1 GBP = 91.30 INR                       

BREAKING NEWS

സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ ക്‌നാനായ കാത്തോലിക്കിന്റെ ദശാബ്ദി ആഘോഷം ശനിയാഴ്ച; കലാസന്ധ്യയും കലാമേളയും മാറ്റു കൂട്ടും; ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി

Britishmalayali
ശ്രീകുമാര്‍ കല്ലിട്ടതില്‍

സ്റ്റോക്ക് ഓണ്‍ ട്രെന്റ്: യുകെയില്‍ മലയാളികള്‍ ദിനം പ്രതി ചേക്കേറുന്ന സ്റ്റോക്കില്‍ വിവിധ മതവിഭാഗങ്ങളില്‍ പെട്ടവര്‍ ഒരുമയോടെ താമസിക്കുമ്പോള്‍ ഓരോ വിഭാഗങ്ങള്‍ക്കും ആഘോഷങ്ങള്‍ പെരുന്നാളുകള്‍ ഒക്കെ നാട്ടിലെ പോലെ തന്നെ ഒന്നിനും കുറവില്ലാതെ തന്നെയാണ് യൂണിറ്റിലെ കുടുംബങ്ങള്‍ ഒത്തു ചേര്‍ന്ന്  കൊണ്ടാടുക. ദശാബ്ദി ആഘോഷിക്കുന്ന ക്‌നാനായ യൂണിറ്റും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.

വരുന്ന ശനിയാഴ്ച ഒക്ടോബര്‍ 19ന് വൂള്‍സ്റ്റാന്റന്‍ കാത്തോലിക്ക ചര്‍ച്ചില്‍ ക്നാനായ കാത്തലിക് യൂണിറ്റിന്റെ ദശാബ്ദി ആഘോഷം ആണ് സ്റ്റോക്കിലെ ക്‌നാനായ കുടുംബങ്ങള്‍ക്ക് ആഘോഷത്തിന്റെ തിരുനാള്‍ ആയി മാറുക. വിശുദ്ധ കുര്‍ബാനയോടുകൂടി ശതാബ്ദി ആഘോഷത്തിന് തുടക്കം കുറിക്കും. തുടര്‍ന്ന് കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിവിധ കലാപരിപാടികള്‍ ചേര്‍ന്നുള്ള കലാസന്ധ്യ ആഘോഷങ്ങള്‍ക്ക് പകിട്ടേകും. 

ദശാബ്ദി ആഘോഷങ്ങളോടനുബന്ധിച്ചു സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ക്നാനായ കുടുംബങ്ങള്‍ ഒന്നുചേര്‍ന്ന് നാട്ടിലെ നിര്‍ധനര്‍ക്കും നിരാലംബര്‍ക്കും സഹായ ഹസ്തമേകുവാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി നന്മയുടെയും സ്‌നേഹത്തിന്റെയും  കാരുണ്യത്തിന്റെയും കനിവിന്റെയും പാതയിലൂടെ മുന്നോട്ട് പോകുന്ന സ്റ്റോക്ക് ക്‌നായനായ യൂണിറ്റ് സമാഹരിച്ച സാമ്പത്തിക സഹായം കേരളത്തില്‍ വിഷമതകള്‍ നിറഞ്ഞ മൂന്നു കുടുംബങ്ങള്‍ക്ക് നല്‍കുന്നു.

സ്റ്റോക്ക് ക്‌നാനായ യൂണിറ്റിന്റെ ഈ നന്മ പ്രവര്‍ത്തനം സ്റ്റോക്കില്‍ എന്ന് മാത്രമല്ല യുകെ മലയാളികള്‍ക്കും മലയാളി സംഘടനകള്‍ക്കും അഭിമാനം കൂടി ആകുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category