസ്ലാമിക കേന്ദ്രമാണെന്ന് പറഞ്ഞിട്ടും ഇവിടെ നിന്ന് ഓടിപ്പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയാണ് നല്‍കുന്നത്. തൂക്കിക്കൊല്ലുക വരെ ചെയ്യും. പക്ഷേ സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നതിന് മാത്രം ശിക്ഷയൊന്നും ഇല്ല. ക്രൂരമായ മര്‍ദ്ദനത്തിന് പിന്നാലെ ആളുകള്‍ മരിക്കുന്നത് വരെ ഇവിടെ പലരും കണ്ടിട്ടുണ്ട്. സ്‌കൂളുകളില്‍ നടക്കുന്ന പീഡനങ്ങളെ പ്രസിഡന്റ് ബുഹാരി നേരത്തേ അപലപിച്ചിരുന്നു.

കഴിഞ്ഞ മാസം അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് വടക്കന്‍ നൈജീരിയയിലെ കടുനയിലെ റിഗസ്സ പ്രദേശത്തെ സ്‌കൂളില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ കണ്ടത് ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ്. സ്‌കൂള്‍ അധികൃതര്‍ തന്നെ കുട്ടികളെ തടഞ്ഞ് വെയ്ക്കുകയും ബലാത്സംഗം ചെയ്യുന്നതായും പൊലീസ് കണ്ടെത്തി. മുന്നൂറിലധികം പുരുഷന്മാരെയും ആണ്‍കുട്ടികളെയുമാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. നിരന്തരമായി തുടര്‍ന്ന് വന്ന ലൈംഗിക പീഡനത്തിന്റേയും പട്ടിണിയുടേയും ഇരകളാണ് ഇവര്‍. മറ്റ് സ്ഥലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ ചങ്ങലയ്ക്കിടുകയും തൂക്കിക്കൊല്ലുകയും പീഡന മുറിയില്‍ കൊണ്ട് വന്നതിന് ശേഷം അതിക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതായി അധികൃതര്‍ തന്നെ പറഞ്ഞു. പൊലീസ് റെയ്ഡ് നടത്തി തടവിലാക്കപ്പെട്ടവരെ കണ്ടെത്തുമ്പോള്‍ പലരുടേയും കാലുകളും കൈകളും ചങ്ങലയ്ക്കിട്ടിരിക്കുകയായിരുന്നു. മുതുകില്‍ ഭയാനകമായ രീതിയില്‍ മര്‍ദ്ദനത്തില്‍ മുറിവേറ്റതിന്റെ പാടുകളും കാണാനുണ്ടായിരുന്നു.

റെയ്ഡിനിടെ സ്‌കൂളിന്റെ ഉടമസ്ഥനെയും ആറ് സ്റ്റാഫുകളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒന്‍പത് വയസ് പ്രായമുള്ള കുട്ടികളടക്കം നൂറോളം വിദ്യാര്‍ത്ഥികളെ ഒരു ചെറിയ മുറിയില്‍ ചങ്ങലക്കിട്ടതായി പൊലീസ് കണ്ടെത്തിയിരുന്നു. ഉത്തരവാദിത്തമുള്ള വ്യക്തികളാക്കുക എന്ന വ്യാജേന ഇവര്‍ കുട്ടികളെ അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു ചെയ്തത്. 42 കാരനായ ബെല്ലോ ഹംസ എന്നയാള്‍ മൂന്ന് മാസമായി ഇവിടെ കാലില്‍ ചങ്ങലയുമായി ജീവിച്ചുവെന്നും ദക്ഷിണാഫ്രിക്കയിലെ യൂണിവേഴ്‌സിറ്റി പ്രിട്ടോറിയയില്‍ അപ്ലൈഡ് മാത്തമാറ്റിക്‌സില്‍ ബിരുദാനന്തര ബിരുദം നേടാന്‍ പ്രവേശനം ലഭിച്ചിട്ടും താന്‍ ചങ്ങലയിലാണെന്നും പറഞ്ഞു. ഖുറാനും ഇസ്ലാമും തങ്ങളെ പഠിപ്പിക്കുകയാണെന്ന് അവര്‍ അവകാശപ്പെടുന്നു പക്ഷേ സ്വവര്‍ഗരതിക്ക് ഉള്‍പ്പെടെയാണ് അവര്‍ തങ്ങളെ വിധേയരാക്കുന്നതെന്ന് ബെല്ലോ ഹംസ വ്യക്തമാക്കിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category