1 GBP = 92.40 INR                       

BREAKING NEWS

വി ടി ബല്‍റാമും ഡോ. അഗസ്റ്റസ് മോറിസും സജീവന്‍ അന്തിക്കാടും യുകെയില്‍; എസന്‍സ് ഗ്ലോബല്‍ യുകെയുടെ അവാര്‍ഡ് ദാനം മറ്റന്നാള്‍ ഈസ്റ്റ്ഹാമില്‍

Britishmalayali
kz´wteJI³

സ്സെന്‍സ് ഗ്ലോബല്‍ യുകെയുടെ അവാര്‍ഡ് ഏറ്റുവാങ്ങുവാന്‍ വി ടി ബല്‍റാമും സജീവന്‍ അന്തിക്കാടും യുകെയില്‍ എത്തി. മറ്റന്നാള്‍ ശനിയാഴ്ച ഈസ്റ്റ്ഹാമിലാണ് എസ്സെന്‍സ് ഗ്ലോബല്‍ യുകെയുടെ വാര്‍ഷിക സമ്മേളനവും അവാര്‍ഡ് ദാന ചടങ്ങും നടക്കുക. ചടങ്ങില്‍ മുഖ്യ പ്രഭാഷകനാണ് ഡോ. അഗസ്റ്റസ് മോറിസ്. ഇന്നലെ ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന വിടി ബല്‍റാം കേരളത്തില്‍ നടക്കുവാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പിനെ കുറിച്ച് യുകെയിലെ ഓഐസിസി നേതാക്കളുമായി ചര്‍ച്ചകളും നടത്തി.

മികച്ച പാര്‍ലിമെന്ററിയനു വേണ്ടിയുള്ള എസ്സന്‍സ് ഗ്ലോബല്‍ യുകെ പ്രഥമ അവാര്‍ഡ് ആണ് തൃത്താല എംഎല്‍എ ബല്‍റാമിനെ തേടി എത്തുന്നത്. ന്യുഹാം എംപി സ്റ്റീഫന്‍ ടിംസ് ആണ് വിടി ബല്‍റാമിന് വാര്‍ഡ് സമ്മാനിക്കുക. ഇതോടൊപ്പം സിനിമ മേഖലയിലെ സ്വതന്ത്ര ചിന്തകള്‍ക്ക് നല്‍കിയ പരിഗണന മാനിച്ചു സജീവന്‍ അന്തിക്കാടിനും പുരസ്‌കാരം നല്‍കും. ഫ്രീതോട്ട് എംപവര്‍മെന്റ് അവാര്‍ഡാണ് സജീവന്‍ അന്തിക്കാടിനു സമ്മാനിക്കുക.

ലോകമെമ്പാടുമുള്ള സ്വതന്ത്ര ചിന്തകരുടെ പ്രധാന ഗ്രുപ്പായ എസ്സെന്‍സ് ഗ്ലോബല്‍ എന്ന സംഘടന സ്ഥാപിക്കുന്നതിനായി നടത്തിയ പരിശ്രമങ്ങളും സ്വതന്ത്ര ചിന്തകരുടെ ആശയങ്ങള്‍ സിനിമയിലൂടെ പ്രചരിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളുമാണ് സജീവന്‍ അന്തിക്കാടിന് ഫ്രീതോട്ട് എംപവര്‍മെന്റ് അവാര്‍ഡ് നേടിക്കൊടുത്തത്. വി ടി ബല്‍റാം എംഎല്‍എയേയും ഡോ. അഗസ്റ്റസ് മോറിസിനെയും സജീവന്‍ അന്തിക്കാടിനേയും സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ എല്ലാം പൂര്‍ത്തിയായി. 

ഈമാസം 19ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് നാലുമണിക്ക് ലണ്ടന്‍ ഈസ്റ്റ് ഹാമിലെ ട്രിനിറ്റി ഹാളില്‍ വച്ച് നടക്കുന്ന എസ്സെന്‍സ് ഗ്ലോബലിന്റെ വാര്‍ഷിക സമ്മേളനത്തില്‍ വച്ച് ന്യൂഹാം എം പി സ്റ്റീഫന്‍ ടിംസ് ആണ് വി ടി ബല്‍റാമിനും സജീവന്‍ അന്തിക്കാടിനും അവാര്‍ഡുകള്‍ നല്‍കുന്നത്. ബ്രാഡ്ലി സ്റ്റോക്ക്, ബ്രിസ്റ്റോള്‍ മേയര്‍ ടോം ആദിത്യ, മുന്‍ ബ്രിട്ടീഷ് ഹൈ കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ ഹരിദാസ് തെക്കേമുറി എന്നിവരും പങ്കെടുക്കും.

വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യ പ്രഭാക്ഷണം നടത്തുന്നത് നീണ്ട വര്‍ഷകാലം ആരോഗ്യവകുപ്പില്‍ സേവനം അനുഷ്ഠിക്കുകയും ഇപ്പോള്‍ കൊല്ലം, നീണ്ടകര ആശുപത്രിയില്‍ ജില്ലാ കാന്‍സര്‍ കെയര്‍ സെന്റര്‍ മെഡിക്കല്‍ ഓഫിസറായി ജോലിചെയ്യുന്ന സ്വതന്ത്ര ചിന്തകനായ ഡോ അഗസ്റ്റസ് മോറിസ് ആണ്. അധികാരത്തിന്റെ ഇടനാഴികളില്‍ സാധാരണക്കാരന് പ്രവേശനമില്ല. അവിടം ധനാഢ്യന്മാരുടെ, പൂച്ചസന്യാസികളുടെ, ദല്ലാള്‍മാരുടെ കൂത്തരങ്ങാണ്... ആള്‍ദൈവങ്ങളോ കപടസന്യാസിമാരോ ഭരണകൂടങ്ങളില്‍ പിടിമുറുക്കിയാല്‍ എന്ത് സംഭവിക്കും? ''റാ ..റാ .. റാസ്പുട്ടിന്‍, സഹോ റീലോഡഡ്'' എന്ന സമകാലികവും എല്ലാവര്‍ക്കും താല്‍പ്പര്യവുമുള്ള വിഷയത്തിലാണ് ഡോ. മോറീസ് പ്രഭാഷണം നടത്തുന്നത്.
കേരളത്തില്‍ പിന്തുടര്‍ന്നിരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അതേപടി പിന്തുടരാന്‍ ശ്രമിക്കുന്ന മലയാളികളില്‍ ശാസ്ത്രബോധവും മാനവികതയും സ്വതന്ത്ര ചിന്തയും വളര്‍ത്താന്‍ രൂപീകരിച്ച എസ്സെന്‍സ് ഗ്ലോബല്‍ യുകെ സോഷ്യല്‍ മീഡിയായില്‍ ശക്തമായ സാന്നിത്യം അറിയിച്ചു കഴിഞ്ഞു. സ്വതന്ത്രചിന്തയും ശാസ്ത്രബോധവും പ്രോത്സാഹിപ്പിക്കുന്നതിനായി എസ്സെന്‍സ് ഇറക്കുന്ന ഈമാഗസിന്‍ വായിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും essenseglobaluk.com എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. പ്രോഗ്രാമിന്റെ വിജയത്തിനായി, ഡോ ജോഷി ജോസ്, ജോബി ജോസഫ്, ബിനോയ് ജോസഫ്, ടോമി തോമസ്, സിജോ പുല്ലാപ്പള്ളി, ഉമ്മര്‍ കോട്ടക്കല്‍ വിവിധ കമ്മറ്റി കണ്‍വീനര്‍ ആയി വിപുലമായ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്.
വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category