1 GBP = 91.30 INR                       

BREAKING NEWS

എസ്സെന്‍സ് ഗ്ലോബലിന്റെ അവാര്‍ ഡ് ഏറ്റുവാങ്ങുവാന്‍ വിടി ബല്‍റാം യുകെയിലെത്തി; ഹീത്രൂ വിമാനത്താവളത്തില്‍ ഊഷ്മള വരവേല്‍പ്പ് നല്‍കി ഒഐസിസി യുകെ

Britishmalayali
kz´wteJI³

സ്സെന്‍സ് ഗ്ലോബലിന്റെ അവാര്‍ഡ് ഏറ്റുവാങ്ങുവാന്‍ ലണ്ടനിലെത്തിയ വിടി ബല്‍റാം എംഎല്‍എയ്ക്ക് ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തില്‍ ഊഷ്മളമായ വരവേല്‍പ് നല്‍കി. ഒഐസിസി യുകെ നേതാക്കളായ കെ കെ മോഹന്‍ ദാസ്, ബിജു കല്ലമ്പലം, അള്‍ സാര്‍ അലി, ബേബിക്കുട്ടി ജോര്‍ജ്, സുജു കെ ഡാനിയേല്‍, ഡോ. ജോഷി അടക്കമുള്ള നേതാക്കള്‍ പങ്കെടുത്തു. കേരളത്തില്‍ നടക്കുന്ന ബൈ ഇലക്ഷനെ പറ്റി യുകെയിലെ നേതാക്കള്‍ വിടി, ബല്‍റാമുമായി ചര്‍ച്ചകള്‍ നടത്തി.

എല്ലാ മണ്ഡലങ്ങളിലും പര്യടനങ്ങള്‍ നടത്തി എത്തിയ അദ്ദേഹം യുഡിഎഫ് വിജയ സാധ്യതകളെപ്പറ്റിയും വിലയിരുത്തിക്കൊണ്ടുള്ള വിശദമായ ചര്‍ച്ചകള്‍ ഒഐസിസി യുകെ നേതാക്കളുമായി നടത്തി. ഒഐസിസി യുകെയുടെ ഉപാദ്ധ്യക്ഷന്‍ കെ കെ മോഹന്‍ദാസ് കേരളത്തില്‍ നടക്കുന്ന ഇലക്ഷന്റെ പ്രാധാന്യത്തെപ്പറ്റിയും യുകെ മലയാളികള്‍ സുഹൃത്തുക്കളെയും ബന്ധുക്കളെയും സ്വന്തം കുടുബങ്ങളിലേയും വോട്ടുകള്‍ യുഡിഎഫിന് നല്‍കുന്നതിന് വേണ്ടി എല്ലാവരുമായി ബന്ധപ്പെട്ടുകൊണ്ടു വോട്ടുകള്‍ യുഡിഎഫിന് വേണ്ടി ഉറപ്പു വരുത്തുവാനും അറിയിച്ചു. അഞ്ച് നിയോജക മണ്ഡലങ്ങളിലേയും സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയാശംസകള്‍ നേര്‍ന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category