1 GBP = 91.10 INR                       

BREAKING NEWS

വാട്ഫോര്‍ഡിലെ മലയാളി നഴ്‌സ് ബീന ഷാജി സ്തനാര്‍ബുദ മരണത്തിനു കീഴടങ്ങി; വിട വാങ്ങിയത് അന്ത്യാഭിലാഷ ചടങ്ങുകള്‍ ക്കുശേഷം; ഒന്നര വര്‍ഷമായി ചികിത്സയിലായിരുന്ന കൂത്താട്ടുകുളം സ്വദേശിനിയുടെ കുടുംബത്തെ സഹായിക്കാന്‍ ഇടവകക്കാര്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: വാട്‌ഫോര്‍ഡില്‍ താമസിച്ചിരുന്ന കൂത്താട്ടുകുളം സ്വദേശിനി ബീന ഷാജി ഓര്‍മയായി. ഏറെനാളായി ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി കീമോതെറാപ്പി അടക്കമുള്ള ചികിത്സയെ തുടര്‍ന്ന് രോഗത്തെ കീഴ്‌പ്പെടുത്തിയിരുന്ന ബീനയെ ഏതാനും ദിവസം മുന്‍പ് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വാട്‌ഫോര്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുക ആയിരുന്നു. മരണം അടുത്തെത്തിയ വിവരം തുടര്‍ന്ന് ഡോക്ടര്‍മാര്‍ കുടുംബത്തെ അറിയിക്കുകയും ചെയ്തിരുന്നു.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത്. ഏതാനും ദിവസങ്ങളായി വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഇന്നലെ രാവിലെ രോഗനില വഷളാവുകയും തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം അന്ത്യാഭിലാഷം സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയുമായിരുന്നു. രാവിലെ വികാരി എല്‍ദോസ് കാവുങ്ങപ്പള്ളി ആശുപത്രിയിലെത്തി അന്ത്യോപചാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കി.

തുടര്‍ന്ന് ഉച്ചക്ക് ഒന്നരയോടെയാണ് മരണം ഔദ്യോഗികമായി ആശുപത്രി വൃത്തങ്ങള്‍ കുടുംബത്തെ അറിയിച്ചത്. തുടര്‍ന്ന് ബീനയുടെ കുടുംബസുഹൃത്തുക്കളും മറ്റും ആശുപത്രിയില്‍ എത്തി ആദരാഞ്ജലി അര്‍പ്പിച്ചു. 16 വര്‍ഷമായി യുകെയില്‍ നഴ്‌സായി ജോലി ചെയ്തു വരികയായിരുന്ന ബീന കഴിഞ്ഞ പത്തു വര്‍ഷമായി കുടുംബസമേതം വാട്‌ഫോര്‍ഡിലാണ് താമസം. നഴ്സിങ് ഹോമില്‍ ജോലി ചെയ്തിരുന്ന ബീന മൂന്നുവര്‍ഷമായി സ്റ്റാര്‍മൂര്‍ ഹോസ്പിറ്റലിലാണ് ജോലി ചെയ്തിരുന്നത്.
കൂത്താട്ടുകുളത്തെ മണ്ണത്തൂര്‍ ഇടയാര്‍ പുതുശേരി പുത്തന്‍വീട്ടില്‍ കുടുംബാംഗമാണ് ബീന. 55 വയസ് മാത്രമായിരുന്നു പ്രായം. യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളായ ജിബിനും ജീനയുമാണ് മക്കള്‍. കഴിഞ്ഞ ആറു മാസമായി ബീന ജോലിയില്‍ നിന്നും അവധി എടുത്തു വിശ്രമത്തിലായിരുന്നു.

വാറ്റ്‌ഫോര്‍ഡ് സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമാണ് ബീന. പരേതയുടെ ആത്മാവിനു വേണ്ടി ഇന്നലെ വൈകിട്ട് വസതിയില്‍ ഇടവക അംഗങ്ങളും മറ്റും ചേര്‍ന്ന് പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി. കുടുംബത്തിനാവശ്യമായ എല്ലാ സഹായവുമായി ഇടവകക്കാര്‍ സദാസമയം കൂടെയുണ്ടെന്ന് വാട്‌ഫോര്‍ഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

സംസ്‌കാരം സംബന്ധിച്ച ഔദ്യോഗിക തീരുമാനം കുടുംബം പിന്നീട് അറിയിക്കും. നിലവിലെ സാഹചര്യത്തില്‍ സംസ്‌കാരം നാട്ടില്‍ നടത്താനുള്ള ആലോചനയിലാണ് കുടുംബമെന്നു സുഹൃത്തുക്കള്‍ സൂചിപ്പിച്ചു. വാട്‌ഫോര്‍ഡിലെ യാക്കോബായ പള്ളിയിലെ സജീവ അംഗങ്ങളായിരുന്നു ബീനയുടെ കുടുംബം. ബീനയുടെ വിയോഗത്തില്‍ വിവിധ സംഘടനകള്‍ അനുശോചനം രേഖപ്പെടുത്തി.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category